Just In
Don't Miss
- Movies
സുരറൈ പോട്രിന് ശേഷം അപര്‍ണ വീണ്ടും മലയാളത്തില്‍, ഉല പോസ്റ്റര്‍ പുറത്ത്
- Sports
IPL 2021: ഒരേയൊരു സഞ്ജു, അവിശ്വസനീയ റെക്കോര്‍ഡ്! ചരിത്രത്തിലെ ആദ്യ ക്യാപ്റ്റന്‍
- News
മുഖ്യമന്ത്രി പകപോക്കുന്നു; പണം സൂക്ഷിച്ചത് രേഖകളുള്ളതിനാല്‍, തിരിച്ചുതരേണ്ടിവരുമെന്ന് കെഎം ഷാജി
- Finance
വി ഉപഭോക്താക്കള്‍ക്കിതാ സന്തോഷ വാര്‍ത്ത. 2.67 രൂപയ്ക്ക് 1 ജിബി ഡാറ്റ, വമ്പന്‍ ഓഫര്‍
- Automobiles
തെരഞ്ഞെടുത്ത മോഡലുകളിൽ കിടിലൻ ഓഫറുകളുമായി ടാറ്റ മോട്ടോർസ്
- Travel
തണുത്തുറഞ്ഞ ഇടങ്ങളിലെ ചുടുനീരുറവകള്‍!!പ്രകൃതിയുടെ അത്ഭുതം
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
അനന്തപുരം ക്ഷേത്ര തടാകത്തിലെ അത്ഭുതമുതല
കേരളത്തിലെ ഒരേ ഒരു ക്ഷേത്ര തടാകമാണ് അനന്തപുര തടാകക്ഷേത്രം. തിരുവനന്തപുരം പത്മനാഭ സ്വാമി ക്ഷേത്രത്തിലെ മൂലസ്ഥാനമാണ് ഈ ക്ഷേത്രം. കാസര്‍ഗോഡ് സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രം ഏറെ പ്രത്യേകതകള്‍ കൊണ്ട് പേരുകേട്ടതാണ്. തടാകത്തിന്റെ മനോഹാരിതയിലാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. വീട്ടിലെ ചിലന്തി വല വരാനിരിക്കും ദാരിദ്ര്യലക്ഷണം
ഈ ക്ഷേത്രത്തിലെ ഏറ്റവും വലിയ പ്രത്യേകത എന്ന് പറയുന്നത് തടാകത്തിലുള്ള പ്രായം ചെന്ന മുതലയാണ്. വളരെ ജനപ്രിയനാണ് ഈ മുതല. പണ്ട് മുതല്‍ തടാകത്തില്‍ ഉണ്ടായിരുന്ന മുതലയെ ബ്രിട്ടീഷുകാരുടെ കാലത്ത് വെടിവെച്ച് കൊന്നെങ്കിലും പിന്നീട് തനിയെ പ്രത്യക്ഷപ്പെട്ടതാണ് ഇപ്പോള്‍ കാണുന്ന മുതല. ഈ മൂന്ന് സൂചനകള്‍ പറയും നിങ്ങളുടെ മരണം

ക്ഷേത്ര ഐതിഹ്യം
അനന്തപുരം തടാകക്ഷേത്രവുമായി ബന്ധപ്പെട്ട ഐതിഹ്യം ഇതാണ്. വില്ല്വമംഗലം സ്വാമിയായിരുന്നു ഈ ക്ഷേത്രത്തില്‍ പൂജ നടത്തിയിരുന്നത്. ഇദ്ദേഹത്തെ സഹായിക്കാന്‍ ഒരു ബാലനും ഉണ്ടായിരുന്നു.

അനന്തന് കാട്ടില്‍
എന്നാല്‍ കുട്ടിക്കുറുമ്പനായ ബാലനെ ഒരു തവണ പൂജക്കിടയില്‍ വില്ല്വമംഗലം തള്ളി മാറ്റി. ഇതിനെത്തുടര്‍ന്ന് ശുണ്ഠി പിടിച്ച ബാലന് തന്നെ കാണണമെങ്കില്‍ അനന്തന് കാട്ടില്‍ വരണമെന്ന് പറഞ്ഞ് അപ്രത്യക്ഷമായി.
photo courtesy:Vinayaraj

ബാലന് മഹാവിഷ്ണുവാണെന്ന്
എന്നാല്‍ ബാലന് മഹാവിഷ്ണുവാണെന്ന് മനസ്സിലാക്കിയ വില്ല്വമംഗലം തെക്കോട്ട് യാത്രയായി. അങ്ങനെ അനന്തന് കാട്ടില്‍ അനന്തപത്മനാഭനെ പ്രതിഷ്ഠിക്കുകയായിരുന്നു. അങ്ങിനെയാണ് അനന്തപത്മനാഭ സ്വാമി ക്ഷേത്രം ഉണ്ടായത്.
photo courtesy:vinayaraj

പ്രത്യേകത
ഈ തടാക ക്ഷേത്രത്തിലെ ഏറ്റവും വലിയ പ്രത്യേകതയും തടാകത്തില്‍ കാണപ്പെടുന്ന മുതലയാണ്. പൂര്‍ണമായും വെജിറ്റേറിയനാണ് ബാബിയ എന്ന ഈ മുതല. ക്ഷേത്രത്തിലെ പ്രസാദവും ശര്‍ക്കരയും അരിയുമെല്ലാമാണ് ഈ മുതലയുടെ ഭക്ഷണം.
image courtesy:Sreehulem

ആരേയും ഉപദ്രവിക്കാതെ
ഇതുവരേയും ബാബിയ ആരേയും ഉപദ്രവിച്ചിട്ടില്ല. എന്തിനധികം ക്ഷേത്രക്കുളത്തിലുള്ള മീനുകളെപ്പോലും ബാബിയ ഉപദ്രവിക്കില്ലെന്നാണ് ക്ഷേത്രത്തിലെ പൂജാരി പറയുന്നത്.

ബാബിയയെ കാണുന്നത്
തടാകത്തില്‍ ബാബിയയെ കാണുന്നത് ഭാഗ്യവും പുണ്യവുമായാണ് ഭക്തജനങ്ങള്‍ കണക്കാക്കുന്നത്. എല്ലാവര്ക്കും ബാബിയയെ കാണാനാവില്ല.
image courtesy: Vinayaraj

കടുശര്‍ക്കര വിഗ്രഹം
കടുശര്‍ക്കരയിലാണ് ഈ ക്ഷേത്രത്തിലെ വിഗ്രഹം സ്ഥാപിച്ചിരിക്കുന്നത്. ശര്‍ക്കര, മെഴുക്, ഗോതമ്പ് പൊടി, നല്ലെണ്ണ എന്നിവയെല്ലാം ചേര്‍ത്താണ് വിഗ്രഹം നിര്‍മ്മിച്ചിരിക്കുന്നത്.