For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മംഗളകര്‍മ്മങ്ങളും പുഷ്പങ്ങളും

By Super
|

നമ്മുടെ രാജ്യത്ത് പുഷ്പങ്ങള്‍ക്ക് വിശുദ്ധമായ സ്ഥാനമാണുള്ളത്. ദൈവങ്ങള്‍ക്ക്, അവരെന്തിനെ പ്രതിനിധാനം ചെയ്യുന്നു എന്നതിനെ അടിസ്ഥാനമാക്കി നമ്മള്‍ ആരാധനാ സൂചകമായി പൂക്കള്‍ സമര്‍പ്പിക്കുന്നു. വ്യത്യസ്ഥ ദേവന്മാര്‍ക്കും ദേവിമാര്‍ക്കും അര്‍പ്പിക്കപ്പെടുന്ന പുഷ്പങ്ങള്‍ക്ക് വ്യത്യസ്ഥമായ പ്രാധാന്യമാണുള്ളത്.

ജമന്തി, ചെമ്പരത്തി, താമര തുടങ്ങിയവ ഇന്ത്യയില്‍ ദേവ പൂജകള്‍ക്ക് ഉപയോഗിക്കപ്പെടുന്നവയാണ്. പുഷ്പങ്ങള്‍ നമുക്ക് പോസിറ്റീവ് ഊര്‍ജ്ജം നല്കുമെന്നും, അവയുടെ തെളിഞ്ഞ നിറവും സുഗന്ധവും ദേവന്മാരെ ആകര്‍ഷിക്കുകയും നമ്മുടെ മേല്‍ അനുഗ്രഹങ്ങള്‍ ചൊരിയുമെന്നും വിശ്വസിക്കപ്പെടുന്നു.

ഹിന്ദു വിവാഹത്തില്‍ വധൂവരന്മാര്‍ പുഷ്പഹാരങ്ങള്‍ പരസ്പരം അണിയിക്കുന്നു. എന്തുകൊണ്ടാണ് ഇന്ത്യക്കാര്‍ മംഗളകര്‍മ്മങ്ങളില്‍ പൂക്കള്‍ ഉപയോഗിക്കുന്നത് എന്ന് നോക്കാം.

ചെണ്ടുമല്ലി

ചെണ്ടുമല്ലി

കീടങ്ങളയും മറ്റും അകറ്റി നിര്‍ത്താന്‍ കഴിവുള്ള അരോചകമായ ഗന്ധമുള്ള പുഷ്പമാണ് ചെണ്ടുമല്ലി . ഈ പുഷ്പം കൊണ്ടുള്ള ഹാരങ്ങള്‍ ഹിന്ദു ദൈവങ്ങള്‍ക്ക് അര്‍പ്പിക്കുകയും, മാലകളായി വീടുകള്‍ അലങ്കരിക്കാനും ഉപയോഗിക്കുന്നു.

ചെമ്പരത്തി

ചെമ്പരത്തി

ഔഷധഗുണങ്ങളുമുള്ള ചെമ്പരത്തി കാളി ദേവിക്കും, ഗണപതിക്കും അര്‍പ്പിക്കുന്നു. ശത്രുനാശത്തിനും ജീവിതത്തില്‍ അഭിവൃദ്ധി നേടാനും ചെമ്പരത്തി സഹായിക്കും എന്നാണ് വിശ്വാസം.

റോസ്

റോസ്

ഒരു പ്രകൃതിദത്ത ലൈംഗികോത്തേജകമായി പ്രവര്‍ത്തിക്കും എന്നതിനാല്‍ റോസാദളങ്ങള്‍ നവ വധൂവരന്മാരുടെ കിടക്കയില്‍ വിതറാറുണ്ട്. റോസ് മനസിനെ ശാന്തമാക്കുകയും ക്ഷീണവും സമ്മര്‍ദ്ദവും കുറയ്ക്കുകയും ചെയ്യുമെന്ന് പഠനങ്ങള്‍ കാണിക്കുന്നു. വൈകാരികമായ ഉണര്‍ച്ചയ്ക്കും ഇത് സഹായിക്കും എന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്.

താമര

താമര

ജലത്തില്‍ വിരിയുന്ന ഈ പുഷ്പം വിഷ്ണു, ബ്രഹ്മാവ്, ലക്ഷ്മി, സരസ്വതി എന്നീ ദേവീദേവന്മാര്‍ക്ക് അര്‍ച്ചിക്കുന്നു. ഇത് ദൈവീകമായ സൗന്ദര്യത്തിന്‍റെയും വിശുദ്ധിയുടെയും പ്രതീകമാണ്. വിടരുന്ന താമരദളങ്ങള്‍ ആത്മാവിന്‍റെ വികാസത്തെ പ്രതീകവത്കരിക്കുന്നു. ബുദ്ധിസത്തില്‍ അനാദിയായ വിശുദ്ധിയുടെ രൂപം കൊള്ളലിനെയാണ് താമര പ്രതീകവത്കരിക്കുന്നത്.

മുല്ലപ്പൂ

മുല്ലപ്പൂ

സുഗന്ധമുള്ള ഈ പുഷ്പം ദേവപൂജയ്ക്കും സ്ത്രീകളുടെ മുടിയില്‍ ചൂടുന്നതിനും ഉപയോഗിക്കുന്നു. ഇതിന്‍റെ നറുമണം ഞരമ്പുകളെ ശാന്തമാക്കുകയും റിലാക്സ് ചെയ്യാന്‍ സഹായിക്കുകയും ചെയ്യുമെന്ന് വിശ്വസിക്കപ്പെടുന്നു. പെര്‍ഫ്യൂം നിര്‍മ്മാണത്തിലും മുല്ലപ്പൂവ് ഉപയോഗിക്കുന്നുണ്ട്.

English summary

Why Do Indians Use Flowers On Auspicious Occasions

Flowers like marigold, hibiscus and lotus are commonly used in India to worship various deities. It is believed that flowers give out positive vibrations and their bright colours and fragrance attract deities who shower their blessings on you.
X
Desktop Bottom Promotion