For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വീട്ടിലെ പൂജാമുറി ഈ ദിക്കെങ്കില്‍ ഫലം ഐശ്വര്യം

|

ഇന്ത്യയിലെ മിക്ക വീടുകളുടെയും പ്രധാന ഭാഗമാണ് പൂജാ മുറി. നിങ്ങള്‍ ഒരു പുതിയ വീട് പണിയുമ്പോഴോ പഴയത് പുനര്‍നിര്‍മ്മിക്കുമ്പോഴോ ധ്യാനത്തിനോ പ്രാര്‍ത്ഥനയ്‌ക്കോ ആയി ഒരു മുറിയൊരുക്കുന്നു. ഈ പവിത്രമായ ഇടം പോസിറ്റീവ് എനര്‍ജികളാല്‍ നിറഞ്ഞതാണെന്ന് ഉറപ്പാക്കേണ്ടത് അത്യാവശ്യമാണ്. ആരാധനയ്ക്കായി ഒരു മുറി ഒരുക്കുന്നതിലൂടെ ദിവസവും രാവിലെ പോസിറ്റീവ് വൈബ്രേഷനുകള്‍ നിങ്ങളില്‍ അനുഭവപ്പെടുന്നു. മാത്രമല്ല ഊര്‍ജ്ജം നിങ്ങളുടെ ചുറ്റുപാടിനേയും മനസ്സിനെയും ശരീരത്തെയും സ്വാധീനിക്കും. നിങ്ങളുടെ ജോലിയുടെ കാര്യക്ഷമത വര്‍ദ്ധിക്കും. അതിലൂടെ പുരോഗതി, സമൃദ്ധി, സമാധാനം എന്നിവ നിങ്ങള്‍ക്ക് കൈവരും.

Most read: വീട്ടിലൊരു അശോക മരം; ഐശ്വര്യങ്ങള്‍ ഫലം

ഒരു പൂജാമുറി തെറ്റായ ദിശയിലാണെങ്കില്‍, നിങ്ങള്‍ എത്ര ധ്യാനിച്ചാലും നിങ്ങള്‍ക്ക് ഫലസിദ്ധി കൈവരണമെന്നില്ല. അതിനാല്‍ വീട്ടില്‍ പോസിറ്റീവ് ഊര്‍ജ്ജം നിറയ്ക്കാന്‍ പൂജാ മുറികള്‍ ഒരുക്കുന്നതിനിടെ ശ്രദ്ധിക്കേണ്ട ചില മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ വാസ്തു ശാസ്ത്രം പ്രതിപാദിക്കുന്നു. ഇത്തരത്തില്‍ വീട്ടിലൊരു പൂജാമുറി ഒരുക്കുന്നതിലൂടെ നിങ്ങള്‍ക്ക് സകല ഐശ്വര്യങ്ങളും കൈവരികയും ചെയ്യുന്നു.

വീട്ടില്‍ പൂജാമുറിയുടെ സ്ഥാനം

വീട്ടില്‍ പൂജാമുറിയുടെ സ്ഥാനം

വാസ്തു പ്രകാരം, ഒരു വീട്ടില്‍ പൂജാമുറി ഒരുക്കാനുള്ള ഏറ്റവും നല്ല സ്ഥലമാണ് വടക്കുകിഴക്ക് ദിശ. ഇത് ദിവ്യ ദിശയായി കണക്കാക്കപ്പെടുന്നു. എന്നിരുന്നാലും, ഒരു പൂജാ മുറി പണിയുന്നതിന് ഓരോ വീടിനും ഈ ദിശ ലഭിക്കണമെന്നില്ല. അത്തരം സന്ദര്‍ഭങ്ങളില്‍, കിഴക്ക് അല്ലെങ്കില്‍ വടക്ക് ദിശയില്‍ പൂജാമുറി ക്രമീകരിക്കാനുള്ള രണ്ടാമത്തെ മികച്ച സ്ഥലമായി കണക്കാക്കുന്നു. കിഴക്ക് അഭിമുഖമായുള്ള വീടുകളിലെ പൂജാ മുറി വടക്ക് അല്ലെങ്കില്‍ കിഴക്ക് മൂലയില്‍ സ്ഥിതിചെയ്യണം.

ഇവിടെ വേണ്ട

ഇവിടെ വേണ്ട

വീട്ടിലെ സ്ഥലം ലാഭിക്കുന്നതിനായി ഗോവണിക്കു കീഴില്‍ പലരും പൂജാമുറി ഒരുക്കാറുണ്ട്. എന്നാല്‍ ഒരു പൂജാമുറി ഒരിക്കലും ഗോവണിക്ക് താഴെ വയ്ക്കരുത്, കാരണം വീട്ടുകാര്‍ ഗോവണി കയറുമ്പോള്‍ പൂജാ മന്ദിരത്തിന്റെ മേല്‍ക്കൂരയിലൂടെ ആളുകള്‍ നടക്കുന്നു എന്നാണ് ഇതിനര്‍ത്ഥം. അതുപോലെ, ടോയ്‌ലറ്റിനെ നെഗറ്റീവ് എനര്‍ജികളുള്ള ഒരു സ്ഥലമായി കണക്കാക്കുന്നു, അതിനാല്‍ പൂജാ മുറി ഒരു ടോയ്‌ലറ്റിന്റെയോ ബാത്ത്‌റൂമിന്റെയോ ചുവരിനടുത്തോ എതിര്‍വശത്തോ സ്ഥാപിക്കുന്നത് നിന്ദ്യമായി കണക്കാക്കപ്പെടുന്നു.

Most read: ബുദ്ധപ്രതിമ വീട്ടിലെങ്കില്‍ ഐശ്വര്യം വാരിക്കോരി

പൂജാമുറിക്കായുള്ള ഡിസൈന്‍

പൂജാമുറിക്കായുള്ള ഡിസൈന്‍

അനുയോജ്യമായ പൂജാമുറി രൂപകല്‍പ്പ ചെയ്യുമ്പോള്‍ ഒരു ക്ഷേത്രത്തിന്റെ ഗോപുരയോട് സാമ്യമുള്ള രീതിയില്‍ മേല്‍ക്കൂരയ്ക്ക് ഒരു പിരമിഡ് ഘടന ഉണ്ടായിരിക്കണം. ഈ ഘടന പോസിറ്റീവ് എനര്‍ജിയുടെ സാന്ദ്രത വര്‍ദ്ധിപ്പിക്കുമെന്ന് വിശ്വസിക്കപ്പെടുന്നു. നിങ്ങള്‍ ഒരു പുതിയ വീട് പണിയുകയും പൂജയ്ക്കായി ഒരു മുറി സജ്ജീകരിക്കാന്‍ ആഗ്രഹിക്കുകയും ചെയ്യുന്നുവെങ്കില്‍, ഈ ഘടകം ഘടനയില്‍ ഉള്‍പ്പെടുത്തുന്നത് പരിഗണിക്കുക. ചെറിയ അപ്പാര്‍ട്ടുമെന്റുകളില്‍ പോലും, മുകളില്‍ ഒരു പിരമിഡ് ഘടനയുള്ള ഒരു പൂജാമുറി നിങ്ങള്‍ക്ക് കാണാനാവും.

പൂജാമുറി എപ്പോഴും താഴത്തെ നിലയില്‍

പൂജാമുറി എപ്പോഴും താഴത്തെ നിലയില്‍

ഏത് വീട്ടിലും, പൂജാമുറിക്കായി ശുപാര്‍ശ ചെയ്യുന്ന സ്ഥലമാണ് താഴത്തെ നില. പൂജാ റൂം വാസ്തു പ്രകാരം, ഇത് ബേസ്‌മെന്റിലോ വീടിന്റെ ഉയര്‍ന്ന നിലയിലോ ഒരുക്കുന്നത് ഉചിതമല്ല.

Most read: മൃതദേഹങ്ങള്‍ സ്വപ്‌നം കാണാറുണ്ടോ നിങ്ങള്‍ ?

വിഗ്രഹത്തിന്റെ സ്ഥാനം

വിഗ്രഹത്തിന്റെ സ്ഥാനം

പൂജാ മുറിയില്‍ വിഗ്രഹങ്ങള്‍ സ്ഥാപിക്കുന്നത് ഒഴിവാക്കുന്നതാണ് നല്ലത്. എന്നാല്‍ നിങ്ങള്‍ക്ക് ആരാധനാ മൂര്‍ത്തികളുടെ ചിത്രങ്ങള്‍ സ്ഥാപിക്കാം. എങ്കിലും, നിങ്ങള്‍ ഒരു വിഗ്രഹം സ്ഥാപിക്കുകയാണെങ്കില്‍, അത് 9 ഇഞ്ചില്‍ കൂടുതല്‍ ഉയരമോ രണ്ട് ഇഞ്ചില്‍ കുറവോ അല്ലെന്ന് ഉറപ്പാക്കുക. വിഗ്രഹത്തിന് ചുറ്റുമുള്ള എല്ലാ ദിശകളിലേക്കും വായു സ്വതന്ത്രമായി ഒഴുകേണ്ടതും അത്യാവശ്യമാണ്.

നെഞ്ചൊപ്പം പോക്കത്തില്‍ വിഗ്രഹം

നെഞ്ചൊപ്പം പോക്കത്തില്‍ വിഗ്രഹം

അതിനാല്‍, വിഗ്രഹങ്ങള്‍ പൂജാ റൂമിന്റെ ചുവരുകളില്‍ നിന്ന് ഏതാനും ഇഞ്ച് അകലെ നിലത്ത് അല്‍പം ഉയരത്തില്‍ സ്ഥാപിക്കണം. പ്രാര്‍ത്ഥനയ്ക്കായി നിങ്ങള്‍ പൂജാ മുറിയില്‍ ഇരിക്കുമ്പോള്‍ വിഗ്രഹത്തിന്റെ പാദങ്ങള്‍ നിങ്ങളുടെ നെഞ്ചിന്റെ തലത്തിലായിരിക്കണം. കൂടാതെ, പ്രാര്‍ത്ഥിക്കുമ്പോള്‍ കിഴക്കോ വടക്കോ അഭിമുഖമായി വിഗ്രഹം സ്ഥാപിക്കണം. അതിനാല്‍, പടിഞ്ഞാറ് അഭിമുഖമായ വീടുകളിലെ പൂജാ മുറിയില്‍ വിഗ്രഹം വടക്ക് അല്ലെങ്കില്‍ കിഴക്ക് ചുവരിന് എതിരായി സ്ഥാപിക്കണം.

Most read: നിങ്ങള്‍ എങ്ങനെയെന്ന് നിങ്ങളുടെ നെറ്റി പറയും

പൂജാമുറി സൂക്ഷിക്കേണ്ടത്

പൂജാമുറി സൂക്ഷിക്കേണ്ടത്

ചെറിയ വീടുകളിലെ പൂജാമുറികളില്‍ തിങ്ങിനിറഞ്ഞ് വസ്തുക്കള്‍ സൂക്ഷിക്കാറുണ്ട്. അതിനാല്‍ പൂജാ മുറി വൃത്തിയും വെടിപ്പുമില്ലാതെ കാണപ്പെടുന്നു, എന്നാല്‍ ഇത് വേണ്ട. പൂജാമുറി എപ്പോഴും ശാന്തമായി ക്രമീകരിച്ചിരിക്കണം. ആരാധനയ്‌ക്കോ ധ്യാനത്തിനോ ഇത് അനുയോജ്യമാണ്. ഒരു പൂജ റൂമിനായി സ്റ്റോറേജ് രൂപകല്‍പ്പന ചെയ്യുമ്പോള്‍, അത് തെക്കോ പടിഞ്ഞാറോ ഭാഗത്തായി സ്ഥിതിചെയ്യുന്നുവെന്ന് ഉറപ്പാക്കുക, അതുവഴി മുറിയിലേക്ക് ആവശ്യത്തിന് സൂര്യപ്രകാശം ലഭിക്കുന്നു. കൂടാതെ, വിഗ്രഹത്തിന് മുകളില്‍ ഒന്നും സൂക്ഷിക്കയും ചെയ്യരുത്.

പൂജാമുറിയുടെ നിറങ്ങള്‍

പൂജാമുറിയുടെ നിറങ്ങള്‍

പൂജാ റൂമുകളിലെ അന്തരീക്ഷം ശാന്തമായിരിക്കേണ്ടതിനാല്‍ വെളുത്ത, ഇളം മഞ്ഞ, ഇളം നീല തുടങ്ങിയ ശാന്തമായ നിറങ്ങള്‍ അനുയോജ്യമാണ്. ലൈറ്റ് ഷേഡുകള്‍ പ്രകാശം പ്രതിഫലിപ്പിക്കാനും മുറി തെളിച്ചമുള്ളതാക്കാനും സഹായിക്കുന്നു. പൂജാ മുറിയില്‍ ശാന്തത തകര്‍ക്കാതിരിക്കാന്‍ വളരെ ഇരുണ്ട നിറങ്ങള്‍ ഒഴിവാക്കുന്നതാണ് നല്ലത്. അതുപോലെ നിലത്ത്, വെള്ള അല്ലെങ്കില്‍ ക്രീം കളറുള്ള മാര്‍ബിളോ ടൈലോ ഉപയോഗിക്കുന്നതും നല്ലതാണ്.

Most read: ദാമ്പത്യം സന്തുഷ്ടമാക്കാന്‍ ഫെങ് ഷൂയി വിദ്യകള്‍

പൂജാമുറിയിലെ വെളിച്ചം

പൂജാമുറിയിലെ വെളിച്ചം

നിങ്ങള്‍ ഒരു പുതിയ വീട് നിര്‍മ്മിക്കുകയാണെങ്കില്‍, പൂജാ മുറിയില്‍ വെളിച്ചം കടന്നുവരാനായി വടക്കുകിഴക്ക് ഭാഗത്ത് ഒരു ജാലകം നിര്‍മിക്കുക. ഏത് പൂജാ മുറിയിലും വിളക്കുകള്‍ കത്തിക്കാറുണ്ട്. എന്നാല്‍ കൃത്രിമ വിളക്കുകള്‍ ഉപയോഗിച്ച് നിങ്ങള്‍ക്ക് ഇതിനുള്ളിലെ പ്രകാശം വര്‍ദ്ധിപ്പിക്കാന്‍ കഴിയും, പ്രത്യേകിച്ചും ജനലുകള്‍ ഇല്ലാത്ത ചെറിയ പൂജാ മുറികളില്‍.

പൂജാമുറിയുടെ വാതില്‍

പൂജാമുറിയുടെ വാതില്‍

പൂജാമുറിയുടെ വാതില്‍ വാസ്തു പ്രകാരം, ഉയര്‍ന്ന നിലവാരമുള്ള മരം കൊണ്ട് നിര്‍മ്മിച്ചവയാകണം. ഇവ രണ്ട് പാളിയില്‍ വേണമെന്നും നിര്‍ദേശിക്കുന്നു. പൂജാമുറി മറ്റു ജീവികളില്‍ നിന്ന് മുക്തമായിരിക്കേണ്ട ഒരു പവിത്രമായ ഇടമാണ്. അതിനാല്‍ വാതിലുകള്‍ അടച്ചുറപ്പുള്ളതുമായിരിക്കണം. വിഗ്രഹം പൂജാ മുറിയുടെ പ്രവേശന കവാടത്തിന് മുന്നില്‍ നേരിട്ട് വയ്ക്കുകയും ചെയ്യരുത്.

Most read: പല്ലി ദേഹത്തു വീണാല്‍ മരണം അടുത്തോ?

പൂജാമുറിയിലെ വസ്തുക്കള്‍

പൂജാമുറിയിലെ വസ്തുക്കള്‍

വീടിന്റെ മറ്റിടങ്ങള്‍ പോലെ പൂജാ മുറികളും അലങ്കരിക്കേണ്ടതുണ്ട്. എന്നിരുന്നാലും, നിങ്ങള്‍ ഒഴിവാക്കേണ്ട ചില കാര്യങ്ങളുണ്ട്. യുദ്ധം അല്ലെങ്കില്‍ മരണം പോലുള്ള നെഗറ്റീവ് എനര്‍ജിയെ ചിത്രീകരിക്കുന്ന ചിത്രങ്ങള്‍ ഇവിടെ സൂക്ഷിക്കാന്‍ പാടില്ല. മരിച്ചുപോയവരുടെ ഫോട്ടോകളും പൂജാമുറിയില്‍ വയ്ക്കരുത്. വെള്ളം ശേഖരിക്കുന്നതിന് കഴിവതും ചെമ്പ് പാത്രങ്ങള്‍ ഉപയോഗിക്കുക. പൂജാ മുറി വൃത്തിയായി സൂക്ഷിക്കേണ്ടതുണ്ടെങ്കിലും, ഒരിക്കലും ഇവിടെ ഒരു ഡസ്റ്റ്ബിന്‍ സ്ഥാപിക്കരുത്.

Most read: 2020 ജൂണ്‍ 21 സൂര്യഗ്രഹണം;സൂക്ഷിക്കേണ്ട രാശിക്കാര്

അപ്പാര്‍ട്ട്‌മെന്റുകളിലെ പൂജാമുറി

അപ്പാര്‍ട്ട്‌മെന്റുകളിലെ പൂജാമുറി

ചെറിയ അപ്പാര്‍ട്ടുമെന്റുകളില്‍, പൂജാമുറി ഒരുക്കാന്‍ സ്ഥലം കണ്ടെത്തുന്നത് ഒരു വെല്ലുവിളിയാണ്. അടുക്കളകളിലോ കിടപ്പുമുറികളിലോ പൂജാ മുറി കണ്ടെത്തുന്നതും അസാധാരണമല്ല. അത്തരം സന്ദര്‍ഭങ്ങളില്‍, പൂജാമുറി ഒരുക്കുന്നത് അടുക്കളയിലാണെങ്കില്‍, അത് വടക്കുകിഴക്കന്‍ മൂലയില്‍ സ്ഥാപിക്കുക. അത് ഉപയോഗിക്കാതിരിക്കുമ്പോള്‍ അടച്ചിടാന്‍ രണ്ട് ഷട്ടറുള്ള വാതിലുകളും സ്ഥാപിക്കുക. മറ്റ് ബദലുകളൊന്നുമില്ലെങ്കില്‍, ഒരു കിടപ്പുമുറിയില്‍ വടക്കുകിഴക്കന്‍ മൂലയില്‍ പൂജാമുറി ഒരുക്കുക. എന്നാല്‍, നിങ്ങള്‍ കട്ടിലില്‍ കിടക്കുമ്പോള്‍ പൂജാ സ്ഥലത്തേക്ക് നിങ്ങളുടെ പാദങ്ങള്‍ വിരല്‍ ചൂണ്ടാതിരിക്കാനും ശ്രദ്ധിക്കുക.

English summary

Where to Place Pooja Room in House

Get tips on designing a pooja room that is auspicious and filled with positive energy.
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Boldsky sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Boldsky website. However, you can change your cookie settings at any time. Learn more
X