For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നിങ്ങളുടെ ഓറയുടെ നിറമെന്ത്?

By Super
|

എല്ലാ ജീവജാലങ്ങള്‍ക്കും അവയ്ക്ക് ചുറ്റുമായി ഒരു തേജോവലയമുണ്ട്. മനുഷ്യശരീരത്തിന് ചുറ്റും ഇത്തരത്തിലുള്ള ഇലക്ട്രോ മാഗ്നെറ്റിക് വലയമുണ്ട്. ഇതിനാണ് ഓറ എന്ന് പറയുന്നത്. ഒരാളുടെ വ്യക്തിത്വത്തിലേക്ക് ക്ഷണനേരം കൊണ്ട് ഒരു അന്വേഷണം ആവശ്യമാകുന്നുവെങ്കില്‍ അതിന് അവരുടെ ഓറ അഥവാ തോജോവലയം നിരീക്ഷിച്ചാല്‍ മതി. കാരണം ഈ തേജോവലയം ഏത് മുഖഭാവത്തിനും, കൃത്രിമ സ്വഭാവത്തിനുമപ്പുറം അവരുടെ ശരിയായ സ്വഭാവം കാണിച്ചു തരുന്നതാണ്. ചികിത്സകര്‍ക്കും മിസ്റ്റിക്കുകള്‍ക്കും അത് തിരിച്ചറിയാനും, കാണാനും, നിങ്ങളുടെ നിറം പറയാനും സാധിക്കും.

ഓറയുടെ നിറത്തിന്‍റെ സ്വാധീനം - മുന്നിട്ടുനില്‍ക്കുന്ന നിറങ്ങളുടെ സ്വാധീനം വഴി ഓറ ചിന്തകള്‍, വികാരങ്ങള്‍, ആഗ്രഹങ്ങള്‍ എന്നിവ പ്രതിഫലിപ്പിക്കുകയും, അവ ഫ്ലാഷുകളായും, മേഘങ്ങളായും, ജ്വാലയായും, സാധാരണയായി ശിരസില്‍ നിന്ന് അകന്ന് കാണപ്പെടും. ഉദാഹരണത്തിന് ഓറഞ്ച് നിറത്തിലുള്ള ഫ്ലാഷ് കരുത്തും നിയന്ത്രണവും നടപ്പാക്കാനുള്ള ചിന്ത അല്ലെങ്കില്‍ ആഗ്രഹത്തെ കാണിക്കുന്നു. ഓറഞ്ച് നിറം ഉയര്‍ന്ന് കാണുന്നത് അധികാരത്തിന്‍റെയും ആളുകളെ നിയന്ത്രിക്കാനുള്ള പൊതുവായ കഴിവിന്‍റെയും അടയാളമാണ്.

ഓറയുടെ നിറങ്ങളും അവയുടെ അര്‍ത്ഥവും - നിങ്ങളുടെ ചിന്തകള്‍, വികാരങ്ങള്‍, സ്വപ്നങ്ങള്‍, മറ്റുള്ളവരുടെ നിങ്ങളുടെ ആഗ്രഹങ്ങള്‍ എന്നിവ വരെ ഓറകള്‍ വെളിപ്പെടുത്തും. പൊതുവെ, വര്‍ണ്ണാഭവും തെളിഞ്ഞതും വ്യക്തവുമായ ഓറ മികച്ച, കൂടുതല്‍ ആത്മീയമായ വ്യക്തിത്വത്തെ സൂചിപ്പിക്കുന്നു. ഊര്‍ജ്ജത്തിന്‍റെ വിതരണത്തിലെ ഏകീകരണ സ്വഭാവം വ്യക്തിയുടെ ആരോഗ്യത്തെയും സന്തുലനത്തെയും കാണിക്കുന്നു.

മഴവില്‍ നിറമുള്ള ഓറ

മഴവില്‍ നിറമുള്ള ഓറ

ചികിത്സകരില്‍, പ്രത്യേകിച്ച് ശരീരത്തിന്‍റെ ഊര്‍ജ്ജ മേഖലകളില്‍ ചികിത്സ നടത്തുന്നവരിലാണ് ഇത്തരത്തിലുള്ള ഓറ കാണപ്പെടുന്നത്. ഇത് ഒരു വിളക്കില്‍ നിന്നുള്ള പ്രകാശവലയം അഥവാ സൂര്യപ്രകാശം ചിതറുന്നത് പോലെ കാണപ്പെടും.

മഞ്ഞ ഓറ

മഞ്ഞ ഓറ

മഞ്ഞ നിറത്തിന് പ്ലീഹയുമായി പ്രത്യേക ശാരീരിക ബന്ധവും, വ്യക്തിയുടെ ഊര്‍ജ്ജ ഉറവിടവുമായും ബന്ധമുണ്ട്. നിങ്ങളുടെ ഓറയുടെ നിറം തെളിഞ്ഞ മഞ്ഞയാണെങ്കില്‍ നിങ്ങള്‍ ആത്മീയതയില്‍ ഉത്തേജിതനായതോ, അത്മീയ ഉണര്‍വ്വ് നേടിക്കൊണ്ടിരിക്കുന്ന വ്യക്തിയോ ആയിരിക്കും. നിങ്ങള്‍ക്ക് സജീവമായ ആത്മാവുള്ളതിനൊപ്പം ചിന്തകള്‍ക്കനുസരിച്ച് പ്രവര്‍ത്തിക്കാനുമാകും.

ഇരുണ്ട മഞ്ഞ അല്ലെങ്കില്‍ ബ്രൗണ്‍ നിറത്തിന്‍റെ കലര്‍പ്പ്

ഇരുണ്ട മഞ്ഞ അല്ലെങ്കില്‍ ബ്രൗണ്‍ നിറത്തിന്‍റെ കലര്‍പ്പ്

നിങ്ങളൊരു വിദ്യാര്‍ത്ഥിയാണ്. നിങ്ങളുടെ ലക്ഷ്യം നേടുന്നതിലും, പരീക്ഷകളില്‍ ഉയര്‍ന്ന സ്കോര്‍ നേടുന്നതിലും നിങ്ങള്‍ സമ്മര്‍ദ്ധം അനുഭവിക്കുന്നുണ്ട്. നിങ്ങള്‍ക്ക് പഠനത്തോടുള്ള ഇഷ്ടം നഷ്ടമാവുകയും, അത് നിങ്ങളെ ക്ഷീണിപ്പിക്കുന്ന ഒരു കാര്യമായി മാറുകയും ചെയ്തിട്ടുണ്ട്.

നാരങ്ങയുടെ മഞ്ഞ നിറം

നാരങ്ങയുടെ മഞ്ഞ നിറം

ഒരു നഷ്ടഭയത്തെയാണ് ഇത് കാണിക്കുന്നത്. ഇത് ഒരു ജോലി, വിവാഹമോചനം, ജീവിത ശൈലിയിലെ മാറ്റം, ആരോഗ്യനഷ്ടം അല്ലെങ്കില്‍ നിങ്ങളുടെ ജീവിതത്തിന്‍റെ വിധിയിലുള്ള നിയന്ത്രണം നഷ്ടപ്പെടുന്നതിലുള്ള ഭയം എന്നിവയൊക്കെയാവാം.

വിളറിയ മഞ്ഞനിറം - അടുത്തകാലത്തായി നിങ്ങള്‍ അത്മീയമായ ഒരു യാത്ര ആരംഭിച്ചിട്ടുണ്ട്. അല്ലെങ്കില്‍ ഗുപ്തമായ മാനസിക ശേഷികള്‍ നേടിയിട്ടുണ്ട്. ജിജ്ഞാസയുടെ ഒരു പുതുക്കിയ തിരിച്ചറിവും ഭാവിയിലുള്ള പ്രത്യാശയും നിങ്ങള്‍ക്കുണ്ട്.

പര്‍പ്പിള്‍ ഓറ

പര്‍പ്പിള്‍ ഓറ

ആത്മീയ ചിന്തകളെയാണ് ഇത് കാണിക്കുന്നത്. പര്‍പ്പിള്‍ ഓറ ശക്തമായ ഒന്നല്ല. ഇത് താല്കാലികമായി മേഘരൂപത്തിലോ, ജ്വാലയായോ കാണുന്നു. അത്മീയ ചിന്തകളെയാണ് ഇത് സൂചിപ്പിക്കുന്നത്. നിങ്ങളുടെ ഓറയുടെ നിറം വയലറ്റാണെങ്കില്‍ നിങ്ങള്‍ ഉന്നതമായ ദീര്‍ഘവീഷണമുള്ള ആളാണ്. ദിവാസ്വപ്നങ്ങള്‍ കാണുന്നവനും ആത്മീയ പ്രണയത്താല്‍ ലോകത്തെ മാറ്റുന്നവനുമാണ് നിങ്ങള്‍.

നീലഹരിത ഓറ

നീലഹരിത ഓറ

സജീവമായ, ഉയര്‍ന്ന ഊര്‍ജ്ജമുള്ള വ്യക്തിത്വത്തെ കാണിക്കുന്ന ഇതുള്ളവര്‍ പ്രകടനത്തിനും, മറ്റുള്ളവരെ സ്വാധീനിക്കാനും കഴിവുള്ളവരാണ്. ശക്തമായ നീല നിറം ഓറയിലുള്ളവര്‍ ഒരേ സമയത്ത് പല കാര്യങ്ങള്‍ ചെയ്യാന്‍ കഴിവുള്ളവരും, നല്ല സംഘാടകരുമാണ്. ഒരു കാര്യത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ശ്രമിക്കുമ്പോള്‍ അവര്‍ക്ക് ബോറടിക്കും. ഈ തരത്തിലുള്ള ഓറയുള്ള മേധാവികളെ ആളുകള്‍ ഇഷ്ടപ്പെടും. എന്തുകൊണ്ടെന്നാല്‍ അത്തരം മേധാവികള്‍ തങ്ങളുടെ ലക്ഷ്യങ്ങള്‍ വിശദീകരിക്കുകയും അവരുടെ ടീമിനെ നിര്‍ദ്ദേശങ്ങള്‍ അനുസരിക്കുന്നതിന് ആവശ്യപ്പെടുന്നതിലുപരിയായി സ്വാധീനിക്കുകയും ചെയ്യും.

പച്ച ഓറ

പച്ച ഓറ

വിശ്രാന്തിയുള്ള, നവീകരിക്കുന്ന ഊര്‍ജ്ജത്തെയും പ്രകൃതിദത്ത സൗഖ്യശേഷിയെയുമാണ് ഇത് സൂചിപ്പിക്കുന്നത്. എല്ലാ പ്രകൃതി ചികിത്സകര്‍ക്കും ഇതുണ്ടാകും. ശക്തമായ പച്ച ഓറയുള്ളവര്‍ പ്രകൃതി ചികിത്സകരാണ്. അതിന് എത്രത്തോളം കരുത്തുണ്ടോ, അവര്‍ അത്രത്തോളം മികവുള്ള ചികിത്സകരായിരിക്കും. ഉദ്യാനപരിചരണവും സസ്യങ്ങള്‍ വളര്‍ത്തിയെടുക്കാനുള്ള കഴിവും ഉള്ളവരായിരിക്കും ഇവര്‍.

വെള്ള ഓറ

വെള്ള ഓറ

പൊരുത്തമുള്ള ടോണുകളേക്കാള്‍(മോണോക്രോമാറ്റിക് നിറങ്ങള്‍) വെള്ള നിറം ഒരു ശബ്ദം പോലെയാണ്. ഒരേ ശ്രുതിയിലുള്ള ഒരു ഓര്‍ക്കസ്ട്രയില്‍ ഒരു ശബ്ദം തിരിച്ചറിയുക പ്രയാസമാണ്. വെള്ള ഓറ ശരീരത്തിലെയും മനസിലെയും പൊരുത്തമില്ലായ്മയാണ് കാണിക്കുന്നത്. മരണത്തിന് കുറെ മണിക്കൂറുകള്‍ക്ക് മുമ്പ് ഓറ വെള്ളനിറമാവുകയും അത് വര്‍ദ്ധിച്ച് വരുകയും ചെയ്യുമെന്നാണ് പറയപ്പെടുന്നത്.

ചുവപ്പ് ഓറ

ചുവപ്പ് ഓറ

ഉത്സാഹഭരിതരും ആവേശഭരിതരുമായ ആളുകളാണ് ചുവപ്പ് ഓറയുള്ളവര്‍. ഇവര്‍ പുതിയ സാഹസികതകള്‍ തേടുന്നവരാണ്. ഭക്ഷണം, യാത്ര, ലൈംഗിക പങ്കാളികള്‍ എന്നിവയിലൊക്കെ ഇവര്‍ സാഹസികരാണ്. 'എല്ലാം ഞാന്‍ ഒരു വട്ടം പരീക്ഷിച്ച് നോക്കും' എന്നതാണ് ചുവപ്പ് ഓറക്കാരുടെ ജീവിത മന്ത്രം. ഈ സ്വഭാവത്താല്‍ തന്നെ പലപ്പോഴും ഇവര്‍ കുഴപ്പങ്ങളില്‍ ചെന്ന് പെടും.

ചുവപ്പ് ഓറക്കാരുടെ സ്വഭാവ സവിശേഷതകള്‍ - പെട്ടന്ന് ദേഷ്യം പിടിക്കുന്നവരും ചെറിയ കാര്യങ്ങള്‍ക്ക് പോലും കോപാകുലരാകുന്നവരുമാണ് ഇവര്‍. എന്നാല്‍ ഒരു സഹായം ആവശ്യമായി വന്നാല്‍ അവര്‍ ധീരതയോടെ തങ്ങളുടെ സമയവും ഊര്‍ജ്ജവും അതിനായി നീക്കി വെയ്ക്കും. സാധാരണയായി അവര്‍ ശാരീരികമായും മാനസികമായും കരുത്തുള്ളവരും പെട്ടന്നൊന്നും ശാരീരികമായോ മാനസികമായോ തളര്‍ന്ന് പോകുന്നവരുമല്ല. തങ്ങളുടെ മികച്ച ആരോഗ്യവും കരുത്തും അവരെ ശാരീരികമായും കായികമായും മികവുള്ളവരാക്കും.

ഓറഞ്ച് ഓറ

ഓറഞ്ച് ഓറ

ഇത്തരക്കാര്‍ കരുത്ത് നിറഞ്ഞ ശരീരമുള്ളവരും വളരെ ഉത്സാഹത്തോടെയും, സഹജാവബധത്തോടെയും ജീവിക്കുന്നവരുമാണ്. തങ്ങളുടെ ജീവിതത്തിലും പ്രവര്‍ത്തനങ്ങളിലും അവര്‍ വളരെ വികാരവായ്പും സഹിഷ്ണുതയും പുലര്‍ത്തുന്നു. ജീവിതത്തില്‍ വളരെ തിരിച്ചറിവുള്ളവരും, ജീവിതം, ജോലി, ബന്ധങ്ങള്‍ എന്നിവയിലെ തടസ്സങ്ങള്‍ മറികടക്കാന്‍ കഴിവുള്ളവരുമാണ് ഇവര്‍. ഏത് വഴിയിലും വിജയം ആഗ്രഹിക്കുന്നവരാണ് ഇത്തരക്കാര്‍. തങ്ങളുടെ റിസ്ക് എടുക്കാനുള്ള കഴിവ് വിജയത്തിലും പരാജയത്തിലും ചാഞ്ചാടി നില്‍ക്കും.

നീല ഓറ

നീല ഓറ

നീല ഓറയുള്ളവര്‍ ലോകത്തിലെ മികച്ച ആശയവിനിമയം നടത്തുന്നവരാണ്. അവര്‍ക്ക് തങ്ങളുടെ ആശയങ്ങളും, ചിന്തകളും, കാഴ്ചപ്പാടുകളും, സങ്കല്പങ്ങളും വാഗ്മിത്വവും സ്വാധീന ശക്തിയും വഴി വിനിമയം ചെയ്യാന്‍ അവര്‍ക്ക് കഴിവുണ്ട്. അവര്‍ മികച്ച എഴുത്തുകാരും, കവികളും, രാഷ്ട്രീയ നേതാക്കളുമാകാം. വളരെ ബുദ്ധിശക്തിയും സഹജാവബോധവുമുള്ളവരാണ് ഇവര്‍. വിഷമം പിടിച്ച തീരുമാനങ്ങളിലും തെരഞ്ഞെടുപ്പുകളിലും മനസും ബുദ്ധിയും ഏകോപിപ്പിച്ച് പ്രവര്‍ത്തിക്കാന്‍ അവര്‍ക്ക് സാധിക്കും. ഇവര്‍ മികച്ച സംഘാടകരും മറ്റുള്ളവരെ പ്രചോദിപ്പിക്കാനും ലക്ഷ്യബോധം പകരാനുമുള്ള കഴിവുമുള്ളവരുമാണ്.

സ്വര്‍ണ്ണ ഓറ

സ്വര്‍ണ്ണ ഓറ

സൗന്ദര്യം ഇഷ്ടപ്പെടുന്നവരും വളരെ കലാഭിരുചിയുള്ളവരുമാണ് ഇവര്‍. അവര്‍ ജീവിതത്തിലെ നല്ല കാര്യങ്ങളെ അഭിനന്ദിക്കുകയും മികച്ച ആകര്‍ഷകത്വമുള്ള വസ്തുക്കളുള്ള സ്വന്തം വീടും സ്വയവും ആരാധിക്കാന്‍ ഇഷ്ടപ്പെടും. വളരെ ആകര്‍ഷകത്വമുള്ള ഇവര്‍ മറ്റുള്ളവരില്‍ നിന്ന് ശ്രദ്ധയും, ആരാധനയും, ആദരവും നേടാന്‍ ഇഷ്ടപ്പെടും. നല്ല ശ്രോതാക്കളായ ഇവര്‍ തങ്ങളുടെ സൗഹൃദത്തിലുള്ളവരോട് സൗമ്യമായും, താല്പര്യത്തോടയും, പ്രാധാന്യത്തോടയും ഇടപെടും. ഇവര്‍ വിമര്‍ശിക്കപ്പെടുന്നത് ഇഷ്ടപ്പെടാത്തവരും തങ്ങളുടെ കുറവുകള്‍ പരസ്യമാക്കുന്നത് ഇഷ്ടപ്പെടാത്തവരുമാണ്.

സില്‍വര്‍ ഓറ

സില്‍വര്‍ ഓറ

സംവേദനത്വം, സഹജാവബോധം, മാനസിക ശേഷി , പ്രായോഗികത എന്നിവയുള്ളവരാണിവര്‍. നിങ്ങളുടെ ഓറയിലെ സില്‍വര്‍ ദൈവിക സാന്നിധ്യത്തിന്‍റെ അടയാളമോ, ഉറവിടവുമായുള്ള ബന്ധമോ കാണിക്കുന്നതാണ്. സില്‍വര്‍ ഓറയുടെ സാന്നിധ്യമുള്ളവര്‍ക്ക് ധാരാളം ആരാധകരുണ്ടാവും. നിങ്ങള്‍ക്ക് സില്‍വര്‍ ഓറയുണ്ടെങ്കില്‍ ലോലമനസും, സഹജാവബോധവും, ഭാഗ്യവും, ധനഭാഗ്യവുണ്ടായിരിക്കും.

ബ്രൗണ്‍ ഓറ

ബ്രൗണ്‍ ഓറ

ഇത് അര്‍ത്ഥമാക്കുന്നത് സ്വയം വിശ്വസത്തില്‍ നിന്ന് അകന്ന് നില്‍ക്കുന്നവരും ആത്മീയതയില്‍ വിശ്വസിക്കാത്തവരുമാണെന്നാണ്. അത്തരം ആളുകള്‍ ആദരവില്ലാത്തവരും ഭൗതികവാദികളുമായിരിക്കും. വളരെ വര്‍ഷങ്ങളായി കഠിനാധ്വാനം ചെയ്യുന്നവര്‍ക്കും, പോരാടുന്നവര്‍ക്കും ഇത്തരം നിറമുള്ള ഓറ വരാം. ബ്രൗണ്‍ ഓറയുള്ളവരുടെ ഗുണം ഇവര്‍ നല്ല രഹസ്യം സൂക്ഷിപ്പുകാരായിരിക്കും എന്നതാണ്.

കറുപ്പ് ഓറ

കറുപ്പ് ഓറ

ഇത്തരം നിറമുള്ള ഓറ വളരെ അപൂര്‍വ്വമാണ്. ഇത്തരക്കാര്‍ ഊര്‍ജ്ജം വലിച്ചെടുക്കുന്നവരായിരിക്കും. ഒരാളോട് ദീര്‍ഘകാലമായി ക്ഷമിക്കാത്ത, ആ അസ്വസ്ഥത മനസില്‍ വഹിക്കുന്നവരാകാം ഇവര്‍. അത്തരം അസ്വസ്ഥതകള്‍ രോഗങ്ങള്‍ക്കും കാരണമാകാം. ഒരാള്‍ ഏറെക്കാലം നെഗറ്റീവ് മനോഭാവം ഉള്ള ആളാണെങ്കില്‍ മറ്റ് നെഗറ്റീവായ കാര്യങ്ങള്‍ ശരീരത്തില്‍ അല്ലെങ്കില്‍ ഓറയില്‍ ചേര്‍ന്നതായി മനസിലാക്കാം.

നിങ്ങളുടെ ഓറയുടെ നിറം തിരിച്ചറിയല്‍

നിങ്ങളുടെ ഓറയുടെ നിറം തിരിച്ചറിയല്‍

നിങ്ങളുടെ ഓറയുടെ നിറവും ഊര്‍ജ്ജ മേഖലകളും തിരിച്ചറിയുന്നത് വ്യക്തിപരമായി നേട്ടമുണ്ടാക്കുന്നതാണ്. നിങ്ങളുടെ മറച്ച് വെച്ച ചിന്തകള്‍, വികാരങ്ങള്‍, ദീര്‍ഘകാലമായി മറവിയിലാണ്ട് കിടന്ന സ്മരണകള്‍ എന്നിവ ഒരു പ്രൊഫഷണല്‍ കണ്‍സള്‍ട്ടന്‍റിനെ സമീപിക്കുക വഴി തിരിച്ചറിയാം. നിങ്ങള്‍ക്കറിയാത്ത ക്രിക്കറ്റ്‌ രഹസ്യങ്ങള്‍

English summary

What Is The Color Of Your Aura

All living things have auras. The "Aura" is the electromagnetic field which surrounds the human body.
X
Desktop Bottom Promotion