Just In
- 9 hrs ago
നല്ല ഇഞ്ചി-വെളുത്തുള്ളി രസം പ്രസവ ശേഷം മുലപ്പാല്‍ വര്‍ദ്ധിപ്പിക്കും
- 11 hrs ago
ആമസോണില്‍ ഉഗ്രന്‍ ഓഫറില്‍ ഹെല്‍ത്ത് പ്രോഡക്റ്റ്സ്
- 12 hrs ago
ഓണസദ്യക്ക് രുചിയേകാന്‍ ഉരുളക്കിഴങ്ങ് മെഴുക്കുപുരട്ടി; എളുപ്പം തയ്യാറാക്കാം
- 12 hrs ago
കരുത്തുറ്റ പേശിയും ഹൃദയാരോഗ്യവും; സാലഡ് ദിനവും ശീലമാക്കിയാലുള്ള ഫലമിതാണ്
Don't Miss
- News
സ്കൂള്‍ ഉച്ചഭക്ഷണപദ്ധതിക്ക് മതിയായ ഫണ്ട് അനുവദിക്കുന്നില്ല: തിരുവോണത്തിന് പട്ടിണി സമരം
- Finance
ലക്ഷാധിപതിയാകാൻ ചിട്ടി കൂടാം; സാധാരണക്കാർക്കും 50 ലക്ഷം നേടി തരുന്ന ഉഗ്രൻ കെഎസ്എഫ്ഇ ചിട്ടി
- Travel
പാണ്ഡവ ക്ഷേത്രങ്ങള്‍ കണ്ട് വള്ളസദ്യയും കഴിച്ച് പോകാം..മഹാഭാരത ചരിത്രത്തിലൂടെ തീർത്ഥ യാത്രയുമായി കെഎസ്ആര്‍ടിസി
- Sports
IND vs ZIM: ഇടിവെട്ട് മടങ്ങിവരവ്, മാന്‍ ഓഫ് ദി മാച്ച്, ലോകകപ്പ് ടിക്കറ്റ് കാത്ത് ദീപക് ചഹാര്‍
- Movies
'പുറത്തെ ജീവിതം മറക്കും, സ്വപ്നങ്ങളിൽ പോലും ബിഗ് ബോസ് വീടും മത്സരാർത്ഥികളും മാത്രമാകും'; അപർണ മൾബറി പറയുന്നു
- Automobiles
കമോൺഡ്രാ മഹേഷേ! ലംബോർഗിനി ഉറൂസ് ഇനി ഫഹദ് ഫാസിലിനും
- Technology
നമ്പർ മാറാതെ സിം കാർഡ് BSNL നെറ്റ്വർക്കിലേക്ക് പോർട്ട് ചെയ്യുന്നത് എങ്ങനെ
Weekly Horoscope: ജൂണ്‍ അവസാന ആഴ്ചയിലെ രാശിഫലം 12 രാശിക്കും നല്‍കുന്നത്
ഓരോ രാശിക്കാര്‍ക്കും ഓരോ തരത്തിലുള്ള ഫലങ്ങളാണ് ഓരോ ആഴ്ചയും ലഭിക്കുന്നത്. നിങ്ങളുടെ ഈ ആഴ്ച എന്തൊക്കെ ഫലങ്ങളാണ് നിങ്ങള്‍ക്കായി കാത്തു വെച്ചിരിക്കുന്നത് എന്ന് അറിയാന്‍ ആഗ്രഹമില്ലേ,
എന്നാല്‍ അതിന് നിങ്ങളെ സഹായിക്കുന്നതാണ് ഈ ലേഖനം. എന്തൊക്കെയാണ് ഈ ആഴ്ചയിലെ ലേഖനത്തില്‍ നിങ്ങള്‍ മനസ്സിലാക്കേണ്ടത് എന്ന് നോക്കാം.

മേടം രാശി
മേടം രാശിക്കാരില്‍ പല വിധത്തിലുള്ള മാറ്റങ്ങള്‍ക്ക് വിധേയമാവുന്ന ഒന്നാണ് ഈ ആഴ്ച. ഇവര്‍ക്ക് സാമ്പത്തിരമായി മികച്ച സമയമായിരിക്കുമെങ്കിലും പലപ്പോഴും പല കോണില്‍ നിന്നും നിരവധി അപവാദങ്ങള്‍ നേരിടേണ്ടതായി വരുന്നു. ഉപരിപഠനത്തിനുള്ള അവസരം നിെളെ തേടി വരുന്നു. മനസമാധാനവും ബന്ധുക്കളുടെ സഹായവും നിങ്ങളെ തേടി വരുന്നു. അനാവശ്യമായി വരുന്ന ചിലവുകള്‍ നിയന്ത്രിക്കണം. ആരോഗ്യം അല്പം ശ്രദ്ധിക്കണം. ഉത്തരവാദിത്വം ഏത് കാര്യത്തിനും ഉണ്ടായിരിക്കണം.

ഇടവം രാശി
ഇടവം രാശിക്കാരില്‍ പുരോഗതിയും സാമ്പത്തിക നേട്ടവും ഉണ്ടാവുന്ന ഒരു സമയമാണ് ഈ ആഴ്ച. ജൂണിന്റെ അവസാന ആഴ്ചയില്‍ ഇവര്‍ക്ക് ധാരാളം പ്രശ്നങ്ങള്‍ ഉണ്ടാവുമെങ്കിലും അതിനെയെല്ലാം പ്രതിരോധിക്കാന്‍ നിങ്ങള്‍ക്ക് സാധിക്കുന്നു. ആരോഗ്യപ്രശ്നങ്ങള്‍ നിങ്ങള്‍ വലയുന്ന ഒരു ആഴ്ചയാണ് ഇത്. ആഗ്രഹിച്ച് നേട്ടം പല കാര്യങ്ങളിലും നിങ്ങള്‍ക്ക് ലഭിക്കില്ല. സാമ്പത്തികം ശ്രദ്ധിക്കണം.

മിഥുനം രാശി
മിഥുനം രാശിക്കാര്‍ക്ക് ആരോഗ്യം അല്പം പ്രശ്നത്തിലായിപിക്കും. നിരവധി കാര്യങ്ങള്‍ ഒരുമിച്ച് ഏറ്റെടുക്കുന്നതിന് നിര്‍ബന്ധിതരാവും. കുട്ടികള്‍ക്ക് വേണ്ടി ജോലിയില്‍ മാറ്റങ്ങള്‍ വരുത്തുന്നു. കുടുംബത്തില്‍ അഭിപ്രായ വ്യത്യാസം നിലനില്ക്കുന്നു. ആഢംബര വസ്തുക്കളില്‍ കൂടുതല്‍ പണം ചിലവാക്കേണ്ടി വരുന്നു. ബിസിനസില്‍ അല്പം ശ്രദ്ധിച്ച് വേണം മുന്നോട്ട് പോവുന്നതിന്.

കര്‍ക്കിടകം രാശി
കര്‍ക്കിടകം രാശിക്കാര്‍ക്ക് പലപ്പോഴും പല വിധത്തിലുള്ള ആശങ്കകള്‍ ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. എന്നാല്‍ ഇതിനെല്ലാം അവസാനം കുറിക്കുന്ന ഒരു സമയം കൂടിയാണ് ഈ ആഴ്ച. സാമ്പത്തിക പ്രശ്നങ്ങളില്‍ നിന്ന് പരിഹാരം കാണുന്നതിന് വേണ്ടി പലതും പണയം വെക്കേണ്ട അവസ്ഥയുണ്ടാവുന്നു. ഉപകാരം ചെയ്തവരില്‍ നിന്നും പലപ്പോഴും ഉപദ്രവം നേരിടേണ്ടി വരാം. ബിസിനസില്‍ നഷ്ടം സംഭവിക്കും. ആരോഗ്യം ശ്രദ്ധിക്കണം.

ചിങ്ങം രാശി
ആരോഗ്യ പ്രശ്നങ്ങളാല്‍ ജോലിയില്‍ നിന്ന് അവവധിയെടുക്കേണ്ട അവസ്ഥയുണ്ടാവുന്നു. ആരോഗ്യം അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിക്കണം. സുഹൃത്തുക്കള്‍ക്ക് സാമ്പത്തിക സഹായം നല്‍കുന്നതിനുള്ള സാധ്യതയുണ്ട്. ജോലിയില്‍ മാറ്റം വരുത്തുന്നതിന് അനുകൂലസമയമായിരിക്കില്ല. നിയമനടപടികളില്‍ പലപ്പോഴും താമസം നേരിടേണ്ടി വരുന്നു. വാഗ്ദാനങ്ങള്‍ നല്കാതിരിക്കാന് ശ്രദ്ദിക്കണം. കാരണം അത് നിങ്ങള്‍ക്ക് പാലിക്കാന്‍ പറ്റിയെന്ന് വരില്ല. സാമ്പത്തികം സുരക്ഷിതം.

കന്നി രാശി
കന്നി രാശിക്കാര്‍ക്ക് അവരുടെ സങ്കല്പ്പത്തിന് അനുസരിച്ച് മുന്നോട്ട് പോവുന്നതിന് സാധിക്കുന്നു.. ആഗ്രഹിക്കുന്ന കാര്യങ്ങള്‍ നടത്തുന്നതിന് ശ്രമിക്കുന്നു. ആരോഗ്യത്തിന് കാര്യമായ ചികിത്സ ആവശ്യമായി വരുന്നുണ്ട്. സാമ്പത്തിക സഹായം ചെയ്യുമ്പോള്‍ വളരെയധികം ശ്രദ്ധിക്കണം. അല്ലാത്ത പക്ഷം നിങ്ങള്‍ക്ക് നെഗറ്റീവ് ഫലത്തിനുള്ള സാധ്യത കാണുന്നു. സന്താനഭാഗ്യത്തിനുള്ള സാധ്യതയുണ്ട്.

തുലാം രാശി
തുലാം രാശിക്കാര്‍ക്ക് മറ്റുള്ളവര്‍ക്ക് ജാമ്യം എടുക്കുന്നതിന് നില്‍ക്കരുത്. ഇത് കൂടുതല്‍ പ്രശ്നങ്ങള്‍ നിങ്ങളില്‍ ഉണ്ടാക്കുന്നു. വാഹനവും വീടും വാങ്ങിക്കുന്നതിനുള്ള സാധ്യതയുണ്ട്. ആരോഗ്യത്തിന്റെ കാര്യത്തില്‍ അല്പം ശ്രദ്ധിക്കണം. സുഹൃത്തുക്കളോടൊപ്പം ചേര്‍ന്ന് ഇവര്‍ ബിസിനസ് ആരംഭിക്കുന്നത് തീരുമാനമെടുക്കും. എങ്കിലും രണ്ട് പ്രാവശ്യം ആലോചിച്ചതിന് ശേഷം മാത്രം തീരുമാനം എടുക്കുക. ഏത് പ്രതികൂല സാഹചര്യങ്ങളേയും ഇവര്‍ നേരിടുന്നു.

വൃശ്ചികം രാശി
വൃശ്ചികം രാശിക്കാര്‍ക്ക് മംഗള കര്‍മ്മങ്ങളില്‍ പങ്കെടുക്കുന്നതിനുള്ള ഭാഗ്യം ലഭിക്കുന്നു. സ്ഥാനക്കയറ്റം ജോലിയില്‍ നിങ്ങള്‍ക്ക് ലഭിക്കുന്നു. ആരോഗ്യത്തിന്റെ കാര്യത്തില്‍ ചെറിയ അസ്വസ്ഥതകള്‍ ഉണ്ടാവുന്നുണ്ട്. ഏത് പ്രതികൂല സാഹചര്യത്തേയും ഇവര്‍ നേരിടുന്നു. സാമ്പത്തികം മികച്ചതായിരിക്കും. നിങ്ങളുടെ ജീവിതത്തില്‍ പലപ്പോഴും മറ്റുള്ളവര്‍ക്ക് അസൂയ നേരിടുന്നതിനുള്ള സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ അല്പം ശ്രദ്ധിക്കണം.

ധനു രാശി
ധനു രാശിക്കാര്‍ക്ക് അവര്‍ ആഗ്രഹിക്കുന്നത് പോലെ കാര്യങ്ങള്‍ ചെയ്യുന്നതിന് സാധിക്കുന്നു. ഏത് കാര്യത്തിലും മികച്ച നേട്ടങ്ങള്‍ നിങ്ങളെ കാത്തിരിക്കുന്നു. എന്നാല്‍ ദു:ശീലങ്ങള്‍ പരമാവധി ഒഴിവാക്കുന്നതിന് ശ്രദ്ധിക്കണം. അല്ലാത്ത പക്ഷം അത് കൂടുതല്‍ അപകടത്തിലേക്ക് നിങ്ങളെ എത്തിക്കുന്നു. പ്രിയപ്പെട്ടവരില്‍ നിന്നും അവഗണന ഏല്‍ക്കുന്നതിനുള്ള സാധ്യതയുണ്ട്. സംരക്ഷിക്കപ്പെടുന്നവരില് നിന്ന് പ്രയാസം അനുഭവിക്കേണ്ടതായി വരുന്നു. ചുമതലകള്‍ നിറവേറ്റാന്‍ അലംഭാവം കാണിക്കരുത്.

മകരം രാശി
മകരം രാശിക്കാര്‍ക്ക് ഭൂമി വില്‍ക്കുന്നതിനും വാങ്ങുന്നതിനും ഉള്ള യോഗം കാണുന്നു. പല കാരണങ്ങളാല്‍ മാറ്റി വെച്ച യാത്രകള്‍ പുനരാരംഭിക്കുന്നതിന് സാധിക്കുന്നു. പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നതിനും അത് നടപ്പിലാക്കുന്നതിനും നിങ്ങള്‍ക്ക് സാധിക്കുന്നു. ചുമതലകള്‍ നിര്‍വ്വഹിക്കുന്നതിന് നിങ്ങള്‍ മുന്നിലായിരിക്കും. ആരോഗ്യം അല്പം ശ്രദ്ധിക്കണം. സാമ്പത്തിക കാര്യങ്ങളിലെ തീരുമാനങ്ങള്‍ ശ്രദ്ധിച്ച് എടുക്കണം.

കുംഭം രാശി
കുംഭം രാശിക്കാര്‍ക്ക് പല പ്രധാന കാര്യങ്ങളിലും സ്വന്തമായി തീരുമാനം എടുക്കുന്നതിന് സാധിക്കുന്നു. വിദേശത്ത് താമസിക്കുന്ന ഭര്‍ത്താവിനോടൊപ്പം താമസിക്കുന്നതിനുള്ള യോഗം കാണുന്ന. സന്താനയോഗം നിങ്ങളുടെ ആഴ്ചഫലത്തില് ഉണ്ടാവുന്നു. മാതാപിതാക്കളുടെ ആവശ്യം നിറവേറ്റുന്നതിന് നിങ്ങള്‍ പ്രാപ്തരാവും. സ്ഥലം വാങ്ങുന്നതിനും വില്‍ക്കുന്നതിനും നിങ്ങള്‍ക്ക് സാധിക്കുന്നു. സാമ്പത്തിക പുരോഗതി ഉണ്ടാവുന്നു.

മീനം രാശി
മീനം രാശിക്കാര്‍ക്ക് എന്തുകൊണ്ടും മികച്ച ആഴ്ചയായിരിക്കും. എന്നാല്‍ സാമ്പത്തിക ഇടപാടുകള്‍ ശ്രദ്ധിച്ച് വേണം. അല്ലാത്ത പക്ഷം നഷ്ടങ്ങള്‍ സംഭവിക്കുന്നു. മറ്റുള്ളവരുടെ കാര്യങ്ങളില്‍ ഇടപെട്ടാല്‍ അപകീര്ത്തിയുണ്ടാവുന്നു. കുടുംബത്തില്‍ തര്ക്കമുണ്ടാവുമെങ്കിലും അതെല്ലാം പരിഹരിക്കാന്‍ സാധിക്കുന്നു. വിശ്വസ്ത സേവനത്തിന് അംഗീകാരം നിങ്ങള്‍ക്ക് ലഭിക്കുന്നു. ആരോഗ്യം അല്പം ശ്രദ്ധിക്കണം.
ഈ
രാശിക്കാര്‍
ശാരീരികമായും
മാനസികമായും
കരുത്തരാണ്:
ഒരിടത്തും
തോല്‍ക്കില്ല
most read:ചൊവ്വയുടെ രാശിമാറ്റത്തില്‍ ഈ നാല് രാശിക്കാര്‍ക്ക് സാമ്പത്തിക നേട്ടം