Latest Updates
-
നീറ്റ് പരീക്ഷാ സമ്മർദ്ദം അലട്ടുന്നുണ്ടോ? മനസ്സിനെ ശാന്തമാക്കാൻ ഈ 5 വഴികൾ പരീക്ഷിക്കൂ! -
മുംബൈയിൽ ഓറഞ്ച് അലർട്ട്: മഴക്കാലത്ത് പിസിഒഎസ് വേദനയും ഗർഭകാല അസ്വസ്ഥതകളും കുറയ്ക്കാൻ ഈ മുൻകരുതലുകൾ എടുക്കൂ! -
മഴക്കാലത്ത് വയർ ചാടുന്നത് കൊഴുപ്പാണോ? നീർക്കെട്ടാണോ എന്ന് തിരിച്ചറിയാൻ ഈ ലളിതവിദ്യ പരീക്ഷിക്കൂ! -
ചന്ദ്രൻ വൃശ്ചികം രാശിയിലേക്ക്: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വലിയ മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ജൂൺ 23: ബുധന്റെ രാശിമാറ്റം; ഈ 5 രാശിക്കാർക്ക് ഇന്ന് തൊട്ടതെല്ലാം പൊന്നാകും, ഭാഗ്യം കൂടെയുണ്ട്! -
ജൂൺ 23 നക്ഷത്രഫലം: ചിത്തിര, ചോതിക്കാർക്ക് കരിയറിൽ വൻ മാറ്റം; ഇന്നത്തെ ഭാഗ്യനിറങ്ങളും ശുഭസമയവും അറിയാം -
ഇന്നത്തെ രാശിഫലം: കരിയറിലും പ്രണയത്തിലും നേട്ടങ്ങൾ കൊയ്യാൻ ഈ രാശിക്കാർക്ക് ഇന്ന് സുവർണ്ണാവസരം, അറിയാം വിശദാംശങ്ങൾ -
2026 ജൂൺ 22: ഗജകേസരി യോഗം; ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വൻ ഭാഗ്യം! -
മുംബൈ മഴക്കാലം: കുടിവെള്ളം സുരക്ഷിതമാക്കാൻ ഈ മുൻകരുതലുകൾ നിർബന്ധം -
അക്ഷയ് കുമാറിന്റെ 12 മിനിറ്റ് യോഗാ റുട്ടീൻ: തിരക്കുള്ള പുരുഷന്മാർക്ക് ഫിറ്റ്നസ് നിലനിർത്താൻ ഇനി എളുപ്പവഴികൾ
ചൊവ്വയുടെ രാശിമാറ്റത്തില്‍ ഈ നാല് രാശിക്കാര്‍ക്ക് സാമ്പത്തിക നേട്ടം
ജ്യോതിഷ പ്രകാരം ചൊവ്വക്ക് വളരെയധികം പ്രാധാന്യമാണ് ഉള്ളത്. കാരണം നമ്മുടെ ധൈര്യം, ഊര്‍ജ്ജം, ഭൂമി, വിവാഹം എന്നീ കാര്യങ്ങളിലെല്ലാം ചൊവ്വ വഹിക്കുന്ന പങ്ക് നിസ്സാരമല്ല. അതുകൊണ്ട് തന്നെ ചൊവ്വയുടെ സാന്നിധ്യം ജാതകത്തില്‍ നിരവധി മാറ്റങ്ങള്‍ കൊണ്ട് വരുന്നുണ്ട്. ജൂണ്‍ 27 മുതല്‍ ചൊവ്വ മേടം രാശിയിലേക്ക് പ്രനേശിക്കുന്നു. ഇത് മേടം രാശിക്കാരില്‍ മാറ്റങ്ങള്‍ വരുത്തുന്നുണ്ടെങ്കിലും ചില രാശിക്കാര്‍ക്ക് അവര്‍ ആഗ്രഹിക്കുന്ന സാമ്പത്തിക നേട്ടവും സാമ്പത്തിക ഭദ്രതയും ഉണ്ടാവുന്നുണ്ട്.

പലപ്പോഴും ചൊവ്വയുടെ സ്ഥാനമാറ്റം അനുഗ്രഹമാവുന്ന ചില രാശിക്കാരുണ്ട്. ധൈര്യം, ശക്തി, കഠിനാധ്വാനം എന്നിവയെല്ലാം ഇതിന്റെ പരിധിയില്‍ വരുന്നു. എന്നാല്‍ ചൊവ്വ ജാതകത്തില്‍ ബലഹീനനായാണ് കാണപ്പെടുന്നത് എങ്കില്‍ അത് കൂടുതല്‍ പ്രശ്നങ്ങളാണ് അവര്‍ക്ക് ജാതകത്തില്‍ ഉണ്ടാക്കുന്നത്. ഇത്തരക്കാര്‍ക്ക് ദേഷ്യവും അഹങ്കാരവും അല്പം കൂടുതലായിരിക്കും. ചൊവ്വയുടെ സംക്രമം ഏതൊക്കെ രാശിക്കാര്‍ക്ക് ഗുണം ചെയ്യുമെന്ന് നോക്കാം.

മിഥുനം രാശി
മിഥുനം രാശിക്കാര്‍ക്ക് ഈ രാശി സംക്രമണത്തില്‍ അവരുടെ കഠിനാധ്വാനത്തിന്റെ ഫലങ്ങള്‍ ലഭിക്കുന്നു. പകുതിക്ക് വെച്ച ഏത് ജോലിയും പൂര്‍ത്തീകരിക്കുന്നതിനും അതിലൂടെ സാമ്പത്തിക നേട്ടങ്ങള്‍ ലഭിക്കുന്നതിനും സാധിക്കുന്നു. കടങ്ങളെല്ലാം വീട്ടി ജോലിയില്‍ നിന്ന് മികച്ച ഫലം നേടുന്നതിന് സാധിക്കുന്നു. സാമ്പത്തിക നേട്ടങ്ങള്‍ പലപ്പോഴും നിങ്ങളില്‍ കൂടുതല്‍ പോസിറ്റീവ് ഊര്‍ജ്ജം വര്‍ദ്ധിപ്പിക്കുന്നു. സാമ്പത്തിക പ്രശ്നങ്ങളെല്ലാം അവസാനിച്ച് അതില്‍ നിന്ന് പരിഹാരം കാണുന്നതിനുള്ള മികച്ച സമയമാണ് ഈ രാശിസംക്രമണം. ബിസിനസില്‍ ആഗ്രഹിക്കുന്ന വിജയം ലഭിക്കുന്നു. ഏത് കാര്യത്തിനും കുടുംബത്തിന്റേയും പങ്കാളിയുടേയും പൂര്‍ണ പിന്തുണ ലഭിക്കുന്നു.

കര്‍ക്കിടകം രാശി
കര്‍ക്കിടകം രാശിക്കാര്‍ക്ക് ചൊവ്വയുടെ സംക്രമണം മികച്ച ഫലങ്ങള്‍ നല്‍കുന്നുണ്ട്. ജോലിയില്‍ നിന്ന് ഇവര്‍ ആഗ്രഹിക്കുന്ന പ്രമോഷനും ശമ്പളവര്‍ദ്ധനവും ലഭിക്കുന്നുണ്ട്. അതിനുള്ള സാധ്യത വളരെ കൂടുതലാണ്. അത് മാത്രമല്ല ജോലി ചെയ്യുന്ന സാഹചര്യവും സന്തോഷം നിറഞ്ഞതായിരിക്കും. ജോലി അന്വേഷിക്കുന്നവരെ തേടി നിരവധി അവസരങ്ങള്‍ വരുന്നുണ്ട്. പണം നിക്ഷേപിക്കുന്നവര്‍ക്ക് മികച്ച സാമ്പത്തിക ലാഭം ഉണ്ടാവുന്നുണ്ട്. സാമ്പത്തിക വരുമാനം വളരെയധികം ഉണ്ടാവുന്നു. പല കോണുകളില്‍ നിന്നും സാമ്പത്തിക വരുമാനം ഇവരെ തേടി എത്തുന്നു. ഇത് കൂടാതെ വിദേശയാത്രയും വിദേശജോലിയും ഇവരെ കാത്തിരിക്കുന്നുണ്ട്. കടം കൊടുക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം.

ചിങ്ങം
ചിങ്ങം രാശിക്കാര്‍ക്കും അവര്‍ ആഗ്രഹിക്കുന്ന പോസിറ്റീവ് ഊര്‍ജ്ജം ജീവിതത്തില്‍ കൊണ്ട് വരുന്നതിന് സാധിക്കുന്നു. പ്രതീക്ഷിക്കാത്ത പുതിയ മാറ്റങ്ങള്‍ ജീവിതത്തില്‍ നേട്ടങ്ങള്‍ കൊണ്ട് വരുന്നു. ജോലിയില്‍ പല വിധത്തിലുള്ള അവസരങ്ങള്‍ ഇവരെ തേടി എത്തുന്നു. കൂടുതല്‍ അവസരങ്ങള്‍ പോലെ തന്നെ അതിന് വേണ്ടി പണവും സമയവും ഇവര്‍ക്ക് ചിലവാക്കുന്നതിന് സാധിക്കുന്നു. മുടങ്ങിക്കിടക്കുന്ന ജോലികള്‍ പൂര്‍ത്തിയാക്കുന്നതിന് സാധിക്കുന്നു. അപ്രതീക്ഷിത ധനലാഭം ഇവരെ തേടി വരുന്നു. ഒരിക്കലും സാമ്പത്തിക പ്രശ്നങ്ങളില്‍ ഇവര്‍ക്ക് തളര്‍ച്ച നേരിടേണ്ടി വരില്ല. ചൊവ്വയുടെ രാശിമാറ്റം ഇവരില്‍ മികച്ച നേട്ടങ്ങളാണ് കൊണ്ട് വരുന്നത്.

കുംഭം രാശി
കുംഭം രാശിക്കാര്‍ക്ക് ചൊവ്വയുടെ രാശിമാറ്റം നല്കുന്ന ഗുണങ്ങള്‍ നിസ്സാരമല്ല. ഇത് കരിയറില്‍ പല വിധത്തിലുള്ള മാറ്റങ്ങള്‍ കൊണ്ട് വരുന്നുണ്ട്. ജോലിയുടെ കാര്യത്തില്‍ ഒരിക്കലും പരാജയപ്പെടില്ല. ആഗ്രഹിക്കുന്ന സ്ഥലത്ത് ആഗ്രഹിക്കുന്ന ജോലിയും ലഭിക്കുന്നു. ചെയ്യുന്ന എല്ലാ കാര്യങ്ങളിലും ശുഭഫലങ്ങള്‍ ഉണ്ടാവുന്നുണ്ട്. ഓഫീസില്‍ എല്ലാവരുടേയും പിന്തുണയും സഹായവും ഏത് കാര്യത്തിലും ലഭിക്കുന്നു. ആഗ്രഹിക്കുന്ന സ്ഥലത്തേക്ക് ട്രാന്‍സ്ഫര്‍ ലഭിക്കുന്നു. കുടുംബത്തില്‍ സമാധാനവും സന്തോഷവും നിലനില്ക്കുന്നു. പുതിയ ബിസിനസും ജോലിയും തുടങ്ങുന്നതിനും അനുയോജ്യമായ സമയമാണ്. വാഹനം വാങ്ങിക്കുന്നതിന് യോഗമുണ്ട്, എന്നാല്‍ അതീവ ശ്രദ്ധയോടെ വേണം ഉപയോഗിക്കുന്നതിന്.
most read:27 നാളുകാര്‍ക്കും നക്ഷത്രപ്രകാരം ഉണ്ടാവുന്ന രോഗാവസ്ഥകള്‍



Click it and Unblock the Notifications