For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ജാതകത്തില്‍ വ്യാഴത്തിന്റെ ദോഷമോ? പരിഹാരങ്ങള്‍

|

ഗുരു ഗ്രഹം അല്ലെങ്കില്‍ ബൃഹസ്പതി എന്നും അറിയപ്പെടുന്ന വ്യാഴം പഠനത്തിന്റെയും ജ്ഞാനത്തിന്റെയും ഗ്രഹമാണ്. ഈ ഗ്രഹം ഒരാളുടെ ജാതകത്തില്‍ അനുകൂല സ്ഥാനത്ത് നില്‍ക്കുമ്പോള്‍ അതിശയകരമായ പോസിറ്റീവ് ഫലങ്ങള്‍ ആ വ്യക്തിക്ക് വന്നുചേരുന്നു. മറ്റ് ക്ഷുദ്ര ഗ്രഹങ്ങളെ മറികടക്കാനും വ്യാഴത്തിന് കഴിയും. അതുകൊണ്ടാണ് വ്യാഴത്തിന്റെ കടാക്ഷമുള്ള ആളുകളെ വളരെ ഭാഗ്യവാന്‍മാരായി കണക്കാക്കുന്നത്.

Most read: സമ്പത്ത് ഉയര്‍ത്താന്‍ ഫെങ്ഷൂയി നാണയങ്ങള്‍

എന്നിരുന്നാലും, വ്യാഴം ചിലപ്പോള്‍ നിങ്ങളുടെ ജാതകത്തില്‍ ദുര്‍ബലമായ സ്ഥലത്ത് നിലകൊണ്ടാല്‍ വ്യാഴദോഷത്തിന് കാരണമാകുന്നു. വ്യാഴത്തിന്റെ ഈ ദോഷം ഒരു വ്യക്തിയുടെ ജീവിതത്തെ പ്രതികൂലമായി ബാധിക്കുന്നു. കൂടാതെ, ഇത് അവരുടെ ജീവിതത്തില്‍ നിര്‍ഭാഗ്യങ്ങളും വരുത്തുന്നു. വ്യാഴം ദോഷസ്ഥാനത്ത് തുടരുന്നവര്‍ക്ക് വന്നുചേരുന്ന കഷ്ടതകളും അതിനുള്ള ചില ജ്യോതിഷ പരിഹാര മാര്‍ഗങ്ങളും വായിച്ചറിയൂ.

ജാതകത്തില്‍ വ്യാഴദോഷത്തിന്റെ സൂചനകള്‍

ജാതകത്തില്‍ വ്യാഴദോഷത്തിന്റെ സൂചനകള്‍

* ജീവിതത്തില്‍ അസ്ഥിരത

* വ്യാഴദോഷം നിങ്ങള്‍ക്ക് അനാദരവ് ഉണ്ടാക്കിയേക്കാം

* മറ്റ് ആളുകള്‍ക്ക് എളുപ്പത്തില്‍ നിങ്ങളില്‍ ആധിപത്യം സ്ഥാപിക്കാന്‍ കഴിയും

* കുടുംബ തര്‍ക്കങ്ങളും വിവാഹജീവിതത്തില്‍ പ്രശ്‌നങ്ങളും നേരിടേണ്ടിവരും

ജാതകത്തില്‍ വ്യാഴദോഷത്തിന്റെ സൂചനകള്‍

ജാതകത്തില്‍ വ്യാഴദോഷത്തിന്റെ സൂചനകള്‍

* ബിസിനസ്, കരിയര്‍ പ്രശ്‌നങ്ങള്‍

* മുടി കൊഴിച്ചില്‍ അല്ലെങ്കില്‍ പതിവായി മുടി പ്രശ്‌നങ്ങള്‍

* നിങ്ങള്‍ ഒരിക്കലും ചെയ്യാത്ത തെറ്റുകള്‍ക്കും മറ്റുള്ളവര്‍ നിങ്ങളെ കുറ്റപ്പെടുത്തുന്നത്

* പഠനത്തില്‍ ഒരു കാലതാമസം അനുഭവപ്പെടും

* നിങ്ങളുടെ പണമോ സ്വര്‍ണ്ണമോ നഷ്ടപ്പെടും.

Most read: ജോലി ഉന്നതിക്ക് പരിഹാരം ഓരോരാളും ചെയ്യേണ്ടത്

ജാതകത്തില്‍ വ്യാഴദോഷത്തിന്റെ സൂചനകള്‍

ജാതകത്തില്‍ വ്യാഴദോഷത്തിന്റെ സൂചനകള്‍

* നിങ്ങളുടെ വിവാഹം നീണ്ടുപോയേക്കാം.

* നിങ്ങളുടെ വിവാഹത്തിനു ശേഷം കുട്ടികളുണ്ടാകാന്‍ കാലതാമസം നേരിടാം.

* കരള്‍ തകരാറുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍

* ആരോഗ്യ പ്രശ്‌നങ്ങളായ പ്രമേഹവും അമിതവണ്ണവും നിങ്ങളെ അലട്ടിയേക്കാം

* ഗുരുനാഥന്‍മാരില്‍ നിന്ന് അവഗണന

* ചര്‍മ്മ പ്രശ്‌നങ്ങള്‍

വ്യാഴദോഷത്തിനു പരിഹാരങ്ങള്‍

വ്യാഴദോഷത്തിനു പരിഹാരങ്ങള്‍

വ്യാഴത്തിന്റെ ദോഷകരമായ ഫലങ്ങളോട് പൊരുതാന്‍ നിങ്ങളെ സഹായിക്കുന്ന വളരെ ഫലപ്രദമായ പരിഹാരങ്ങള്‍ ഇതാ..

* വ്യാഴാഴ്ച ദിവസം ഗോക്കള്‍ക്ക് വെല്ലവും പരിപ്പും നല്‍കുക.

* നിങ്ങളുടെ ചൂണ്ടുവിരലില്‍ പുഷ്യരാഗ മോതിരം ധരിക്കുന്നത് പ്രയോജനകരമാണ്. വ്യാഴാഴ്ച ഈ മോതിരം ധരിക്കുക.

* മഹാവിഷ്ണുവിനെ ആരാധിക്കുകയും വിഷ്ണു സഹസ്രനാമം ചൊല്ലുകയും ചെയ്യുക.

Most read: നാഗപഞ്ചമി നാളിലെ സര്‍പ്പാരാധന; സര്‍വ്വൈശ്വര്യം ഫലം

വ്യാഴദോഷത്തിനു പരിഹാരങ്ങള്‍

വ്യാഴദോഷത്തിനു പരിഹാരങ്ങള്‍

* പരമേശ്വരനോട് പ്രാര്‍ത്ഥിക്കുക, ദിവസവും ശിവലിംഗത്തില്‍ നെയ്യ് അര്‍പ്പിക്കുക. വ്യാഴത്തിന്റെ ദോഷഫലങ്ങള്‍ കൈകാര്യം ചെയ്യുന്നതിനുള്ള ശക്തമായ ഒരു പരിഹാരമായാണ് ഇത് കാണപ്പെടുന്നത്.

* ദരിദ്രരെ സഹായിക്കുക, സാമൂഹിക സേവനങ്ങളില്‍ ഏര്‍പ്പെടുക, അന്ധരെ സഹായിക്കുക

* 'ഓം ഗ്രാം ഗ്രീം ഗ്രോം സാഹ ഗുരുവേ നമ'. ഗുരുമന്ത്രം ദിവസവും 28 അല്ലെങ്കില്‍ 108 തവണ ചൊല്ലുക.

വ്യാഴദോഷത്തിനു പരിഹാരങ്ങള്‍

വ്യാഴദോഷത്തിനു പരിഹാരങ്ങള്‍

* ദിവസവും നിങ്ങളുടെ നെറ്റിയില്‍ ചന്ദനം അല്ലെങ്കില്‍ മഞ്ഞള്‍ കൊണ്ട് കുറി തൊടുക.

* ആഗ്രഹത്തെ പൂര്‍ത്തീകരിക്കുന്നതിനാല്‍ എല്ലായ്‌പ്പോഴും സ്വര്‍ണ്ണാഭരണങ്ങള്‍ ധരിക്കുക.

* കഴിയുമെങ്കില്‍ മഞ്ഞ കലര്‍ന്ന വസ്ത്രങ്ങള്‍ ധരിക്കുക.

* ഏതെങ്കിലും പുതിയ പ്രവൃത്തി ആരംഭിക്കുന്നതിന് മുമ്പ് എല്ലായ്‌പ്പോഴും നിങ്ങളുടെ മാതാപിതാക്കളുടെ അനുഗ്രഹം തേടുക.

* സാധ്യമാകുമ്പോള്‍ ക്ഷേത്രദര്‍ശനം നടത്തുക

Most read: തുലാഭാരം; ഓരോ ദ്രവ്യത്തിനും ഫലം വെവ്വേറെ

വ്യാഴദോഷത്തിനു പരിഹാരങ്ങള്‍

വ്യാഴദോഷത്തിനു പരിഹാരങ്ങള്‍

* ശ്രീകൃഷ്ണ ക്ഷേത്രത്തില്‍ ഭാഗ്യസൂക്ത അര്‍ച്ചന, തൃപ്പടിക്കു മുന്നില്‍ നെയ്യ് വച്ചു നമസ്‌കരിക്കല്‍, വ്യാഴാഴ്ച തോറും നെയ്‌വിളക്ക് എന്നിവ അര്‍പ്പിക്കുക.

* ഭാഗവതത്തിലെ പ്രഹ്‌ളാദന്റെ നരസിംഹ സ്തുതി ദിവസേന അല്ലെങ്കില്‍ വ്യാഴാഴ്ച തോറും ചൊല്ലുക.

* വ്യാഴാഴ്ച വ്രതം നോല്‍ക്കുക.

* വീടിനു ചുറ്റും മഞ്ഞ പുഷ്പങ്ങളുള്ള ചെടികള്‍ നട്ടുവളര്‍ത്തുക.

English summary

Weak Jupiter Impacts in Life And Remedies

Do you have problem in finance, business, job or marriage? it might be due to weak Jupiter. Here are the remedies.
X