For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മണ്ഡലമാസത്തിന് തുടക്കം; വൃശ്ചികമാസത്തില്‍ 27 നാളുകാര്‍ക്കും ഫലം

|

ഇനി സ്വാമിമന്ത്രങ്ങളുടെ നാളുകള്‍ തുടക്കമിടുന്നു. മണ്ഡലമാസത്തില്‍ 41 ദിവസത്തെ വ്രതമെടുത്ത് മല ചവിട്ടാന്‍ കാത്തിരിക്കുകയാണ് ഓരോ അയ്യപ്പഭക്തരും. പുണ്യ വൃശ്ചികമാസത്തില്‍ 27 നക്ഷത്രക്കാരിലും എന്തൊക്കെയാണ് ഫലങ്ങള്‍ എന്ന് നോക്കാവുന്നതാണ്.

Vrischikam Month Star

ശബരിമല ചവിട്ടാം; നവംബര്‍ 16-ന് മണ്ഡലം തുടങ്ങുമ്പോള്‍ ശ്രദ്ധിക്കാന്‍ശബരിമല ചവിട്ടാം; നവംബര്‍ 16-ന് മണ്ഡലം തുടങ്ങുമ്പോള്‍ ശ്രദ്ധിക്കാന്‍

എന്തൊക്കെയാണ് ഈ മാസത്തിലെ നക്ഷത്രഫലം എന്ന് നമുക്ക് നോക്കാവുന്നതാണ് കൂടുതല്‍ അറിയുന്നതിന് വേണ്ടി ഈ ലേഖനം നിങ്ങളെ സഹായിക്കുന്നുണ്ട്.

മേടക്കൂര്‍:-( അശ്വതി, ഭരണി, കാര്‍ത്തിക 1/4)

മേടക്കൂര്‍:-( അശ്വതി, ഭരണി, കാര്‍ത്തിക 1/4)

മേടക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്കും എന്തൊക്കെയാണ് വൃശ്ചികമാസം ഉണ്ടാക്കുന്ന ഫലങ്ങള്‍ എന്ന് നമുക്ക് നോക്കാവുന്നതാണ്. സാമ്പത്തിക നേട്ടത്തിന്റെ കാര്യത്തില്‍ ഇവര്‍ മുന്നില്‍ തന്നെയായിരിക്കും. ഇത് കൂടാതെ ഇവര്‍ക്ക് പ്രമോഷനും സ്ഥലമമാറ്റവും ലഭിക്കുന്നതിനുള്ള സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ് ഈ മാസം അല്‍പം ശ്രദ്ധിക്കേണ്ടതാണ്. ജീവിതത്തില്‍ മുഴുവന്‍ പോസിറ്റീവ് ഊര്‍ജ്ജം നിറക്കുന്നതിന് നിങ്ങള്‍ക്ക് സാധിക്കുന്നുണ്ട്. അപ്രതീക്ഷിത ചിലവുകള്‍ വര്‍ദ്ധിക്കുന്നതിനുള്ള സാധ്യതയുണ്ട്. ഇത് പലപ്പോഴും ഹോസ്പിറ്റല്‍ കാര്യങ്ങള്‍ക്ക് വേണ്ടിയാണ് ചിലവാക്കേണ്ടി വരുന്നത്. പങ്കാളിയുടെ ആരോഗ്യവും വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. കുടുംബത്തില്‍ സന്തോഷം നിലനില്‍ക്കുകയും കുട്ടികളോടൊപ്പം കൂടുതല്‍ സമയം ചിലവഴിക്കുകയും ചെയ്യുന്നുണ്ട്.

ഇടവക്കൂര്‍: (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)

ഇടവക്കൂര്‍: (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)

വൃശ്ചിക മാസത്തില്‍ ഇടവക്കൂറുകാര്‍ക്ക് സാമ്പത്തികമായി മികച്ച ഫലങ്ങളാണ് നല്‍കുന്നത്. ജീവിതത്തില്‍ കൂടുതല്‍ വെല്ലുവിളികള്‍ നിറഞ്ഞ ഒരു മാസമായിരിക്കും ഈ വൃശ്ചിക മാസം. ജോലിക്കാര്യത്തില്‍ ചെറിയ ചില പ്രശ്‌നങ്ങള്‍ക്കുള്ള സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ വളരെ ശ്രദ്ധിച്ച് വേണം ഓരോ ചുവടും മുന്നോട്ട് പോവുന്നതിന്. വിദേശത്ത് ജോലിക്കോ പഠനത്തിനോ പോവുന്നതിന് ഇവര്‍ക്ക് ഈ മാസം സാധിക്കുന്നുണ്ട്. ഇടവം രാശിക്കാര്‍ക്ക് കുടുംബ ജീവിതത്തില്‍ മികച്ച അന്തരീക്ഷം നിലനില്‍ക്കുന്നു. സര്‍ക്കാര്‍ ജോലിയുള്ളവര്‍ക്ക് പ്രമോഷനുള്ള സാധ്യത കാണുന്നുണ്ട്. സാമ്പത്തിക നേട്ടങ്ങള്‍ ഇവര്‍ക്ക് നിരവധിയാണ് ഉണ്ടാവുന്നത്. ആഗ്രഹിച്ച ലോണും ലഭിക്കുന്നു. ജോലി ഇല്ലാത്തവര്‍ക്ക് അത് ലഭിക്കുന്നതിനുള്ള സാധ്യതയും കാണുന്നുണ്ട്

മിഥുനക്കൂര്‍:-(മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4 )

മിഥുനക്കൂര്‍:-(മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4 )

മിഥുനക്കൂറുകാര്‍ക്ക് വളരെയധികം മികച്ച ഒരു മാസമാണ് വൃശ്ചികമാസം. ഈ രാശിക്കാരുടെ കുടുംബത്തില്‍ വിവാഹം ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ നടക്കുന്നതിനുള്ള സാധ്യതയുണ്ട്. പല വിധത്തിലും ഗുണം നല്‍കുന്ന മാസമാണ് മിഥുനക്കൂറുകാര്‍ക്ക് വൃശ്ചിക മാസം. ഇവര്‍ക്ക് സന്താനസൗഭാഗ്യത്തിനുള്ള സാധ്യത കാണുന്നുണ്ട്. വിവാഹത്തിന്റെ കാര്യത്തില്‍ പെട്ടെന്നായിരിക്കും ഒരു തീരുമാനമെടുക്കേണ്ട അവസ്ഥ ഇവരിലുണ്ടാവുന്നു. ജീവിതത്തിലെ എല്ലാ ദുരിതങ്ങളില്‍ നിന്നും മോചനം ലഭിക്കുന്നതിനുള്ള അവസ്ഥയുണ്ട്. കുടുംബത്തില്‍ പലപ്പോഴായി സന്തോഷം നിലനില്‍ക്കുന്നതിനുള്ള സാധ്യതയും കാണപ്പെടുന്നുണ്ട്. ആരോഗ്യത്തിന്റെ കാര്യത്തില്‍ മികച്ച മാസമാണ് വൃശ്ചികമാസം.

കര്‍ക്കിടകക്കൂര്‍:- (പുണര്‍തം 1/4, പൂയം, ആയില്യം )

കര്‍ക്കിടകക്കൂര്‍:- (പുണര്‍തം 1/4, പൂയം, ആയില്യം )

കര്‍ക്കിടകക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്കും വൃശ്ചികമാസം പൊതുവേ മോശം ഫലങ്ങളാണ് നല്‍കുന്നത്. എന്നാല്‍ മാസത്തിന്റെ പകുതിയാവുന്നതോടെ കാര്യങ്ങള്‍ എല്ലാം തന്നെ മികച്ച അവസ്ഥയിലേക്ക് വരുന്നു. ആരോഗ്യകാര്യങ്ങളില്‍ അല്‍പം പ്രശ്‌നങ്ങള്‍ക്കുള്ള സാധ്യതയുണ്ട്. പണമിടപാടുകളില്‍ കൂടുതല്‍ ശ്രദ്ധ വേണ്ടതാണ്. നഷ്ടങ്ങള്‍ക്കുള്ള സാധ്യതയെ തള്ളിക്കളയാന്‍ സാധിക്കില്ല. അതുകൊണ്ട് തന്നെ കടം വാങ്ങുന്നവര്‍ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. വിവാഹത്തിന്റെ കാര്യത്തില്‍ പെട്ടെന്ന് തീരുമാനങ്ങള്‍ ഒന്നും എടുക്കരുത്. അത് കൂടുതല്‍ പ്രശ്‌നത്തിലേക്ക് എത്തിക്കുന്നു.

ചിങ്ങക്കൂര്‍:-(മകം, പൂരം, ഉത്രം 1/4)

ചിങ്ങക്കൂര്‍:-(മകം, പൂരം, ഉത്രം 1/4)

ചിങ്ങക്കൂറുകാര്‍ക്ക് ഈ മൂന്ന് നക്ഷത്രത്തില്‍ വൃശ്ചികമാസമായിരിക്കും മികച്ച് നില്‍ക്കുന്നത്. വിവാഹം കഴിക്കുന്നതിന് വേണ്ടി തീരുമാനിക്കുന്നവര്‍ക്ക് അനുകൂലസമയമായിരിക്കും ഈ മാസം. ഭക്തിയോടെ എല്ലാ കാര്യങ്ങളും ചെയ്ത് തീര്‍ക്കുന്നതിന് ഇവര്‍ക്ക് സാധിക്കുന്നുണ്ട്. വരുമാനത്തിന്റെ കാര്യത്തില്‍ മികച്ച സാമ്പത്തിക സ്രോതസ്സുകള്‍ നിങ്ങളെ തേടിയെത്തുന്നുണ്ട്. ബിസിനസിലൂടെ നിങ്ങള്‍ക്ക് സാമ്പത്തിക നേട്ടത്തിനുള്ള സാധ്യതയുണ്ടാവുന്നാണ്ട്. വിവാഹ ശേഷം ദാമ്പത്യം നല്ല രീതിയില്‍ മുന്നോട്ട് പോവുന്നതിന് ഈ മാസം മികച്ചതായിരിക്കും. ആരോഗ്യ പ്രശ്‌നങ്ങള്‍ നിങ്ങളില്‍ ചെറുതായി തല പൊക്കുന്നതിനുള്ള സാധ്യതയുണ്ട്. ബിസിനസ് ചെയ്യുന്നവര്‍ ആലോചിച്ച് വേണം മുന്നോട്ട് പോവുന്നതിന്.

കന്നിക്കൂര്‍:-(ഉത്രം 3/4,അത്തം,ചിത്തിര 1/2)

കന്നിക്കൂര്‍:-(ഉത്രം 3/4,അത്തം,ചിത്തിര 1/2)

കന്നിക്കൂറുകാര്‍ക്ക് ഈ മാസം ഗുണദോഷ സമ്മിശ്രമായിരിക്കും. എന്നാല്‍ ഇത്തരം അവസ്ഥകളില്‍ ചെറിയ ചില ദോഷങ്ങള്‍ നിങ്ങളില്‍ ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. ആദ്യപകുതിയില്‍ പല നേട്ടങ്ങളും നിങ്ങളെ തേടി വരുന്നുണ്ട്. എന്നാല്‍ അടുത്ത പകുതിയില്‍ പലപ്പോഴും അല്‍പം പ്രയാസം നിങ്ങള്‍ നേരിടേണ്ടതായി വരുന്നുണ്ട്. ഈ രാശിക്കാര്‍ ഒരിക്കലും പണം അനാവശ്യമായി ചിലവാക്കരുത്. അത് കൂടുതല്‍ ദാരിദ്ര്യത്തിലേക്ക് നിങ്ങളെ എത്തിക്കുന്നു. ആരോഗ്യത്തിന്റെ കാര്യത്തില്‍ ഒരു തരത്തിലും അശ്രദ്ധ കാണിക്കരുത്. അത് പിന്നീട് കൂടുതല്‍ പ്രശ്‌നത്തിലേക്ക് നിങ്ങളെ എത്തിക്കുന്നുണ്ട്. വാഹനം ഉപയോഗിക്കുന്നവര്‍ അശ്രദ്ധ കാണിക്കാതിരിക്കാന്‍ പ്രാധാന്യം നല്‍കണം. വാഹനം ഉപയോഗിക്കുന്നവര്‍ വളരെയധികം ശ്രദ്ധിച്ച് വേണം യാത്ര ചെയ്യുന്നതിന്. ഒരു അപകടം ഏത് നിമിഷവും നിങ്ങളെ തേടിയെത്താം.

തുലാക്കൂര്‍:-(ചിത്തിര1/2,ചോതി, വിശാഖം3/4)

തുലാക്കൂര്‍:-(ചിത്തിര1/2,ചോതി, വിശാഖം3/4)

തുലാക്കൂറുകാര്‍ക്ക് മികച്ച മാസമാണ് വൃശ്ചിക മാസം എന്ന് പറയുന്നതില്‍ തെറ്റില്ല. ഇവര്‍ക്ക് പല വിധത്തിലാണ് ജീവിതത്തില്‍ പോസിറ്റീവ് ഊര്‍ജ്ജം വരുന്നത്. പഴയ അധ്യാപകരേയും സുഹൃത്തുക്കളേയും വിളിക്കുന്നതിനും പറയുന്നതിനും ഇവര്‍ക്ക് താല്‍പ്പര്യം ഉണ്ടാവുന്ന മാസമാണ് ഇത്. ജീവിതത്തില്‍ പുതിയ ബിസിനസിന് തുടക്കം കുറിക്കാന്‍ പറ്റിയ മാസമാണ്. വൃശ്ചികക്കൂറില്‍ വരുന്ന നക്ഷത്രക്കാര്‍ക്ക് സാമ്പത്തിക നേട്ടങ്ങള്‍ പല കോണില്‍ നിന്നും ഉണ്ടായിരിക്കും. വായ്പക്ക് അപേക്ഷിച്ചിട്ടുണ്ടെങ്കില്‍ അത് ലഭിക്കുന്നു. ജോലിയുടെ കാര്യത്തില്‍ സ്ഥാനക്കയറ്റം ലഭിക്കാനുള്ള സാധ്യതയുണ്ട്.

വൃശ്ചികക്കൂര്‍:-(വിശാഖം1/4,അനിഴം, തൃക്കേട്ട )

വൃശ്ചികക്കൂര്‍:-(വിശാഖം1/4,അനിഴം, തൃക്കേട്ട )

വൃശ്ചികക്കൂറുകാര്‍ക്ക് ജോലിയില്‍ പോസിറ്റീവ് മാറ്റങ്ങള്‍ ഈ മാസം ഉണ്ടാവുന്നുണ്ട്. ഐശ്വര്യത്തോടെയാണ് ഈ മാസത്തിന്റെ തുടക്കം തന്നെ എന്ന കാര്യത്തില്‍ സംശയം വേണ്ട. ഈ മൂന്ന് നക്ഷത്രക്കാര്‍ക്ക് ജോലിയില്‍ പല വിധത്തിലുള്ള മാറ്റങ്ങള്‍ ഉണ്ടാവുന്നുണ്ട്. സ്ഥാനക്കയറ്റവും മികച്ച നേട്ടങ്ങളും ഇവരെ കാത്തിരിക്കുന്നുണ്ട്. മക്കളുടെ അപ്രതീക്ഷിത വിജയം ജീവിതത്തില്‍ വളരെയധഇകം സന്തോഷം മാതാപിതാക്കള്‍ക്ക് നല്‍കുന്നുണ്ട്. വീട് പുതുക്കി പണിയുന്നതിനുള്ള സാധ്യതയും ഈ മാസം ഉണ്ടാവുന്നുണ്ട്. ധനസംബന്ധമായ ഇടപാടുകള്‍ക്കുള്ള സാധ്യത നിങ്ങളെ തേടിയെത്തുന്നുണ്ട്. ഒരു കാരണവശാലും നിങ്ങള്‍ക്ക് പണത്തിന്റെ കാര്യത്തില്‍ തിരിച്ച് ചിന്തിക്കേണ്ടതായി വരുന്നില്ല.

ധനുക്കൂര്‍: (മൂലം,പൂരാടം, ഉത്രാടം 1/4)

ധനുക്കൂര്‍: (മൂലം,പൂരാടം, ഉത്രാടം 1/4)

ധനുക്കൂറുകാര്‍ക്ക് മികച്ച സമയമായിരിക്കും വൃശ്ചികമാസം. ജീവിതത്തിലെ ഏറ്റവും മികച്ച സമയം ആയിരിക്കും ഇവര്‍ക്കുള്ളത്. എല്ലാ ദിവസവും പോസിറ്റീവ് ഊര്‍ജ്ജത്തോടെയാണ് പല കാര്യങ്ങള്‍ക്കും ഇവര്‍ തുടക്കം കുറിക്കുന്നത്. പണത്തിന്റെ കാര്യത്തില്‍ ഇവര്‍ രണ്ടാമതൊന്ന് ചിന്തിക്കാതെയാണ് തീരുമാനമെടുക്കുക. അത് ചെറിയ പ്രതിസന്ധികളിലേക്ക് നിങ്ങളെ എത്തിക്കുന്നുണ്ട്. വിദ്യാര്‍ത്ഥികള്‍ക്ക് അനുയോജ്യമായ സമയമാണ് വൃശ്ചിക മാസം. അലസത ഇവരെ പല കാര്യത്തിലും കാത്തിരിക്കുന്നുണ്ട്. വിദേശത്ത് ജോലിക്ക് പോവുന്നവരെങ്കില്‍ ഇവര്‍ക്ക് അനുയോജ്യമായ സമയമായിരിക്കില്ല.

മകരക്കൂര്‍:-(ഉത്രാടം3/4,തിരുവോണം, അവിട്ടം 1/2)

മകരക്കൂര്‍:-(ഉത്രാടം3/4,തിരുവോണം, അവിട്ടം 1/2)

മകരക്കൂറില്‍ മുകളില്‍ പറഞ്ഞ മൂന്ന് നക്ഷത്രക്കാര്‍ക്കും വൃശ്ചിക മാസം ചില അപ്രതീക്ഷിത ഫലങ്ങള്‍ നല്‍കുന്നുണ്ട്. ഇവരില്‍ വരുമാനം വര്‍ദ്ധിക്കുന്ന മാസമാണെങ്കിലും അതനുസരിച്ച് വേണം പണം ചിലവഴിക്കുന്നതിനും. ഒരു കാരണവശാലും പണത്തിന്റെ കാര്യത്തില്‍ മറ്റുള്ളവരോട് കൈനീട്ടേണ്ട ആവശ്യമില്ല. കാരണം ഇവര്‍ക്ക് എത്രയൊക്കെ സാമ്പത്തിക പ്രതിസന്ധികള്‍ ഉണ്ടെങ്കിലും അതിനെയെല്ലാം മറികടക്കാന്‍ ഇവര്‍ക്ക് നിസാര സമയം മതി എന്നതാണ് സത്യം. എല്ലാ വിധത്തിലും ജീവിതത്തിലെ എല്ലാ പ്രതിസന്ധികള്‍ക്കും ഉള്ള പരിഹാരം നിങ്ങള്‍ക്ക് ഈ മാസം ഉണ്ടാവുന്നു.

കുംഭക്കൂര്‍:- (അവിട്ടം1/2,ചതയം, പൂരുരുട്ടാതി 3/4)

കുംഭക്കൂര്‍:- (അവിട്ടം1/2,ചതയം, പൂരുരുട്ടാതി 3/4)

കുംഭക്കൂറില്‍ വരുന്ന നക്ഷത്രക്കാര്‍ക്ക് വൃശ്ചിക മാസം മികച്ച ഫലമാണ് ഉണ്ടാവുന്നത്. അതുകൊണ്ട് തന്നെ പലപ്പോഴും ഗുണദോഷ സമ്മിശ്രമായാണ് ഈ മാസത്തെഫലം കുംഭക്കൂറുകാര്‍ക്ക് ഭവിക്കുന്നത്. പണത്തിന്റെ കാര്യത്തില്‍ അല്‍പം ശ്രദ്ധിക്കണം. അതുകൊണ്ട ്തന്നെ സാമ്പത്തിക ഇടപാടുകള്‍ കരുതലോടെ നടത്തുന്നതിനാണ് ശ്രദ്ധിക്കേണ്ടത്. ജോലി സംബന്ധമായി നിരവധി യാത്രകള്‍ ഇന്ത്യക്കകത്തും പുറത്തും നിങ്ങള്‍ക്ക് നടത്തേണ്ടതായി വരുന്നുണ്ട്. വിവാഹത്തിനുള്ള സാധ്യത തള്ളിക്കളയരുത്. എത്രയും പെട്ടെന്ന് വിവാഹം നടക്കുന്നതിനുള്ള സാധ്യത ഈ മാസം കാണുന്നുണ്ട്.

മീനക്കൂര്‍:-(പൂരുരുട്ടാതി 1/4, ഉതൃട്ടാതി,രേവതി)

മീനക്കൂര്‍:-(പൂരുരുട്ടാതി 1/4, ഉതൃട്ടാതി,രേവതി)

മീനക്കൂറുകാര്‍ക്ക് വൃശ്ചിക മാസം മികച്ച ഫലങ്ങള്‍ ലഭിക്കുന്നുണ്ട്. ഈ മാസം മികച്ച മാസമായാണ് മീനം രാശിക്കാര്‍ കണക്കാക്കുന്നത്. ഇവരുടെ കുടുംബ ജീവിതത്തില്‍ പോസിറ്റീവ് മാറ്റങ്ങള്‍ പലതും സംഭവിക്കുന്നുണ്ട്. സന്തോഷകരമായ ദാമ്പത്യമായിരിക്കും ഈ നക്ഷത്രക്കാരെ കാത്തിരിക്കുന്നത്. സാമ്പത്തിക പ്രതിസന്ധികള്‍ ഇല്ലാതെ മുന്നോട്ട് പോകാവുന്ന ഒരു മാസമാണ് മീനക്കൂറുകാര്‍ക്ക് വൃശ്ചികമാസം. ആരോഗ്യ പ്രശ്‌നങ്ങള്‍ ഇല്ലാതെ മുന്നോട്ട് പോവുന്ന മാസമാണ് ഇത്. വീട് പണി തുടങ്ങുന്നതിനുള്ള സാധ്യതയുണ്ട്.

English summary

Vrischikam Month Star Predictions In Malayalam

Here in this article we are sharing Vrischikam monthly star prediction in malayalam. Take a look.
Story first published: Monday, November 15, 2021, 20:43 [IST]
X
Desktop Bottom Promotion