For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഐശ്വര്യത്തിനായി ഒരുക്കാം ഉഗ്രനൊരു വിഷുക്കണി

|

സമ്പല്‍ സമൃദ്ധിയുടെയും ഐശ്വര്യത്തിന്റെയും ആഘോഷമാണ് മലയാളികള്‍ക്ക് വിഷു. ഓണം കഴിഞ്ഞാല്‍ മലയാളികളുടെ പ്രധാന ആഘോഷം. വിഷുവെന്നാല്‍ ഏതൊരു മലയാളിയുടെയും മനസില്‍ ആദ്യം ഓടിയെത്തുന്നത് വിഷുക്കണിയും വിഷുക്കൈനീട്ടവും തന്നെയാകും. വിഷുവിന് നാം ചെയ്യുന്ന പ്രവര്‍ത്തികളുടെ ഐശ്വര്യം ഒരു വര്‍ഷക്കാലം നിലനില്‍ക്കുന്നു എന്നാണ് വിശ്വാസം. ശ്രീകൃഷണനുമായി ബന്ധപ്പെട്ടതാണ് കേരളത്തില്‍ വിഷു ആഘോഷങ്ങള്‍. വിഷുക്കണിയും കണിക്കൊന്നയുമൊക്കെ ശ്രീകൃഷ്ണ ഐതീഹ്യത്താല്‍ ചുറ്റപ്പെട്ടിരിക്കുന്നു.

Most read: Vishu Phalam: ഓരോ നക്ഷത്രത്തിന്റേയും സമ്പൂര്‍ണ ഫലം

ഐശ്വര്യത്തിനായി ഒരുക്കാം ഉഗ്രനൊരു വിഷുക്കണി

ഐശ്വര്യത്തിനായി ഒരുക്കാം ഉഗ്രനൊരു വിഷുക്കണി

വിഷു എന്നാല്‍ തുല്യമായത് എന്നാണ് അര്‍ത്ഥം, രാത്രിയും പകലും തുല്യമായ ദിവസം. മേടം ഒന്നിന് മേട വിഷുവും തുലാം ഒന്നിനു തുലാ വിഷുവും വരുന്നു. ഒരു രാശിയില്‍നിന്നും അടുത്ത രാശിയിലേക്ക് സൂര്യന്‍ പോകുന്നതിനെ സംക്രാന്തി എന്നു പറയുന്നു. സംക്രാന്തികളിലെ പ്രധാനമായത് മഹാവിഷു എന്നും പറയപ്പെടുന്നു. മലയാള മാസം മേടം ഒന്നിന് വിഷുക്കണി ഇല്ലാതെ വിഷു ആഘോഷിക്കുന്നത് ഒരിക്കലും അര്‍ത്ഥ പൂര്‍ണമാകുന്നില്ല. അതിനാല്‍ ഐശ്വര്യപൂര്‍ണമായൊരു വര്‍ഷത്തിലേക്ക് കണ്ണു തുറക്കാന്‍ വിഷുക്കണി എങ്ങനെ ഒരുക്കാമെന്ന് നമുക്ക് നോക്കാം.

ഐശ്വര്യത്തിനായി ഒരുക്കാം ഉഗ്രനൊരു വിഷുക്കണി

ഐശ്വര്യത്തിനായി ഒരുക്കാം ഉഗ്രനൊരു വിഷുക്കണി

ബ്രാഹ്മ മുഹൂര്‍ത്തത്തില്‍ സൂര്യോദയത്തിനു മുന്‍പാണ് കണി കാണേണ്ടത്. കണി കണ്ടുകഴിഞ്ഞാല്‍ ഉറങ്ങരുത്. സാധാരണയായി മലയാളികള്‍ കണികണ്ടു കഴിഞ്ഞ് പടക്കം പൊട്ടിച്ച് ആഘോഷിക്കാറാണ് പതിവ്. വിഷുവിന്റെ തലേദിവസം രാത്രി വൈകി ഗൃഹനാഥ വേണം കണി ഒരുക്കാന്‍. ഗൃഹനാഥയുടെ അഭാവത്തില്‍ മറ്റാര്‍ക്കെങ്കിലുമായി കണി ഒരുക്കാം.

Most read: ബുധന്റെ മീനരാശീ സംക്രമണം; നേട്ടമോ കോട്ടമോ?

ഐശ്വര്യത്തിനായി ഒരുക്കാം ഉഗ്രനൊരു വിഷുക്കണി

ഐശ്വര്യത്തിനായി ഒരുക്കാം ഉഗ്രനൊരു വിഷുക്കണി

വീട്ടിലെ പൂജാ മുറിയോ, കഴുകി വൃത്തിയാക്കിയ മറ്റു സ്ഥലമോ കണി ഒരുക്കാനായി തിരഞ്ഞെടുക്കാം. ഒരു പീഠത്തില്‍ മഞ്ഞ പട്ടുവിരിച്ച് അതില്‍ ശ്രീകൃഷ്ണന്റെ ചിത്രമോ കേടുപാടുകള്‍ സംഭവിക്കാത്ത കൃഷ്ണ വിഗ്രഹമോ വച്ച് മാല ചാര്‍ത്തി അലങ്കരിക്കണം. അതിനു മുന്നിലായി അഞ്ച് തിരിയിട്ട വിളക്ക് ഒരുക്കി വയ്ക്കുക.

ഐശ്വര്യത്തിനായി ഒരുക്കാം ഉഗ്രനൊരു വിഷുക്കണി

ഐശ്വര്യത്തിനായി ഒരുക്കാം ഉഗ്രനൊരു വിഷുക്കണി

കളം വരച്ച് ഓട്ടുരുളിയിലാണ് വിഷുക്കണി ഒരുക്കുന്നത്. ഉരുളി ഇല്ലെങ്കില്‍ ഓടിന്റെ തളികയിലുമാവാം. അതിനു മുകളില്‍ പുതിയ വെളുത്ത കസവു പുടവ, തുടര്‍ന്ന് നല്ലൊരു സ്വര്‍ണ നിറമുള്ള കണിവെള്ളരി, വെറ്റില, അടയ്ക്ക, അരി, നെല്ല്, അലക്കിയ മുണ്ട്, സ്വര്‍ണം, നാണയം, വാല്‍ക്കണ്ണാടി, കണിക്കൊന്ന, കണ്മഷി, ചാന്ത്, സിന്ദൂരം, നാരങ്ങ, മാമ്പഴം, പഴുത്ത ചക്ക, പഴം, നാളികേരത്തിന്റെ പാതി എന്നിവയാണ് വിഷുക്കണി ഒരുക്കാന്‍ ഉപയോഗിക്കുന്നത്. ഗ്രന്ഥം, വലംപിരി ശംഖ്, പൂര്‍ണ്ണകുംഭം തുടങ്ങിയവയും ഈ പട്ടികയില്‍ ഉള്‍പ്പെടുത്താവുന്നതാണ്.

ഐശ്വര്യത്തിനായി ഒരുക്കാം ഉഗ്രനൊരു വിഷുക്കണി

ഐശ്വര്യത്തിനായി ഒരുക്കാം ഉഗ്രനൊരു വിഷുക്കണി

ഒരു വര്‍ഷം മുഴുവന്‍ കണ്ണിനുള്ളില്‍ തിളങ്ങിനില്‍ക്കാന്‍ ഈ കണി മതി. ചില ഇടങ്ങളില്‍, പ്രത്യേകിച്ച് തെക്കുഭാഗങ്ങളില്‍ കണിക്ക് ശ്രീകൃഷ്ണ വിഗ്രഹം പ്രധാനമാണ്. എന്നാല്‍ വടക്കുഭാഗത്ത് ശ്രീഭഗവതിയെ സങ്കല്‍പിച്ചാണ് ഉരുളിയില്‍ വാല്‍ക്കണ്ണാടി വയ്ക്കുന്നത്. പ്രപഞ്ചത്തിന്റെ പ്രതീകമായി ഉരുളിയെ കണക്കാക്കുന്നു, അതില്‍ നിറയുന്നത് കാലപുരുഷനായ മഹാവിഷ്ണുവാണെന്നും സങ്കല്‍പമുണ്ട്.

Most read: ദോഷമുക്തിക്ക് അനുഷ്ഠിക്കാം ശനിയാഴ്ച വ്രതം

ഐശ്വര്യത്തിനായി ഒരുക്കാം ഉഗ്രനൊരു വിഷുക്കണി

ഐശ്വര്യത്തിനായി ഒരുക്കാം ഉഗ്രനൊരു വിഷുക്കണി

മഹാവിഷ്ണുവിന്റെ കിരീടമായും മഹാലക്ഷ്മിയുടെ പ്രതീകമായും കൊന്നപ്പൂവിനെ കണക്കാക്കുന്നു. കണിവെള്ളരി മുഖം, വിളക്ക് തിരികള്‍ കണ്ണുകള്‍, വാല്‍ക്കണ്ണാടി മനസ്സ്, ഗ്രന്ഥം വാക്കുകള്‍ എന്നിങ്ങനെ നീളുന്നു സങ്കല്‍പം.

ഐശ്വര്യത്തിനായി ഒരുക്കാം ഉഗ്രനൊരു വിഷുക്കണി

ഐശ്വര്യത്തിനായി ഒരുക്കാം ഉഗ്രനൊരു വിഷുക്കണി

വിഷുദിനപ്പുലരിയില്‍ വീട്ടിലെ മുതിര്‍ന്ന സ്ത്രീ എഴുന്നേറ്റ് കണി കണ്ടതിനുശേഷം വീട്ടിലെ മറ്റ് അംഗങ്ങളെ വിളിച്ചുണര്‍ത്തി കണി കാണിക്കുന്നു. ഉറക്കത്തില്‍ നിന്ന് വിളിച്ചുണര്‍ത്തി പുറകില്‍ നിന്നും കണ്ണുപൊത്തി കൊണ്ടുപോയാണ് കണികാണിക്കുന്നത്.

ഐശ്വര്യത്തിനായി ഒരുക്കാം ഉഗ്രനൊരു വിഷുക്കണി

ഐശ്വര്യത്തിനായി ഒരുക്കാം ഉഗ്രനൊരു വിഷുക്കണി

വീട്ടിലുള്ളവര്‍ മുഴുവന്‍ കണികണ്ടു കഴിഞ്ഞാല്‍ പിന്നെ വീടിന്റെ കിഴക്കുവശത്ത് കൊണ്ടുചെന്ന് പ്രകൃതിയെ കണി കാണിക്കണം. അതിനു ശേഷം ഫല വൃക്ഷങ്ങളേയും, വീട്ടു മൃഗങ്ങളേയും കണികാണിക്കുന്നതും ആചാരമാണ്. കണികണ്ട ശേഷം ഗൃഹനാഥന്‍ കുടുംബാങ്ങള്‍ക്ക് കൈനീട്ടം നല്‍കുന്നു. ധനലക്ഷ്മിയെ ആദരിക്കലാണ് വിഷുക്കൈനീട്ടത്തിലൂടെ അര്‍ത്ഥമാക്കുന്നത്.

Most read:പണം നിങ്ങളെ തേടിയെത്തും ഈ ഫെങ്ഷുയി വിദ്യകളിലൂടെ

ഐശ്വര്യത്തിനായി ഒരുക്കാം ഉഗ്രനൊരു വിഷുക്കണി

ഐശ്വര്യത്തിനായി ഒരുക്കാം ഉഗ്രനൊരു വിഷുക്കണി

വിഷുനാളില്‍ പ്രഭാപൂരിതമായ നിലവിളക്കിന്റെ സ്വര്‍ണവെളിച്ചത്തില്‍ ഉണ്ണിക്കണ്ണനെയും ധനവും ധാന്യങ്ങളും ഫലങ്ങളും കണികണ്ടുണരുമ്പോള്‍ ഐശ്വര്യപൂര്‍ണ്ണമായ ജീവിതമാണ് മുന്നിലേക്ക് വഴിതുറക്കുന്നതെന്ന് വിശ്വസിക്കപ്പെടുന്നു. കണികണ്ടു കഴിഞ്ഞതിനു ശേഷം നവധാന്യങ്ങള്‍ വിതയ്ക്കുന്ന പതിവും ചിലയിടങ്ങളില്‍ ഉണ്ട്.

English summary

Vishu: How To Prepare Vishu Kani At Home

Vishu is a traditional Kerala festival that comes usually in the second week of April. The Vishukanni is the first thing you see on the day of Vishu. Let's look how to prepare a vishu kani at home.
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Boldsky sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Boldsky website. However, you can change your cookie settings at any time. Learn more
X