For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നല്ല ഭർത്താവിനെ കിട്ടാൻ തിങ്കളാഴ്ച വ്രതം

By Seethu
|

ഹിന്ദുമത വിശ്വാസപ്രകാരം അവിവാഹിതകളായ യുവതികൾ തിങ്കളാഴ്ച വ്രതം അനുഷ്ഠിച്ചാൽ അവരുടെ ആഗ്രഹം പോലെ അനുയോജ്യനായ ആളുമായി വിവാഹം നടക്കും എന്നാണ്. വിവാഹിതകളായ സ്ത്രീകളും അവരുടെ ദാമ്പത്യം സുഖകരമായി മുന്നോട്ടു പോകാൻ വേണ്ടി തിങ്കളാഴ്ച വ്രതം അനുഷ്ഠിക്കാറുണ്ട്. കൂടുതൽ അറിയാൻ നമുക്ക് താഴെ വായിക്കാം.

d

ശിവ പൂജ :

ബോലേ നാഥ്‌ എന്നും പേരുള്ള ശിവ ഭഗവൻ ശാന്ത കൊണ്ട് പ്രസിദ്ധനാണ്. നിങ്ങൾക്ക് ഒരു നല്ല ഭർത്താവിനെ ലഭിക്കാൻ ശിവഭഗവാനെ സംപ്രീതനാക്കിയാൽ മതി. ശ്രാവണ മാസത്തിൽ അതായത് ജൂലൈ മാസത്തിൽ തിങ്കളാഴ്ച വൃതം എടുക്കുന്നതിലൂടെ ശിവഭഗവാനെ പ്രീതിപ്പെടുത്താം. സൂര്യോദയം മുതൽ സൂര്യാസ്തമയം വരെ നീണ്ടു നിൽക്കുന്ന ഈ ഉപവാസം വൈകുന്നേരത്തെ പ്രാര്ഥനയോടു കൂടെ അവസാനിപ്പിക്കാം .

f

ഗൗരീ പൂജ:

ശിവഭഗവാൻ്റെ പത്നിയായ പാർവതി ദേവിയെ പൂജിക്കുന്നതാണ് മംഗള ഗൗരീ പൂജ എന്നും അറിയപ്പെടുന്ന ഈ പൂജ. ശ്രാവണ മാസത്തിലെ ചൊവ്വാഴ്ചയാണ് പാർവതീ പൂജയ്ക്കായി തിരഞ്ഞെടുക്കാറുള്ളത്. ഇത് ജൂലൈ ആഗസ്ത് മാസങ്ങൾ ആണ്. അവിവാഹിതകളായ യുവതികൾ സാധാരണയായി 16 മുതൽ 20 വരെ ചൊവ്വാഴ്ചകൾ ഉപവസിക്കും. വിവാഹിതകളായ സ്ത്രീകൾ അവരുടെ ഭർത്താവിന്റെ ആയുരാരോഗ്യത്തിന് വേണ്ടി പ്രാർത്ഥിക്കുകയും പാർവതീ പൂജ ചെയ്യാറും ഉണ്ട്.

tg

വിഷ്ണു പൂജ:

വ്യാഴാഴ്ചകൾ വിഷ്ണു ഭഗവാനുള്ളതാണ്. ബ്രിഹസ്പതി എന്നും അറിയപ്പെടുന്ന ഒരു ഗ്രഹമാണ് വ്യാഴം. ഇന്ത്യൻ ജ്യോതിഷ വിശ്വാസ പ്രകാരം വ്യാഴാഴ്ചകളിലെ ഉപവാസം സമ്പത്തും ഐശ്വര്യവും നല്കുന്നു. ഈ ദിവസം മഞ്ഞ നിറമുല്ല വസ്ത്രങ്ങൾ ധരിക്കുന്നത് ശുഭസൂചകമായാണ് കണക്കാക്കപ്പെടുന്നത്. ഉപ്പു ചേർക്കാത്ത മഞ്ഞ നിറത്തിലുള്ള ഭക്ഷണം കഴിക്കുന്നതും പതിവാണ്, സാധാരണയായി കടലപ്പരിപ്പ് ഉപയോഗിച്ചുള്ള ഭക്ഷണമാണ് ഈ അവസത്തിൽ ഉപയോഗിക്കാറുള്ളത്.

d

നന്ദ വ്രതം:

ഈ ഉപവാസം സാധാരണയായി നല്ല ഭർത്താവിനെ കണ്ടെത്താനായി ആദി ശക്തിയേയോ ദേവിശക്തിയേയോ പൂജിക്കാനായി സ്ത്രീകൾ ഉപയോഗിക്കുന്നു. ഫർഗുണ ശുക്ല പക്ഷത്തിലെ സപ്തമി നാളിൽ നന്ദ വൃതം അനുഷ്ഠിക്കുന്നു. ഈ വേളയിൽ ഓം നമ ശിവായ മന്തങ്ങൾ ചൊല്ലുകയും ശിവനെ പൂജിക്കുകയും ചെയ്യുന്നു. കൂവളത്തിന്റെ ഇലയും വെളുത്ത പുഷ്പ്പങ്ങളും ഭഗവാന് അർപ്പിച്ചു പ്രാർത്ഥിക്കുകയും ചെയ്യാറുണ്ട്.
ഈ ഉപവാസം അവസാനിപ്പിക്കാനായി കുഞ്ഞുങ്ങൾക്കും പ്രായമായവർക്കും അന്നദാനം നടത്തുന്നതും പതിവാണ്.

ഉപവസിക്കുന്നത് മാനസിക ആരോഗ്യത്തിന് പുറമെ ശരീരാരോഗ്യത്തിനും ഉപകരിക്കും എന്ന ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടുള്ളതാണ്.
പാശ്ചാത്യ നാടുകളിൽ കൃത്യമായ ഇടവേളകളിൽ ഉപവാസം അനുഷ്ഠിക്കാറുള്ളത് സാധാരണയാണ്. ആരോഗ്യമുള്ള ശരീരത്തിന് അധികമല്ലാത്ത ഉപവാസം ഗുണം ചെയ്യുന്നു. വേറെ ആരോഗ്യപ്രശ്നങ്ങൾ അലട്ടുന്ന ആളല്ല നിങ്ങൾ എങ്കിൽ തീർച്ചയായും ഉപവാസം പ്രയോജനം ചെയ്യും.

Read more about: insync life ജീവിതം
English summary

upavasa on Monday for good husband

.according to hinduism , if unmarried women fast on mondays, she will get a good husband.
X
Desktop Bottom Promotion