Just In
Don't Miss
- News
കേന്ദ്രം കണ്ണുരുട്ടി, ശ്രീധരന് മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെന്ന് പറഞ്ഞിട്ടില്ലെന്ന് സുരേന്ദ്രന്
- Sports
IND vs ENG: ലീച്ചിന് മുന്നില്‍ മുട്ടിടിച്ച് പുജാര, പരമ്പരയില്‍ കീഴടങ്ങിയത് നാല് തവണ
- Automobiles
എംപിവികൾക്ക് പകിട്ട് മങ്ങുന്നു; 2021 ഫെബ്രുവരിയിലെ വിൽപ്പന കണക്കുകൾ ഇങ്ങനെ
- Movies
മണിക്കുട്ടന് സ്പൊണ്‍ഡെനിയസ് ആയിട്ട് കളിക്കുന്നു, പ്ലാന്‍ഡ് അല്ല, കൂട്ടുകാരോട് അഡോണി
- Travel
താമസിച്ചു വരുന്നതു മുതല്‍ തെറ്റായ പാക്കിങ് വരെ! ക്യാംപിങ്ങില്‍ ഒഴിവാക്കേണ്ട കാര്യങ്ങള്‍
- Finance
പെട്രോളിന് 75 രൂപ, ഡീസലിന് 68 രൂപ?; ഇന്ധനങ്ങള്‍ ജിഎസ്ടി പരിധിയില്‍ വന്നാല്‍
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
ശിവപ്രീതിക്കായി അര്‍പ്പിക്കാം ഈ ഇലകള്‍
ഹിന്ദുമത വിശ്വാസികള്‍, പ്രത്യേകിച്ച് ശിവഭക്തര്‍ ഭക്തിപൂര്‍വ്വം ആഘോഷിച്ചു വരുന്ന നാളാണ് ശിവരാത്രി. ശിവപ്രീതിക്കായി ഭക്തര്‍ ഈ ദിവസം പ്രത്യേകം പൂജകളും കര്‍മ്മങ്ങളും ചെയ്യുന്നു. ഉദ്ദിഷ്ട കാര്യലബ്ധിക്കായി ശിവരാത്രി വ്രതം നോല്ക്കുന്നു. ശിവരാത്രി ദിവസം ഉപവാസം അനുഷ്ഠിക്കുന്ന ഒരാള്‍ അവരുടെ ജീവിതത്തിലെ ദുഷ്ടശക്തികളില്‍ നിന്ന് സ്വയം രക്ഷപ്പെടുന്നുവെന്ന് വിശ്വസിക്കപ്പെടുന്നു. ധാരാളം ഭക്തര്‍ വീടുകളിലും പൂജ നടത്തുന്നു.
Most read: സകല പാപവും നീക്കും ശിവരാത്രി വ്രതം
ശിവക്ഷേത്രങ്ങളില്‍ ശിവപ്രീതിക്കായി ഈ ദിവസം പ്രത്യേക ആരാധനകളും നടത്തുന്നു. പൂജയ്ക്കായി പരമേശ്വരന് ഇഷ്ടപ്പെട്ട വിഭവങ്ങള്‍ സമര്‍പ്പിക്കുന്നു. സാധാരണയായി ശിവലിംഗത്തെയാണ് ആരാധനക്കായി മിക്കവരും തെരഞ്ഞെടുക്കുന്നത്. പാലും തേനും പുഷ്പങ്ങളും ഇലകളും ഒക്കെ നല്കി ഭക്തര്‍ ശിവനെ ആരാധിക്കുന്നു. പരമശിവനെ പ്രീതിപ്പെടുത്താന്‍ ആരാധനയ്ക്കിടെ സമര്‍പ്പിക്കേണ്ട ഇലകള്‍ ഏതൊക്കെ എന്ന് നമുക്ക് വായിക്കാം.

കൂവളം
പരമേശ്വരന് ഏറ്റവും പ്രിയപ്പെട്ടതാണ് കൂവളത്തില. ശിവപാര്‍വ്വതിമാരുടെ ഇഷ്ട വൃക്ഷമാണ് കൂവളം. ഇതിനെ ബേല്‍ എന്നും ബില്വ എന്നും വിളിക്കുന്നു. ഒരേ ഞെട്ടില്‍ മൂന്ന് ഇലകളോടു കൂടിയ കൂവളത്തില ശിവന്റെ കണ്ണുകളായും ത്രിശൂലമായും കരുതുന്നു. 7, 14, 21 ദിവസം തുടര്‍ച്ചയായി കൂവളത്തില ശിവന് അര്‍പ്പിച്ചാല്‍ ഭയം ആപത്ത് എന്നിവയില്‍ നിന്ന് മുക്തരാകുന്നു. ശിവരാത്രി ദിനത്തില്‍ കൂവളത്തില സമര്‍പ്പിച്ച് ബില്വാഷ്ടകം ചൊല്ലി പരമേശ്വരനെ ആരാധിച്ചാല്‍ ഇരട്ടി ഫലം ലഭിക്കുന്നുവെന്നു വിശ്വസിക്കപ്പെടുന്നു. കൂവളം ഒരാളുടെ പരിസരത്തുള്ള ഏതെങ്കിലും തരത്തിലുള്ള തിന്മ അല്ലെങ്കില്‍ നെഗറ്റീവ് ഊര്‍ജ്ജത്തെ ആഗിരണം ചെയ്യുകയും പോസിറ്റീവിറ്റി പ്രകടിപ്പിക്കുകയും ചെയ്യുന്നു. പാലിനൊപ്പം ബില്വ ഇലകളും ശിവന് അര്‍പ്പിക്കുക എന്നതാണ് വഴിപാട് നടത്താനുള്ള ഏറ്റവും നല്ല മാര്‍ഗം.

അശോകം
അശോക വൃക്ഷത്തിന്റെ ശാസ്ത്രീയ നാമം ''സരാക അശോക'' എന്നാണ്. ഇത് സ്നേഹത്തിന്റെ ദൈവവുമായി ബന്ധപ്പെട്ടിരിക്കുന്നു. അശോക വൃക്ഷത്തിന്റെ പവിത്രമായ ഇലകള്‍ എല്ലാ ഊര്‍ജ്ജത്തെയും ആകര്‍ഷിക്കുകയും നിങ്ങള്‍ക്ക് ചുറ്റുമുള്ള എല്ലാ നെഗറ്റീവ് എനര്‍ജികളെ നീക്കുകയും ചെയ്യുന്നു. ജീവിതത്തില്‍ ഉന്നതി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഈ ഇലകള്‍ പ്രസക്തമാണ്. കൂടാതെ, വന്ധ്യത പ്രശ്നങ്ങളാല്‍ ബുദ്ധിമുട്ടുന്നവര്‍ക്കും അശോക ഇലകള്‍ പരമേശ്വരന് സമര്‍പ്പിക്കാം.

മാവ്
ശിവന് തന്റെ ശിഷ്യന്മാരെ സ്നേഹിക്കുന്നു. അതിനാല്‍ പരമേശ്വരനെ പ്രസാദിപ്പിക്കാന്‍ പ്രയാസമില്ല. നിങ്ങള്‍ക്കും നിങ്ങളുടെ കുടുംബത്തിനും അനുഗ്രഹം ലഭിക്കാന്‍ പരമേശ്വരന് ചന്ദനത്തോടൊപ്പം മാമ്പഴ ഇലകള്‍ വഴിപാടായി നല്‍കാവുന്നതാണ്. മാവിലകളുടെ ഈ പതിവ് വഴിപാട് സാമ്പത്തിക അഭിവൃദ്ധിയും ഭക്തര്‍ക്ക് ഭാഗ്യവും നല്കുന്നു. ഒരാള്‍ക്ക് മാവിലകള്ക്കൊപ്പം ശിവന്റെ പ്രിയപ്പെട്ട പഴങ്ങളിലൊന്നായ ഉമ്മത്തിന്‍കായയും ശി
വപ്രീതിക്കായി വാഗ്ദാനം ചെയ്യാം.
Most read: ശിവരാത്രി; ഒരിക്കലും ഈ കാര്യങ്ങള്‍ ചെയ്യരുത്

ആലില
ഒട്ടേറെ പുരാണ പ്രാധാന്യമുള്ള വൃക്ഷമാണ് ആല്. ഈ വടവൃക്ഷം കാലങ്ങളായി ദൈവഭക്തര്‍ക്ക് അഭയം നല്‍കിയതായി അറിയപ്പെടുന്നു. ഈ വൃക്ഷം അമരത്വത്തെ സൂചിപ്പിക്കുന്നു. നിര്‍ഭയവും അനഭിലഷണീയവുമായ രീതിയില്‍ ആല്‍മരത്തിനു കീഴില്‍ പരമേശ്വരന് ഇരിക്കുന്നതായി പലപ്പോഴും കാണാറുണ്ട്. ആലിലകള്‍ ദീര്‍ഘായുസ്സിനും സന്തോഷത്തിനും വേണ്ടി നിലകൊള്ളുന്നു. കൂടാതെ, വന്ധ്യത പ്രശ്നമോ ദാമ്പത്യ പ്രശ്നങ്ങളോ നേരിടുന്ന ദമ്പതികള്‍ക്ക് അനുയോജ്യമായ വഴിപാടാണ് ആലിലകള്‍.

മാതള ഇല
അനാര്‍ ഇലകള്‍, അതായത് മാതളനാരങ്ങ ഇലകള്‍ ശിവന് ശുദ്ധമായ ഭക്തിയോടെ സമര്‍പ്പിക്കുന്നത് അവിശ്വസനീയമായ ഫലങ്ങള്‍ ലഭിക്കാനിടയാക്കുന്നു. അനാര്‍ മരത്തിന്റെ തിളങ്ങുന്ന ഇലകള്‍ ശിവനെ വളരെയധികം പ്രസാദിപ്പിക്കുകയും അദ്ദേഹം തന്റെ ഭക്തര്‍ക്ക് നല്ല ആരോഗ്യം നല്കി അനുഗ്രഹിക്കുകയും ചെയ്യുന്നു. അവരുടെ വേദനകളും അകറ്റുന്നു.

അരയാല്‍
പരമേശ്വരന് ജനിച്ചത് അരയാല്‍ മരത്തിന്റെ ചുവട്ടിലാണ് ജനിച്ചതെന്നാണ് ഐതിഹ്യം. അതിനാല്‍ ഈ വൃക്ഷവും അതിന്റെ ഇലകളുമായി ശിവഭഗവാന് ആഴത്തിലുള്ള ബന്ധം പങ്കിടുന്നു. ഇതിനെ 'ദൈവത്തിന്റെ ആവാസ ഇടം' ആയി കണക്കാക്കാം. തെറ്റായ നക്ഷത്രങ്ങളും ശനിയുടെ ദോഷമുള്ളവര്‍ക്കും ശിവലിംഗത്തില്‍ പതിവായി അരയാലിലകള്‍ സമര്‍പ്പിക്കുന്നത് ഗുണം ചെയ്യും.
Most read: ശിവപ്രീതിക്ക് ഓരോ രാശിക്കാരും ചെയ്യേണ്ടത്

ഇലകള്‍ അര്‍പ്പിക്കുന്നതിനു മുമ്പ്
* ശിവലിംഗത്തില്‍ ശീതീകരിച്ച പാല് മാത്രം അര്‍പ്പിക്കുക, ഒരു പിച്ചള പാത്രത്തില്‍ സമര്‍പ്പിക്കുന്നത് ഒഴിക്കുക.
* ആരാധനയ്ക്കു മുമ്പായി നിങ്ങളുടെ ശരീരത്തില്‍ ഗംഗാജലം തളിക്കുക. ദിവസവും ശിവലിംഗം വൃത്തിയാക്കുക.
* ശിവലിംഗം വൃത്തിയാക്കിയ ശേഷം അതിനു മുകളില്‍ മൂന്ന് ചന്ദനക്കുറി തൊടുക.
* വിപരീത ഫലമുണ്ടാക്കുന്നതിനാല്‍ ഒരു ഭക്തന് ഒരിക്കലും അര്‍പ്പിക്കാന്‍ പാടില്ലാത്ത ചില വഴിപാടുകളുണ്ട്.
കൈതപ്പൂക്കള്‍, തേങ്ങവെള്ളം, തുളസി, കുങ്കുമം, മഞ്ഞള്‍ എന്നിവ അര്‍പ്പിക്കരുത്.