For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഐശ്വര്യത്തിലേക്ക് വാതില്‍ തുറക്കാന്‍ ലക്ഷ്മി ദേവിക്ക് പാലിക്കേണ്ട ചിട്ടകള്‍

|

ലക്ഷ്മി ദേവി കയറി വരുന്നത് ജീവിതത്തില്‍ നിരവധി പോസിറ്റീവ് മാറ്റങ്ങള്‍ കൊണ്ടാണ്. ജീവിതത്തില്‍ പല വിധത്തിലുള്ള നേട്ടങ്ങളും ഐശ്വര്യങ്ങളും ലക്ഷ്മി ദേവിയെ ആരാധിക്കുന്നതിലൂടെ ലഭിക്കുന്നു. എന്നാല്‍ ലക്ഷ്മീ ദേവിയെ പൂജിക്കുന്നതില്‍ നാം ശ്രദ്ധിക്കേണ്ടതായ ചില കാര്യങ്ങള്‍ ഉണ്ട്. ജീവിതത്തില്‍ ഐശ്വര്യം നിറക്കുന്നതിന് വേണ്ടി ലക്ഷ്മി ദേവിയെ ആരാധിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട്. ഇത്തരം കാര്യങ്ങളില്‍ അല്‍പം കൂടുതല്‍ ശ്രദ്ധ നല്‍കിയാല്‍ ജീവിതത്തില്‍ ഐശ്വര്യം പടി കയറി വരും എന്ന കാര്യത്തില്‍ സംശയം വേണ്ട.

Tips to Get Goddess Lakshmis Blessings in malayalam

most read: 12 രാശിക്കാരിലും ആരാധനമൂര്‍ത്തികള്‍ നല്‍കുന്ന ഭാഗ്യം

ജീവിതത്തില്‍ സമ്പത്തും പണവും ലക്ഷ്മി ദേവിയുടെ അനുഗ്രഹത്തിലൂടെയാണ് ഉണ്ടാവുന്നത്. ഈ വസ്തുത എല്ലാവരും മനസ്സിലാക്കേണ്ടതാണ്. ആളുകള്‍ പണത്തിനു പിന്നാലെ ഓടുമ്പോള്‍ അതിന് വേണ്ടി നാം ചെയ്യുന്ന കര്‍മ്മങ്ങള്‍ കൂടി ആലോചിക്കേണ്ടതാണ്. എന്നാല്‍ ചിലര്‍ മോശം കര്‍മ്മങ്ങള്‍ ചെയ്ത് പണമുണ്ടാക്കുമ്പോള്‍ ചിലര്‍ അവരുടെ നല്ല കര്‍മ്മങ്ങള്‍ക്ക് വേണ്ടി കാത്തിരിക്കും. എന്നാല്‍ എന്ത് തന്നെയാണെങ്കിലും അല്‍പം ശ്രദ്ധിക്കേണ്ടതാണ്. ലക്ഷ്മി ദേവിയുടെ അനുഗ്രഹത്തിനായി നമ്മള്‍ ചെയ്യേണ്ട കാര്യങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം. കൂടുതല്‍ അറിയാന്‍ ഈ ലേഖനം വായിക്കൂ.

പാവപ്പെട്ടവരെ പരിഗണിക്കണം

പാവപ്പെട്ടവരെ പരിഗണിക്കണം

ലക്ഷ്മി ദേവിയുടെ അനുഗ്രഹത്തിനായി നാം ശ്രമിക്കുമ്പോള്‍ ആദ്യം ശ്രദ്ധിക്കേണ്ട കാര്യം എന്ന് പറയുന്നത് പാവപ്പെട്ടവരേയും ചേര്‍ത്ത് പിടിക്കുക എന്നുള്ളത് തന്നെയാണ്. ഒരാള്‍ തന്റെ കര്‍മ്മങ്ങളെക്കുറിച്ച് ബോധവാനായിരിക്കണം, ഇത് കൂടാതെ ദരിദ്രര്‍ക്ക് ഒരു സഹായഹസ്തം നല്‍കുന്നതിനുള്ള മനസ്ഥിതി ഉണ്ടായിരിക്കണം, ആവശ്യമുള്ളിടത്ത് പരിചരണം നല്‍കണം, നിങ്ങള്‍ നല്‍കുന്നതാണ് നിങ്ങള്‍ക്ക് തിരിച്ച് ലഭിക്കുക എന്നുള്ള കാര്യം അറിഞ്ഞിരിക്കണം. ഇത്തരം കാര്യങ്ങള്‍ ചെയ്യുമ്പോള്‍ ഇതുവഴി വിഷ്ണുഭഗവാന്റെ അനുഗ്രഹം ലഭിക്കും. ഇത് ലക്ഷ്മീ ദേവിയുടെ കടാക്ഷത്തിന് കൂടി കാരണമാകുന്നു. ഇത് ജീവിതത്തില്‍ എല്ലാ വിധത്തിലുള്ള സമൃദ്ധിയും നല്‍കി അനുഗ്രഹിക്കുന്നു.

ലക്ഷ്മി ദേവിയെ ആരാധിക്കേണ്ടത്

ലക്ഷ്മി ദേവിയെ ആരാധിക്കേണ്ടത്

ലക്ഷ്മി ദേവിയെ ആരാധിക്കേണ്ടത് എങ്ങനെയെന്നതും എവിടെയാണ് ആരാധിക്കേണ്ടത് എന്നതും പ്രധാനപ്പെട്ടതാണ്. ലക്ഷ്മിയുടെ ചിത്രങ്ങളും വിഗ്രഹങ്ങളും സ്ഥാപിക്കാനുള്ള ദിശ പടിഞ്ഞാറ് ഭാഗമാണ്. ബിസിനസ്സ് സ്ഥാപനങ്ങളില്‍, ഷോറൂമുകളില്‍ ലക്ഷ്മിയുടെയും ഗണേശ ഭഗവാന്റെയും ചിത്രങ്ങള്‍ പടിഞ്ഞാറ് അല്ലെങ്കില്‍ തെക്ക് പടിഞ്ഞാറ് ദിശകളില്‍ സ്ഥാപിക്കണം. ഗണപതിയുടെ വലതുവശത്ത് വേണം ലക്ഷ്മി ദേവിക്ക് സ്ഥാനം നല്‍കുന്നതിന്. ലക്ഷ്മി എപ്പോഴും വലതുവശത്ത് തന്നെ തുടരുമെന്നും ഗണപതിയുടെ ഭാഗ്യമുണ്ടെന്നും ലക്ഷ്മിയുടെ സഹോദരി മൂശേട്ട (ദാരിദ്ര്യം) ഗണപതിയുടെ പുറകിലാണ് ഉള്ളത് എന്നുമാണ് വിശ്വാസം. അതിനാല്‍ ഈ ചൊല്ല് വിശ്വസിക്കുന്നത് ഒരിക്കലും ഗണപതിയെ ഒരിക്കലും പിന്നില്‍ പ്രതിഷ്ഠിക്കരുത്. ഇത്തരത്തില്‍ ചെയ്താല്‍ അത് ദാരിദ്ര്യം വര്‍ദ്ധിപ്പിക്കുന്നു.

ലക്ഷ്മി ദേവിയെ ആരാധിക്കേണ്ടത്

ലക്ഷ്മി ദേവിയെ ആരാധിക്കേണ്ടത്

ലക്ഷ്മി ദേവിയുടെ അനുഗ്രഹത്തിനായി നാം ചെയ്യേണ്ട കാര്യങ്ങള്‍ എന്തൊക്കെയെന്ന് നോക്കാവുന്നതാണ്. അതിന് വേണ്ടി വീട്ടില്‍ തോരണം തൂക്കുന്നത് നല്ലതാണ്. ഇത് വീടിന്റെ പ്രധാന വാതിലിലോ ബിസിനസ്സ് സ്ഥാപനത്തിലോ ചെയ്യാവുന്നതാണ്. ഇതിലൂടെ ജീവിതത്തില്‍ കൂടുതല്‍ നേട്ടങ്ങള്‍ ഉണ്ടാവുന്നുണ്ട്. ചുവന്ന നൂലില്‍ കെട്ടിയിരിക്കുന്ന ഏഴോ പതിനൊന്നോ മാവിന്റെ ഇലകള്‍ അല്ലെങ്കില്‍ അശോക ഇലകള്‍ ഒരു ശുഭസൂചനയാണ്. പ്രധാന വാതിലില്‍ ഒരു തോരണം തൂക്കുന്നത് ലക്ഷ്മി ദേവിയുടെ അനുഗ്രഹം ലഭിക്കും എന്നാണ് സൂചിപ്പിക്കുന്നത്.

അഗ്നി

അഗ്നി

അഗ്നി ഐശ്വര്യത്തിന്റേതാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. അതുകൊണ്ട് തന്നെ അയഗ്നിയെ ബഹുമാനിക്കുന്നത് നല്ലതാണ്. അഗ്നി എവിടെയാണോ ഉള്ളത് അവിടെ ലക്ഷ്മി ദേവി വസിക്കുന്നു എന്നാണ് പറയുന്നത്. അതുകൊണ്ട് തന്നെ അഗ്നിയില്‍ പാകം ചെയ്ത ആദ്യത്തെ ഭക്ഷണത്തിന്റെ ഒരു ഭാഗം ലക്ഷ്മി ദേവിക്ക് വാഗ്ദാനം ചെയ്യുക. നിങ്ങളുടെ കാലുകൊണ്ട് ഒരിക്കലും തീ തൊടരുത്. ഇത് അപകടമാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. അതുകൊണ്ട് തന്നെ നിങ്ങള്‍ വളരെയധികം ശ്രദ്ധിക്കണം.

സമൃദ്ധിയിലേക്ക് നയിക്കാന്‍

സമൃദ്ധിയിലേക്ക് നയിക്കാന്‍

എല്ലായ്‌പ്പോഴും നല്ല വൃത്തിയും വെടിപ്പുമുള്ള വസ്ത്രങ്ങള്‍ ധരിക്കുക. പഴയതും കീറിപ്പറിഞ്ഞതുമായ വസ്ത്രങ്ങള്‍ ഒരിക്കലും ധരിക്കരുത്. സാധാരണയായി ആളുകള്‍ അവരുടെ വിലയേറിയ വസ്ത്രങ്ങള്‍ വലിച്ചുകീറുമ്പോഴും ഉപേക്ഷിക്കുന്നില്ല. കാരണം ഇത് പലപ്പോഴും ദാരിദ്ര്യം വിളിച്ച് വരുത്തും എന്നാണ് പറയുന്നത്. അതുകൊണ്ട് തന്നെ ജീവിതത്തില്‍ വളരെയധികം ശ്രദ്ധിക്കണം. എപ്പോഴും പഴയതെങ്കിലും മികച്ചതും വൃത്തിയുള്ളതും ആയ വസ്ത്രങ്ങള്‍ ധരിക്കുന്നതിന് ശ്രദ്ധിക്കണം. ഇതും ഐശ്വര്യത്തിലേക്ക് വാതില്‍ തുറക്കുന്നു എന്നാണ് പറയുന്നത്.

English summary

Tips to Get Goddess Lakshmi's Blessings in malayalam

Here in this article we are sharing some tips to get goddess lakshmi's blessings. Take a look.
Story first published: Thursday, July 22, 2021, 17:03 [IST]
X
Desktop Bottom Promotion