For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ദൈവസങ്കല്‍പ്പം വീട്ടില്‍ ഐശ്വര്യത്തിന് അഷ്ടമംഗല്യം

|

വിവാഹം, കുഞ്ഞിന്റെ പേരിടല്‍, വീട്ടില്‍ എന്തെങ്കിലും മംഗളകരമായ കാര്യങ്ങള്‍ എന്നിവക്കെല്ലാം അഷ്ടമംഗല്യം നല്‍കുന്ന പവിത്രത അത് വേറെ തന്നെയാണ്. ദൈവ സങ്കല്‍പ്പത്തോടെ പ്രത്യേകമായ തളികയില്‍ ഒരുക്കുന്ന വസ്തുക്കളെയാണ് അഷ്ടമംഗല്യം എന്ന് പറയുന്നത്. ഇതിനെ അഷ്ടമംഗല്യത്തട്ട് എന്നാണ് പറയുന്നത്. പല ചടങ്ങുകള്‍ക്കും അഷ്ടമംഗല്യത്തിനുള്ള പ്രാധാന്യം ചില്ലറയല്ല. കുരവ, കണ്ണാടി, ദീപം, പൂര്‍ണകുംഭം,വസ്ത്രം, നിറനാഴി, മംഗല സ്ത്രീ, സ്വര്‍ണം എന്നിവയാണ് അഷ്ടമംഗലത്തില്‍ ഉണ്ടാവുന്നത്.

ഈ മന്ത്രത്തിന് മുന്നില്‍ കണ്ടകശനി ദോഷം ഇല്ലേ ഇല്ലഈ മന്ത്രത്തിന് മുന്നില്‍ കണ്ടകശനി ദോഷം ഇല്ലേ ഇല്ല

അഷ്ടമംഗലം വീട്ടില്‍ വെക്കുന്നതിലൂടെ അത് ജീവിതത്തില്‍ ഐശ്വര്യവും നേട്ടവും നിറക്കും എന്നാണ് പറയുന്നത്. നമ്മുടെ ആചാരപ്രകാരം വിവാഹത്തിന് വധു താലത്തില്‍ വെക്കുന്ന എട്ട് വസ്തുക്കളും അഷ്ടമംഗലത്തില്‍ പെടുന്നുണ്ട്. അരി, നെല്ല്, വാല്‍ക്കണ്ണാടി, വസ്ത്രം, വിളക്ക്, കുങ്കുമച്ചെപ്പ്, കമുകിന്‍ പൂക്കുല, ഗ്രന്ഥം എന്നിവയാണ് അഷ്ടമംഗല വസ്തുക്കള്‍ എന്ന് അറിയപ്പെടുന്നത്. വിവാഹ ശേഷം വധുവിനേയും വരനേയും വീട്ടിലേക്ക് കയറ്റുമ്പോഴും ഇത് ഉപയോഗിക്കുന്നുണ്ട്.

 എന്താണ് അഷ്ടമംഗല്യം?

എന്താണ് അഷ്ടമംഗല്യം?

സ്ത്രീ, കുരവ, സ്വര്‍ണം, വസ്ത്രം, ദീപം, കുംഭം, നാഴി, വസ്ത്രം, മംഗല സ്ത്രീ, സ്വര്‍ണം എന്നിവ ചേരുന്നതാണ് അഷ്ടമംഗല്യം. ഇതിന്റെയെല്ലാം പ്രതീകമായി ഉള്ളവയാണ് തളികയില്‍ വെക്കുന്നത്. ഇതില്‍ ഓരോന്നും എന്തൊക്കെയാണ് പ്രതിനിധാനം ചെയ്യുന്നത് എന്ന് നമുക്ക് നോക്കാം. ഇതിലെ സ്വരൂപങ്ങളും ഐശ്വര്യവും തമ്മിലുള്ള ബന്ധം എന്താണ് എന്ന് നമുക്ക് നോക്കാം.

സ്ത്രീ

സ്ത്രീ

അഷ്ടമംഗലത്തില്‍ സ്ത്രീക്കുള്ള പ്രാധാന്യം ചില്ലറയല്ല. സൃഷ്ടിയെന്ന കര്‍മ്മം നടക്കാന്‍ ശക്തിയായി സ്ത്രീ വേണം. പൗരുഷത്തിന്റെ വിപരീത ഗുണങ്ങള്‍ ഉള്ള സ്ത്രീ തന്നെയാണ് ഇതില്‍ പ്രധാനപ്പെട്ടത്. അഷ്ടമംഗലത്തില്‍ സ്ത്രീക്ക് പ്രാധാന്യം നല്‍കുന്നതിനുള്ള കാരണവും ഇത് തന്നെയാണ്.

കുരവ

കുരവ

ബ്രഹ്മഭാവം എന്ന് പറയുന്നത് എപ്പോഴും ഓം തന്നെയാണ്. എന്നാല്‍ കുരവയാണെങ്കില്‍ ഹ്രീംകാരമാകുന്നു എന്നാണ് വിശ്വാസം. കുരവ അതുകൊണ്ട് തന്നെ അഷ്ടമംഗല്യത്തട്ടിലെ പ്രധാനപ്പെട്ട ഒന്ന് തന്നെയാണ് കുരവ.

സ്വര്‍ണം

സ്വര്‍ണം

സ്വര്‍ണം അല്ലെങ്കില്‍ ധനം എന്ന് പറയുന്നത് ജീവിതത്തില്‍ വളരെ അത്യാവശ്യമായി വേണ്ട ഒന്നാണ്. ഇതിനും അഷ്ടമംഗല്യത്തട്ടിലുള്ള പ്രാധാന്യം ചില്ലറയല്ല. ഇതിലൂടെ ജീവിതത്തില്‍ വളരെയധികം നേട്ടങ്ങളും ഐശ്വര്യവും ഉണ്ടാവുന്നുണ്ട് എന്നാണ് വിശ്വാസം.

വസ്ത്രം

വസ്ത്രം

വസ്ത്രം ഒരു മനുഷ്യന്റെ ജീവിതത്തില്‍ വളരെ അത്യാവശ്യമായി വേണ്ട ഒന്നാണ്. ഇത് അഷ്ടമംഗല്യ തട്ടില്‍ വസ്ത്രം വെക്കുന്നതിലൂടെ അത് ഐശ്വര്യവും ജീവിതത്തില്‍ ക്ഷേമവും നല്‍കുന്നു എന്നാണ് പറയുന്നത്. മറ്റുള്ളവരുടെ ജീവിതത്തില്‍ ആര്‍ഭാടം കാണിക്കുന്നത് ഒഴിവാക്കുന്നതിനും വസ്ത്രം സഹായിക്കുന്നുണ്ട്.

ദീപം

ദീപം

ദീപം സൂര്യന്റെ പ്രതീകമാണ്. നിത്യ ജീവിതത്തിനുള്ളില്‍ ഒഴിച്ച് കൂടാനാവാത്തതാണ് ദീപം എന്ന് പറയുന്നത്. അതുകൊണ്ട് തന്നെയാണ് അഷ്ടമംഗലത്തട്ടില്‍ ദീപത്തിനും വിളക്കിനും പ്രാധാന്യമുള്ളത്. നമ്മുടെ ജീവിതത്തിലെ ഇരുട്ടകറ്റി വെളിച്ചം കൊണ്ട് വരുന്നതിന് ദീപം സഹായിക്കുന്നു.

കുംഭം

കുംഭം

കുംഭമാണ് ആറാമതായി അഷ്ടമംഗലത്തട്ടില്‍ ഉണ്ടാവുന്നത്. ആകാശത്തിനെയാണ് കുംഭം സൂചിപ്പിക്കുന്നത്. പ്രകൃതിയുടെ അംശമാണ് ബ്രഹ്മം. കുംഭം അഷ്ടമംഗല്യത്തട്ടില്‍ ഒഴിവാക്കാനാവാത്ത ഒരു ഘടകം തന്നെയാണ്.

കണ്ണാടി

കണ്ണാടി

കണ്ണാടി എന്ന് പറയുന്നത് ജീവിതത്തിലെ എല്ലാ വിധത്തിലുള്ള ഉയര്‍ച്ചക്കും അടിസ്ഥാനമാണ്. മുഖം മനസ്സിന്റെ കണ്ണാടിയാണ് എന്നാണ് പറയുന്നത്. അതുകൊണ്ട് ഐശ്വര്യദേവതയായ ലക്ഷ്മീ ദേവിക്ക് തുല്യമാണ് കണ്ണാടി എന്നാണ് വിശ്വാസം.

English summary

The significance of Ashtamangalyam

Here in this article we are discussing about the importance and significance of ashtamangalyam. Take a look.
Story first published: Tuesday, April 21, 2020, 17:43 [IST]
X
Desktop Bottom Promotion