For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നിങ്ങള്‍ പുനര്‍ജനിക്കുമോ അറിയാം

പുനര്‍ജന്മത്തെക്കുറിച്ച് പലര്‍ക്കും പല ധാരണകളും അറിവുകളും ഉണ്ടാവും.

|

പുനര്‍ജന്മം എന്നത് എല്ലാവരും ആഗ്രഹിക്കുന്ന ഒന്നാണോ? ഇത്തരത്തില്‍ നിങ്ങള്‍ പുനര്‍ജനിച്ചാല്‍ തന്നെ മുജ്ജന്‍മത്തിലെ കാര്യങ്ങള്‍ ഒന്നും നിങ്ങള്‍ക്ക് ഓര്‍മ്മയോ അതിന്റെയൊരു ലാഞ്ചനയോ ഉണ്ടാവുകയില്ല. പുനര്‍ജന്മം എന്ന്ത് ഒരു വിശ്വാസമാണ്. ശരീരത്തിന്റെ മാത്രം മരണശേഷം ആത്മാവ് ശരീരത്തെ വിട്ടു പോയി മറ്റൊരു ജന്മം എടുക്കും എന്നാണ് വിശ്വാസം. ഏത് മതങ്ങളില്‍ പെട്ടവര്‍ക്കും പുനര്‍ജന്മത്തെപ്പറ്റി പല കാര്യങ്ങലും വിശദീകരിക്കാനുണ്ടാവും. എന്നാല്‍ ശരിക്കും നിങ്ങള്‍ പുനര്‍ജനിക്കുമോ എന്ന ചോദ്യത്തിന് ഇത് വരെ കൃത്യമായ ഒരു ഉത്തരം നല്‍കാന്‍ ആര്‍ക്കും കഴിഞ്ഞിട്ടില്ല.

ജനിച്ചവരെല്ലാം ഒരു നാള്‍ മരിക്കും. അതാണ് പ്രകൃതി നിയമം. ഓരോ മരണത്തിനൊടുവിലും ഓരോ ജനനവും ഉണ്ടായിക്കൊണ്ടിരിക്കുന്നു. ജീവന്‍ അവസാനിക്കുന്ന സമയത്ത് ഇതിന്റെ സൂചനയെന്നോണം പഞ്ചേന്ദ്രിയങ്ങളെല്ലാം പ്രവര്‍ത്തന രഹിതമാകുന്നു. ദേഹത്തെ വിട്ടു പോവാന്‍ എല്ലാ ഇന്ദ്രിയങ്ങളും ഒരുമിക്കുന്നു. ആദ്യം കാഴ്ചശക്തിയും പിന്നീട് കേള്‍വിശക്തിയും പിന്നീട് സ്പര്‍ശന ശക്തിയും എന്ന് വേണ്ട ഓരോന്നോരോന്നായി പിന്‍വലിയുന്നു. മരണം ചിലര്‍ പ്രവചിക്കാറുണ്ട്. സ്വന്തം മരണം തന്നെ ഇത്തരത്തില്‍ പലര്‍ക്കും പ്രവചിക്കാന്‍ കഴിയും.

നിങ്ങളില്‍ പുനര്‍ജന്മമുണ്ടോ എന്ന് ജീവിതത്തില്‍ ബാക്കി വെച്ച് പോവുന്ന സൂചനകളിലൂടെ നമുക്ക് മനസ്സിലാക്കാം. അതിനായി ചില ലക്ഷണങ്ങള്‍ മരണ സമയത്ത് നമുക്ക് കാണിച്ച് തരുന്നു. എന്നാല്‍ ഇതൊന്നും ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടുള്ള ഒന്നല്ല. എങ്കിലും പുനര്‍ജന്മത്തെക്കുറിച്ച് ചില രസകരമായ കാര്യങ്ങള്‍ നോക്കാം.

ആഗ്രഹം പൂര്‍ത്തീകരിക്കപ്പെടാതെയുള്ള മരണം

ആഗ്രഹം പൂര്‍ത്തീകരിക്കപ്പെടാതെയുള്ള മരണം

തന്റെ ആഗ്രഹം പൂര്‍ത്തീകരിക്കപ്പെടാതെയുള്ള മരണം പലപ്പോഴും പുനര്‍ജന്‍മത്തിനു കാരണമാകുന്നു. ഇത്തരത്തില്‍ ജനിക്കുന്നവര്‍ ആണാകട്ടെ പെണ്ണാകട്ടെ പുനര്‍ജന്മത്തിലെങ്കിലും തന്റെ ആഗ്രഹ പൂര്‍ത്തീകരണം നടത്തുന്നു. ഒരിക്കലും അടങ്ങാത്ത ആഗ്രഹങ്ങള്‍ ഇത്തരത്തിലുള്ള ആത്മാവിന് പുതിയ ശരീരം സ്വീകരിക്കുന്നതിന് കാരണമാകുന്നു.

ലക്ഷ്യങ്ങള്‍ക്കു മുന്‍പ് മരണപ്പെട്ടാല്‍

ലക്ഷ്യങ്ങള്‍ക്കു മുന്‍പ് മരണപ്പെട്ടാല്‍

പല ഋഷിവര്യന്‍മാരും ഇത്തരത്തില്‍ പുനര്‍ജനിക്കപ്പെട്ടിട്ടുണ്ട്. താന്‍ കൈവരിക്കാനിരിക്കുന്ന ലക്ഷ്യങ്ങള്‍ക്കു മുന്‍പ് മരണപ്പെട്ടാല്‍ അത് പൂര്‍ത്തീകരിക്കുന്നതിനായി പലരും പുനര്‍ജന്‍മമെടുക്കുന്നു.

ഹിന്ദു സമൂഹത്തില്‍

ഹിന്ദു സമൂഹത്തില്‍

ബ്രാഹ്മണര്‍, ക്ഷത്രിയര്‍, വൈശ്യര്‍, ശൂദ്രര്‍ എന്നിങ്ങനെ തരം തിരിച്ചിരിക്കുന്ന ഹിന്ദു സമൂഹത്തില്‍ ഓരോ ജന്‍മത്തിലും ചെയ്തു തീര്‍ക്കേണ്ട ധര്‍മ്മം പൂര്‍ത്തീകരിക്കാനാവതെ വരുമ്പോള്‍ പുനര്‍ജന്മം എടുക്കുന്നു

നാലു ഘട്ടങ്ങളായാണ് തിരിച്ചിരിക്കുന്നത്

നാലു ഘട്ടങ്ങളായാണ് തിരിച്ചിരിക്കുന്നത്

മനുഷ്യ ജീവിതത്തെ നാലു ഘട്ടങ്ങളായാണ് തിരിച്ചിരിക്കുന്നത്. ധര്‍മ്മം, അര്‍ത്ഥം, കാമം, മോക്ഷം എന്നിവയാണവ. അതുകൊണ്ടു തന്നെ ഓരോ ഘട്ടത്തിലും പൂര്‍ത്തീകരിക്കപ്പെടേണ്ട കര്‍മ്മങ്ങള്‍ പൂര്‍ത്തീകരിക്കാനാവാതെ വരുമ്പോള്‍ പുനര്‍ജന്‍മത്തിലൂടെ അത് സാധ്യമാകുന്നു.

ഏഴ് ജന്മം

ഏഴ് ജന്മം

എല്ലാ മനുഷ്യര്‍ക്കും ഏഴ് ജന്മം ഉണ്ടെന്നുള്ളതാണ് ഏറ്റവും വലിയ പ്രത്യേകത. ഇതിലെല്ലാം ഓരോ കര്‍മ്മത്തെക്കുറിച്ചും അനുശാസിക്കുന്നുണ്ട്. ഇതെല്ലാം പൂര്‍ത്തിയാക്കാന്‍ പുനര്‍ജന്മം എടുക്കുന്നു എന്നാണ് പറയപ്പെടുന്നത്.

പ്രേതാത്മാവായി

പ്രേതാത്മാവായി

മരണശേഷം പ്രേതാത്മാവായി അലയാന്‍ വിധിക്കപ്പെട്ടവര്‍ക്ക് പുനര്‍ജന്‍മം മോക്ഷം നല്‍കുന്നു. എന്നാല്‍ പലര്‍ക്കും ആഗ്രഹപൂര്‍ത്തീകരണത്തിനുള്ള ഉപാധിയാണ് പുനര്‍ജന്മം.

കര്‍മ്മങ്ങള്‍

കര്‍മ്മങ്ങള്‍

തന്റെ കര്‍മ്മങ്ങള്‍ പൂര്‍ത്തീകരിക്കപ്പെടുന്നതിനു മുന്‍പു തന്നെ മരണം സംഭവിച്ചാല്‍ അടുത്ത ജന്‍മത്തിലെങ്കിലും കര്‍മ്മ പൂര്‍ത്തീകരണത്തിനായി ആ ആത്മാവ് പുനര്‍ജന്‍മമെടുക്കുന്നു.

കടപ്പെട്ടിട്ടുണ്ടെങ്കില്‍

കടപ്പെട്ടിട്ടുണ്ടെങ്കില്‍

ഒരാത്മാവ് മറ്റൊരാത്മാവിനോട് കടപ്പെട്ടിട്ടുണ്ടെങ്കില്‍ അത് തീര്‍ക്കാനായി പുനര്‍ജന്മം എടുക്കുന്നു. ചിലപ്പോള്‍ നമ്മുടെ തന്നെ മകനോ മകളോ ബന്ധുവോ ആയിട്ടായിരിക്കും ഇത്തരത്തില്‍ പുനര്‍ജന്മം.

പാപം

പാപം

മുജ്ജന്‍മത്തില്‍ ചെയ്തു കൂട്ടിയ പാപം അനുഭവിക്കാന്‍ പലരും പുനര്‍ജന്‍മം എടുക്കുന്നു. ഇപ്രകാരം പുനര്‍ജന്മം എടുക്കുമ്പോള്‍ അത് മനുഷ്യജന്മം തന്നെയായിരിക്കണം എന്നില്ല.

മോക്ഷപ്രാപ്തി

മോക്ഷപ്രാപ്തി

മോക്ഷപ്രാപ്തിക്കായി നില്‍ക്കുന്ന ആത്മാക്കളാണ് ഇത്തരത്തില്‍ പുനര്‍ജനിക്കുന്നത്. മോക്ഷ പ്രാപ്തിക്കാവശ്യമായ കാര്യങ്ങള്‍ ചെയ്തു തീര്‍ത്ത ശേഷം ഇവര്‍ മരിക്കുന്നു.

English summary

The secret facts about reincarnation that no one knows about

The secret facts about reincarnation that no one knows about read on.
Story first published: Saturday, December 9, 2017, 11:08 [IST]
X
Desktop Bottom Promotion