For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഏഴു ജന്മപാപങ്ങളില്‍ നിന്ന് മോചനം നല്‍കും സൂര്യ സപ്തമി; ശുഭമുഹൂര്‍ത്തവും പൂജാവിധിയും

|

ഹിന്ദുമത വിശ്വാസപ്രകാരം, സൂര്യന് സമര്‍പ്പിച്ചിരിക്കുന്ന ദിവസമാണ് സപ്തമി. മാഘമാസത്തിലെ ശുക്ലപക്ഷത്തിലെ ഏഴാം ദിവസമാണ് രഥ സപ്തമി ആഘോഷിക്കുന്നത്. ഇതിനെ മാഘ സപ്തമി, സൂര്യ സപ്തമി എന്നും വിളിക്കുന്നു. രഥ സപ്തമി സൂര്യഭഗവാന്റെ ജനനമായും ആഘോഷിക്കപ്പെടുന്നു. അതുകൊണ്ട് ഇതിനെ സൂര്യ ജയന്തി എന്നും വിളിക്കുന്നു.

Also read: കുംഭത്തില്‍ ശനിയുടെ അസ്തമയം; നേട്ടങ്ങളും കോട്ടങ്ങളും അരികില്‍; 12 രാശിക്കും ഗുണദോഷഫലംAlso read: കുംഭത്തില്‍ ശനിയുടെ അസ്തമയം; നേട്ടങ്ങളും കോട്ടങ്ങളും അരികില്‍; 12 രാശിക്കും ഗുണദോഷഫലം

ഈ വര്‍ഷം ജനുവരി 28 ശനിയാഴ്ചയാണ് രഥസപ്തമി ആഘോഷിക്കുന്നത്. ഈ ദിവസം സൂര്യനെ യഥാവിധി ആരാധിക്കുന്നതിലൂടെയും രഥസപ്തമി നാളില്‍ വ്രതമനുഷ്ഠിക്കുന്നതിലൂടെയും ഒരു വ്യക്തിക്ക് പാപങ്ങളില്‍ നിന്ന് മുക്തി നേടാനാകുമെന്ന് പറയപ്പെടുന്നു. സൂര്യ സപ്തമിയുടെ ശുഭമുഹൂര്‍ത്തവും പൂജാവിധിയും ആരാധനാരീതിയും അറിയാന്‍ ലേഖനം വായിക്കൂ.

സൂര്യ സപ്തമി പ്രാധാന്യം

സൂര്യ സപ്തമി പ്രാധാന്യം

മാഘ മാസത്തിലെ ശുക്ല പക്ഷത്തിലെ ഏഴാം ദിവസം ജനുവരി 28 ശനിയാഴ്ചയാണ്. മാഘ മാസത്തിലെ സപ്തമിക്ക് വലിയ പ്രാധാന്യമുണ്ട്. മാഘ സപ്തമി, രഥ സപ്തമി, ഭാനു സപ്തമി, പുത്ര സപ്തമി, മഹതി സപ്തമി, സപ്ത സപ്തമി, സൂര്യ സപ്തമി എന്നിങ്ങനെയും ഇത് അറിയപ്പെടുന്നു. ഈ സപ്തമി വ്രതത്തിന്റെ മഹത്വം പത്മപുരാണത്തിലും ഭവിഷ്യപുരാണത്തിലും പറഞ്ഞിട്ടുണ്ട്. സൃഷ്ടിയുടെ തുടക്കത്തില്‍ സൂര്യന്റെ ആദ്യ കിരണങ്ങള്‍ ഭൂമിയില്‍ വന്നത് മാഘ മാസത്തിലെ സപ്തമിയില്‍ മാത്രമാണെന്ന് വിശ്വസിക്കപ്പെടുന്നു. അതുകൊണ്ടാണ് സൂര്യദേവന്റെ ജന്മദിനമായും ഈ ദിവസം കണക്കാക്കുന്നത്. സൂര്യ സപ്തമിയില്‍ സൂര്യദേവനെ ആരാധിക്കുകയും വ്രതം അനുഷ്ഠിക്കുകയും ചെയ്യുന്നവര്‍ക്ക് പാപമോചനം ലഭിക്കുകയും സ്വര്‍ഗ്ഗലോകത്ത് ഇടം നേടാനാകുമെന്നും വിശ്വസിക്കുന്നു. രഥസപ്തമിയില്‍ സൂര്യദേവനെ ആരാധിക്കുന്നത് ജീവിതത്തിലെ എല്ലാ പ്രശ്നങ്ങളെയും നശിപ്പിക്കുന്നു. ജ്യോതിഷത്തില്‍, സൂര്യനെ പ്രതിരോധശേഷിയുടെ ഘടകമായി കണക്കാക്കുന്നു. ഈ ദിവസം പുണ്യനദിയില്‍ കുളിച്ച് സൂര്യദേവന് അര്‍ഘ്യം അര്‍പ്പിക്കുന്നതിലൂടെ നിങ്ങളുടെ ആരോഗ്യ പ്രശ്നങ്ങള്‍ നീങ്ങുന്നു.

സൂര്യ സപ്തമി ശുഭസമയം

സൂര്യ സപ്തമി ശുഭസമയം

ഹിന്ദു കലണ്ടര്‍ അനുസരിച്ച്, മാഘ മാസത്തിലെ ശുക്ല പക്ഷത്തിലെ സപ്തമി തിഥി ജനുവരി 27 വെള്ളിയാഴ്ച രാവിലെ 09.10 മുതല്‍ അടുത്ത ദിവസം അതായത് ജനുവരി 28 രാവിലെ 08.43 വരെ ആയിരിക്കും. ഉദയ തിഥി ആയതിനാല്‍ സൂര്യ സപ്തമി ഉത്സവം ജനുവരി 28 ന് ആഘോഷിക്കും. ഈ ദിവസത്തെ അരുണോദയ കാലത്തെ പുണ്യസ്‌നാനത്തിന് പ്രത്യേക പ്രാധാന്യമുണ്ട്. രഥ സപ്തമി നാളില്‍, സ്‌നാന സമയം പുലര്‍ച്ചെ 04:24 മുതല്‍ 05:51 വരെ ബ്രാഹ്‌മ മുഹൂര്‍ത്തത്തിലായിരിക്കും.

Also read:ഗ്രഹനില അനുകൂലം, വരുമാനവും സമ്പത്തും ഇരട്ടിക്കും; ഫെബ്രുവരിയില്‍ ഭാഗ്യം തിളങ്ങുന്ന 7 രാശിക്കാര്‍Also read:ഗ്രഹനില അനുകൂലം, വരുമാനവും സമ്പത്തും ഇരട്ടിക്കും; ഫെബ്രുവരിയില്‍ ഭാഗ്യം തിളങ്ങുന്ന 7 രാശിക്കാര്‍

സൂര്യ സപ്തമി മുഹൂര്‍ത്തം

സൂര്യ സപ്തമി മുഹൂര്‍ത്തം

മാഘ സപ്തമി നാളില്‍ പുണ്യനദിയില്‍ കുളിക്കുന്ന രീതി പത്മപുരാണത്തില്‍ ഇപ്രകാരം വിശദീകരിച്ചിട്ടുണ്ട്. സൂര്യന്റെ ആദ്യത്തെ കിരണം കാണുമ്പോള്‍, ഓം സൂര്യായ നമഃ, ഓം ഭാസ്‌കരായ നമഃ, ഓം ആദിത്യായ നമഃ, ഓം മാര്‍ത്താണ്ഡായ നമഃ എന്നീ ജപങ്ങള്‍ ചൊല്ലി സ്‌നാനം ചെയ്യുക.

സൂര്യ സപ്തമി പൂജാവിധി

സൂര്യ സപ്തമി പൂജാവിധി

ഒരു ചുവന്ന തുണി വിരിച്ച് രഥത്തില്‍ ഇരിക്കുന്ന സൂര്യദേവന്റെ പ്രതിമയോ ചിത്രമോ വയ്ക്കുക. അതില്‍ എള്ളും ശര്‍ക്കരയും ഇട്ട് സൂര്യദേവനെ ആരാധിക്കുക. സൂര്യദേവന് പായസം സമര്‍പ്പിക്കുക. ഇപ്രകാരം മാഘ സപ്തമി നാളില്‍ സൂര്യദേവനെ ആരാധിക്കുന്ന വ്യക്തിക്ക് ഏഴു ജന്മങ്ങളിലെ പാപങ്ങളില്‍ നിന്ന് മോചനം ലഭിക്കുന്നു. ഈ സപ്തമി തിഥിയില്‍ അന്നദാനം ചെയ്യുന്നത് സമ്പത്തും ആരോഗ്യവും നിങ്ങള്‍ക്ക് നല്‍കുന്നു. ഈ ദിവസം വ്രതമനുഷ്ഠിക്കാന്‍ കഴിയുന്നില്ലെങ്കില്‍ ഉപ്പും എണ്ണയും കൊണ്ടുള്ള സാധനങ്ങള്‍ ത്യജിച്ച് നിങ്ങള്‍ക്ക് പുണ്യം നേടാം.

Also read:ചാണക്യനീതി; ഭാര്യയോട് അബദ്ധത്തില്‍ പോലും ഈ 4 കാര്യങ്ങള്‍ പറയരുത്, ഭര്‍ത്താക്കന്‍മാര്‍ ശ്രദ്ധിക്കണംAlso read:ചാണക്യനീതി; ഭാര്യയോട് അബദ്ധത്തില്‍ പോലും ഈ 4 കാര്യങ്ങള്‍ പറയരുത്, ഭര്‍ത്താക്കന്‍മാര്‍ ശ്രദ്ധിക്കണം

സൂര്യദേവന് അര്‍ഘ്യം അര്‍പ്പിക്കാന്‍

സൂര്യദേവന് അര്‍ഘ്യം അര്‍പ്പിക്കാന്‍

രഥസപ്തമി നാളില്‍ ബ്രാഹ്‌മണ മുഹൂര്‍ത്തത്തില്‍ അതിരാവിലെ എഴുന്നേറ്റ് കുളിക്കുക. ഇതിനുശേഷം സൂര്യഭഗവാനെ ധ്യാനിച്ച് വ്രത പ്രതിജ്ഞയെടുക്കുക. രാവിലെ സൂര്യദേവന് അര്‍ഘ്യം അര്‍പ്പിക്കാന്‍, ഒരു കലത്തില്‍ വെള്ളം എടുത്ത് അതില്‍ ചുവന്ന ചന്ദനം, ചുവന്ന പൂക്കള്‍, അരി, പഞ്ചസാര എന്നിവ ചേര്‍ക്കുക. ഇതിനു ശേഷം ചന്ദനത്തിരി, വിളക്കുകള്‍ എന്നിവ കത്തിച്ച് സൂര്യദേവനെ ആരാധിക്കുക. സൂര്യ ചാലിസ ചൊല്ലുക. ഈ ദിവസം മാതളനാരങ്ങയും ചുവപ്പ് നിറമുള്ള മധുരപലഹാരങ്ങളും ശര്‍ക്കരകൊണ്ടുള്ള പലഹാരങ്ങളും സൂര്യദേവന് സമര്‍പ്പിക്കുന്ന ഒരു ആചാരമുണ്ട്. ആരാധനയ്ക്ക് ശേഷം, പ്രസാദവും മറ്റു വസ്തുക്കളും ദരിദ്രര്‍ക്ക് ദാനം ചെയ്യുക.

സൂര്യദേവനെ പ്രീതിപ്പെടുത്താന്‍

സൂര്യദേവനെ പ്രീതിപ്പെടുത്താന്‍

സൂര്യ സപ്തമി ദിനത്തില്‍ ചെമ്പ്, എള്ള്, ശര്‍ക്കര, ചുവന്ന തുണി, ചുവന്ന പുഷ്പം എന്നിവ ദാനം ചെയ്യുക. ഇത് നിങ്ങളുടെ ജാതകത്തിലെ സൂര്യനുമായി ബന്ധപ്പെട്ട ദോഷങ്ങള്‍ അകറ്റുന്നു. ഈ ദിവസം നിങ്ങളുടെ പിതാവിനെ പരിചരിക്കുക. ജാതകത്തില്‍ സൂര്യനെ ബലപ്പെടുത്താന്‍ വാസ്തു പ്രകാരം വീടിന്റെ കിഴക്ക് ദിശ ക്രമീകരിക്കുക. ഇതിലൂടെ സൂര്യന്‍ ശാന്തനാവുകയും നിങ്ങള്‍ക്ക് ശുഭ ഫലങ്ങള്‍ ലഭിക്കുകയും ചെയ്യും.

Also read:മഹാശിവരാത്രി, ജയ ഏകാദശി; 2023 ഫെബ്രുവരിയിലെ പ്രധാന വ്രതങ്ങളും ഉത്സവങ്ങളുംAlso read:മഹാശിവരാത്രി, ജയ ഏകാദശി; 2023 ഫെബ്രുവരിയിലെ പ്രധാന വ്രതങ്ങളും ഉത്സവങ്ങളും

ഈ കാര്യങ്ങള്‍ ചെയ്യരുത്

ഈ കാര്യങ്ങള്‍ ചെയ്യരുത്

രഥസപ്തമി നാളില്‍ ചില കാര്യങ്ങള്‍ ഒഴിവാക്കുക. ഈ ദിവസം വീട്ടില്‍ സമാധാനം നിലനിര്‍ത്തുക. മദ്യം കഴിക്കരുത്. രഥസപ്തമി ദിനത്തില്‍ ഉപ്പ് കഴിക്കുന്നതും നിഷിധമാണ്. വെളുത്തുള്ളി, ഉള്ളി തുടങ്ങിയ ഭക്ഷണങ്ങള്‍ ഒഴിവാക്കുക. വീടിന്റെ അന്തരീക്ഷം സൗഹാര്‍ദ്ദപരമായി നിലനിര്‍ത്തുകയും ബ്രഹ്‌മചര്യം പിന്തുടരുകയും ചെയ്യുക. ഈ ദിവസം ഉപ്പ് ദാനം ചെയ്യുന്നത് ഐശ്വര്യപ്രദമാണെന്ന്് പറയപ്പെടുന്നു. ജ്യോതിഷ പ്രകാരം ഈ ദിവസം പശുവിന് ശര്‍ക്കര നല്‍കുന്നത് മംഗളകരമായി കണക്കാക്കപ്പെടുന്നു. ഈ ദിവസം നിങ്ങള്‍ വ്രതം അനുഷ്ഠിക്കുകയാണെങ്കില്‍, സാധ്യമെങ്കില്‍ പുണ്യനദിയില്‍ കുളിക്കുക. നദിയില്‍ കുളിക്കാന്‍ കഴിയില്ലെങ്കില്‍ ഗംഗാജലം വെള്ളത്തില്‍ കലക്കിയും കുളിക്കാം. കുട്ടികളുണ്ടാകാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഈ ദിവസം വ്രതം അനുഷ്ഠിക്കുന്നത് ശുഭഫലം നല്‍കും. ഈ ദിവസം കറുപ്പ് നിറത്തിലുള്ള വസ്ത്രങ്ങള്‍ ധരിക്കരുത്. മഞ്ഞ നിറത്തിലുള്ള വസ്ത്രങ്ങള്‍ ധരിക്കുന്നത് ശുഭകരമായി കണക്കാക്കപ്പെടുന്നു.

English summary

Surya Saptami 2023 Date, Shubha Muhurtham, Puja Vidhi And Worship Rules in Malayalam

Rath Saptami is celebrated as the birth of Sun God. That's why it is also called Surya Jayanti. Read on to know about Surya Saptami 2023 date, shubha muhurtham, puja vidhi and worship rules.
Story first published: Saturday, January 28, 2023, 9:42 [IST]
X
Desktop Bottom Promotion