For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ശനി അമാവാസിയും സൂര്യഗ്രഹണവും ഒരേനാളില്‍; ഈ പ്രതിവിധി ചെയ്താല്‍ ഐശ്വര്യം കൂടെ

|

ഹിന്ദു ഗ്രന്ഥങ്ങള്‍ പ്രകാരം ഗ്രഹരാശികള്‍ക്ക് പ്രത്യേക പ്രാധാന്യമുണ്ട്. ഗ്രഹരാശികളിലെ മാറ്റങ്ങള്‍ മനുഷ്യജീവിതത്തെ നേരിട്ട് ബാധിക്കുന്നു. ഈ വര്‍ഷത്തെ ആദ്യത്തെ സൂര്യഗ്രഹണം ഏപ്രില്‍ 30 ശനിയാഴ്ച നടക്കും. ജ്യോതിഷ പ്രകാരം, സൂര്യഗ്രഹണത്തില്‍ ദാനത്തിന് പ്രത്യേക പ്രാധാന്യമുണ്ട്. സൂര്യഗ്രഹണ സമയത്ത് ദാനം ചെയ്താല്‍ കുടുംബത്തിലെ സാമ്പത്തിക പ്രശ്നങ്ങള്‍ മാറുമെന്നും പണത്തിന് ക്ഷാമമുണ്ടാകില്ലെന്നും പറയപ്പെടുന്നു.

Most read: ശുക്രന്റെയും വ്യാഴത്തിന്റെയും സംയോഗം; ഈ രാശിക്കാരുടെ പ്രശ്‌നങ്ങള്‍ വര്‍ദ്ധിക്കുംMost read: ശുക്രന്റെയും വ്യാഴത്തിന്റെയും സംയോഗം; ഈ രാശിക്കാരുടെ പ്രശ്‌നങ്ങള്‍ വര്‍ദ്ധിക്കും

ഇതേ ദിവസം തന്നെയാണ് ശനി അമാവാസിയും വരുന്നത്. വിശ്വാസമനുസരിച്ച്, ശനിയാഴ്ച വരുന്ന അമാവാസിക്ക് പ്രത്യേക പ്രാധാന്യമുണ്ട്. അതിനാലാണ് ഇതിനെ ശനി അമാവാസി എന്ന് വിളിക്കുന്നത്. ശനി ദേവനെ പ്രീതിപ്പെടുത്താനും പിതൃദോഷത്തില്‍ നിന്ന് മുക്തി നേടാനും ഈ ദിവസം വളരെ പ്രധാനപ്പെട്ടതായി കണക്കാക്കപ്പെടുന്നു. സൂര്യഗ്രഹണവും ശനി അമാവാസിയും ഒരേ ദിവസം വരുന്നതിനാല്‍ ഈ ദിവസം നിങ്ങള്‍ ചെയ്യുന്ന ചില കാര്യങ്ങള്‍ വളരെ ശുഭകരമായി കണക്കാക്കപ്പെടുന്നു. ഈ പ്രതിവിധികള്‍ ചെയ്യുന്നതിലൂടെ നിങ്ങള്‍ക്ക് ശനിദേവന്റെയും സൂര്യദേവന്റെയും അനുഗ്രഹങ്ങള്‍ നേടാന്‍ സാധിക്കും. അത്തരം ചില മാര്‍ഗങ്ങള്‍ എന്തൊക്കെയെന്ന് ഈ ലേഖനത്തില്‍ നിങ്ങള്‍ക്ക് വായിച്ചറിയാം.

ശനിദേവനെ പ്രസാദിപ്പിക്കാന്‍

ശനിദേവനെ പ്രസാദിപ്പിക്കാന്‍

ഈ ദിവസം കറുത്ത നായയ്ക്ക് കടുകെണ്ണയില്‍ തയാറാക്കിയ റൊട്ടി കൊടുക്കുന്നത് ശുഭകരമായി കണക്കാക്കപ്പെടുന്നു. ഈ ദിവസം കാക്കകള്‍ക്ക് ഭക്ഷണം നല്‍കുന്നതും ഫലദായകമായി കണക്കാക്കപ്പെടുന്നു. ഇത് ചെയ്യുന്നതിലൂടെ ശനി ദേവന്‍ ഉടന്‍ പ്രസാദിക്കുമെന്നാണ് വിശ്വാസം.

സാമ്പത്തിക പ്രശ്‌നത്തിന് പരിഹാരം

സാമ്പത്തിക പ്രശ്‌നത്തിന് പരിഹാരം

ഈ ദിവസം ആല്‍മരത്തിന്റെ ചുവട്ടിലിരുന്ന് ഹനുമാന്‍ ചാലിസയും ശനി ചാലിസയും ചൊല്ലുന്നത് ഗുണകരമാണെന്ന് കരുതപ്പെടുന്നു. ഇത് സാമ്പത്തിക പ്രശ്‌നങ്ങള്‍ ഇല്ലാതാക്കുമെന്ന് വിശ്വസിക്കപ്പെടുന്നു.

Most read:ചാണക്യനീതി: കഷ്ടതകള്‍ മാത്രം ഫലം, ഈ സ്ഥലങ്ങളില്‍ ഒരിക്കലും താമസിക്കരുത്‌Most read:ചാണക്യനീതി: കഷ്ടതകള്‍ മാത്രം ഫലം, ഈ സ്ഥലങ്ങളില്‍ ഒരിക്കലും താമസിക്കരുത്‌

ജോലിയിലെ പ്രശ്‌നം മാറാന്‍

ജോലിയിലെ പ്രശ്‌നം മാറാന്‍

ഈ ദിവസം ആല്‍മരത്തെ പ്രദക്ഷിണം ചെയ്യുകയും സൂര്യാസ്തമയശേഷം 'ഓം ശനിശ്ചര്യായ നമഃ' എന്ന മന്ത്രം ജപിക്കുകയും ചെയ്യുക. ഇത് ചെയ്യുന്നതിലൂടെ നിങ്ങളുടെ ജോലിയിലെ എല്ലാ പ്രശ്‌നങ്ങളും മാറുമെന്ന് വിശ്വസിക്കപ്പെടുന്നു.

കുടുംബത്തില്‍ ഐശ്വര്യത്തിന്

കുടുംബത്തില്‍ ഐശ്വര്യത്തിന്

ശനി അമാവാസി ദിനത്തില്‍ ധാന്യങ്ങള്‍, കറുത്ത എള്ള്, കുട, ഉഴുന്ന് പരിപ്പ്, കടുകെണ്ണ എന്നിവ ഒരുമിച്ച് ദാനം ചെയ്യുന്നത് കുടുംബത്തിന്റെ ഐശ്വര്യം വര്‍ദ്ധിപ്പിക്കുമെന്ന് വിശ്വസിക്കപ്പെടുന്നു. ഈ പഞ്ച ദാനത്താല്‍, ആപത്തുകളില്‍ നിന്നും പൂര്‍വ്വികരുടെ ശാപത്തില്‍ നിന്നും നിങ്ങള്‍ക്ക് സംരക്ഷണം ലഭിക്കും.

Most read:2022 മെയ് മാസത്തിലെ പ്രധാന ദിനങ്ങളും ആഘോഷങ്ങളുംMost read:2022 മെയ് മാസത്തിലെ പ്രധാന ദിനങ്ങളും ആഘോഷങ്ങളും

ശനിദോഷ പരിഹാരം

ശനിദോഷ പരിഹാരം

ഈ ദിവസം ഒരു പാത്രത്തില്‍ കടുകെണ്ണ എടുത്ത് അതില്‍ നിങ്ങളുടെ മുഖം കാണുകയും ആ എണ്ണ ശനി ക്ഷേത്രത്തില്‍ ദാനം ചെയ്യുകയും ചെയ്യുക. ഇങ്ങനെ ചെയ്താല്‍ ശനിദോഷത്തില്‍ നിന്ന് മോചനം ലഭിക്കുമെന്നാണ് വിശ്വാസം

പ്രശ്‌നങ്ങള്‍ നീങ്ങാന്‍

പ്രശ്‌നങ്ങള്‍ നീങ്ങാന്‍

ഈ ദിവസം കുളിച്ച് കറുപ്പ് നിറത്തിലുള്ള വസ്ത്രങ്ങള്‍ ധരിക്കുക. അതിനു ശേഷം ശനി ദേവനെ ആരാധിക്കുക. ശനിദേവന്റെ വിഗ്രഹത്തില്‍ കടുക് അല്ലെങ്കില്‍ എള്ളെണ്ണ സമര്‍പ്പിക്കുക. ശനിദേവന് മുന്നില്‍ ഒരു എണ്ണ വിളക്ക് കത്തിക്കുക. പൂക്കള്‍ സമര്‍പ്പിക്കുക, ശനി ചാലിസ വായിക്കുക. അവസാനം, ശനി ആരതി നടത്തി നിവേദ്യം അര്‍പ്പിക്കുക. ഇത്തരം ആചാരങ്ങളോടെ ശനിദേവനെ ആരാധിക്കുന്നത് പല പ്രശ്‌നങ്ങളില്‍ നിന്നും നിങ്ങളെ മുക്തമാകുമെന്നാണ് വിശ്വാസം.

സൂര്യദേവന്റെ അനുഗ്രഹത്തിന്

സൂര്യദേവന്റെ അനുഗ്രഹത്തിന്

സൂര്യഗ്രഹണ ദിവസം ഈ പ്രതിവിധികള്‍ ചെയ്യുന്നതിലൂടെ നിങ്ങള്‍ക്ക് സൂര്യദേവന്റെ അനുഗ്രഹം നേടാവുന്നതാണ്. ഏതെങ്കിലും ക്ഷേത്രത്തിനോ ബ്രാഹ്‌മണനോ ഗോതമ്പ്, ശര്‍ക്കര, ചെമ്പ് അല്ലെങ്കില്‍ നെയ്യ് ദാനം ചെയ്യുക. കറുത്ത നായ്ക്കള്‍ക്ക് പൊരിച്ച റൊട്ടി കൊടുക്കുക. സൂര്യന് വെള്ളം സമര്‍പ്പിക്കുക. ആദിത്യ ഹൃദയ സ്‌തോത്രം ജപിക്കുക. പശുവിന് പച്ചപ്പുല്ല് കൊടുക്കുക. പക്ഷികള്‍ക്ക് ഭക്ഷണമായി ധാന്യങ്ങളുടെ മിശ്രിതം കൊടുക്കുക. ദുര്‍ഗ്ഗാ ക്ഷേത്രത്തില്‍ അരി ദാനം ചെയ്യുക. ശിവന് കുങ്കുമപ്പൂ കലക്കിയ വെള്ളമോ പാലോ സമര്‍പ്പിക്കുക.

Most read:2022 മെയ് മാസത്തിലെ പ്രധാന ഉത്സവങ്ങളും ആഘോഷങ്ങളുംMost read:2022 മെയ് മാസത്തിലെ പ്രധാന ഉത്സവങ്ങളും ആഘോഷങ്ങളും

ചെരിപ്പ് ദാനം ചെയ്യുക

ചെരിപ്പ് ദാനം ചെയ്യുക

സൂര്യഗ്രഹണ ദിനത്തില്‍ ദരിദ്രര്‍ക്ക് നല്ല മനസ്സോടെയും ഭക്തിയോടെയും ദാനം ചെയ്യുക. അതിന്റെ സദ്ഗുണ മഹത്വം നിങ്ങളുടെ ജീവിതത്തില്‍ പ്രതിഫലിക്കും, കൂടാതെ പൂര്‍വ്വികര്‍ക്ക് മോക്ഷവും ലഭിക്കുന്നു. സൂര്യഗ്രഹണ സമയത്ത് ചെരിപ്പ് ദാനം ചെയ്യണം. ഇത് ജീവിതത്തില്‍ ഐശ്വര്യം കൊണ്ടുവരുന്നു. ചെരുപ്പ് ദാനം ചെയ്യുന്നത് രാഹു-കേതുക്കളുടെ സ്വാധീനം കുറയ്ക്കുന്നു.

പുതപ്പ് ദാനം ചെയ്യുക

പുതപ്പ് ദാനം ചെയ്യുക

ഗ്രഹണകാലത്ത് പുതപ്പ് ദാനം ചെയ്യുന്നത് ഉത്തമമാമെന്ന് കരുതപ്പെടുന്നു. ഇത് കരിയറിനും ബിസിനസ്സിനും പുതിയ ദിശ നല്‍കുന്നു. ബിസിനസ്സില്‍ അസ്ഥിരതയുണ്ടെങ്കില്‍, അമാവാസി ദിനത്തില്‍ കറുത്ത പുതപ്പ് ദാനം ചെയ്യുന്നത് നല്ലതാണ്

English summary

Surya Grahan And Shani Amavasya Together: These Simple Measures Will Increase Your Luck in Malayalam

According to astrology, both the planets can be adapted if some measures are taken during eclipse and Shani Amavasya. Today, we are going to tell you about these measures. Take a look.
Story first published: Friday, April 29, 2022, 9:44 [IST]
X
Desktop Bottom Promotion