Just In
- 39 min ago
Shani Asta 2023 : കുംഭത്തില് ശനിയുടെ അസ്തമയം; നേട്ടങ്ങളും കോട്ടങ്ങളും അരികില്; 12 രാശിക്കും ഗുണദോഷഫലം
- 5 hrs ago
മുന്നിലെ തടസ്സം നീങ്ങും, ശമ്പള വര്ധന, ആഗ്രഹിച്ച കാര്യം സാധിക്കും; ഇന്നത്തെ രാശിഫലം
- 17 hrs ago
താരനുണ്ടാക്കുന്ന ചൊറിച്ചിലും അസ്വസ്ഥതയും പൂര്ണമായും അകറ്റും ആയുര്വ്വേദം
- 22 hrs ago
മീനം രാശിയില് വ്യാഴത്തിന്റെ അസ്തമയം: ഈ 3 രാശിക്കാര്ക്ക് ജീവിതത്തിലെ ഏറ്റവും മോശം സമയം
Don't Miss
- Sports
IND vs AUS: ഇന്ത്യക്കായി കളിക്കാന് റെഡി, ആ കടമ്പ കടന്നു! സൂചന നല്കി സഞ്ജു
- Automobiles
പുതിയ നിറങ്ങളിൽ അണിഞ്ഞൊരുങ്ങി ജാവ 42, യെസ്ഡി റോഡ്സ്റ്റർ ബൈക്കുകൾ
- Movies
ഐശ്വര്യ റായും അഭിഷേക് ബച്ചനും തമ്മിൽ പ്രശ്നങ്ങൾ? തെളിവുകൾ നിരത്തി ആരാധകർ; ചിത്രങ്ങൾ വൈറൽ!
- News
കൊല്ലത്ത് പോലീസിനെതിരെ കുറിപ്പെഴുതി, ഇൻസ്റ്റഗ്രാമിൽ സ്റ്റോറിയാക്കി ആത്മഹത്യയ്ക്ക് ശ്രമിച്ച് 16കാരൻ...
- Finance
കൂട്ടുപലിശയുടെ മികവിനൊപ്പം 8.30% പലിശ നേടാം; പണം വളരാന് ഈ സ്ഥിര നിക്ഷേപം നോക്കാം
- Technology
ചൈനാഫോൺ കളറടിച്ചാൽ അമേരിക്കനാകുമോ..? പുതിയ പരിപാടിയുമായി കൊക്കോകോള
- Travel
വൈവിധ്യവും സംസ്കാരവും അണിനിരന്ന റിപ്പബ്ലിക് ദിന പരേഡ്
Surya Gochar 2022: സെപ്റ്റംബര് 17ന് സൂര്യന്റെ കന്നി രാശി സംക്രമണം; 12 രാശിക്കും ഗുണദോഷ ഫലങ്ങള്
ജ്യോതിഷത്തില് സൂര്യനെ ഒരു പ്രധാന ഗ്രഹമായി കണക്കാക്കുന്നു. ഒരു ഗ്രഹം രാശിചക്രം മാറുമ്പോള് അത് എല്ലാ 12 രാശികളെയും നേരിട്ട് ബാധിക്കുന്നു. ഗ്രഹങ്ങളുടെ രാജാവായ സൂര്യന് ഈ സമയം രാശി മാറാന് പോകുന്നു. സെപ്റ്റംബര് 17ന് സൂര്യന് ചിങ്ങത്തില് നിന്ന് കന്നി രാശിയില് പ്രവേശിക്കും. സൂര്യന്റെ ഈ രാശിമാറ്റം രാവിലെ ഏകദേശം 7.35ന് സംഭവിക്കും. ഇതിനുശേഷം ഒക്ടോബര് 16 വരെ സൂര്യന് ഈ രാശിയില് തുടരും.
Most
read:
ശുക്രന്
ചിങ്ങത്തില്
അസ്തമിക്കുന്നു;
12
രാശിക്കും
ഈ
സമയം
ശുക്രന്
നല്കും
ഫലങ്ങള്
സൂര്യന് കന്നി രാശിയില് വരുന്നതിനാല് പല രാശിക്കാര്ക്കും ശുഭഫലങ്ങള് ലഭിക്കുമെന്ന് പറയുന്നു. അതേസമയം ചില രാശിക്കാര്ക്ക് ബുദ്ധിമുട്ടുകള് വര്ദ്ധിക്കുന്നതായും കാണാം. സൂര്യന്റെ രാശിമാറ്റത്തിനു ശേഷം മേടം, കര്ക്കിടകം, കന്നി, തുലാം, വൃശ്ചികം, ധനു, മീനം എന്നീ രാശിക്കാരുടെ ഭാഗ്യം പ്രകാശിക്കും. സൂര്യന് കന്നി രാശിയില് പ്രവേശിച്ചാല് 12 രാശിക്കും കൈവരുന്ന ഗുണദോഷഫലങ്ങള് അറിയാന് ലേഖനം വായിക്കൂ.

മേടം
സൂര്യന് കന്നി രാശിയില് നില്ക്കുമ്പോള് മേടം രാശിക്കാരുടെ എല്ലാ ജോലികളും പൂര്ത്തിയാകും. പ്രത്യേകിച്ച് തടസ്സപ്പെട്ട ജോലികളില് നിങ്ങള്ക്ക് വിജയം ലഭിക്കും. നിങ്ങളുടെ ആരോഗ്യത്തില് പുരോഗതി കാണും. നല്ല ജീവിതം ആസ്വദിക്കും.

ഇടവം
ഇടവം രാശിക്കാര്ക്ക് അല്പ്പം വിഷമകരമായ സമയങ്ങള് ഉണ്ടാകാന് സാധ്യതയുണ്ട്. ഈ സമയത്ത് ഒരു വലിയ തീരുമാനം എടുക്കുന്നതില് നിങ്ങള്ക്ക് നിരവധി പ്രശ്നങ്ങള് നേരിടേണ്ടിവരും. ഇതുമൂലം നിങ്ങളുടെ മാനസിക സമ്മര്ദ്ദവും വര്ദ്ധിച്ചേക്കാം.
Most
read:ലോകം
തന്നെ
നിങ്ങളെ
നമിക്കും,
ബഹുമാനിക്കും;
വിദുരനീതി
പറയുന്ന
ഈ
ശീലങ്ങള്
വളര്ത്തൂ

മിഥുനം
മിഥുനം രാശിക്കാര്ക്ക് സൂര്യന്റെ കന്നി രാശി സംക്രമത്തിന് ശേഷം ആരോഗ്യവും മാനസിക പ്രശ്നങ്ങളും ഉണ്ടാകാം. കാരണം ഈ സംക്രമണം നിങ്ങളുടെ മാനസിക പിരിമുറുക്കം വര്ദ്ധിപ്പിക്കും. സുഹൃത്തുക്കളുമായും ബന്ധുക്കളുമായും ഉള്ള ബന്ധം വഷളാകും. ഈ സമയത്ത് നിങ്ങള് അല്പം ശ്രദ്ധിക്കേണ്ടതുണ്ട്. ഈ കാലയളവില് ബിസിനസ്സില് സാമ്പത്തിക പുരോഗതി ഉണ്ടാകും.

കര്ക്കടകം
കര്ക്കടക രാശിക്കാര്ക്ക് സൂര്യന്റെ കന്നി രാശി സംക്രമണം അനുകൂലമായിരിക്കും. നിങ്ങളുടെ ആരോഗ്യ സംബന്ധമായ എല്ലാ പ്രശ്നങ്ങളും നീങ്ങുന്നതായി കാണും. പ്രത്യേകിച്ചും ദീര്ഘകാലമായി ചില രോഗങ്ങളാല് വിഷമിച്ചിരുന്ന ആളുകള്ക്ക് ആശ്വാസം ലഭിക്കും.
Most
read:വിദുരനീതി:
മെച്ചപ്പെട്ട
ജീവിതത്തിന്
വിദുരനീതിയില്
പറയും
രഹസ്യം

ചിങ്ങം
സൂര്യന്റെ കന്നി രാശി സംക്രമണം നിങ്ങള്ക്ക് അത്ര അനുകൂലമായിരിക്കില്ല. തീരുമാനമെടുക്കുന്നതില് വിഷമിക്കും. ചിന്തിച്ച ശേഷം മാത്രം പ്രധാനപ്പെട്ട തീരുമാനങ്ങള് എടുക്കുക. നിങ്ങളുടെ സംസാരം നിയന്ത്രിക്കുക. അല്ലെങ്കില് അതുമൂലം സാമ്പത്തിക രംഗത്ത് നഷ്ടം സംഭവിക്കാം. എല്ലാ സാഹചര്യങ്ങളിലും കഴിയുന്നത്ര ശാന്തത പാലിക്കുക. ഈ കാലയളവില് നിങ്ങള്ക്ക് കരിയറിലും ബിസിനസ്സിലും വലിയ വിജയം നേടാന് കഴിയും.

കന്നി
കന്നി രാശിക്കാര്ക്ക് സൂര്യന്റെ ഈ സംക്രമണം സാധാരണമായിരിക്കും. നിങ്ങളുടെ ജീവിതം മുന്നോട്ട് പോകും. വരുമാന സ്രോതസ്സുകളില് നിന്ന് ആവശ്യത്തിന് പണം വന്നുകൊണ്ടേയിരിക്കും. എന്നിരുന്നാലും, അധിക ചെലവുകളില് നിന്ന് ആശ്വാസം ലഭിക്കാന് ബുദ്ധിമുട്ടാണ്. ആരോഗ്യം നന്നായിരിക്കും.
Most
read:2022
സെപ്റ്റംബര്
മാസത്തിലെ
പ്രധാന
ദിവസങ്ങള്

തുലാം
സൂര്യന്റെ സംക്രമണത്തിനു ശേഷം തുലാം രാശിക്കാര്ക്ക് വിദേശയാത്രയ്ക്ക് സാധ്യതയുണ്ട്. പ്രത്യേകിച്ച് വിദേശത്ത് പോകാന് തയ്യാറുള്ളവര്ക്കും ഏറെ നാളായി പരിശ്രമിക്കുന്നവരുമായ ആളുകള്ക്കും സൂര്യഭഗവാന് ഉടന് തന്നെ ചില നല്ല വാര്ത്തകള് നല്കും.

വൃശ്ചികം
നിങ്ങളുടെ രാശിചക്രത്തിന്റെ പതിനൊന്നാം ഭാവത്തില് സൂര്യന് സഞ്ചരിക്കും. സൂര്യന്റെ കന്നി രാശി സംക്രമണത്തില് നിങ്ങളുടെ വരുമാന സ്രോതസ്സുകള് വര്ദ്ധിക്കുകയും ഒന്നിലധികം വഴികളിലൂടെ വരുമാനം നേടുന്നതില് നിങ്ങള് വിജയിക്കുകയും ചെയ്യും. ലഭിച്ച പണം മൂലം നിങ്ങള്ക്ക് നിരവധി നേട്ടങ്ങള് കൈവരിക്കാനാകും. കുടുംബജീവിതത്തിലും, വീട്ടിലും സമാധാനാന്തരീക്ഷം ഉണ്ടാകും. നിങ്ങള്ക്ക് മാനസിക സന്തോഷം കൈവരും. വസ്തു, വാഹനം മുതലായവ വാങ്ങുന്നത് വളരെ ഗുണം ചെയ്യും.
Most
read:2022
സെപ്റ്റംബര്
മാസത്തിലെ
ഉത്സവങ്ങളും
വ്രത
ദിനങ്ങളും

ധനു
ധനു രാശിക്കാര്ക്ക് സൂര്യന് കന്നി രാശിയില് വരുന്നത് വളരെ ശുഭകരമായിരിക്കും. ഈ കാലയളവില്, നിങ്ങളുടെ ജോലിയില് നിങ്ങള്ക്ക് പ്രതീക്ഷിച്ച വിജയം നേടാന് കഴിയും. സ്ഥലം മാറ്റത്തിന് സാധ്യതയുണ്ട്. നിങ്ങളുടെ രാശിചക്രത്തിന്റെ പത്താം ഭാവത്തില് സൂര്യന് സഞ്ചരിക്കുന്നു. ഈ കാലയളവില് നിങ്ങള്ക്ക് പുതിയ ജോലി ഓഫറുകള് ലഭിച്ചേക്കാം. തര്ക്കങ്ങളില് നിന്ന് മുക്തി നേടാം. നിങ്ങള് ബിസിനസ്സുമായി ബന്ധപ്പെട്ടിട്ടുണ്ടെങ്കില്, സൂര്യന്റെ കന്നി രാശി സംക്രമണം നിങ്ങല് നല്ലതും പുതിയതുമായ അവസരങ്ങള് നല്കാന് പോകുന്നു. നിങ്ങളുടെ ബിസിനസ് വിപുലീകരിക്കും. ലാഭവും ഇരട്ടിയാകും. വളരെക്കാലമായി നിങ്ങളുടെ ആരോഗ്യം മോശമായിരുന്നുവെങ്കില്, സൂര്യഭഗവാന്റെ സ്വാധീനം ആ പ്രശ്നങ്ങളില് നിന്നെല്ലാം നിങ്ങള്ക്ക് ആശ്വാസം നല്കും.

മകരം
മകരം രാശിക്കാര്ക്ക് സൂര്യന്റെ കന്നി രാശി സംക്രമണ സമയം അല്പ്പം ബുദ്ധിമുട്ടായിരിക്കും. ആളുകളുമായി തര്ക്കത്തില് ഏര്പ്പെടുന്നത് നിങ്ങളെ ദോഷകരമായി ബാധിക്കും. ഓഫീസിലെ സഹപ്രവര്ത്തകരുമായുള്ള ബന്ധം വഷളാകും. മാനസിക പിരിമുറുക്കം ഉണ്ടായേക്കാം. സാഹചര്യം മുഴുവന് മനസ്സിലാക്കാതെ നിങ്ങളുടെ കുടുംബത്തിലെ ഒരു കാര്യത്തിലും നിങ്ങള് അഭിപ്രായം പറയാന് നില്ക്കരുത്.
Most
read;ഈ
പൂക്കള്
സമര്പ്പിച്ച്
ആരാധനയെങ്കില്
ദൈവപ്രീതി
വളരെ
പെട്ടെന്ന്

കുംഭം
സാമ്പത്തിക കാര്യത്തില്, നിങ്ങളുടെ വര്ദ്ധിച്ചുവരുന്ന ചെലവുകള് ഈ സമയത്ത് നിയന്ത്രിക്കേണ്ടതുണ്ട്. അത് നിങ്ങള്ക്ക് സമ്മര്ദ്ദത്തിനും ഉത്കണ്ഠയ്ക്കും കാരണമാകും. അതിനാല് നിങ്ങളുടെ ചെലവുകള് നിയന്ത്രിക്കുക. കുംഭം രാശിക്കാരായ വിവാഹിതര്ക്ക് ഈ കാലയളവില് ഇണയുടെ ആരോഗ്യം ദുര്ബലമായി തുടരും. അതിനാല് ചില പ്രശ്നങ്ങള് ഉണ്ടാകും.

മീനം
ഈ സമയം മീനം രാശിക്കാരുടെ തൊഴില്, ബിസിനസ്സ് എന്നിവ പഴയതുപോലെ തുടരും. നിങ്ങള്ക്ക് പുതിയതും നല്ലതുമായ ചില അവസരങ്ങളും ലഭിക്കും. വസ്തുവില് നിക്ഷേപിക്കുന്നതിനോ പുതിയ വാഹനം വാങ്ങുന്നതിനോ സമയം വളരെ നല്ലതാണ്. ഈ സമയം അവിവാഹിതര്ക്ക് വിവാഹാലോചനകളും ലഭിക്കും.