For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സൂര്യന്റെ കന്നി രാശി സംക്രമണം; ഓരോ രാശിക്കും ഫലം

|

വേദ ജ്യോതിഷമനുസരിച്ച് സൂര്യന്‍ ഒരാളുടെ ആത്മാവിന്റെ പ്രതിനിധിയാണ്. കൂടാതെ നവഗ്രഹങ്ങളുടെ രാജാവായും കണക്കാക്കപ്പെടുന്നു. ഒരാളുടെ ജാതകത്തില്‍ സൂര്യന്‍ ശക്തമായ സ്ഥാനത്ത് തുടരുകയാണെങ്കില്‍ അവര്‍ക്ക് നേതൃത്വപരമായ കഴിവുകള്‍, ജോലികളിലെ കാര്യക്ഷമത എന്നിവ വര്‍ധിക്കുന്നു. 2020 സെപ്റ്റംബര്‍ 16ന് സൂര്യന്‍ കന്നി രാശിയിലേക്ക് സംക്രമിക്കും. അടുത്ത ഒരു മാസക്കാലം ഈ യാത്രാമാര്‍ഗത്തില്‍ സൂര്യന്‍ തുടരും.

Most read: ഓരോ രാശിക്കും ദിവസവും ഭാഗ്യം നല്‍കും നിറങ്ങള്‍ ഇവMost read: ഓരോ രാശിക്കും ദിവസവും ഭാഗ്യം നല്‍കും നിറങ്ങള്‍ ഇവ

ഈ ഗ്രഹ ചലനം ഓരോ രാശിക്കാര്‍ക്കും നല്ലതും ചീത്തയുമായ വ്യത്യസ്ത ഫലങ്ങള്‍ നല്‍കും. ഈ കാലയളവ് ഓരോ രാശിചിഹ്നത്തെയും എങ്ങനെ സ്വാധീനിക്കുമെന്ന് വിശദമായി നോക്കാം.

മേടം

മേടം

മേടം രാശിക്കാരുടെ ആറാമത്തെ വീട് സൂര്യന്റെ യാത്രയ്ക്ക് ആതിഥേയത്വം വഹിക്കും. ഇത് രോഗങ്ങള്‍, കടങ്ങള്‍, ശത്രുക്കള്‍ എന്നിവയും അതിലേറെയും സൂചിപ്പിക്കുന്നു. സൂര്യന്‍ ഇവിടെ സ്ഥാനം പിടിക്കുമ്പോള്‍, അത് മേടം രാശിക്കാര്‍ക്ക് ശുഭകരമായ ഫലങ്ങള്‍ നല്‍കും. നിങ്ങളുടെ ശത്രുക്കളെ ജയിക്കാനാകും. നിങ്ങള്‍ ഇപ്പോള്‍ ഏറ്റെടുക്കാനിടയുള്ള ജോലിയുമായി ബന്ധപ്പെട്ട ശ്രമങ്ങള്‍ വിജയിക്കും. മത്സര പരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്ന അല്ലെങ്കില്‍ ഫലത്തിനായി കാത്തിരിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഈ കാലയളവില്‍ നല്ല ഫലങ്ങള്‍ പ്രതീക്ഷിക്കാം. ജോലി ചെയ്യുന്നവര്‍ക്കും അനുകൂലമായ ഒരു കാലഘട്ടമായിരിക്കും. എന്നിരുന്നാലും, ബിസിനസ്സുകര്‍ക്ക് വ്യാപാരം വിപുലീകരിക്കാന്‍ ഇത് നല്ല സമയമല്ല. പ്രണയജീവിതത്തില്‍ മേടം രാശിക്കാര്‍ക്ക് പങ്കാളിയുമായി ചില തര്‍ക്കങ്ങള്‍ സാധ്യമാണ്. ഈ സമയം നിങ്ങളുടെ മക്കളുടെ ആരോഗ്യത്തില്‍ പ്രത്യേക ശ്രദ്ധ ചെലുത്തേണ്ടതുണ്ട്.

ഇടവം

ഇടവം

സൂര്യന്റെ ഈ യാത്രാമാര്‍ഗം ഇടവം രാശിക്കാരുടെ അഞ്ചാമത്തെ വീട്ടില്‍ സംക്രമിക്കും. ഇത് നിങ്ങളുടെ വിദ്യാഭ്യാസത്തെയും ജീവിതത്തെ സ്‌നേഹത്തെയും സൂചിപ്പിക്കുന്നു. ഇടവം രാശിക്കാര്‍ക്ക് ഈ കാലയളവില്‍. പഠനം ഉപേക്ഷിക്കേണ്ടി വന്ന ഇടവം രാശിക്കാര്‍ക്ക് വിദ്യാഭ്യാസം വീണ്ടെടുക്കുന്നതിലേക്ക് നീങ്ങാനാകും. പ്രണയിക്കുന്നവര്‍ക്ക് ഈ സമയം ചില പ്രശ്‌നങ്ങള്‍ നേരിടേണ്ടിവരും. എന്നിരുന്നാലും, ഈ സംക്രമണ കാലത്ത് നിങ്ങളുടെ ഈഗോ വര്‍ധിച്ചേക്കാം. പ്രത്യേകിച്ച് നിങ്ങളുടെ വ്യക്തിപരവും തൊഴില്‍പരവുമായ ജീവിതത്തിന്റെ കാര്യത്തില്‍ അഹംഭാവം വെടിയുക.

Most read:പണമിടപാട് വേണ്ട ഈ ദിവസം; ബാധ്യത ഫലംMost read:പണമിടപാട് വേണ്ട ഈ ദിവസം; ബാധ്യത ഫലം

മിഥുനം

മിഥുനം

മിഥുനം രാശിക്കാരുടെ നാലാമത്തെ വീട്ടില്‍ സൂര്യന്‍ സ്ഥാനം പിടിക്കും. ഇത് നിങ്ങളുടെ കുടുംബത്തെ സൂചിപ്പിക്കുന്നു. ഈ സമയം നിങ്ങളുടെ മാതാപിതാക്കളെ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. നിങ്ങളുടെ പിതാവിന്റെ ആരോഗ്യം ഇപ്പോള്‍ കുറയുന്നതിന്റെ സൂചനകളും ഉണ്ട്. അതിനാല്‍, ചെറിയ പ്രശ്‌നങ്ങള്‍ പോലും അവഗണിക്കരുത്. ഈ കാലയളവില്‍ നിങ്ങളുടെ സഹോദരങ്ങള്‍ക്ക് ലാഭം നേടാന്‍ കഴിയും. ഈ സമയം നിങ്ങള്‍ക്ക് നിക്ഷേപങ്ങള്‍ക്ക് നല്ല സമയമല്ല. നിങ്ങള്‍ ഒരു വസ്തു വാങ്ങാനോ വില്‍ക്കാനോ പദ്ധതിയിടുകയാണെങ്കില്‍, ഇപ്പോളത് മാറ്റിവയ്ക്കുക. ജോലിക്കാര്‍ നിങ്ങളുടെ ജോലികളില്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ട്. പരിചയസമ്പന്നരുമായി കൂടുതല്‍ ഇടപഴകുന്നത് നിങ്ങള്‍ക്ക് പ്രയോജനകരമാകും.

കര്‍ക്കിടകം

കര്‍ക്കിടകം

കര്‍ക്കിടകം രാശിക്കാരുടെ മൂന്നാമത്തെ ഭവനത്തിലൂടെ സൂര്യന്‍ യാത്ര ചെയ്യും. ഈ സംക്രമണകാലം നിങ്ങളുടെ ജീവിതത്തില്‍ ഗുണപരമായ പല മാറ്റങ്ങളും വരുത്തും. ഈ സമയത്ത് നിങ്ങളുടെ കുടുംബത്തിന്റെ പൂര്‍ണ്ണ പിന്തുണ നിങ്ങള്‍ക്ക് ലഭിക്കും. ഇതിന്റെ ഫലമായി, നിങ്ങളുടെ തീര്‍ച്ചപ്പെടുത്തിയിട്ടില്ലാത്ത നിരവധി ജോലികള്‍ ഇപ്പോള്‍ പൂര്‍ത്തിയാകും. എന്നിരുന്നാലും, നിങ്ങളുടെ സഹോദരങ്ങളുമായി ചില തര്‍ക്കങ്ങള്‍ക്ക് സാധ്യത. സാമ്പത്തിക മേഖലയെ സംബന്ധിച്ചിടത്തോളം, നിങ്ങള്‍ പുതിയ വരുമാന സ്രോതസ്സുകള്‍ കണ്ടെത്താനാകും. ജോലിസ്ഥലത്തും സാമൂഹിക ജീവിതത്തിലും നിങ്ങളുടെ ചുറ്റുമുള്ളവരെ നിങ്ങളുടെ വാക്കുകളാല്‍ ആകര്‍ഷിക്കുകയും ചെയ്യും.

ചിങ്ങം

ചിങ്ങം

ചിങ്ങം രാശിക്കാരുടെ രണ്ടാമത്തെ വീട്ടില്‍ സൂര്യന്‍ പ്രവേശിക്കും. നിങ്ങളുടെ ജീവിതത്തിന്റെ പല വശങ്ങളിലും ഈ കാലം ശുഭകരമാണെന്ന് തെളിയിക്കും. നേതൃത്വപരമായ കഴിവുകള്‍ വര്‍ധിക്കും. ജോലിയില്‍ നിങ്ങളുടെ മേലുദ്യോഗസ്ഥരെയും സഹപ്രവര്‍ത്തകരെയും ആകര്‍ഷിക്കാനാകും. നിങ്ങളുടെ ഭാവി മെച്ചപ്പെടുത്തുന്നതിനായി നിങ്ങളില്‍ പലരും ഇപ്പോള്‍ നിങ്ങളുടെ സമ്പാദ്യം വര്‍ദ്ധിപ്പിക്കും. സാമ്പത്തിക പുരോഗതിയുടെ നിരവധി അവസരങ്ങള്‍ ചിങ്ങം രാശിക്കാര്‍ക്ക് ഈ സമയം വന്നുചേരും. ഈ സമയത്ത്, ചെറിയ നിക്ഷേപങ്ങളേക്കാള്‍ ദീര്‍ഘകാല നിക്ഷേപങ്ങള്‍ നിങ്ങള്‍ക്ക് ഗുണം ചെയ്യും. ഈ സമയം നിങ്ങളുടെ കണ്ണുകള്‍ക്ക് പ്രത്യേക ശ്രദ്ധ നല്‍കണമെന്ന് നിര്‍ദ്ദേശിക്കുന്നു.

Most read:ശ്രീചക്രം വീട്ടില്‍ സൂക്ഷിച്ചാല്‍Most read:ശ്രീചക്രം വീട്ടില്‍ സൂക്ഷിച്ചാല്‍

കന്നി

കന്നി

കന്നി രാശിക്കാരുടെ ആദ്യ ഭവനത്തില്‍ സൂര്യന്‍ സഞ്ചരിക്കും. നിങ്ങളുടെ ആദ്യ വീട് സ്വഭാവം, ആരോഗ്യം, പെരുമാറ്റം എന്നിവയും അതിലേറെയും സൂചിപ്പിക്കുന്നു. കന്നി രാശിക്കാരെ സംബന്ധിച്ചിടത്തോളം ഇത് ഒരു വെല്ലുവിളി നിറഞ്ഞ സമയമായിരിക്കും. നിങ്ങളുടെ ആരോഗ്യത്തിന് പ്രത്യേക ശ്രദ്ധ നല്‍കേണ്ടതുണ്ട്. നേരത്തെ ഉണര്‍ന്ന് വ്യായാമമോ യോഗയോ ചെയ്യുന്നത് നിങ്ങള്‍ക്ക് അനുകൂലമായിരിക്കും. ഈ കാലയളവ് നിങ്ങളുടെ സ്വഭാവത്തില്‍ നേരിയ അസ്വസ്ഥതളും വാക്കുകളില്‍ പരുഷതയെയും ഉണ്ടാകും. ജോലിയില്‍ നിങ്ങള്‍ വളരെ ഗൗരവമായി മാറുകയും ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്യും. കുടുംബ ജീവിതത്തില്‍ നിങ്ങളും നിങ്ങളുടെ പങ്കാളിയും തമ്മില്‍ ചില തര്‍ക്കങ്ങള്‍ സാധ്യമാണ്.

തുലാം

തുലാം

തുലാം രാശിക്കാര്‍ക്ക് അവരുടെ പന്ത്രണ്ടാമത്തെ വീട്ടിലൂടെ സൂര്യന്റെ യാത്രാമാര്‍ഗം ആതിഥേയത്വം വഹിക്കും. ബഹുരാഷ്ട്ര കമ്പനിയില്‍ ജോലി ചെയ്യുന്നവര്‍ക്കോ അല്ലെങ്കില്‍ വിദേശ രാജ്യങ്ങളുമായി ബന്ധപ്പെട്ട ബിസിനസ്സ് ചെയ്യുന്നവര്‍ക്ക് ഈ ഗ്രഹസ്ഥാനം അനുകൂലമാണെന്ന് തെളിയിക്കും. നിങ്ങളുടെ കുടുംബജീവിതത്തില്‍, നിങ്ങളുടെ മൂത്ത സഹോദരങ്ങളുടെ പൂര്‍ണ്ണ പിന്തുണ ലഭിക്കും. അതോടൊപ്പം, നിങ്ങളുടെ സഹോദരങ്ങള്‍ക്കും ജോലിസ്ഥലത്ത് ചില നല്ല ഫലങ്ങള്‍ നേടാനും കഴിയും. എന്നിരുന്നാലും, ഈ സമയം കന്നി രാശിക്കാര്‍ക്ക് അവരുടെ ചെലവുകളില്‍ പ്രത്യേക ശ്രദ്ധ ചെലുത്തേണ്ടുത്. തുലാം രാശിക്കാരായ വിദ്യാര്‍ത്ഥികള്‍ക്ക് ഈ യാത്രാമാര്‍ഗം അല്‍പം മികച്ചതായിരിക്കും. ആരോഗ്യപരമായി, തുലാം രാശിക്കാര്‍ ജാഗ്രത പാലിക്കേണ്ടതുണ്ട്, പ്രത്യേകിച്ചും നിങ്ങളുടെ വയറും കണ്ണുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ കരുതിയിരിക്കുക.

Most read:തിങ്കളിലെ ശിവാരാധന; ഫലം ജോലിMost read:തിങ്കളിലെ ശിവാരാധന; ഫലം ജോലി

വൃശ്ചികം

വൃശ്ചികം

വൃശ്ചികം രാശിക്കാര്‍ക്ക് അവരുടെ പതിനൊന്നാമത്തെ വീടിലൂടെ സൂര്യന്റെ സഞ്ചാരം ആതിഥേയത്വം വഹിക്കും. ഇത് നിങ്ങളുടെ നേട്ടങ്ങളെയും ആഗ്രഹങ്ങളെയും സൂചിപ്പിക്കുന്നു. ഈ കാലയളവില്‍ നിങ്ങളുടെ ജീവിതത്തിന്റെ വിവിധ വശങ്ങളില്‍ നിങ്ങള്‍ക്ക് ലാഭം നേടാനാകും. ജാലി ചെയ്യുന്നവര്‍ക്ക് അവരുടെ നിലവിലെ വരുമാനത്തില്‍ ഇപ്പോള്‍ വര്‍ദ്ധനവ് ലഭിക്കും. അതോടൊപ്പം, വൃശ്ചികം രാശിക്കാരായ ബിസിനസുകാര്‍ക്കും ധാരാളം ലാഭകരമായ അവസരങ്ങള്‍ ലഭിക്കും. നിങ്ങള്‍ രാഷ്ട്രീയവുമായി ബന്ധപ്പെട്ടിരിക്കുന്നുവെങ്കില്‍, ഇത് നിങ്ങള്‍ക്കും അനുകൂലമായ ഒരു കാലമായിരിക്കും. സ്വന്തം ബിസിനസ്സ് ആരംഭിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇതിനായി പുതിയ നിര്‍ദ്ദേശങ്ങള്‍ ലഭിക്കും. എന്നിരുന്നാലും, നിങ്ങളുടെ കോപം ഈ സമയം നിയന്ത്രിക്കേണ്ടതുണ്ട്.

ധനു

ധനു

ധനു രാശിക്കാരുടെ പത്താമത്തെ വീട്ടില്‍ സൂര്യന്‍ പ്രവേശിക്കും. ജോലി ചെയ്യുന്നവര്‍ക്ക് ഇപ്പോള്‍ ഉയര്‍ന്ന തസ്തികയിലേക്ക് പ്രമോഷന്‍ ലഭിക്കാന്‍ സാധ്യതയുണ്ട്. ഇപ്പോള്‍ സര്‍ക്കാര്‍ മേഖലയിലൂടെയും ലാഭം പ്രതീക്ഷിക്കാം. സാമൂഹിക പ്രവര്‍ത്തനങ്ങളില്‍ നിങ്ങള്‍ക്ക് കൂടുതല്‍ പേരും പ്രശസ്തിയും ആദരവും ലഭിക്കും. തീര്‍ച്ചപ്പെടുത്തിയിട്ടില്ലാത്ത ഏതൊരു ജോലിയും നിങ്ങള്‍ക്കിപ്പോള്‍ പൂര്‍ത്തിയാക്കാന്‍ കഴിയും. ധനു രാശിക്കാരായ വിദ്യാര്‍ത്ഥികള്‍ക്ക് ഇത് അനുകൂലമായ സമയമാണ്. കുടുംബജീവിതത്തെ സംബന്ധിച്ചിടത്തോളം, ഈ കാലയളവ് നിങ്ങളുടെ പിതാവുമായുള്ള നിങ്ങളുടെ ബന്ധത്തില്‍ ഒരു പുരോഗതി കൈവരുത്താവുന്നതാണ്.

Most read:ചൂലിന്റെ സ്ഥാനം തെറ്റെങ്കില്‍ ദാരിദ്ര്യം ഫലംMost read:ചൂലിന്റെ സ്ഥാനം തെറ്റെങ്കില്‍ ദാരിദ്ര്യം ഫലം

മകരം

മകരം

മകരം രാശിക്കാരുടെ ഒമ്പതാമത്തെ വീട്ടിലൂടെ സൂര്യന്‍ യാത്ര ചെയ്യും. ഈ സംക്രമണ കാലത്ത് മകരം രാശിക്കാര്‍ വളരെ ശ്രദ്ധാലുവായിരിക്കണം. നിങ്ങളുടെ ഭാവിയെ ബാധിക്കുന്ന തീരുമാനങ്ങളൊന്നും എടുക്കരുത്. മാത്രമല്ല, നിങ്ങള്‍ ഒരു ജോലി മാറ്റത്തിന് പദ്ധതിയിടുകയാണെങ്കില്‍ ഈ ചിന്തയും മാറ്റിവയ്‌ക്കേണ്ടതുണ്ട്. വ്യാപാരം വിപുലീകരിക്കാന്‍ ആസൂത്രണം ചെയ്യുന്നവര്‍ പരിചയസമ്പന്നനായ ഒരാളില്‍ നിന്ന് ഉപദേശം സ്വീകരിക്കേണ്ടതുണ്ട്. ഈ സമയത്ത് ഏതെങ്കിലും തരത്തിലുള്ള യാത്രകള്‍ ഒഴിവാക്കുക. കുടുംബജീവിതത്തിലെ ശുഭകരമായ ഫലങ്ങള്‍ പ്രതീക്ഷിക്കാം. ഇതിനുപുറമെ, മകരം രാശിക്കാര്‍ അവരുടെ ആരോഗ്യത്തെക്കുറിച്ചും ഗൗരവമായി തുടരേണ്ടതുണ്ട്.

കുംഭം

കുംഭം

കുംഭം രാശിക്കാരുടെ എട്ടാമത്തെ വീട് സൂര്യന്റെ സംക്രമണത്തിന് ആതിഥേയത്വം വഹിക്കും. ഈ സ്ഥാനം ജീവിതത്തിലെ ആസന്നമായ പ്രതിബന്ധങ്ങളെയും വെല്ലുവിളികളെയും സൂചിപ്പിക്കുന്നു. നിങ്ങളുടെ ഇണയുടെ ക്ഷേമത്തെ പ്രതികൂലമായി ബാധിക്കും, ഇത് നിങ്ങളില്‍ കൂടുതല്‍ പിരിമുറുക്കങ്ങള്‍ക്ക് കാരണമാകും. ഇതിനുപുറമെ, നിങ്ങളുടെ ആരോഗ്യം കുറയുന്നതിന്റെ സൂചനകളും ഉണ്ട്. വെല്ലുവിളികള്‍ നിങ്ങളുടെ പാതയെ തടസ്സപ്പെടുത്തുന്നതിനാല്‍ ഈ കാലയളവില്‍ നിങ്ങളുടെ പ്രവര്‍ത്തികളും നിലയ്ക്കും. നിങ്ങളുടെ കുടുംബജീവിതത്തില്‍ നിങ്ങളും നിങ്ങളുടെ അച്ഛനും തമ്മിലുള്ള അകലം വര്‍ധിക്കും. പങ്കാളിത്തത്തില്‍ ബിസിനസ്സ് ചെയ്യുന്നവര്‍ക്ക് ചെറിയ തര്‍ക്കങ്ങള്‍ സാധ്യമാണ്. ഈ സമയം സാമ്പത്തിക രംഗത്ത് പ്രത്യേകിച്ചും ശ്രദ്ധ ചെലുത്തേണ്ടതുണ്ട്. വിദ്യാര്‍ത്ഥികള്‍ക്ക്, പ്രത്യേകിച്ച് ഗവേഷണ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ടവര്‍ക്ക് യാത്രാമാര്‍ഗത്തില്‍ അനുകൂലമായ ഫലം ഉണ്ടാകും.

Most read:നിങ്ങള്‍ക്കും പറയാം മുഖം നോക്കി ലക്ഷണംMost read:നിങ്ങള്‍ക്കും പറയാം മുഖം നോക്കി ലക്ഷണം

മീനം

മീനം

രാശിചക്രത്തിന്റെ അവസാന ചിഹ്നമായ മീനം രാശിക്കാരുടെ ഏഴാമത്തെ ഗൃഹത്തിലൂടെ സൂര്യന്‍ സഞ്ചരിക്കും. ഈ ഗ്രഹസ്ഥാനത്തിന്റെ ഫലമായി, മീനം രാശിക്കാര്‍ക്ക് അവരുടെ ദാമ്പത്യ ജീവിതത്തില്‍ ചില പ്രശ്‌നങ്ങള്‍ നേരിടേണ്ടിവരും. ചെറിയ കാര്യങ്ങളില്‍ നിങ്ങള്‍ക്ക് കോപം നഷ്ടപ്പെടും, അത് നിങ്ങളുടെ ഇണയെയും ബുദ്ധിമുട്ടിക്കും. സൂര്യന്‍ ഈ യാത്രാമാര്‍ഗ്ഗം നിങ്ങളുടെ കോപത്തില്‍ വര്‍ദ്ധനവുണ്ടാക്കും. ഈ സമയത്ത് നിങ്ങളുടെ ജീവിതത്തിലേക്ക് വരാനിരിക്കുന്ന നിരവധി ഉയര്‍ച്ചകള്‍ പ്രവചനങ്ങള്‍ സൂചിപ്പിക്കുന്നുണ്ട്. എന്നിരുന്നാലും, നിങ്ങള്‍ ക്ഷമയോടെ മുന്നോട്ട് പോകുകയും സാഹചര്യങ്ങളെ ധൈര്യത്തോടെ അഭിമുഖീകരിക്കുകയും ചെയ്യേണ്ടതുണ്ട്.

English summary

Sun Transit in Virgo on 16 September 2020 Effects on Zodiac Signs in Malayalam

Sun Transit in Virgo effects on zodiac signs in malayalam: Sun will make its transit in the zodiac sign Virgo on 16 September 2020.
X
Desktop Bottom Promotion