For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കുംഭം രാശിയില്‍ സൂര്യനും വ്യാഴവും; ഈ രാശിക്കാര്‍ക്ക് രാജയോഗ കാലം

|

ഫെബ്രുവരി 13 ന് പുലര്‍ച്ചെ 3:26 ന് സൂര്യന്‍ കുംഭ രാശിയിലേക്ക് പ്രവേശിക്കുന്നു. കുംഭം രാശിയില്‍ നേരത്തെ തന്നെ വ്യാഴം നിലകൊള്ളിന്നുണ്ട്. വ്യാഴവും സൂര്യനും സൗഹൃദ ഗ്രഹങ്ങളാണ്. കുംഭ രാശിയിലെ അവരുടെ സംയോഗം ലോകത്ത് ചില വലിയ സംഭവങ്ങള്‍ സൃഷ്ടിക്കും. രാജ്യത്തിന്റെ ചില ഭാഗങ്ങളില്‍ മഴയ്ക്ക് ശേഷം കാലാവസ്ഥ ചൂടുപിടിക്കും. ഈ രണ്ട് ഗ്രഹങ്ങളുടെ കൂടിച്ചേരല്‍ എല്ലാ രാശിക്കാരെയും ബാധിക്കും.

Most read: വാസ്തുപ്രകാരം വീട്ടിലെ മുതിര്‍ന്നവരുടെ ആരോഗ്യത്തിന് ശ്രദ്ധിക്കേണ്ട മാറ്റങ്ങള്‍Most read: വാസ്തുപ്രകാരം വീട്ടിലെ മുതിര്‍ന്നവരുടെ ആരോഗ്യത്തിന് ശ്രദ്ധിക്കേണ്ട മാറ്റങ്ങള്‍

കുംഭം രാശിക്കാര്‍ക്ക് ഈ സമയം പുരോഗമനപരവും സുഖപ്രദവുമായിരിക്കും. എന്നാല്‍ അവര്‍ കോപം നിയന്ത്രിക്കണം. സൂര്യന്‍ കുംഭ രാശിയില്‍ വരുന്നതും വ്യാഴം സൂര്യനുമായി കൂടിച്ചേരുന്നതും ചില രാശിക്കാര്‍ക്ക് വളരെയേറെ നേട്ടങ്ങള്‍ നല്‍കും. ഏതൊക്കെ രാശിക്കാര്‍ക്കാണ് ഈ സംയോഗത്തിലൂടെ വന്‍ നേട്ടങ്ങള്‍ കൈവരുന്നതെന്ന് നമുക്ക് നോക്കാം.

മേടം: നിക്ഷേപത്തില്‍ നിന്ന് ലാഭം

മേടം: നിക്ഷേപത്തില്‍ നിന്ന് ലാഭം

മേടം രാശിക്കാര്‍ക്ക് കുംഭ സംക്രാന്തി മുതല്‍ ലാഭത്തിന് അവസരമുണ്ട്. ഈ സമയത്ത്, നിങ്ങളുടെ ഉള്ളില്‍ മറഞ്ഞിരിക്കുന്ന ഗുണങ്ങള്‍ മറ്റുള്ളവരുടെ മുന്നില്‍ വരും, എല്ലാത്തരം തര്‍ക്കങ്ങളും പരിഹരിക്കാന്‍ നിങ്ങള്‍ ശ്രമിക്കും, അതില്‍ നിങ്ങള്‍ വിജയിക്കും. സാമ്പത്തികമായി, സമയം നല്ലതായിരിക്കും, നിങ്ങള്‍ക്ക് പണം നന്നായി ലാഭിക്കാനും കഴിയും. നിങ്ങളുടെ സാമൂഹിക നില മെച്ചപ്പെടും, നിക്ഷേപവും ഗുണം ചെയ്യും. ഈ സമയത്ത്, നിങ്ങള്‍ക്ക് നിങ്ങളുടെ മാതാപിതാക്കളോടും കുടുംബാംഗങ്ങളോടും ഒപ്പം ഒരു ആത്മീയ സ്ഥലത്തേക്ക് തീര്‍ത്ഥാടനം നടത്താം. വിദ്യാര്‍ത്ഥികള്‍ക്ക് വ്യാഴത്തിന്റെയും സൂര്യന്റെയും അനുകൂല ഫലങ്ങള്‍ ലഭിക്കും, അവര്‍ക്ക് മികച്ച ഫലങ്ങള്‍ ലഭിക്കും.

കര്‍ക്കടകം: ശോഭിക്കാന്‍ അവസരം

കര്‍ക്കടകം: ശോഭിക്കാന്‍ അവസരം

കര്‍ക്കടക രാശിക്കാര്‍ക്ക് സൂര്യനും വ്യാഴവും കുംഭം രാശിയില്‍ കൂടിച്ചേര്‍ന്നതിനാല്‍ പല കാര്യങ്ങളിലും ഗുണം ലഭിക്കും. ഈ കാലയളവില്‍ കരിയര്‍ പുരോഗതിക്ക് നല്ല സാധ്യതകളുണ്ട്. ജീവിതത്തിന്റെ പല മേഖലകളിലും നിങ്ങള്‍ക്ക് മെച്ചപ്പെടാനും തിളങ്ങാനുമുള്ള അവസരം ലഭിക്കും. ജോലിസ്ഥലത്ത് നിങ്ങളുടെ വ്യക്തിത്വവും അന്തസ്സും വര്‍ദ്ധിക്കും, വരുമാനം വര്‍ദ്ധിക്കാനുള്ള അവസരവുമുണ്ട്. സര്‍ക്കാര്‍ ജോലി ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഈ കാലയളവില്‍ വിജയം ലഭിക്കും. വ്യാഴത്തിന്റെയും സൂര്യന്റെയും സ്വാധീനത്താല്‍, കുടുംബാംഗങ്ങളുമായുള്ള ബന്ധം നല്ലതായിത്തീരുകയും കുടുംബത്തില്‍ നിങ്ങള്‍ക്ക് ഒരു പുതിയ ഐഡന്റിറ്റി ഉണ്ടായിരിക്കുകയും ചെയ്യും.

Most read:വീട്ടില്‍ കണ്ണാടി ഒരിക്കലും ഇങ്ങനെ പാടില്ലMost read:വീട്ടില്‍ കണ്ണാടി ഒരിക്കലും ഇങ്ങനെ പാടില്ല

കന്നി: ശത്രുക്കളില്‍ നിന്ന് മോചനം

കന്നി: ശത്രുക്കളില്‍ നിന്ന് മോചനം

കന്നി രാശിക്കാര്‍ക്ക് കുംഭ സംക്രാന്തി ശുഭകരമായ ഫലങ്ങള്‍ നല്‍കും. ഈ സമയത്ത്, സുഹൃത്തുക്കള്‍ക്കും പ്രിയപ്പെട്ടവര്‍ക്കും ഇടയില്‍ നിങ്ങളുടെ ഇമേജ് മെച്ചപ്പെടും, ബിസിനസ്സില്‍ ഗണ്യമായ ലാഭം ഉണ്ടാകും. ഈ സമയത്ത് നിങ്ങള്‍ക്ക് ശത്രുക്കളില്‍ നിന്ന് സ്വാതന്ത്ര്യം ലഭിക്കും, നിങ്ങളുടെ പദ്ധതികള്‍ വിജയിക്കാന്‍ ദിശാബോധം കൈവരും. വിദേശത്ത് പഠനം പൂര്‍ത്തിയാക്കാന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഈ സമയം വളരെ ഭാഗ്യമാണെന്ന് തെളിയും. സൂര്യന്റെയും വ്യാഴത്തിന്റെയും സ്വാധീനം കാരണം, കുടുംബത്തെയും സുഹൃത്തുക്കളെയും എല്ലായ്പ്പോഴും പിന്തുണയ്ക്കും. നിങ്ങളുടെ ഭാവി പദ്ധതികളില്‍ അവര്‍ നിങ്ങളെ പിന്തുണയ്ക്കുകയും ചെയ്യും.

ധനു: തൊഴില്‍രംഗത്ത് പുരോഗതി

ധനു: തൊഴില്‍രംഗത്ത് പുരോഗതി

സൂര്യന്‍ കുംഭ രാശിയില്‍ എത്തുന്നതും വ്യാഴവുമായുള്ള കൂടിക്കാഴ്ചയും ധനു രാശിക്കാര്‍ക്ക് ഗുണം ചെയ്യും. നിങ്ങള്‍ മുമ്പ് എന്തെങ്കിലും നിക്ഷേപം നടത്തിയിട്ടുണ്ടെങ്കില്‍, ഈ സമയത്ത് നിങ്ങള്‍ക്ക് നല്ല ഫലങ്ങള്‍ ലഭിക്കും. കൂടാതെ, നിങ്ങളുടെ കരിയറില്‍ നല്ല പുരോഗതി കൈവരിക്കാന്‍ നിങ്ങള്‍ക്ക് കഴിയും. എന്നിരുന്നാലും, ഈ സമയത്ത് നിങ്ങളുടെ ആരോഗ്യം പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. ശമ്പളവര്‍ദ്ധനവിനോ സ്ഥാനക്കയറ്റത്തിനോ വേണ്ടി കാത്തിരിക്കുന്നവര്‍ക്ക് ആഗ്രഹം സഫലമാകും. സാമൂഹിക പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട ആളുകളുടെ ബന്ധങ്ങള്‍ വര്‍ദ്ധിക്കും, ആളുകള്‍ നിങ്ങളുടെ ഉപദേശം ഗൗരവമായി എടുക്കും.

Most read:ദു:സ്വപ്‌നം കാണാറുണ്ടോ? ഇനി കാണില്ലMost read:ദു:സ്വപ്‌നം കാണാറുണ്ടോ? ഇനി കാണില്ല

കുംഭം: ജീവിത പങ്കാളിയില്‍ നിന്ന് പിന്തുണ

കുംഭം: ജീവിത പങ്കാളിയില്‍ നിന്ന് പിന്തുണ

കുംഭം രാശിയില്‍ സൂര്യന്‍ വരുന്നതോടെ കുംഭം രാശിക്കാര്‍ക്ക് ശുഭ ഫലങ്ങള്‍ ലഭിക്കും. നിങ്ങള്‍ ഏതെങ്കിലും ബിസിനസ്സുമായി ബന്ധപ്പെട്ടിട്ടുണ്ടെങ്കില്‍, ഈ സമയത്ത് നിങ്ങള്‍ക്ക് നല്ല ലാഭം ലഭിക്കും കൂടാതെ ബിസിനസ്സ് വിപുലീകരിക്കാനും കഴിയും. കുംഭം രാശിയിലെ സൂര്യന്റെ സംക്രമണ സമയത്ത്, നിങ്ങള്‍ക്ക് നല്ല ബന്ധങ്ങള്‍ നിര്‍മ്മിക്കാന്‍ കഴിയും, അത് കരിയറിനെ സഹായിക്കും. കുടുംബ പ്രശ്നങ്ങളും അവസാനിക്കും, നിങ്ങളുടെ ജീവിത പങ്കാളിയുടെ പൂര്‍ണ്ണ പിന്തുണയോടെ നിങ്ങള്‍ ഭാവി പദ്ധതികളില്‍ പ്രവര്‍ത്തിക്കാന്‍ തുടങ്ങും. സാമ്പത്തികമായി ഈ സമയം വളരെ ലാഭകരമായിരിക്കും. നിങ്ങളുടെ നിക്ഷേപ മൂലധനം വര്‍ദ്ധിക്കും.

English summary

Sun Jupiter Conjunction : These Zodiac Sign Will Get Benefit in Malayalam

Let us know which zodiac signs will get tremendous benefits from the arrival of Sun in Aquarius and the union of Guru Sun.
Story first published: Thursday, February 10, 2022, 10:30 [IST]
X
Desktop Bottom Promotion