അമ്പലമണി മുഴങ്ങുമ്പോള്‍ സംഭവിയ്ക്കുന്നത്

Posted By:
Subscribe to Boldsky

ആചാരങ്ങളാല്‍ സമ്പുഷ്ടമാണ് ഇന്ത്യ, ഒരു പരിധി വരെ അനാചാരങ്ങളാലും. എന്നാല്‍ നാം അന്ധവിശ്വാസമെന്നു കരുതി തള്ളിക്കളയുന്ന പല ആചാരങ്ങള്‍ക്കു പുറകിലും ശാസ്ത്രിയസത്യങ്ങളുണ്ട്, അല്ലെങ്കില്‍ വാദത്തെ സാധൂകരിയ്ക്കുന്ന തത്വങ്ങളുമുണ്ട്.

അമ്പലങ്ങളില്‍ കയറുമ്പോള്‍ മണിയടിയ്ക്കുന്നത് കേരളത്തില്‍ അത്ര പ്രചാരത്തിലില്ലെങ്കിലും പുറത്തുള്ള സംസ്ഥാനങ്ങളിലെ പതിവുരീതിയാണ്. ഭക്തര്‍ക്കനുവാദമില്ലെങ്കിലും ക്ഷേത്രം തന്ത്രി അമ്പലമണി മുഴക്കിയാണ് നട തുറക്കുക. പൂജകളിലും ഇതു സാധാരണം.

ദൈവത്തെ മണിയടിയ്ക്കുന്നുവെന്നു തമാശ പറഞ്ഞാലും ഇതിനു പുറകില്‍ ചില തത്വങ്ങളുമുണ്ട്.

അമ്പലത്തില്‍ കയറുന്നതിനു മുന്‍പ് അമ്പലമണി മുഴക്കുന്നതെന്തിനെന്നറിയൂ

അമ്പലമണി മുഴങ്ങുമ്പോള്‍

അമ്പലമണി മുഴങ്ങുമ്പോള്‍

അമ്പലമണികള്‍ നിര്‍മിച്ചിരിയ്ക്കുന്നത് വിവിധതരം ലോഹങ്ങള്‍ കൊണ്ടാണ്. സിങ്ക്, കാഡ്മിയം, ലെഡ്, കോപ്പര്‍, നിക്കല്‍, ക്രോമിയം, മഗ്നീഷ്യം എന്നിവയാണിവ. കൃത്യമായ അനുപാതത്തിലാണ് ഇവയുണ്ടാക്കിയിരിയ്ക്കുന്നതും.

അമ്പലമണി മുഴങ്ങുമ്പോള്‍

അമ്പലമണി മുഴങ്ങുമ്പോള്‍

ഇത്തരം ലോഹങ്ങള്‍ വ്യത്യസ്ത ശബ്ദമാണ് പുറപ്പെടുവിയ്ക്കുന്നത്. ഈ ലോഹങ്ങള്‍ കൊണ്ടുണ്ടാക്കിയ മണി ശബ്ദിയ്ക്കുമ്പോള്‍ ഇതുണ്ടാക്കുന്ന പ്രകമ്പനം ഏഴു സെക്കന്റോളം നീണ്ടു നില്‍ക്കുന്നു. ഇത് ശരീരത്തിന്റെ ഏഴു ചക്രങ്ങളെ സ്വാധീനിയ്ക്കുന്നു. ഇത് തലച്ചോറില്‍ ഒരു പ്രത്യേക അവസ്ഥ സൃഷ്ടിയ്ക്കുന്നു. നമുക്ക് സ്വച്ഛതയും ശാന്തിയും ലഭിയ്ക്കുന്ന ഒരു പ്രത്യേക പ്രതീതിയുണ്ടാവുകയും ചെയ്യുന്നു.

അമ്പലമണി മുഴങ്ങുമ്പോള്‍

അമ്പലമണി മുഴങ്ങുമ്പോള്‍

അമ്പലമണികളുടെ പ്രകമ്പനം ഒരാളുടെ മനസിലെ എല്ലാതരം നെഗറ്റീവ് എനര്‍ജിയേയും അകറ്റുന്നുവെന്നാണ് കരുതപ്പെടുന്നത്. ഇത് സ്വച്ഛന്ദമായ മനസോടെ ദൈവത്തോടു പ്രാര്‍ത്ഥിയ്ക്കുവാനുള്ള അവസരമൊരുക്കുന്നു.

അമ്പലമണി മുഴങ്ങുമ്പോള്‍

അമ്പലമണി മുഴങ്ങുമ്പോള്‍

അഗമശാസ്ത്രപ്രകാരം ഇത് ദൈവത്തെ പ്രാര്‍ത്ഥനകളും പൂജകളും സ്വീകരിയ്ക്കാനുള്ള ക്ഷണമായിട്ടാണു കണക്കാക്കുന്നത്. ഇത് നെഗറ്റീവ് ഊര്‍ജം അകറ്റുക മാത്രമല്ല, ദൈവത്തെ സന്തോഷിപ്പിയ്ക്കുന്നതുമാണെന്നാണ് പറയുക.

അമ്പലമണി മുഴങ്ങുമ്പോള്‍

അമ്പലമണി മുഴങ്ങുമ്പോള്‍

പ്രാര്‍ത്ഥിയ്ക്കാനുള്ള ഏകാഗ്രത വര്‍ദ്ധിപ്പിയ്ക്കാനും നമുക്ക് ഭക്തിയുടെ അന്തരീക്ഷം അനുഭവത്തില്‍ വരാനും അമ്പലമണികള്‍ സഹായിക്കും. ആറു മാസത്തിനുള്ളില്‍ മരണം, ലക്ഷണങ്ങളിതാ.....

English summary

Significance Of Ringing Bells In Temple

Here are some of the points that light to the act of ringing bells in the temple, Read more to know about,
Story first published: Monday, August 29, 2016, 15:48 [IST]