For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

തുളസി തീര്‍ത്ഥം സേവിച്ചാൽ ദീര്‍ഘമാംഗല്യ ഫലം

|

തുളസി കേവലം ഒരു ചെടിയല്ല എന്ന കാര്യം നമുക്കെല്ലാം അറിയാവുന്നതാണ്. നമ്മുടെ വീട്ടുമുറ്റത്തും തൊടിയിലും എല്ലാം ധാരാളമായി കാണുന്ന ഒന്നാണ് തുളസിച്ചെടികൾ. ഹിന്ദു മതവിശ്വാസപ്രകാരം ധാരാളം പൂജകൾക്കും മറ്റും തുളസി ഉപയോഗിക്കുന്നുണ്ട്. ആചാരാനുഷ്ഠാനങ്ങൾ മാത്രമല്ല ധാരാളം ആരോഗ്യ ഗുണങ്ങളും തുളസിയിൽ നിന്ന് നമുക്ക് ലഭിക്കുന്നുണ്ട്. നല്ല സുഗന്ധവും ഔഷധ ഗുണങ്ങളും ഓരോ ഇലയിലും ധാരാളം അടങ്ങിയിട്ടുണ്ട്. തുളസി ചെടിയിൽ ദൈവീക ചൈതന്യം ഉണ്ട് എന്നാണ് പറയുന്നത്. സുമംഗലികൾ തുളസിച്ചെടിയെ ആരാധിക്കുന്നതിലൂടെ അത് ദീർഘമാംഗല്യം ഫലം നല്‍കും എന്നാണ് പറയുന്നത്.

Most read: പെണ്ണിന് നല്ലതല്ല ഈ നക്ഷത്രം, കാരണങ്ങൾ നിരവധിMost read: പെണ്ണിന് നല്ലതല്ല ഈ നക്ഷത്രം, കാരണങ്ങൾ നിരവധി

മതപരമായി വളരെയധികം പ്രാധാന്യം ഉള്ള ഒന്നാണ് തുളസി. തുളസിയുടെ ഇല, പൂവ്, വേര് എന്നിവയെല്ലാം ആരോഗ്യ ഗുണങ്ങൾ ധാരാളമുള്ള ഒന്നാണ്. ഇലയും പൂവും ധാരാളം പൂജാ ആവശ്യങ്ങൾക്ക് വേണ്ടി ഉപയോഗിക്കപ്പെടുന്നുണ്ട്. തുളസി ചെടി നിൽക്കുന്ന മണ്ണ് പോലും അത്രയധികം പവിത്രമായാണ് കണക്കാക്കുന്നത്. തുളസിയെ ദേവിയായാണ് നമ്മളെല്ലാവരും കണക്കാക്കുന്നത്. തുളസിച്ചെടിയെ പൂജിക്കുന്നതിലൂടെ എന്തൊക്കെ നേട്ടങ്ങൾ ഉണ്ടാക്കുന്നുണ്ട് എന്ന് നമുക്ക് നോക്കാവുന്നതാണ്.

തുളസിക്ക് ഒരു ദീപം

തുളസിക്ക് ഒരു ദീപം

തുളസിത്തറയിൽ ഒരു ദീപം തെളിയിച്ചാൽ ലക്ഷദീപം തെളിയിക്കുന്നതിന് തുല്യമാണ് എന്നാണ് പറയുന്നത്. തുളസി ദേവിയെ ആരാധിക്കുന്നതിലൂടെ അത് നിങ്ങളുടെ ജീവിതത്തിലും ഐശ്വര്യം വിളക്ക് കൊളുത്തുന്നതിന് സഹായിക്കുന്നുണ്ട് എന്നാണ് പറയുന്നത്. ഐശ്വര്യത്തിനും നേട്ടത്തിനും തുളസിത്തറയിൽ ഒരു ദീപം കൊളുത്താവുന്നതാണ്. ഇത് നിങ്ങളുടെ ജീവിതത്തിൽ നേട്ടങ്ങൾ വളരെയധികം ഉണ്ടാക്കുന്നുണ്ട്.

തീർത്ഥം സേവിച്ചാൽ

തീർത്ഥം സേവിച്ചാൽ

തുളസിയെ പൂജിച്ച ശേഷം തീർത്ഥം സേവിച്ചാൽ അത് നിങ്ങളിൽ ദീർഘകാല മാംഗല്യഫലം ഉണ്ടാക്കുന്നുണ്ട്. വിവാഹിതരായവർക്ക് ദീർഘസുമംഗലി ഫലവും വിവാഹിതരാവാൻ പോവുന്ന കന്യകമാര്‍ക്ക് മംഗല്യഭാഗ്യവും ഉണ്ടാവുന്നു എന്നാണ് വിശ്വാസം. തുളസിയെ പൂജിക്കുന്നതിന് വേണ്ടി അഭിഷേകം ചെയ്താൽ ആയിരം അമൃതകുംഭങ്ങൾ കൊണ്ട് അഭിഷേകം ചെയ്തതിന് തുല്യമാണ് എന്നാണ് കണക്കാക്കുന്നത്.

ലക്ഷ്മീ ദേവിയുടെ കടാക്ഷം

ലക്ഷ്മീ ദേവിയുടെ കടാക്ഷം

ഐശ്വര്യത്തിന്റെ ദേവതയാണ് ലക്ഷ്മീ ദേവി. ലക്ഷ്മീ ദേവിയുടെ അനുഗ്രഹം തുളസിച്ചെടിയിൽ ഉണ്ട് എന്നാണ് വിശ്വാസം. ലക്ഷ്മീ പൂജ ചെയ്യുന്നതിന് തുല്യമാണ് തുളസി പൂജ നടത്തുന്നത്. തുളസി പൂജ ചെയ്യുന്നതിലൂടെ ലക്ഷ്മീ ദേവിയുടെ കടാക്ഷം ലഭിക്കുന്നുണ്ട്. മഹാവിഷ്ണുവിന്‍റെ അനുഗ്രഹവും നിങ്ങൾക്ക് ലഭിക്കുന്നുണ്ട് തുളസി പൂജയിലൂടെ.

സര്‍വ്വൈശ്വര്യങ്ങൾ

സര്‍വ്വൈശ്വര്യങ്ങൾ

നിങ്ങൾക്ക് ജീവിതത്തിൽ സർവ്വൈശ്വര്യങ്ങൾ ലഭിക്കുന്നതിന് തുളസിയെ വിധിപ്രകാരം പൂജിച്ചാല്‍ മതി. ഇവർക്ക് ദീർഘമാംഗല്യമാണ് ഫലം എന്നതാണ് സത്യം. സർവ്വൈശ്വര്യങ്ങൾക്കും തുളസി ഹേതുവാകുന്നുണ്ട്. അതുകൊണ്ട് തന്നെ സംശയിക്കാതെ തുളസിയെ വിധിപ്രകാരം പൂജിക്കാവുന്നതാണ്. എന്നും രാവിലെ അൽപം തീർത്ഥം തുളസിയിൽ വീഴ്ത്തി സേവിച്ചാൽ അത് നിങ്ങൾക്ക് നേട്ടങ്ങൾ ഉണ്ടാക്കുന്നുണ്ട്.

വാസ്തുദോഷത്തിന് പരിഹാരം

വാസ്തുദോഷത്തിന് പരിഹാരം

തുളസിച്ചെടി തുളസിത്തറ കെട്ടി പൂജിച്ചാൽ അത് നിങ്ങളുടെ വീട്ടിലുണ്ടാവുന്ന വാസ്തുദോഷത്തിന് പരിഹാരം കാണുന്നുണ്ട് എന്നാണ് പറയുന്നത്. സർവ്വ പാപങ്ങൾക്കും പരിഹാരമാണ് തുളസിത്തറയിലെ തുളസി പൂജ. മരണ സമയത്ത് തുളസിയില കൈയ്യിൽ വെക്കുന്നതും നിങ്ങളെ എല്ലാ പാപങ്ങളിൽ നിന്നും മോചിപ്പിക്കുന്നുണ്ട് എന്നാണ് വിശ്വാസം.

English summary

significance of tulsi pooja

In this article we expalin the significance and importance of tulsi pooja. Read on.
Story first published: Wednesday, September 25, 2019, 18:02 [IST]
X
Desktop Bottom Promotion