For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വീട്ടില്‍ സമ്പത്തും ഭാഗ്യവും വരുത്താന്‍ കുതിരലാടം

|

വാസ്തുപ്രകാരം കുതിരലാടം വളരെ ഭാഗ്യമായി കണക്കാക്കപ്പെടുന്നു. ഇത് വീടുകളില്‍ തൂക്കിയിടുന്നത് കുടുംബത്തിന് ഭാഗ്യം ആകര്‍ഷിക്കുമെന്നു പറയുന്നു. എന്നാല്‍ അതു തൂക്കുന്ന വിധം അനുസരിച്ച് വൈരുദ്ധ്യങ്ങള്‍ വര്‍ദ്ധിക്കുന്നു. കുരിര ലാടത്തിന്റെ അറ്റങ്ങള്‍ മുകളിലേക്കാക്കി തൂക്കിയിടുന്നത് നല്ല ഭാഗ്യവും താഴേക്ക് ചൂണ്ടിക്കൊണ്ട് തൂക്കിയിടുന്നത് ദൗര്‍ഭാഗ്യവും വരുത്തുന്നു.

Most read: ശ്രീചക്രം വീട്ടില്‍ സൂക്ഷിച്ചാല്‍Most read: ശ്രീചക്രം വീട്ടില്‍ സൂക്ഷിച്ചാല്‍

കുതിരലാടം എങ്ങനെ സ്ഥാപിക്കാം

കുതിരലാടം എങ്ങനെ സ്ഥാപിക്കാം

ഭാഗ്യത്തിനും അഭിവൃദ്ധിക്കും വേണ്ടി നിങ്ങളുടെ വീടിന്റെ പ്രധാന വാതിലില്‍ കുതിര ലാടം തൂക്കിയിടുക. ഭാഗ്യത്തെയും മനോഹാരിതയെയും ആകര്‍ഷിക്കുമത്. കുതിരലാടം ഒരു വാതിലിനു മുകളില്‍ തൂക്കിയിട്ടിട്ടുണ്ടെങ്കില്‍, അത് വീട്ടില്‍ ഭാഗ്യം വരുത്തുകയും വാതിലിനകത്തു കൂടെ വീട്ടില്‍ തിന്മയെ പ്രവേശിക്കുന്നത് തടയുകയും ചെയ്യുന്നു.

പ്രത്യേക ശക്തി

പ്രത്യേക ശക്തി

ഒരുതരത്തില്‍ രണ്ടു കുതിരലാടങ്ങള്‍ കൂടിച്ചേര്‍ന്നതും ഉപയോഗിക്കാം. കുതിരലാടത്തെ ഭാഗ്യമെന്ന് കണക്കാക്കപ്പെടുന്നു. തീയും ഇരുമ്പും ഉപയോഗിച്ച് പ്രവര്‍ത്തിപ്പിച്ച് നിര്‍മിച്ചതിനാല്‍ അവയ്ക്ക് പ്രത്യേക ശക്തികളുണ്ടെന്ന് കരുതപ്പെടുന്നു.

ദാരിദ്ര്യം നീക്കാന്‍

ദാരിദ്ര്യം നീക്കാന്‍

കുതിരലാടം ഒരു കറുത്ത തുണിയില്‍ ഇടുക, നിങ്ങളുടെ ധാന്യങ്ങള്‍ സൂക്ഷിക്കുന്ന നിങ്ങളുടെ കളപ്പുരയില്‍ വയ്ക്കുക. വീട്ടുകാര്‍ക്ക് ഒരിക്കലും ധാന്യങ്ങള്‍ക്കും ഭക്ഷണത്തിനും നഷ്ടമുണ്ടാകില്ല. ഒരു ശനിയാഴ്ച ഇത് ചെയ്യുക.

Most read:തിങ്കളിലെ ശിവാരാധന; ഫലം ജോലിMost read:തിങ്കളിലെ ശിവാരാധന; ഫലം ജോലി

സമ്പത്ത് വരുത്താന്‍

സമ്പത്ത് വരുത്താന്‍

കുതിരലാടം ഒരു കറുത്ത തുണിയില്‍ ഇട്ട് നിങ്ങളുടെ അലമാരയിലോ അല്ലെങ്കില്‍ നിങ്ങളുടെ പണം സൂക്ഷിക്കുന്ന സ്ഥലത്തോ വയ്ക്കുക. ഇത് നിങ്ങള്‍ക്ക് ധാരാളം പണം വരുത്തും. ശനിയാഴ്ചയാണ് ഇത് ചെയ്യാന്‍ മികച്ചത്.

ശനിദോഷം നീക്കാന്‍

ശനിദോഷം നീക്കാന്‍

കുതിരലാടത്തിന്റെ ഇരുമ്പ് ഉപയോഗിച്ച് നിങ്ങളുടെ വലത് നടുവിരലില്‍ ഒരു മോതിരം ധരിക്കുക. ശനിയുടെയും ഏഴര ശനിയുടെയും ദോഷഫലങ്ങളില്‍ നിന്ന് ഇത് നിങ്ങളെ സംരക്ഷിക്കും. നിങ്ങളുടെ പ്രധാന വാതില്‍ പാളിക്ക് മുകളില്‍ കുതിരലാടം പ്രത്യേക ആകൃതിയില്‍ ഇടുകയാണെങ്കില്‍, നിങ്ങളുടെ ദൃഷ്ടി ദോഷം, ശനിദോഷം എന്നിവയില്‍ നിന്ന് നിങ്ങള്‍ സുരക്ഷിതരാകും.

ഏഴാമത്തെ സംഖ്യ

ഏഴാമത്തെ സംഖ്യ

കുതിരലാടം സാധാരണയായി ഏഴ് ഇരുമ്പ് നഖങ്ങള്‍ ഉപയോഗിച്ച് നിര്‍മിക്കുന്നു. പുരാതന കാലം മുതല്‍, ഏഴാമത്തെ സംഖ്യ വളരെ പ്രധാനമായി കണക്കാക്കപ്പെട്ടിരുന്നു. ഇത് ചന്ദ്രക്കലയോട് സാമ്യമുള്ളതാണെന്നും പുരാതന ഈജിപ്തുകാര്‍ ഇതിന് മാന്ത്രികശക്തി ഉണ്ടെന്നും അവകാശപ്പെടുന്നു.

അതിഥികള്‍ വന്നാല്‍

അതിഥികള്‍ വന്നാല്‍

കുതിരലാടം ആകാശത്തെയും വീടിന്റെ മേല്‍ക്കൂരയെയും പ്രതിനിധീകരിക്കുന്നുവെന്ന് പറയുന്നു. ഇത് മനുഷ്യരുടെ ആത്മീയവും ഭൗതികവുമായ ആവശ്യങ്ങളെ പ്രതിനിധീകരിക്കുന്നു. കുതിരലാടം പിടിപ്പിച്ച വാതിലിനുള്ളിലൂടെ അതിഥികള്‍ വീട്ടിലേക്ക് വന്നാല്‍, അവര്‍ പ്രവേശിച്ച അതേ വാതിലിലൂടെയാണ് അവര്‍ പോകേണ്ടത്. അല്ലെങ്കില്‍ വീട്ടില്‍ നിന്ന് ഭാഗ്യം നഷ്ടപ്പെടുമെന്ന് ചിലര്‍ വിശ്വസിക്കുന്നു.

തലയിണയ്ക്കടിയില്‍ കുതിരലാടം

തലയിണയ്ക്കടിയില്‍ കുതിരലാടം

ഒരാള്‍ തലയിണയ്ക്കടിയില്‍ കുതിരലാടം വന്ന് കിടന്നുറങ്ങുന്നതും ഭാഗ്യമാണെന്ന് വിശ്വസിക്കപ്പെടുന്നു. മരണാനന്തരം സംസ്‌കരിക്കപ്പെട്ട മന്ത്രവാദികള്‍ ജീവിതത്തിലേക്ക് മടങ്ങിവരുന്നതിനോ അല്ലെങ്കില്‍ വീണ്ടും മന്ത്രവാദികളായി ഉയിര്‍ത്തെഴുന്നേല്‍ക്കുന്നതിനോ തടയാന്‍ അവരുടെ ശവപ്പെട്ടിയില്‍ കുതിരലാടം പതിച്ചിരുന്നു.

English summary

Significance of Horseshoe In Vastu

The horseshoe is considered very lucky and used to be hung in many homes to protect and attract good fortune for the family residing inside. Read on the significance of horseshoe in vastu.
Story first published: Friday, March 6, 2020, 18:12 [IST]
X
Desktop Bottom Promotion