For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

രാമനവമി ദിനം വ്രതം എടുത്താല്‍ മോക്ഷപ്രാപ്തി

|

ചൈത്രപക്ഷത്തിലെ വെളുത്ത പക്ഷത്തിലെ നവമി ദിനത്തില്‍ വ്രതമെടുക്കുന്നതിലൂടെ അത് നിങ്ങള്‍ക്ക് എന്തൊക്കെ ഗുണങ്ങള്‍ നല്‍കുന്നുണ്ട് എന്ന് നമുക്ക് നോക്കാവുന്നതാണ്. മഹാവിഷ്ണുവിന്റെ ഏഴാമത്തെ അവതാരമായ ശ്രീരാമ ചന്ദ്രന്റെ ജനനം ആഘോഷിക്കുന്ന ദിനമാണ് രാമനവമി. ഈ ദിവസം ഹിന്ദുമതത്തില്‍ പെട്ടവര്‍ ഉപവാസമനുഷ്ഠിക്കുകയും വ്രതമെടുക്കുകയും ചെയ്യുന്നുണ്ട്. മോക്ഷപ്രാപ്തിക്ക് വേണ്ടി രാമനവമി ദിനം വ്രതമെടുക്കുന്നത് നല്ലതാണ് എന്നാണ് വിശ്വാസം.

രാമന്റേയും സീതയുടേയും ചെറിയ വിഗ്രഹങ്ങള്‍ ഉപയോഗിച്ച് കല്ല്യാണമഹോത്സവം നടത്താറുണ്ട് പല ക്ഷേത്രങ്ങളിലും വീടുകളിലും. രാമനവമി ദിനത്തില്‍ ശ്രീരാമനെക്കൂടാതെ സീതയേയും സഹോദരന്‍ ലക്ഷ്മണനേയും ഹനുമാനേയും ആരാധിക്കുന്നുണ്ട്. എല്ലാ പ്രധാനപ്പെട്ട ശ്രീരാമ ക്ഷേത്രങ്ങളിലും ഈ ദിവസം വളരെയധികം ആഘോഷത്തോടെയാണ് കൊണ്ടാടുന്നത്.

എല്ലാ ക്ഷേത്രങ്ങളിലും ഇതിനോടനുബന്ധിച്ച് രാമായണ പാരായണവും എഴുന്നള്ളത്തും ഉണ്ടാവുന്നുണ്ട്.സര്‍വ്വപാപങ്ങള്‍ക്കും പരിഹാരം നല്‍കുന്നതിനും മോക്ഷപ്രാപ്തിക്കും വേണ്ടി നമുക്ക് രാമനവമി ദിനത്തില്‍ വ്രതം എടുക്കാവുന്നതാണ്.

 വ്രതം അനുഷ്ഠിക്കേണ്ടത് എങ്ങനെ?

വ്രതം അനുഷ്ഠിക്കേണ്ടത് എങ്ങനെ?

വ്രതം അനുഷ്ഠിക്കേണ്ടത് എങ്ങനെ എന്നുള്ളത് പലര്‍ക്കും അറിയില്ല. രാമനവമി ദിനത്തില്‍ അതിരാവിലെ ഉണര്‍ന്ന് ശരീരശുദ്ധി വരുത്തി നിലവിളക്ക് കത്തിച്ച് രാമനാമം ജപിച്ച് വേണംസ ദിവസം ആരംഭിക്കുന്നതിന്. ദിവസം മുഴുവന്‍ രാമനാമം ജപിക്കുന്നത് ഐശ്വര്യത്തിനും സമാധാനത്തിനും മോക്ഷപ്രാപ്തിക്കും കാരണമാകുന്നുണ്ട്. വ്രതമെടുക്കുന്നത് എങ്ങനെയെന്ന് നോക്കാവുന്നതാണ്.

 വ്രതം അനുഷ്ഠിക്കേണ്ടത് എങ്ങനെ?

വ്രതം അനുഷ്ഠിക്കേണ്ടത് എങ്ങനെ?

വ്രതത്തിന്റെ ഭാഗമായി ഒരിക്കലൂണ് ആയിരിക്കണം. ആരോഗ്യസ്ഥിതി അനുസരിച്ച് ഒരു നേരം അരിയാഹാരം കഴിക്കാന്‍ ശ്രദ്ധിക്കാവുന്നതാണ്. പകല്‍ ഉറക്കം പാടില്ല, രാവിലേയും വൈകുന്നേരവും വിഷ്ണുക്ഷേത്ര ദര്‍ശനം നടത്താന്‍ ശ്രദ്ധിക്കണം. ദശമി ദിവസം രാവിലെ തന്നെ കുളിച്ച് ക്ഷേത്രദര്‍ശനം നടത്തി തീര്‍ത്ഥം സേവിച്ച് വ്രതം അവസാനിപ്പിക്കണം. വിഷ്ണുക്ഷേത്ര ദര്‍ശനം നടത്തുന്നത് വൈകുണ്ഠദര്‍ശനത്തിന് തുല്യമാണ്. ഈ വ്രതാനുഷ്ഠാനത്തിലൂടെ സകല പുണ്യങ്ങളും നിങ്ങള്‍ക്കും കുടുംബത്തിനും ഉണ്ടാവുന്നുണ്ട്.

 രാമനാമത്തിന്റെ മഹത്വം

രാമനാമത്തിന്റെ മഹത്വം

ഒരു തവണയെങ്കിലും രാമനാമം ജപിക്കുന്നത് ആയിരം വിഷ്ണുനാമ സഹസ്രങ്ങള്‍ക്ക് തുല്യമാണ് എന്നാണ് പറയുന്നത്. ഓം നമോ നാരായണായ എന്ന മന്ത്രം ജപിക്കുന്നതിലൂടെ നമ്മുടെ എല്ലാ പാപങ്ങള്‍ക്കും പരിഹാരം ലഭിക്കുന്നു എന്നാണ് പറയുന്നത്. വിഷ്ണുവിന്റേയും ശിവന്റേയും ശക്തി ഒരു പോലെ നിറഞ്ഞ് നില്‍ക്കുന്ന ഒന്നാണ് രാമനാമം. രാമനവമി ദിനത്തില്‍ കലിദോഷ നിവാരണ മന്ത്രം 108 തവണ ജപിക്കുന്നത് രാമനവമി ദിനത്തില്‍ മോക്ഷപ്രാപ്തി ഫലം നല്‍കുന്നു.

മുജ്ജന്‍മ പാപങ്ങള്‍ അകലുന്നു

മുജ്ജന്‍മ പാപങ്ങള്‍ അകലുന്നു

രാമനവമി വ്രതം അനുഷ്ഠിക്കുന്നതിലൂടെ മുജ്ജന്‍മ പാപങ്ങള്‍ അകലുന്നു എന്നാണ് വിശ്വാസം. രാമനെ മാത്രമല്ല ലക്ഷ്മണനേയും സീതയേയും ഹനുമാനേയും ധ്യാനിക്കുന്നതിലൂടെ മോക്ഷപ്രാപ്തി ലഭിക്കുന്നു എന്നാണ് വിശ്വാസം. ഇത് കൂടാതെ സീതയുടേയും രാമന്റേയും വിവാഹം നടന്നതും ഈ ദിവസമാണ് എന്നാണ് വിശ്വാസം. മുജ്ജന്‍മ പാപങ്ങള്‍ അകലുന്നതിനും രാമനവമി ദിനത്തിലെ വ്രതം എടുക്കുന്നത് നല്ലതാണ്. ശ്രീരാമ നവമിയും ഹനുമദ്ജയന്തിയും ഒരേ ദിവസമാണ് ആഘോഷിക്കുന്നത്.

English summary

Significance And Importance Of Ram Navami

Here in this article we are discussing about the importance and significance of Ram Navami. Take a look.
Story first published: Wednesday, April 1, 2020, 21:54 [IST]
X
Desktop Bottom Promotion