For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ശുക്രനും ശനിയും ഒരേ രാശിയില്‍; ഈ 4 രാശിക്കാര്‍ക്ക് പ്രശ്‌നങ്ങള്‍ വിട്ടൊഴിയില്ല

|

ജനുവരി 22ന് ശുക്രന്‍ ശനിയുടെ രാശിയായ കുംഭത്തില്‍ പ്രവേശിക്കും. ശനി ഇപ്പോള്‍ കുംഭം രാശിയില്‍ സഞ്ചരിക്കുന്നുണ്ട്. ഇത്തരമൊരു സാഹചര്യത്തില്‍ 30 വര്‍ഷത്തിന് ശേഷം കുംഭം രാശിയില്‍ ശനിയും ശുക്രനും യോജിച്ച് നീങ്ങും. ജനുവരി 17 മുതല്‍ കുംഭം രാശിയില്‍ ശനിയുടെ സാന്നിധ്യമുണ്ട്. ഫെബ്രുവരി 15 വരെ ശുക്രന്‍ കുംഭം രാശിയില്‍ ഇരിക്കും. ഇതിനുശേഷം, ഫെബ്രുവരി 15 ന് മീനരാശിയില്‍ സംക്രമിക്കും. കുംഭ രാശിയിലെ ശുക്രന്റെ സംക്രമണം ചിലര്‍ക്ക് ശുഭഫലങ്ങളും ചിലര്‍ക്ക് അശുഭ ഫലങ്ങളും നല്‍കും.

Also read: ചാണക്യനീതി; ഈ 7 കാര്യങ്ങള്‍ മനസില്‍ സൂക്ഷിച്ചില്ലെങ്കില്‍ പണക്കാരന്‍ പോലും പിച്ചക്കാരനാകുംAlso read: ചാണക്യനീതി; ഈ 7 കാര്യങ്ങള്‍ മനസില്‍ സൂക്ഷിച്ചില്ലെങ്കില്‍ പണക്കാരന്‍ പോലും പിച്ചക്കാരനാകും

ശുക്രന്റെയും ശനിയുടെയും സംയോജനത്തിനിടയില്‍ ശനി അസ്തമിക്കുന്നു. അതിനാല്‍ ശുക്രന്റെയും ശനിയുടെയും സംയോജനം പല രാശികള്‍ക്കും പ്രതികൂലമായി കണക്കാക്കപ്പെടുന്നു. ഈ സമയം 4 രാശിക്കാര്‍ക്ക് പ്രശ്‌നങ്ങള്‍ വിട്ടൊഴിയില്ല. ശുക്രന്റെ കുംഭം രാശി സംക്രമണത്താല്‍ ഏതൊക്കെ രാശിക്കാര്‍ക്കാണ് ഈ സമയം പ്രശ്നങ്ങള്‍ നേരിടേണ്ടിവരിക എന്നറിയാന്‍ ലേഖനം വായിക്കൂ.

കര്‍ക്കടകം

കര്‍ക്കടകം

കര്‍ക്കടകം രാശിയില്‍ നിന്ന് എട്ടാം ഭാവത്തില്‍ ശുക്രന്റെ സംക്രമണം നടക്കും. ഈ സമയത്ത്, കര്‍ക്കടക രാശിയിലുള്ളവര്‍ യാത്ര ചെയ്യുമ്പോള്‍ നിങ്ങള്‍ വളരെ ശ്രദ്ധിക്കണം. യാത്രയ്ക്കിടെ വിലപിടിപ്പുള്ള വസ്തുക്കള്‍ കളവുപോകാതെ ശ്രദ്ധിക്കുക. സര്‍ക്കാര്‍ ജോലിയിലുള്ളവര്‍ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നത് ഒഴിവാക്കുക. നിങ്ങള്‍ ആരില്‍ നിന്നെങ്കിലും വായ്പ എടുത്തിട്ടുണ്ടെങ്കില്‍, ഈ സമയം അത് തിരിച്ചടയ്ക്കാന്‍ സമ്മര്‍ദ്ദമേറും. അതുമൂലം സാമ്പത്തിക സ്ഥിതി വഷളായേക്കാം. ഈ സമയത്ത് ഒരു ബജറ്റ് ആസൂത്രണം ചെയ്തുകൊണ്ട് മുന്നോട്ട് പോകണം.

കന്നി

കന്നി

ശുക്രന്റെ ഈ സംക്രമണ സമയത്ത് കന്നി രാശിക്കാര്‍ കുടുംബജീവിതത്തില്‍ വളരെയധികം ശ്രദ്ധിക്കേണ്ടതുണ്ട്. ഈ സമയത്ത്, പങ്കാളിയുമായി വഴക്കുകള്‍ ഉണ്ടാകാം. നിങ്ങള്‍ ഏതെങ്കിലും കോടതി കേസില്‍ കുടുങ്ങിയിട്ടുണ്ടെങ്കില്‍, ഈ സമയം അത് നിങ്ങള്‍ക്ക് തലവേദന സൃഷ്ടിച്ചേക്കാം. കന്നി രാശിക്കാര്‍ക്ക് ഈ കാലയളവില്‍ നടുവേദന, കാല്‍ വേദന തുടങ്ങിയ പ്രശ്നങ്ങള്‍ ഉണ്ടാകാം. വരുമാനത്തേക്കാള്‍ കൂടുതല്‍ പണം ചെലവഴിക്കുന്നതിനാല്‍ സാമ്പത്തിക രംഗത്ത് പ്രശ്‌നങ്ങള്‍ ഉണ്ടായേക്കാം.

Also read:മരണാനന്തരം നരകവാസത്തില്‍ നിന്ന് മോചനം; ഗരുഡപുരാണം പറയുന്ന ഈ 5 കാര്യങ്ങള്‍ ശീലിക്കൂAlso read:മരണാനന്തരം നരകവാസത്തില്‍ നിന്ന് മോചനം; ഗരുഡപുരാണം പറയുന്ന ഈ 5 കാര്യങ്ങള്‍ ശീലിക്കൂ

തുലാം

തുലാം

തുലാം രാശിയുടെ അധിപനായ ശുക്രന്‍ നിങ്ങളുടെ അഞ്ചാം ഭാവത്തില്‍ സംക്രമണം നടത്തും. ഈ സംക്രമണം നിങ്ങള്‍ക്ക് സമ്മിശ്രമായിരിക്കും. ഈ സമയത്ത് പ്രണയ ബന്ധങ്ങളില്‍ തീവ്രതയുണ്ടാകും. അമിതമായ ലൈംഗികതയും പ്രണയ ബന്ധത്തിലെ അമിതമായ ആസക്തിയും കാരണം ചില പ്രശ്‌നങ്ങള്‍ നിങ്ങളിലുണ്ടായേക്കാം. തുലാം രാശിയിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഈ സമയം ഏകാഗ്രതക്കുറവ് കൊണ്ട് ബുദ്ധിമുട്ടേണ്ടി വന്നേക്കാം. വയറുമായി ബന്ധപ്പെട്ട ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാകാം. ഈ സമയത്ത് ഗര്‍ഭിണികള്‍ കൂടുതല്‍ ശ്രദ്ധിക്കേണ്ടതുണ്ട്.

മീനം

മീനം

ശുക്രന്റെ സംക്രമണം നിങ്ങളുടെ രാശിയില്‍ നിന്ന് പന്ത്രണ്ടാം ഭാവത്തില്‍ ആയിരിക്കും. അതിനാല്‍ ഈ സമയം നിങ്ങളുടെ സാമ്പത്തിക വശം ശ്രദ്ധിക്കേണ്ടതുണ്ട്. വാക്കുകള്‍ സൂക്ഷിച്ച് ഉപയോഗിക്കേണ്ടിവരും. ജോലിസ്ഥലത്ത് എതിര്‍ലിംഗത്തില്‍പ്പെട്ടവരോട് സംസാരിക്കുമ്പോള്‍, വളരെ ശ്രദ്ധിക്കണം. തെറ്റായ കൂട്ടുകെട്ടുകളും ആസക്തികളും ഈ കാലയളവില്‍ നിങ്ങള്‍ക്ക് പ്രശ്‌നമായേക്കാം. ഈ സമയത്ത് നിങ്ങള്‍ക്ക് ചില അനാവശ്യ യാത്രകള്‍ ചെയ്യേണ്ടി വന്നേക്കാം. ഈ സമയം നിങ്ങള്‍ ശത്രുക്കളെ കരുതിയിരിക്കണം.

Also read:കഠിനാധ്വാനത്തിലൂടെ മുന്നേറും, ലക്ഷ്യങ്ങള്‍ ഒന്നൊന്നായി നേടും; രാശിഫലംAlso read:കഠിനാധ്വാനത്തിലൂടെ മുന്നേറും, ലക്ഷ്യങ്ങള്‍ ഒന്നൊന്നായി നേടും; രാശിഫലം

ശുക്രദോഷ പ്രതിവിധികള്‍

ശുക്രദോഷ പ്രതിവിധികള്‍

* നിങ്ങളുടെ പങ്കാളിയെ ബഹുമാനിക്കുക.

* കൊച്ചു പെണ്‍കുട്ടികള്‍ക്കോ വിധവകളായ സ്ത്രീകള്‍ക്കോ മധുരപലഹാരങ്ങള്‍ നല്‍കുക. നിങ്ങള്‍ നല്ല സ്വഭാവമുള്ളവരായിരിക്കുക.

* ലക്ഷ്മി ദേവിയെ ആരാധിച്ച് ശുക്രന്റെ അനുഗ്രഹം നേടുക. തടസ്സങ്ങള്‍ നീക്കാനും ജീവിതത്തില്‍ വിജയിക്കാനും ശ്രീ സൂക്തം ശ്ലോകം ചൊല്ലുക.

* ശുക്രന്റെ അനുഗ്രഹം ലഭിക്കാന്‍ വെള്ളിയാഴ്ചകളില്‍ വ്രതമെടുക്കുക.

* വെള്ളിയാഴ്ചകളില്‍ ദാനം ചെയ്യുന്നത് ശുക്രന്റെ നല്ല ഫലങ്ങള്‍ നല്‍കും. പായസം, തൈര്, വെള്ളി, അരി, സുഗന്ധദ്രവ്യങ്ങള്‍ എന്നിവ ദാനം ചെയ്യാം.

* ജ്യോതിഷത്തിലെ ഗ്രഹങ്ങള്‍ക്കുള്ള മറ്റൊരു പ്രധാന പ്രതിവിധി മന്ത്രജപമാണ്. ശുക്രബീജ മന്ത്രം ഓം ദ്രാം ദ്രീം ദ്രൗം സഃ ശുക്രായ നമഃ' ദിവസവും 108 തവണ ചൊല്ലുക.

* വെള്ളി ആഭരണങ്ങളും സുഗന്ധദ്രവ്യങ്ങളും ധരിക്കുക.

English summary

Shukra Gochar 2023: Venus Transit In Aquarius On 22 January These Zodiac Signs Will Face Problems

Shukra Rashi Parivartan 2023 January in Kumbha Rashi; The Venus Transit in Aquariu will take place on 22 January 2023.These zodiac signs will face problems.
X
Desktop Bottom Promotion