ഗൃഹപ്രവേശം നടത്തുമ്പോള്‍...

Posted By: Staff
Subscribe to Boldsky

പുതിയ വീട്ടില്‍ താമസം തുടങ്ങുന്നതിനായി ആദ്യപ്രവേശിക്കുന്ന സമയത്ത്‌ നടത്തുന്ന ചടങ്ങാണ്‌്‌ ഗൃഹപ്രവേശം. വീട്‌ തയ്യാറായികഴിഞ്ഞാല്‍ ജ്യോതിഷ പ്രകാരം കണ്ടെത്തുന്ന ഒരു നല്ല ദിവസം കുടുംബാംഗങ്ങള്‍ താമസം മാറും. ഗൃഹപ്രവേശനത്തിന്‌ പഞ്ചാംഗം നോക്കി ശുഭമുഹൂര്‍ത്തം തിരഞ്ഞെടുക്കാറുണ്ട്‌.

നമ്മുടെ പുരാണ ലിഖിതങ്ങളില്‍ മൂന്ന തരം ഗൃഹപ്രവേശങ്ങളെ കുറിച്ച്‌ പരാമര്‍ശിക്കുന്നുണ്ട്‌. അഘോര സന്യാസികളെ കുറിച്ചുള്ള വിചിത്ര സത്യങ്ങള്‍

 അപൂര്‍വ

അപൂര്‍വ

പുതിയ സ്ഥലത്ത്‌ പുതിയതായി നിര്‍മ്മിച്ച ഗൃഹത്തിലേക്കുള്ള ആദ്യ പ്രവേശനം അപൂര്‍വ(പുതു) ഗൃഹപ്രവശം എന്നറിയപ്പെടുന്നു

സപൂര്‍വ

സപൂര്‍വ

വിദേശത്തോ മറ്റെവിടെയെങ്കിലും ആയിരുന്നവര്‍ തിരിച്ചു വന്ന്‌ നേരത്തെ ഉണ്ടായിരുന്ന ഗൃഹത്തിലേക്ക്‌ പ്രവേശിക്കുന്നത്‌ സപൂര്‍വ എന്നാണ്‌ അറിയപ്പെടുന്നത്‌.

ദ്വന്ദ്വ

ദ്വന്ദ്വ

തീപിടുത്തം, വെള്ളപ്പൊക്കം, ഭൂമികുലുക്കം തുടങ്ങി പലകാരണങ്ങളാല്‍ നാശം സംഭവിച്ച വീട്‌ വീണ്ടും പുതുക്കി പണിതതിന്‌ ശേഷം ഉള്ള ഗൃഹപ്രവേശം ആണ്‌ ദ്വന്ദ്വ ( പഴയ) ഗൃഹപ്രവേശം

അപൂര്‍വ ഗൃഹ പ്രവേശം

അപൂര്‍വ ഗൃഹ പ്രവേശം

അപൂര്‍വ ഗൃഹ പ്രവേശം കൃത്യമായ ശുഭമുഹൂര്‍ത്തവും നാളും കണ്ടെത്തി വേണം നടത്താന്‍. എന്നാല്‍ മറ്റ്‌ രണ്ട്‌ ഗൃഹ പ്രവേശത്തിനും പഞ്ചാംഗം നോക്കി നല്ല സമയം തിരഞ്ഞെടുത്താല്‍ മതിയാകും.

മുഹൂര്‍ത്തം

മുഹൂര്‍ത്തം

പുതിയതായി പണികഴിപ്പിച്ച വീട്ടില്‍ സൂര്യന്‍ ഉത്തരായനത്തിലായിരിക്കുന്ന ശുഭ മൂഹൂര്‍ത്തത്തിലായിരിക്കും ഗൃഹപ്രവേശം . അതേ സമയം പഴയതും പരിഷ്‌കരിച്ചതുമായ വീടുകളിലെ ഗൃഹപ്രവേശത്തിന്‌ വ്യാഴന്റെയും ശുക്രന്റെയും സ്ഥാനം നോക്കിയായിരിക്കും മുഹൂര്‍ത്തം തീരുമാനിക്കുക.ഇതിന്‌ നക്ഷത്രം പരിഗണിക്കാറില്ല. ചന്ദ്ര വര്‍ഷ കലണ്ടര്‍ അടിസ്ഥാനമാക്കിയായിരിക്കും ഗൃഹപ്രവേശത്തിന്‌ അനുയോജ്യമായ മാസം കണ്ടെത്തുക.

വാസ്‌തു പൂജ

വാസ്‌തു പൂജ

ഗൃഹത്തിലേക്ക്‌ ആദ്യമായി പ്രവേശിക്കുന്നതിന്‌ മുമ്പ്‌ വീടിന്‌ പുറത്ത്‌ വാസ്‌തു ദേവതയെ പൂജിക്കുന്നതാണ്‌ വാസ്‌തു പൂജ. ചെമ്പ്‌ കുടത്തില്‍ വെള്ളം നിറച്ച്‌ അതില്‍ നവധാന്യങ്ങള്‍ , ഒരു രൂപ നാണയം എന്നിവ ഇടും. കുടത്തിന്‌ മുകളില്‍ ഒരു തേങ്ങ വയ്‌ച്ച്‌ ചുവന്ന തുണികൊണ്ട്‌ മൂടി ചുവന്ന നാട കൊണ്ട്‌ കെട്ടും. അതിന്‌ ശേഷം ഇതിനെ പൂജ ചെയ്യും. പിന്നീട്‌ ഭാര്യാഭര്‍ത്താക്കന്‍മാര്‍ ചേര്‍ന്ന്‌ ഈ ചെമ്പ്‌ കുടം വീടിന്‌ അകത്തേയ്‌ക്ക്‌ എടുത്ത്‌ ഹോമകുണ്ഡത്തിന്‌ അടുത്ത്‌ വയ്‌ക്കും.

 വാസ്‌തു ശാന്തി

വാസ്‌തു ശാന്തി

ഹോമം ഉള്‍പ്പെടുന്ന പൂജയാണ്‌ വാസ്‌തു ശാന്തി അഥവ ഗൃഹ ശാന്തി . ഗ്രഹങ്ങളുടെ ദോഷകരമായ സ്വാധീനം തടയാനും പ്രതികൂല ഘടകങ്ങള്‍ നീക്കം ചെയ്‌ത്‌ സമാധാനമാരമായ അന്തരീക്ഷം സൃഷിക്കാനും വേണ്ടിയുള്ളതാണിത്‌. എല്ലാ പൂജകളും കഴിഞ്ഞാല്‍ പൂരോഹിതന്‌ ഭോജനം നല്‍കും. അദ്ദേഹത്തിന്റെ അനുഗ്രഹത്തിനും പ്രാര്‍ത്ഥനയ്‌ക്കുമായി ദക്ഷിണ നല്‌കുകയും ചെയ്യും. ഈ രണ്ട്‌ പൂജകളും വളരെ പ്രധാനമാണ്‌. ഗണപതി പൂജ, സത്യനാരായണ പൂജ, ലക്ഷ്‌മി പൂജ എന്നിവ പുരോഹിതന്റെ നിര്‍ദ്ദേശത്തിന്‌ അനുസരിച്ച്‌ ചെയ്യാവുന്നതാണ്‌.

ഗൃഹപ്രവേശത്തില്‍ ചെയ്യാവുന്നതും ചെയ്യരുതാത്തതും

ഗൃഹപ്രവേശത്തില്‍ ചെയ്യാവുന്നതും ചെയ്യരുതാത്തതും

താഴെ പറയുന്ന കാര്യങ്ങള്‍ ചെയ്‌തില്ലെങ്കില്‍ ഗൃഹപ്രവേശം പൂര്‍ണ്ണമാകില്ല

വീടിന്റെ വാതിലുകള്‍ക്ക്‌ കതക്‌ വച്ചില്ലെങ്കില്‍

വീടിന്റെ മേല്‍ക്കൂര മൂടിയെല്ലെങ്കില്‍

വാസ്‌തു ദേവതയെ പൂജിച്ചില്ലെങ്കില്‍

പുരോഹിതന്‌ ദക്ഷിണയും ഭോജനവും നല്‍കിയില്ലെങ്കില്‍

ഗൃഹ നാഥ ഗര്‍ഭിണി ആണെങ്കില്‍ ഗൃഹപ്രവേശ ചടങ്ങ നടത്തരുത്‌.

ഗൃഹപ്രവേശം നടത്തുമ്പോള്‍...

ഗൃഹപ്രവേശം നടത്തുമ്പോള്‍...

പുതിയ വീട്ടിലേക്ക്‌ താമസം മാറുമ്പോള്‍ ഇവ ഒന്നും ചെയ്‌തില്ലെങ്കില്‍ ഗൃഹ വാസികള്‍ക്ക്‌ പ്രശ്‌നങ്ങളും അസ്വസ്ഥതകളും അനുഭവപ്പെട്ടെന്ന്‌ വരാം.

അതിനാല്‍ എല്ലാ ചടങ്ങുകളും ചിട്ടപ്രകാരം നടത്തിയതിന്‌ ശേഷം പുതിയ വീട്ടിലേക്ക്‌ താമസം മാറുക. ഗൃഹപ്രവേശ ചടങ്ങുകള്‍ പൂര്‍ത്തിയായാല്‍ കുടുംബാംഗങ്ങള്‍ക്ക്‌ പുതിയ വീട്ടിലേക്ക്‌ താമസം മാറാം.പുതിയ വീട്‌ കുറച്ച്‌ ദിവസത്തേയ്‌ക്ക്‌ പൂട്ടരുതെന്ന്‌ പറയും അശുഭമായിട്ടാണ്‌ അത്‌ കണക്കാക്കുക.

English summary

Significance Of Hindu House Warming Ceremony Griha Pravasha

Griha Pravesh is a ceremony performed on the occasion of one's first entry into a new house. Once the house is ready, the family moves in on an auspicious day that is determined by the astrological charts. Purity of panchang (almanac) and auspicious time (muhurat) must be considered during the griha pravesh.
Subscribe Newsletter