For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

അഘോര സന്യാസികളെ കുറിച്ചുള്ള വിചിത്ര സത്യങ്ങള്‍

By Super
|

അധികം അറിയപ്പെടാത്തതും നിഗൂഢത നിറഞ്ഞതുമാണ്‌ ആഘോര സന്യാസികളുടെ ജീവിതം. സന്യാസി ഗണം എന്നതിനപ്പുറം മനുഷ്യ സംസ്‌കാരങ്ങളില്‍ ഇത്രത്തോളം ആശ്ചര്യവും അറപ്പും ഭയവും ഒരേ അളവില്‍ തോന്നിപ്പിക്കുന്ന നരഭോജി വര്‍ഗ്ഗം വേറെ ഉണ്ടാകില്ല. നരഭോജികളാണ്‌ എന്നത്‌ മാത്രമല്ല ഇവരുടെ സവശേഷത.

മൃത ശരീരങ്ങളുമായി വളരെ അടുപ്പം കാണിക്കുന്ന ഇവര്‍ പലതരം ആചാര അനുഷ്‌ഠാനങ്ങള്‍ക്കും തലയോട്ടികളാണ്‌ ഉപയോഗിക്കുന്നത്‌. ഇത്രമാത്രമല്ല അഘോരികളെ കുറിച്ച്‌ പറയനുള്ളത്‌.

അഘോരി സന്യാസികളെ സംബന്ധിക്കുന്ന 10 വിചിത്രങ്ങളായ വസ്‌തുതകളാണ്‌ താഴെ പറയുന്നത്‌.

അഘോര സന്യാസികളെ കുറിച്ചുള്ള വിചിത്ര സത്യങ്ങള്‍

അഘോര സന്യാസികളെ കുറിച്ചുള്ള വിചിത്ര സത്യങ്ങള്‍

1. അഘോരികള്‍ സംഹാര മൂര്‍ത്തിയായ ശിവന്റെയും മരണത്തിന്റെ ദേവതയും ശിവന്റെ അര്‍ധാംഗനായായ കാളി അഥവ ശക്തിയുടെയും ഭക്തരാണ്‌. സാധാരണ സന്യാസിമാര്‍ ഭൗതിക സുഖങ്ങള്‍ വര്‍ജ്ജിക്കാനാണ്‌ പരിശീലിക്കുന്നതെങ്കില്‍ അഘോരികള്‍ നേരെ മറിച്ചാണ്‌. അവര്‍ സ്വയം ദൈവമാണന്ന്‌ കരുതുകയും മാംസാഹാരം ഭക്ഷിക്കുകയും മദ്യപിക്കുകയും ലൈംഗിക സുഖങ്ങള്‍ അനുഭവിക്കുകയും ചെയ്‌തുകൊണ്ട്‌ എല്ലാതരത്തിലും സംതൃപ്‌തി നേടാനുള്ള ശ്രമമാണ്‌ നടത്തുന്നത്‌. ദൈവം സര്‍വ്വതിലും നിലനില്‍ക്കുന്നു എന്നതാണ്‌ അവരുടെ വിശ്വാസം അതിനാല്‍ മനുഷ്യ രക്തം, വിസര്‍ജ്ജ്യം എന്നിവ ഭക്ഷിക്കുകയും മനുഷ്യന്റെ തലയോട്ടികള്‍ അണിയുകയും ചെയ്യുന്നു. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിലൂടെ വിശുദ്ധവും അശുദ്ധവുമായ എല്ലാം ഒന്നാണന്ന തോന്നല്‍ ഉണ്ടാക്കാനും യഥാര്‍ത്ഥ സൗന്ദര്യമെന്താണ്‌ നിര്‍ദ്ദേശിക്കാനുമാണ്‌ അഘോരികള്‍ ശ്രമിക്കുന്നത്‌.

അഘോര സന്യാസികളെ കുറിച്ചുള്ള വിചിത്ര സത്യങ്ങള്‍

അഘോര സന്യാസികളെ കുറിച്ചുള്ള വിചിത്ര സത്യങ്ങള്‍

2. അഘോരികളുടെ ഏറ്റവും വൈകൃതമായ ശീലങ്ങളില്‍ ഒന്നാണ്‌ ശവരതി. കാളി ദേവി ലൈംഗികബന്ധത്തിലെ തൃപ്‌തി ആവശ്യപ്പെടുന്നതിനാല്‍ ഇതിനായി അനുയോജ്യമായ മൃതശരീരം കണ്ടെത്തുകയാണ്‌ ചെയ്യുന്നതെന്നാണ്‌ അവരുടെ അഭിപ്രായം. പ്രശസ്‌ത ഫോട്ടോഗ്രാഫറായ ഡേവര്‍ റോസ്‌റ്റ്‌ഹറിനോട്‌ അഭിമുഖത്തില്‍ ഒരു അഘോരി പറഞ്ഞത്‌ പുറത്തുള്ളവര്‍ക്ക്‌ ഞങ്ങള്‍ ചെയ്യുന്നത്‌ നിഷ്‌ഠൂരവും അനാചാരവുമായി തോന്നുന്നതിന്‌ കാരണം ലളിതമാണ്‌. ഞങ്ങള്‍ ഏറ്റവും മലിനമായതിലും വിശുദ്ധി കണ്ടെത്തുകയാണ്‌ ചെയ്യുന്നത്‌. ഒരു അഘോരി ശവശരീരവുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുമ്പോഴും മനുഷ്യന്റെ തലച്ചര്‍ ഭക്ഷിക്കുമ്പോഴും ഈശ്വരനിലാണ്‌ ശ്രദ്ധകേന്ദ്രീകരിക്കുന്നതെങ്കില്‍ അവന്‍ ശരിയായ പാതയിലാണ്‌ എന്ന്‌ പറയാം .

അഘോര സന്യാസികളെ കുറിച്ചുള്ള വിചിത്ര സത്യങ്ങള്‍

അഘോര സന്യാസികളെ കുറിച്ചുള്ള വിചിത്ര സത്യങ്ങള്‍

3. ആഭിചാര പ്രയോഗങ്ങളിലും അമാനുഷിക ശക്തികളിലും വിശ്വാസമുള്ളവരാണ്‌ അഘോരികള്‍. ശവരതിയിലേര്‍പ്പെടുന്നത്‌ ഉള്‍പ്പടെ വളരെ ജുഗുപ്‌സാവഹമായ പല അനുഷ്‌ഠാനങ്ങളിലും ഇവര്‍ ഏര്‍പ്പെടുന്നതായി കാണാറുണ്ട്‌. ശവശരീരങ്ങള്‍ക്കിടയില്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത്‌ പോലെയുള്ള ഇത്തരം അനുഷ്‌ഠാനങ്ങള്‍ അമാനുഷിക ശക്തികളെ ഉയര്‍ത്താന്‍ സഹായിക്കും എന്നാണ്‌ അവരുടെ വിശ്വാസം. അതിനാല്‍ രാത്രിയില്‍ അഘോര സന്യസികള്‍ ശ്‌മശാനങ്ങളില്‍ എത്തി ഇത്തരം അനുഷ്‌ഠാനങ്ങളില്‍ ഏര്‍പ്പെടാറുണ്ട്‌. അഘോരി സ്‌ത്രീകള്‍ ചിതാഭസ്‌മം പൂശി മന്ത്രങ്ങള്‍ ഉച്ചരിച്ചും പെരുമ്പറ കൊട്ടിയും ആഗ്രഹ പൂര്‍ത്തീകരണം നടത്തും. ആര്‍ത്തവ കാലത്തും സ്‌ത്രീകള്‍ ഈ പ്രവര്‍ത്തികളില്‍ ഏര്‍പ്പെടണമെന്നത്‌ അനിവാര്യമാണ്‌.

അഘോര സന്യാസികളെ കുറിച്ചുള്ള വിചിത്ര സത്യങ്ങള്‍

അഘോര സന്യാസികളെ കുറിച്ചുള്ള വിചിത്ര സത്യങ്ങള്‍

4. അഘോരികള്‍ ഒരിക്കലും അസൂയയും വെറുപ്പും കൊണ്ടു നടക്കില്ല. വെറുപ്പുള്ളവര്‍ക്ക്‌ ധ്യാനിക്കാന്‍ കഴിയില്ല എന്നാണ്‌ അവരുടെ വിശ്വാസം. കാക്കകള്‍ക്കും നായകള്‍ക്കും സ്വന്തം പാത്രത്തില്‍ നിന്നും ഭക്ഷണം നല്‍കുന്നതില്‍ അവര്‍ സന്തോഷം കണ്ടെത്തുന്നു. മൃഗങ്ങള്‍ ഭക്ഷണം വൃത്തികേടാക്കും എന്നത്‌ പോലുള്ള ഹീന ചിന്തകള്‍ ഇല്ലാതാക്കുന്നതിലൂടെ ശിവനൊപ്പം എത്തിച്ചേരുക എന്ന അവരുടെ പരമമായ ലക്ഷ്യത്തിലെത്താന്‍ കഴിയുമെന്നാണ്‌ അവരുടെ വിശ്വാസം.

അഘോര സന്യാസികളെ കുറിച്ചുള്ള വിചിത്ര സത്യങ്ങള്‍

അഘോര സന്യാസികളെ കുറിച്ചുള്ള വിചിത്ര സത്യങ്ങള്‍

5. നേര്‍ത്ത ചണ വസ്‌ത്രം മാത്രം ധരിച്ചും അല്ലെങ്കില്‍ ശരീരം നിറയെ ചിതയില്‍ നിന്നുള്ള ഭസ്‌മം മാത്രം പൂശി നഗ്നരായും അവര്‍ നടക്കാറുണ്ട്‌. ജീവന്റെ 5 പ്രധാന ഘടകങ്ങള്‍ ചേര്‍ത്ത്‌ നിര്‍മ്മിക്കപ്പെടുന്ന ഭസ്‌മം സകല രോഗങ്ങളില്‍ നിന്നും കൊതുകുകളില്‍ നിന്നും സംരക്ഷിക്കുമെന്നാണ്‌ അഘോരകളുടെ വിശ്വാസം. ഭഗവാന്‍ ശിവന്റെ ഭൗതിക രൂപം അനുകരിക്കാനുള്ള ശ്രമത്തിന്റെ ഭാഗം കൂടിയാണിത്‌.

അഘോര സന്യാസികളെ കുറിച്ചുള്ള വിചിത്ര സത്യങ്ങള്‍

അഘോര സന്യാസികളെ കുറിച്ചുള്ള വിചിത്ര സത്യങ്ങള്‍

6. കപാല അഥവ തലയോട്ടി ആഭരണമാണ്‌ അഘോരകളുടെ യഥാര്‍ത്ഥ അടയാളം. ജലസമാധി അടയുന്ന സന്യാസിമാരുടെ ഒഴുകി നടക്കുന്ന ശവശരീരങ്ങളില്‍ നിന്നാണ്‌ അവര്‍ക്കിത്‌ ലഭിക്കുന്നത്‌. അവര്‍ ഈ തലയോട്ടികള്‍ മദ്യം ഒഴിച്ച്‌ കുടിക്കാനും ഭക്ഷണം കഴിക്കാനും ഉള്ള പാത്രമായും ഭിക്ഷാടനത്തിനുള്ള പാത്രമായും ഉപയോഗിക്കാറുണ്ട്‌.

ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ, ഷെയര്‍ ചെയ്യൂ

അഘോര സന്യാസികളെ കുറിച്ചുള്ള വിചിത്ര സത്യങ്ങള്‍

അഘോര സന്യാസികളെ കുറിച്ചുള്ള വിചിത്ര സത്യങ്ങള്‍

7. ശുദ്ധിയ്‌ക്കും അശുദ്ധിയ്‌ക്കും വൃത്തിയ്‌ക്കും വൃത്തികേടനും പുണ്യത്തിനും പാപത്തിനും ഇടയിലുള്ള നിയമങ്ങള്‍ ലംഘിക്കുന്നതിലൂടെ വേദനകളെ ശമിപ്പിക്കാനും ആശ്വാസം നല്‍കാനും കഴിയുന്ന അമാനുഷിക ശക്തികള്‍ നേടാന്‍ കഴിയുമെന്നാണ്‌ അവരുടെ വിശ്വാസം. എല്ലാവരും ഉറങ്ങിക്കഴിഞ്ഞ്‌ രാത്രികളില്‍ ശ്‌മശാനങ്ങളുടെ ഏകാന്തതയില്‍ ധ്യാനിച്ചിരിക്കാറുണ്ട്‌ അവര്‍.

അഘോര സന്യാസികളെ കുറിച്ചുള്ള വിചിത്ര സത്യങ്ങള്‍

അഘോര സന്യാസികളെ കുറിച്ചുള്ള വിചിത്ര സത്യങ്ങള്‍

8. നിര്‍വാണം നേടാനും ആത്മാവിന്‌ സ്വാതന്ത്ര്യം ലഭിക്കാനുമുള്ള പരമമായ വഴി അധാര്‍മ്മികതയാണന്നാണ്‌ അവരുടെ വിശ്വാസം. അതിനാലാണ്‌ പ്രാകൃതമായ കാര്യങ്ങള്‍ ചെയ്യുന്നതും കാരണം ഒന്നുമില്ലാതെ ഉറക്കെ ശാപവചനങ്ങള്‍ ഉരുവിടുന്നതും. അഘോരകള്‍ക്ക്‌ ജ്ഞാനോദയം ലഭിക്കുന്ന ഏക മാര്‍ഗ്ഗവും ഇതാണ്‌. വിചിത്രം എന്ന്‌ തോന്നാമെങ്കിലും ഇവര്‍ ജനങ്ങള്‍ക്ക്‌ അനുഗ്രഹങ്ങള്‍ നല്‍കുന്നത്‌ പോലും ഇത്തരം ശാപവാക്കുകളിലൂടെയാണ്‌.

അഘോര സന്യാസികളെ കുറിച്ചുള്ള വിചിത്ര സത്യങ്ങള്‍

അഘോര സന്യാസികളെ കുറിച്ചുള്ള വിചിത്ര സത്യങ്ങള്‍

9. കഴുത്തിന്‌ ചുറ്റും തലയോട്ടി മാലയിട്ടാണ്‌ ഇവരെ പലപ്പോഴും കാണപ്പെടുന്നത്‌- ജീവിതത്തിന്റെ പ്രധാന ഭാഗമാണ്‌ മനുഷ്യന്റെ തലയോട്ടി എന്നാണ്‌ ഇവരുടെ വിശ്വാസം.അഘോരകള്‍ മറ്റൊരു അടയാളമായി ദഹിപ്പിച്ച ആളുകളുടെ തുടയെല്ല്‌ എടുത്ത്‌ ഊന്ന്‌ വടിയായും ഉപയോഗിക്കാറുണ്ട്‌.അവര്‍ സാധാരണ മുടി വെട്ടുകയോ നനയ്‌ക്കുകയോ ചെയ്യാറില്ല. അതിനാലാണ്‌ സ്വാഭാവികമായുള്ള നീണ്ട ജടപിടിച്ച മുടി അവരുടെ പ്രതിച്ഛായയുടെ ഒരു ഭാഗമായിരിക്കുന്നത്‌. ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ, ഷെയര്‍ ചെയ്യൂ

അഘോര സന്യാസികളെ കുറിച്ചുള്ള വിചിത്ര സത്യങ്ങള്‍

അഘോര സന്യാസികളെ കുറിച്ചുള്ള വിചിത്ര സത്യങ്ങള്‍

10 അഘോരികള്‍ മരിജുവാന വലിക്കുന്നതില്‍ വിശ്വസിക്കുന്നവരാണ്‌. പതിവ്‌ ശീലമായ ധ്യാനത്തിന്‌ കൂടുതല്‍ ഏകാഗ്രത നല്‍കാന്‍ ഇത്‌ സാഹായിക്കുമെന്നാണ്‌ അവര്‍ കരുതുന്നത്‌. എല്ലായ്‌പ്പോഴും മരിജുവാനയുടെ ലഹരിയിലാണെങ്കിലും എപ്പോഴും വളരെ ശാന്തരായാണ്‌ കാണപ്പെടുക. മയക്ക്‌ മരുന്ന്‌ നല്‍കുന്ന മതിഭ്രമത്താല്‍ ഉയര്‍ന്ന ആത്മീയ അനുഭവം ഉണ്ടായതായി ഇവര്‍ക്ക്‌ തോന്നും. സെക്‌സ്‌ട്രോളജി,ലൈംഗിക സ്വഭാവം തിരിച്ചറിയൂ

English summary

Bizarre Truths About The Mystic Aghori Sadhus

None of the cults in the history of mankind have inspired such a degree of bafflement, loathing, fear and disgust in equal measures than the mystic, and often acknowledged as the cannibalistic tribe of India called the Aghoris or the Aghori sadhus.
X
Desktop Bottom Promotion