For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ശിവന്റെയും ശനിയുടെയും അനുഗ്രഹത്തിനും സൗഭാഗ്യത്തിനും ശനി പ്രദോഷ വ്രതം

|

പഞ്ചാംഗമനുസരിച്ച്, എല്ലാ മാസവും ശുക്ലപക്ഷത്തിലെ ത്രയോദശി തിഥിയിലും കൃഷ്ണപക്ഷത്തിലും പ്രദോഷ വ്രതം ആചരിക്കുന്നു. ശിവന് സമര്‍പ്പിച്ചിരിക്കുന്നതാണ് ഈ വ്രതം. നവംബര്‍ മാസത്തില്‍ 5ാം തീയതി ശനിയാഴ്ചയാണ് പ്രദോഷം വരുന്നത്. ഈ ദിവസം ശനിയാഴ്ചയായതിനാല്‍ ഇത് ശനി പ്രദോഷ വ്രതം എന്നറിയപ്പെടും. ശനി പ്രദോഷ വ്രതത്തില്‍ ശിവനെയും ശനി ദേവനെയും ആരാധിക്കുന്നത് ഐശ്വര്യപ്രദമായി കണക്കാക്കുന്നു. ശനി പ്രദോഷ വ്രതത്തിന്റെ പ്രാധാന്യവും പൂജാ രീതികളും എന്തെന്ന് അറിയാന്‍ ലേഖനം വായിക്കൂ.

Most read: വൃശ്ചികം രാശിയില്‍ ശുക്രന്റെ സംക്രമണം; ഈ 6 രാശിക്ക് രാജയോഗ കാലംMost read: വൃശ്ചികം രാശിയില്‍ ശുക്രന്റെ സംക്രമണം; ഈ 6 രാശിക്ക് രാജയോഗ കാലം

പ്രദോഷ വ്രതത്തിന്റെ ഗുണങ്ങള്‍

പ്രദോഷ വ്രതത്തിന്റെ ഗുണങ്ങള്‍

പ്രദോഷ വ്രതം ആചരിക്കുന്നതിലൂടെ ഭക്തര്‍ക്ക് നിരവധി നേട്ടങ്ങള്‍ ലഭിക്കുന്നു. ശിവന്‍ പ്രസാദിക്കുകയും ഭക്തരുടെമേല്‍ അനുഗ്രഹം ചൊരിയുകയും ചെയ്യുന്നു. ജീവിതത്തിലെ എല്ലാ പ്രശ്നങ്ങള്‍ക്കും ഈ വ്രതം ഒരു പരിഹാരമായി കണക്കാക്കപ്പെടുന്നു. മാത്രമല്ല, ഈ ദിവസം ശനിദേവനെ ആരാധിക്കുന്നതും കൂടുതല്‍ ഐശ്വര്യമായി കണക്കാക്കപ്പെടുന്നു. സൂര്യോദയത്തിനുമുമ്പ് കുളിച്ച് ശിവനു മുന്നില്‍ പ്രാര്‍ത്ഥിക്കണം. ഈ ദിവസത്തെ പൂജ വൈകുന്നേരമായ പ്രദോഷ കാലത്താണ്. പൂജാ സമയം വൈകുന്നേരം 4:00 നും 7:00 നും ഇടയിലായിരിക്കണം. ദിവസം മുഴുവനും ഓം നമഃ ശിവായ മന്ത്രം ജപിക്കണം. ഇതുകൂടാതെ ശനി ദേവനോടും പ്രാര്‍ത്ഥിക്കണം.

ശനി പ്രദോഷ വ്രതത്തിന്റെ പ്രാധാന്യം

ശനി പ്രദോഷ വ്രതത്തിന്റെ പ്രാധാന്യം

പ്രദോഷ വ്രത ദിവസം ശിവനെയും പാര്‍വ്വതിയെയും ആരാധിക്കുന്നത് ശുഭകരമാണ്. ശനി പ്രദോഷ വ്രതം അനുഷ്ഠിക്കുന്നവര്‍ക്ക് പരമശിവന്റെ പ്രത്യേക അനുഗ്രഹം ലഭിക്കും. സന്താനലബ്ധിക്ക് വേണ്ടിയാണ് ഈ വ്രതം അനുഷ്ഠിക്കുന്നത്. സന്താനമില്ലാത്തവര്‍ പ്രത്യേകിച്ച് ശനിപ്രദോഷ വ്രതം അനുഷ്ഠിക്കണമെന്നാണ് വിശ്വാസം. ശിവന്റെ കൃപയാല്‍ നിങ്ങള്‍ക്ക് സന്താനലബ്ധിയുണ്ടാകുന്നു. കൂടാതെ ഈ വ്രതം അനുഷ്ഠിക്കുന്നതിലൂടെ ശനിദോഷത്തില്‍ നിന്നും ഭക്തര്‍ക്ക് മോചനവും ലഭിക്കും.

Most read:നവംബര്‍ മാസത്തില്‍ ഈ 5 രാശിക്ക് കഷ്ടകാലം പുറകേവരുംMost read:നവംബര്‍ മാസത്തില്‍ ഈ 5 രാശിക്ക് കഷ്ടകാലം പുറകേവരും

ശനി പ്രദോഷ വ്രതം ശുഭമുഹൂര്‍ത്തം

ശനി പ്രദോഷ വ്രതം ശുഭമുഹൂര്‍ത്തം

ഈ ദിവസം പ്രദോഷകാലത്ത് ശിവന് രുദ്രാഭിഷേകം നടത്തുന്നത് പുണ്യം നല്‍കുന്ന പ്രവൃത്തിയാണ്. പരമേശ്വരനെ പൂര്‍ണ്ണ ഭക്തിയോടെ ആരാധിക്കുന്ന ഭക്തരുടെ ആഗ്രഹങ്ങള്‍ തീര്‍ച്ചയായും സഫലമാകും. ഹിന്ദു കലണ്ടര്‍ അനുസരിച്ച്, കാര്‍ത്തിക മാസത്തിലെ ശുക്ല പക്ഷത്തിലെ ത്രയോദശി തിഥി നവംബര്‍ 05 ന് വൈകുന്നേരം 05.06 മുതല്‍ ആരംഭിക്കുന്നു. ത്രയോദശി തിഥി 06ന് ഞായറാഴ്ച വൈകുന്നേരം 04:28ന് അവസാനിക്കും. ശനി പ്രദോഷ പൂജാ മുഹൂര്‍ത്തം വൈകിട്ട് 05:41 മുതല്‍ 08:17 വരെയാണ്.

ശനിപ്രദോഷ നാളില്‍ ചെയ്യേണ്ട പ്രതിവിധികള്‍

ശനിപ്രദോഷ നാളില്‍ ചെയ്യേണ്ട പ്രതിവിധികള്‍

ശനിദോഷത്തിന് പരിഹാരമായി ശനി പ്രദോഷ നാളില്‍ വൈകുന്നേരം ഭോലേനാഥിന് കറുത്ത എള്ള് സമര്‍പ്പിച്ച് പഞ്ചാക്ഷര മന്ത്രം 108 തവണ 'ഓം നമഃ ശിവായ' ജപിക്കുക. ഇതോടെ പണവുമായി ബന്ധപ്പെട്ട എല്ലാ പ്രശ്‌നങ്ങളും അവസാനിക്കും. ദാമ്പത്യ ജീവിതത്തില്‍ സന്തോഷം ഉണ്ടാകും. ശനി പ്രദോഷ ദിനത്തില്‍ 21 കൂവള ഇലകള്‍ ഓരോന്നായി പരമേശ്വരന് സമര്‍പ്പിക്കുക. തുടര്‍ന്ന് ശിവ ചാലിസ ചൊല്ലുക. ശിവനെ പ്രീതിപ്പെടുത്തിയാല്‍ ശനിദോഷവും കുറയുമെന്നാണ് വിശ്വാസം. ശനിയുടെ സ്വാധീനത്താല്‍ ബുദ്ധിമുട്ടുന്നവര്‍ക്ക് ഉറപ്പായ പരിഹാരമാണിത്.

Most read:വ്യക്തിത്വ വികസനത്തിന് വാസ്തുവിലുണ്ട് ചെറിയ ചില വഴികള്‍Most read:വ്യക്തിത്വ വികസനത്തിന് വാസ്തുവിലുണ്ട് ചെറിയ ചില വഴികള്‍

കുട്ടികള്‍ ഉണ്ടാകാന്‍

കുട്ടികള്‍ ഉണ്ടാകാന്‍

നിങ്ങള്‍ക്ക് സന്താനഭാഗ്യമുണ്ടാകാനായി ശനിപ്രദോഷ നാളില്‍ ശിവക്ഷേത്രത്തിലെ ശിവലിംഗത്തില്‍ 11 പൂക്കളും 11 ഇലകളും കൊണ്ട് നിര്‍മ്മിച്ച മാല അര്‍പ്പിക്കുക. എല്ലാ ശനിയാഴ്ചകളിലും കടുകെണ്ണ വിളക്ക് കത്തിച്ച് ശനി മന്ത്രം ജപിക്കുക.

സാമ്പത്തിക പ്രശ്‌നം അകറ്റാന്‍

സാമ്പത്തിക പ്രശ്‌നം അകറ്റാന്‍

സാമ്പത്തിക പ്രശ്‌നത്താല്‍ ബുദ്ധിമുട്ടുന്നവര്‍ ശനി പ്രദോഷ നാളില്‍ ശിവക്ഷേത്രത്തില്‍ പാല്‍ ദാനം ചെയ്യുക. ഈ പ്രതിവിധി ചെയ്യുന്നതിലൂടെ, നിങ്ങളുടെ വീട്ടില്‍ ഐശ്വര്യം വര്‍ദ്ധിക്കുകയും പുതിയ വരുമാന സ്രോതസ്സുകള്‍ തുറക്കുകയും ചെയ്യും.

Most read:വാസ്തു പ്രകാരം നിങ്ങളുടെ ഉയര്‍ച്ചയ്ക്കായി വീട്ടില്‍ സ്ഥാപിക്കാവുന്ന പെയിന്റിംഗുകള്‍Most read:വാസ്തു പ്രകാരം നിങ്ങളുടെ ഉയര്‍ച്ചയ്ക്കായി വീട്ടില്‍ സ്ഥാപിക്കാവുന്ന പെയിന്റിംഗുകള്‍

ദാമ്പത്യ സുഖത്തിന്

ദാമ്പത്യ സുഖത്തിന്

ദാമ്പത്യ ജീവിതത്തില്‍ എന്തെങ്കിലും പ്രശ്നങ്ങള്‍ ഉള്ളവര്‍ ശനിയാഴ്ച ശിവനെയും പാര്‍വതി ദേവിയെയും ആരാധിക്കുക. അതിനുശേഷം ഒരു കറുത്ത പശുവിന്റെ നെറ്റിയില്‍ കുങ്കുമ തിലകം ചാര്‍ത്തുക. ഇത് നിങ്ങളുടെ ദാമ്പത്യ ജീവിതത്തില്‍ സന്തോഷം നിറയ്ക്കാനുള്ള പ്രതിവിധിയാണ്.

English summary

Shani Pradosh vrat November 2022 Date, Shubh Muhurat And Puja Vidhi in Malayalam

If Pradosh vrat falls on Saturday, it is called Shani Pradosh Vrat. Know about the date, shubh muhurat and puja vidhi of Shani pradosh vrat in november 2022.
Story first published: Friday, November 4, 2022, 9:39 [IST]
X
Desktop Bottom Promotion