For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ശനിദോഷം നിശ്ശേഷം മാറാന്‍ ഉത്തമം ഈ ദിനം; ശനി ജയന്തിയില്‍ ചെയ്യേണ്ടത്

|

നീതിയുടെ ദേവനായി ശനിദേവനെ കണക്കാക്കപ്പെടുന്നു. ജ്യോതിഷമനുസരിച്ച്, ശനിദേവന്‍ എല്ലാവര്‍ക്കും അവരുടെ പ്രവൃത്തികള്‍ക്കനുസരിച്ച് ഫലം നല്‍കുന്നു. സല്‍പ്രവൃത്തികള്‍ ചെയ്യുന്നവര്‍ക്ക് ശനിദേവന്റെ കൃപ നിലനില്‍ക്കുന്നു. നേരെമറിച്ച്, മോശം പ്രവൃത്തി ചെയ്യുന്നവരെ ശനിദേവന്‍ ശിക്ഷിക്കുന്നു. ശനിയുടെ അപഹാരം ഉള്ള സമയത്ത്, ഒരു വ്യക്തിക്ക് ശാരീരികവും മാനസികവും സാമ്പത്തികവുമായ പ്രശ്‌നങ്ങള്‍ നേരിടേണ്ടിവരും. ഏഴരശനി, കണ്ടകശനി എന്നിങ്ങനെയൊക്കെ നിങ്ങളില്‍ ശനിദോഷം ഭവിക്കാം.

Most read: ജൂണ്‍ മാസം 27 നക്ഷത്രങ്ങള്‍ക്കും ഗുണദോഷ ഫലങ്ങള്‍

ഹിന്ദുമത വിശ്വാസപ്രകാരം എല്ലാ വര്‍ഷവും ശനി ജയന്തി ആഘോഷിക്കുന്നു. വൈശാഖ മാസത്തിലെ അമാവാസി നാളിലാണ് ശനിദേവന്‍ ജനിച്ചത്. ഈ വര്‍ഷം ജൂണ്‍ 10 നാണ് ശനി ജയന്തി. ഈ ദിവസം ശനിദേവനെ ആരാധിക്കുന്നതിലൂടെ നിങ്ങള്‍ക്ക് ശനികോപം നീക്കാനും ശനിയുടെ അനുഗ്രഹം നേടാനും സാധിക്കുന്നു. ജ്യോതിഷത്തില്‍ ശനി ദേവനെ പ്രീതിപ്പെടുത്തുന്നതിനുള്ള പരിഹാരങ്ങള്‍ നല്‍കിയിട്ടുണ്ട്. അത്തരത്തില്‍ ശനിദേവനെ പ്രീതിപ്പെടുത്താനുള്ള ഉത്തമ ദിവസമാണ് ശനിജയന്തി. ശനിജയന്തിയുടെ പ്രത്യേകതയും ഈ ദിവസം ശനിദേവനെ പ്രീതിപ്പെടുത്തി ശനിദോഷം നീക്കാനുള്ള പരിഹാര മാര്‍ഗങ്ങളും ഈ ലേഖനത്തില്‍ വായിച്ചറിയാം.

ശനി ജയന്തി 2021

ശനി ജയന്തി 2021

ശനി ജയന്തിയില്‍ ഭക്തര്‍ ഉപവാസവും പ്രാര്‍ത്ഥനയുമായി കഴിച്ചുകൂട്ടി ശനി ക്ഷേത്രങ്ങള്‍ സന്ദര്‍ശിക്കുന്നതിലൂടെ ശനിദേവനെ പ്രീതിപ്പെടുത്താവുന്നതാണ്. ഈ വഴികളിലൂടെ ഭക്തര്‍ക്ക് ഭാഗ്യവും കൈവരുന്നു. ശനി ദേവനെ കര്‍മ്മത്തിന്റെയും നീതിയുടെയും ദേവനായി കണക്കാക്കപ്പെടുന്നു, എല്ലാവരുടെയും സംസാരം, പ്രവൃത്തികള്‍, ചിന്തകള്‍ എന്നിവ അനുസരിച്ച് കൃത്യമായി ഫലങ്ങള്‍ നല്‍കുന്നയാളാണ് ശനി.

ശനിദോഷ ഫലങ്ങള്‍

ശനിദോഷ ഫലങ്ങള്‍

ശനിയുടെ സ്വാധീനം (ജാതകത്തില്‍ ഈ ഗ്രഹം ക്ഷുദ്രമാണെങ്കില്‍) ഒരാളുടെ ജീവിതത്തിലെ തടസങ്ങള്‍, പോരാട്ടങ്ങള്‍, വിഷമകരമായ സാഹചര്യങ്ങള്‍, വെല്ലുവിളികള്‍ എന്നിവ ഉണ്ടാകുന്നു. പ്രത്യേകിച്ചും ഏഴര ശനി കാലയളവ്. മറ്റ് ക്ഷുദ്ര ഗ്രഹങ്ങളുമായോ അല്ലെങ്കില്‍ ശനി മഹാദശ (ജാതകത്തില്‍ ക്ഷുദ്രമാണെങ്കില്‍) കാലഘട്ടമാണെങ്കിലോ പ്രയാസങ്ങള്‍ക്ക് കാരണമാകും. ഇത്തരം അവസ്ഥകളില്‍, ശനി ദോഷ പരിഹാരങ്ങള്‍ ചെയ്യാന്‍ ശനിയാഴ്ച ദിവസവു കൂടാതെ ശനി ജയന്തിയും ശുഭ ദിനങ്ങളായി കണക്കാക്കപ്പെടുന്നു. ശനിയുടെ മോശം സ്ഥാനത്താല്‍ കഷ്ടത അനുഭവിക്കുന്നവര്‍ ഈ ദിവസത്തില്‍ ശനിയെ ആരാധിച്ചാല്‍ അവര്‍ക്ക് ശനികോപം നീക്കാന്‍ സാധിക്കും.

Most read:ചൊവ്വയുടെ രാശിമാറ്റം; ശ്രദ്ധിക്കേണ്ട രാശിക്കാര്‍ ഇവരാണ്

ശനി മന്ത്രം

ശനി മന്ത്രം

ശനിയാഴ്ച ദിവസങ്ങളിലും ശനി ജയന്തിയിലും നിങ്ങളുടെ കഷ്ടകാലങ്ങള്‍ നീക്കാന്‍ ഹനുമാന്‍ ചാലിസ ചൊല്ലുകയും ഹനുമാന്‍ സ്വാമിക്ക് എണ്ണ അര്‍പ്പിക്കുകയും ചെയ്യുക. കൂടാതെ, എല്ലാ ദിവസവും സൂര്യാസ്തമയത്തിനുശേഷം നിങ്ങള്‍ക്ക് ഇനിപ്പറയുന്ന ശനി മന്ത്രം ചൊല്ലാം:

നീലാഞ്ചന സമ ഭാസം രവിപുത്രം യമ ഗ്രജം

ഛായാ മാര്‍ത്താണ്ഡ സംഭൂതം തം നമാമി ശനൈശ്ഛര്യം

ശനി ജയന്തിയിലെ സൂര്യഗ്രഹണം

ശനി ജയന്തിയിലെ സൂര്യഗ്രഹണം

ശനി ജയന്തി ദിനത്തില്‍, വര്‍ഷത്തിലെ ആദ്യത്തെ സൂര്യഗ്രഹണം നടക്കും. എന്നിരുന്നാലും, ഇന്ത്യയില്‍ സമ്പൂര്‍ണ്ണ സൂര്യഗ്രഹണം ഉണ്ടാകില്ല. ഈ ദിവസം രണ്ട് ശുഭയോഗങ്ങളും രൂപം കൊള്ളുന്നുണ്ട്. അമാവസി തിതി ജൂണ്‍ 09 ന് ഉച്ചക്ക് 1:57 ന് ആരംഭിച്ച് ജൂണ്‍ 10 ന് 04:22 ന് അവസാനിക്കും. സൂര്യന്‍ ഇടവം രാശിയിലായിരിക്കും. ഈ ദിവസം സൂര്യന്‍ രോഹിണി- മകയിരം നക്ഷത്രങ്ങളില്‍ തുടരും.

Most read:ജൂണ്‍ മാസം 12 രാശിക്കും സാമ്പത്തിക സ്ഥിതിയും ജോലിയും ഇങ്ങനെ

ശനി ദേവനെ ആരാധിക്കാന്‍

ശനി ദേവനെ ആരാധിക്കാന്‍

ഈ പുണ്യദിനത്തില്‍, അതിരാവിലെ എഴുന്നേറ്റ് കുളിക്കുക. ഈ വര്‍ഷം, ആരാധനാലയങ്ങളില്‍ വിലക്കുകള്‍ ഉള്ളതിനാല്‍ വീട്ടില്‍ പൂജ നടത്തി ശനി ദേവനെ ആരാധിക്കുക. വീട്ടിലെ പൂജാമുറിയില്‍ വിളക്ക് കത്തിക്കുക. ശനി ചാലിസ പാരായണം ചെയ്യുക. കഴിയുമെങ്കില്‍, ഈ ദിവസത്തിലും വ്രതം അനുഷ്ഠിക്കുക. ശനി ജയന്തി ദിനത്തില്‍ ദരിദ്രര്‍ക്ക് ദാനം ചെയ്യുന്നത് പലമടങ്ങ് ഫലങ്ങള്‍ നല്‍കുന്നു. ഈ വര്‍ഷത്തെ ആദ്യത്തെ സൂര്യഗ്രഹണം ശനി ജയന്തി ദിനത്തിലാണ്. ഇടവം രാശിയില്‍ ജനിച്ച ആളുകളില്‍ ഇത് ഏറ്റവും കൂടുതല്‍ സ്വാധീനം ചെലുത്തും

ശനിദോഷത്തില്‍ നിന്ന് മുക്തി നേടാന്‍

ശനിദോഷത്തില്‍ നിന്ന് മുക്തി നേടാന്‍

ശനി ദോഷം ബാധിച്ചവര്‍ എല്ലാ ശനിയാഴ്ചയും ശനിദേവിന്റെ മന്ത്രം 'ഓം പ്രാം പ്രീം പ്രൗം സ: ശനൈശ്ചര്യെ നമ:' എന്ന് ചൊല്ലണം. ശനിയാഴ്ച രാവിലെ കുളിച്ച് ആല്‍മരത്തില്‍ വെള്ളം നല്‍കുന്നത് ശുഭമാണ്. മഹാമൃത്യുഞ്ജയ മന്ത്രം അല്ലെങ്കില്‍ 'ഓം നമ ശിവായ' മന്ത്രം ചൊല്ലിക്കൊണ്ടും എല്ലാ ദിവസവും സുന്ദരകാണ്ഡം പാരായണം ചെയ്യുന്നതിലൂടെയും ശനിദേവനെ പ്രീതിപ്പെടുത്താവുന്നതാണ്. ശനിയുടെ പ്രീതി പിടിച്ചുപറ്റാന്‍ ശനിയാഴ്ച ദിവസം വ്രതവും നോല്‍ക്കണം. ശനിദേവിനെ പ്രസാദിപ്പിക്കാന്‍ ഹനുമാനെയും ആരാധിക്കണം. പ്രായമായവരെ ബഹുമാനിക്കുന്നതും ദരിദ്രരെ സഹായിക്കുന്നതും ശനിദേവിന്റെ അനുഗ്രഹം നേടാനുള്ള വഴികളാണ്.

English summary

Shani Jayanti 2021: Shani Dev Puja Vidhi, Upay Dos and Don'ts and Significance in Malayalam

Shani Jayanti is observed to mark the birthday of Lord Shani as per Hindu mythology. Read on Shani Dev Puja Vidhi, Upay Dos and Don'ts and Significance in Malayalam.
Story first published: Thursday, June 3, 2021, 18:00 [IST]
X