For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കുംഭത്തില്‍ ശനിയുടെ അസ്തമയം; മാര്‍ച്ച് 05 വരെ ഈ രാശിക്കാര്‍ക്ക് കഷ്ടപ്പാടും ദുരിതകാലവും

|

ജ്യോതിഷത്തില്‍ ശനിയെ വളരെ ഉഗ്രവും കഠിനവും ക്രൂരവുമായ ഗ്രഹമായി കണക്കാക്കപ്പെടുന്നു. കര്‍മ്മഫലം നല്‍കുന്നവനാണ് ശനി ദേവന്‍, ഒരു വ്യക്തിക്ക് അവന്റെ കര്‍മ്മത്തിനനുസരിച്ച് ശനി ഫലങ്ങള്‍ നല്‍കുന്നു. ഒരു വ്യക്തിയുടെ ജീവിതത്തിന്റെ പല വശങ്ങളെയും ശനി ബാധിക്കുന്നു. ജ്യോതിഷപ്രകാരം, ജനുവരി 17ന് ശനി ദേവന്‍ തന്റെ രാശി മാറുന്നു. ഇതിനുശേഷം, ജനുവരി 30ന് ശനി തന്റെ ഭവനമായ കുംഭം രാശിയില്‍ അസ്തമിക്കുന്നു. 2023 മാര്‍ച്ച് 05 വരെ ശനി ഈ അവസ്ഥയിലായിരിക്കും. ഇതുമൂലം പല രാശിചിഹ്നങ്ങളിലുള്ളവര്‍ക്കും പ്രശ്‌നങ്ങള്‍ നേരിടേണ്ടി വന്നേക്കാം.

Also read: ഭാര്യാഭര്‍ത്താക്കന്മാര്‍ തമ്മിലുള്ള പ്രായവ്യത്യാസം പ്രശ്‌നം; ചാണക്യന്‍ പറയുന്ന 5 കാര്യങ്ങള്‍Also read: ഭാര്യാഭര്‍ത്താക്കന്മാര്‍ തമ്മിലുള്ള പ്രായവ്യത്യാസം പ്രശ്‌നം; ചാണക്യന്‍ പറയുന്ന 5 കാര്യങ്ങള്‍

ജ്യോതിഷ പ്രകാരം, ശനി സൂര്യനില്‍ നിന്ന് 15 ഡിഗ്രിയില്‍ അല്ലെങ്കില്‍ അടുത്ത് സ്ഥിതിചെയ്യുമ്പോള്‍, അത് അസ്തമിക്കുന്നു. ശനിയുടെ അസ്തമയം കാരണം ഈ സമയം 3 രാശിക്കാര്‍ കൂടുതല്‍ ശ്രദ്ധിക്കേണ്ടതുണ്ട്. ആ രാശിക്കാര്‍ ആരൊക്കെയാണെന്ന് നമുക്ക് നോക്കാം. ഒപ്പം ശനിദോഷ നിവാരണത്തിനുള്ള ചില പ്രതിവിധികളും നിങ്ങള്‍ക്ക് ഇവിടെ വായിച്ചറിയാം.

കര്‍ക്കിടകം

കര്‍ക്കിടകം

കര്‍ക്കടകം രാശിക്കാര്‍ക്ക് ഏഴാം ഭാവാധിപനാണ് ശനി. ജനുവരി 30ന് ശനി അസ്തമിക്കുന്നതിനാല്‍, കര്‍ക്കടക രാശിക്കാര്‍ക്ക് അവരുടെ തൊഴില്‍ രംഗത്ത് നിരവധി വെല്ലുവിളികള്‍ നേരിടേണ്ടിവരും. പങ്കാളിത്തത്തോടെയുള്ള ബിസിനസ്സ് ചെയ്യുമ്പോള്‍ ശ്രദ്ധിക്കണം. പുതിയ പങ്കാളിത്ത പ്രവൃത്തികളില്‍ ജാഗ്രത പാലിക്കുക. നിക്ഷേപം നടത്തുന്നതിന് മുമ്പ് നിങ്ങള്‍ വളരെയധികം ചിന്തിക്കണം. ഈ സമയത്ത് നിങ്ങള്‍ക്ക് സാമ്പത്തിക നഷ്ടം ഉണ്ടാകാനും സാധ്യതയുണ്ട്. വിവാഹിതര്‍ക്ക് അവരുടെ പങ്കാളിയുമായി പ്രശ്‌നങ്ങളുണ്ടായേക്കാം.

ചിങ്ങം

ചിങ്ങം

ചിങ്ങം രാശിക്കാര്‍ക്ക് ശനി ആറാം ഭാവത്തില്‍ അസ്തമിക്കും. ഈ സമയം നിങ്ങളുടെ ആരോഗ്യം ശ്രദ്ധിക്കുക. ജനുവരി 30ന് ശനി അസ്തമിക്കുന്നതിനാല്‍ ചിങ്ങം രാശിക്കാരുടെ സാമ്പത്തിക സ്ഥിതിയില്‍ ഇളക്കമുണ്ടായേക്കാം. നിങ്ങളുടെ സാമ്പത്തിക ചെലവുകള്‍ ഉയര്‍ന്നേക്കാം. പണച്ചെലവ് നിയന്ത്രിച്ചില്ലെങ്കില്‍ സ്ഥിതിഗതികള്‍ കൈവിട്ടുപോകും. അടുത്ത ബന്ധുവിന്റെ ആരോഗ്യം മോശമാകാന്‍ സാധ്യതയുണ്ട്. ശനിയുടെ അസ്തമയം കാരണം നിങ്ങളുടെ ദാമ്പത്യജീവിതം വളരെ ശ്രദ്ധിക്കുക.

Also read:കാല് കയറ്റിവച്ച് ഇരുന്നാല്‍ പാപ്പരാകും; ഈ മോശം ശീലങ്ങള്‍ വരുത്തും ഗ്രഹദോഷം, ഒപ്പം പണനഷ്ടവുംAlso read:കാല് കയറ്റിവച്ച് ഇരുന്നാല്‍ പാപ്പരാകും; ഈ മോശം ശീലങ്ങള്‍ വരുത്തും ഗ്രഹദോഷം, ഒപ്പം പണനഷ്ടവും

വൃശ്ചികം

വൃശ്ചികം

ശനിയുടെ അസ്തമയമായതിനാല്‍ ഈ സമയം വൃശ്ചികം രാശിക്കാരും അല്‍പം ശ്രദ്ധിക്കണം. വൃശ്ചിക രാശിക്കാര്‍ക്ക് ശനി മൂന്നാം ഭാവത്തില്‍ അസ്തമിക്കും. ഇത് നിങ്ങളുടെ സഹോദര ബന്ധങ്ങളെ ബാധിക്കും. ഈ സമയം വലിയ നിക്ഷേപങ്ങള്‍ ഒഴിവാക്കുക. ബിസിനസ്സില്‍ പുതിയ പ്ലാനുകളില്‍ പ്രവര്‍ത്തനം ആരംഭിക്കരുത്. ഹ്രസ്വദൂര യാത്രകള്‍ നടത്താം. ഈ കാലയളവില്‍ ആര്‍ക്കും പണം കടം കൊടുക്കരുത്, അല്ലാത്തപക്ഷം അത് കിട്ടാതെ വന്നേക്കാം. ശനിയുടെ ദോഷഫലങ്ങള്‍ കാരണം നിങ്ങളുടെ മാതാവിന്റെ ആരോഗ്യം മോശമായേക്കാം. നിങ്ങളുടെ കരിയറിലും ചില പ്രശ്‌നങ്ങള്‍ നേരിടേണ്ടി വന്നേക്കാം.

ശനിദോഷം ഒഴിവാക്കാന്‍ പ്രതിവിധികള്‍

ശനിദോഷം ഒഴിവാക്കാന്‍ പ്രതിവിധികള്‍

ശനിദേവന്റെ കോപം ഒഴിവാക്കാന്‍ ദിവസവും നിങ്ങള്‍ ഹനുമാനെ ആരാധിക്കുകയും സുന്ദരകാണ്ഡം വായിക്കുകയും ചെയ്യുക. ഇതുകൂടാതെ ശനിയാഴ്ച ദിവസം വ്രതം അനുഷ്ഠിക്കണം. ശനിയാഴ്ച ദിവസം പാവപ്പെട്ടവര്‍ക്കും ദരിദ്രര്‍ക്കും കറുത്ത വസ്തുക്കള്‍ ദാനം ചെയ്യണം. കൂടാതെ ശനിയാഴ്ചകളില്‍ നായയെ ശല്യപ്പെടുത്തരുത്.

Also read:മരുമകളുടെ പേര് ഈ അക്ഷരത്തിലാണോ തുടങ്ങുന്നത്? ലക്ഷ്മീദേവിയുടെ അനുഗ്രഹം; ഭര്‍തൃവീട്ടില്‍ ഭാഗ്യംAlso read:മരുമകളുടെ പേര് ഈ അക്ഷരത്തിലാണോ തുടങ്ങുന്നത്? ലക്ഷ്മീദേവിയുടെ അനുഗ്രഹം; ഭര്‍തൃവീട്ടില്‍ ഭാഗ്യം

കറുത്ത നായ്ക്കള്‍ക്ക് ഭക്ഷണം നല്‍കുക

കറുത്ത നായ്ക്കള്‍ക്ക് ഭക്ഷണം നല്‍കുക

ശനിദോഷത്തില്‍ നിന്ന് മുക്തി നേടാനുള്ള ഉത്തമ പ്രതിവിധിയാണ് ഇത്. ശനിയാഴ്ചകളില്‍ കറുത്ത പശുക്കള്‍ക്കും നായ്ക്കള്‍ക്കും ഭക്ഷണം കൊടുക്കുന്നതും പക്ഷികള്‍ക്ക് ഭക്ഷണം നല്‍കുന്നതും ശനിയുടെ ദോഷഫലങ്ങള്‍ തടയാന്‍ സഹായിക്കും.

ദരിദ്രരെ സഹായിക്കുക

ദരിദ്രരെ സഹായിക്കുക

ശനിദേവന്റെ ദോഷഫലങ്ങള്‍ ഇല്ലാതാക്കാനായി ശനിയാഴ്ച ദിവസം ദരിദ്രനായ ഒരാള്‍ക്ക് എണ്ണ സമ്പന്നമായ ഭക്ഷണം നല്‍കുക. ജീവിതത്തില്‍ ശനി സൃഷ്ടിക്കുന്ന തടസ്സങ്ങള്‍ ഇല്ലാതാകാന്‍ ശനിയാഴ്ചകളില്‍ കറുത്ത കുതിരലാടം കൊണ്ട് ഉണ്ടാക്കിയ മോതിരം ധരിക്കണം. അങ്ങനെ ചെയ്യുന്നതിലൂടെ നിങ്ങള്‍ക്ക് ശനിയുടെ അനുഗ്രഹം ലഭിക്കും.

Also read:വീട്ടിലെ ദുഷ്ടശക്തികളെ അകറ്റാം, കാളസര്‍പ്പദോഷത്തിനും പരിഹാരം; കര്‍പ്പൂരം കൊണ്ടൊരു വിദ്യAlso read:വീട്ടിലെ ദുഷ്ടശക്തികളെ അകറ്റാം, കാളസര്‍പ്പദോഷത്തിനും പരിഹാരം; കര്‍പ്പൂരം കൊണ്ടൊരു വിദ്യ

ആല്‍മരത്തെ ആരാധിക്കുക

ആല്‍മരത്തെ ആരാധിക്കുക

ഏഴരശനിയും കണ്ടകശനിയും അനുഭവിക്കുന്നവര്‍ ആല്‍മരത്തെ ആരാധിക്കുകയും അതിനുചുറ്റും ഏഴ് വട്ടം പ്രദക്ഷിണം ചെയ്യുകയും വേണം. ''ഓം ശം ശനൈശ്ചര്യായ നമ:'' എന്ന മന്ത്രവും ജപിക്കുക. ഏഴരശനിയും കണ്ടകശനിയും ഇല്ലാതാക്കാന്‍, ശനി ഭഗവാന് നീലപ്പൂക്കള്‍ അര്‍പ്പിക്കുകയും ശനിയാഴ്ചകളില്‍ പതിവായി മന്ത്രം ജപിച്ച് പ്രാര്‍ത്ഥിക്കുകയും ചെയ്യുക.

English summary

Shani Asta 2023: Saturn Set In Aquarius; These Zodiac Signs Have To Be More Careful

Shani Dev will be in a set state on January 30 to March 05. In such a situation, people of these zodiac signs need to be careful.
Story first published: Monday, January 16, 2023, 9:59 [IST]
X
Desktop Bottom Promotion