For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

രാവിലെ ഇവ ചെയ്താല്‍ ഈശ്വരാധീനം ഫലം..

|

ജീവിതത്തില്‍ നാം ഗതി പിടിയ്ക്കണമെങ്കില്‍ ഈശ്വരാധീനം അത്യാവശ്യമാണ്. എന്തെല്ലാമുണ്ടെങ്കിലും ഈശ്വരാധീനമില്ലെങ്കില്‍ ദോഷമാകും, ഫലം. കാര്യ തടസമാകും, ഫലം.

ക്യാരറ്റില്‍ ഒളിച്ച കല്യാണമോതിരം, പക്ഷേ ലേശം വൈകി

ഓരോ ദിവസവും ഉണര്‍ന്നെഴുന്നേല്‍ക്കുന്നത് നല്ല ദിവസമാകണേ എന്ന പ്രാര്‍ത്ഥനയോടെയായിരിയ്ക്കും. ഇതിനായി പല ചിട്ടകളും ചെയ്യുന്നവരുമുണ്ട്. രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ ഇന്നേ ദിവസം ഈശ്വരാധീനം ലഭിയ്ക്കുവാന്‍ നാം ചെയ്യേണ്ട ചില കര്‍മങ്ങളുണ്ട്, കാര്യങ്ങളുണ്ട്. ഇതെക്കുറിച്ചറിയൂ,

പണ്ടു കാലത്ത്

പണ്ടു കാലത്ത്

പണ്ടു കാലത്ത് നാം ബ്രാഹ്മമുഹൂര്‍ത്തത്തില്‍ എഴുന്നേറ്റ് മുങ്ങിക്കുളിച്ച് ക്ഷേത്ര ദര്‍ശനം പറയുന്നു. എന്നാല്‍ ഇന്നത്തെ കാലത്ത് ഇതൊന്നും പൂര്‍ണമായും സാധിച്ചില്ലെങ്കിലും ചിലതു ചെയ്യാം.

എഴുന്നേല്‍ക്കുക

എഴുന്നേല്‍ക്കുക

രാത്രി 10നു മുന്‍പേ കിടന്ന് രാവിലെ 6നെങ്കിലും ഉണര്‍ന്നെഴുന്നേല്‍ക്കുക. മലര്‍ന്നു കിടന്ന് ഉണര്‍ന്നെഴുന്നേല്‍ക്കുന്നയാല്‍ ഇടതു വശം ചരിഞ്ഞ് വലതു കൈ കൊണ്ട് നിലത്തു ശ്രീ എന്നെഴുതുക. പിന്നീട് വലതു വശം ചരിഞ്ഞ് എഴുന്നേല്‍ക്കുക.

പിന്നീട് എഴുന്നേറ്റ്

പിന്നീട് എഴുന്നേറ്റ്

പിന്നീട് എഴുന്നേറ്റ് കിഴക്കോട്ടു തിരിഞ്ഞു നിന്ന് ഇരു കൈകളും കൂട്ടിച്ചേര്‍ത്ത് കൈകളിലേയ്ക്കു നോക്കി കരാേ്രഗവസതീ ലക്ഷ്മീ എന്ന മന്ത്രം ചൊല്ലുക. പിന്നീട് നല്ല കണിയാകാം, കണ്ണാടി പോലെയുളളവ ആകാം. പിന്നീട് നിലത്തേയ്ക്കു കുനിഞ്ഞ് നിലം തൊട്ടു തൊഴണം. സമുദ്ര വസനേ ദേവീ എന്ന മന്ത്രം ചൊല്ലാം. ഗുരു, കാരണവന്മാരെ മനസില്‍ സ്മരിയ്ക്കണം.

പിന്നീട്

പിന്നീട്

പിന്നീട് ശരീര ശുദ്ധി ചെയ്യുക. ഇതിനു ശേഷം പൂജാമുറിയില്‍ പ്രാര്‍ത്ഥിയ്ക്കുക. അര മണിക്കൂര്‍ പ്രാര്‍ത്ഥിയ്ക്കുന്നതാണ് കൂടുതല്‍ നല്ലത്. വിളക്കു കൊളുത്തി പ്രാര്‍ത്ഥിയ്ക്കാം. പിന്നീട് ക്ഷേത്ര ദര്‍ശനം സാധിയ്ക്കുമെങ്കില്‍ നല്ലതാണ്.

സൂര്യനെ

സൂര്യനെ

സൂര്യനെ വന്ദിയ്ക്കുന്നതു നല്ലതാണ്. സാധാരണ ഗതിയില്‍ വെള്ളത്തില്‍ ഇറങ്ങി നിന്ന് കയ്യില്‍ വെള്ളമെടുത്ത് സൂര്യ മന്ത്രം, അതായത് ഗായത്രീ മന്ത്രം കിഴക്കോട്ടു തിരിഞ്ഞു നിന്ന് ചൊല്ലുന്നതാണ് നല്ലത്. സൂര്യോദയത്തോടനുബന്ധിച്ചു ചെയ്യുക. വെള്ളത്തില്‍ നിന്നു ചൊല്ലാന്‍ സാധിച്ചില്ലെങ്കില്‍ കൈക്കുടന്നയില്‍ വെള്ളമെടുത്ത് കിഴക്കോട്ടു തിരിഞ്ഞു നിന്നു ചെയ്യാം. വെള്ളമെടുത്തില്ലെങ്കില്‍ പോലും കിഴക്കോട്ടു തിരിഞ്ഞു നിന്ന് സൂര്യനഭിമുഖമായി നിന്ന് ഗായത്രീ മന്ത്ര ജപം നടത്തുന്നത് നല്ലതാണ്.

വിശ്വാസ പ്രകാരം

വിശ്വാസ പ്രകാരം

വിശ്വാസ പ്രകാരം രാവിലെയുള്ള ശരീര ശുദ്ധി, പൂജാദി കര്‍മങ്ങള്‍ക്കു ശേഷം മാത്രമേ വെള്ളം പോലും കുടിയ്ക്കാന്‍ പാടുവെന്നു പറയും. എന്തായാലും കുളിച്ച ശേഷം മാത്രം ഭക്ഷണം കഴിയ്ക്കുക.

 കാക്ക

കാക്ക

രാവിലെ ചോറു വേവുമ്പോള്‍ അല്‍പം ചോറ് കാക്കകള്‍ക്കു നല്‍കുന്നത് നല്ലതാണ്. കാക്ക മരിച്ചു പോയ കാരണവന്മാരെന്നാണ് നമുക്കു വിശ്വാസം. പ്രത്യേകിച്ചും ബലിക്കാക്ക. ഇവയ്ക്കു ചോറു നല്‍കുന്നത്, അന്നമൂട്ടുന്നത് ഏറെ നല്ലതു തന്നെയാണ്. പ്രാവിന് ഭക്ഷണം നല്‍കുന്നതും നല്ലതാണ്. ഇതു കേരളത്തിനു വെളിയില്‍ പലരും ചെയ്യുന്ന ഒന്നുമാണ്.

English summary

Rituals To Follow Every Morning To Get Blessings

Rituals To Follow Every Morning To Get Blessings, Read more to know about,
Story first published: Wednesday, July 31, 2019, 15:15 [IST]
X