For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

Rahu Transit 2023 Effects: കഷ്ടതകളും ഭാഗ്യമാറ്റങ്ങളും; 2023ല്‍ 12 രാശിക്കാരെയും രാഹു ബാധിക്കുന്നത് ഇപ്രകാരം

|

ജ്യോതിഷത്തില്‍ രാഹുവിനെ ഒരു നിഴല്‍ ഗ്രഹമായി അംഗീകരിച്ചിട്ടുണ്ട്. രാഹുവിന് സ്വന്തമായി ഒരു ലക്ഷണവുമില്ലെങ്കിലും ശനിക്ക് സമാനമായ ഫലങ്ങള്‍ രാഹു നല്‍കുമെന്ന് പറയപ്പെടുന്നു. ജ്യോതിഷത്തിലെ മറ്റൊരു നിയമം അനുസരിച്ച്, ജാതകത്തില്‍ ബുധന്‍ ബലവാനാണെങ്കില്‍, രാഹു അശുഭകരമായ ഫലങ്ങള്‍ നല്‍കില്ല. രാഹു ഏത് രാശിയില്‍ വസിക്കുന്നുവോ, ആ രാശിയുടെ അധിപന്‍ അനുസരിച്ച്, രാഹു നിങ്ങള്‍ക്ക് ഫലങ്ങള്‍ നല്‍കും. അതുകൊണ്ടാണ് രാഹുവിനെ ഒരു നിഴല്‍ഗ്രഹം എന്ന് വിളിക്കുന്നത്. അത് വളരെ പെട്ടെന്ന് അതിന്റെ പ്രഭാവം പ്രകടിപ്പിക്കുന്നു.

Most read: ശത്രുദോഷം, സാമ്പത്തിക വിജയം; സോമപ്രദോഷ നാളില്‍ ഇവ ചെയ്താല്‍ ശിവഭഗവാന്റെ അനുഗ്രഹം എന്നും കൂടെMost read: ശത്രുദോഷം, സാമ്പത്തിക വിജയം; സോമപ്രദോഷ നാളില്‍ ഇവ ചെയ്താല്‍ ശിവഭഗവാന്റെ അനുഗ്രഹം എന്നും കൂടെ

2023 വര്‍ഷത്തില്‍ രാഹു അതിന്റെ സ്ഥാനം മാറുന്നു. ഒക്ടോബര്‍ 30ന് രാഹു മേടം രാശി വിട്ട് മീനം രാശിയില്‍ പ്രവേശിക്കും. ഇതിന്റെ പ്രഭാവം 12 രാശികളിലും ദൃശ്യമാകും. 2023ല്‍ രാഹുവിന്റെ സംക്രമണ ഫലമായി 12 രാശിക്കാരുടെയും ജീവിതത്തില്‍ വരുന്ന മാറ്റങ്ങള്‍ അറിയാന്‍ ലേഖനം വായിക്കൂ.

മേടം

മേടം

മേടം രാശിക്കാര്‍ക്ക് രാഹു പന്ത്രണ്ടാം ഭാവത്തില്‍ സംക്രമിക്കാന്‍ പോകുന്നു. വിദേശയാത്ര, ഏകാന്തത, മോക്ഷം, ജയില്‍വാസം എന്നിവ ഈ ഭാവത്തില്‍ നിന്നാണ് പരിഗണിക്കുന്നത്. ഈ ഗൃഹത്തില്‍ രാഹുവിന്റെ സംക്രമണം അത്ര ശുഭകരമല്ല. ഈ ഗൃഹത്തില്‍ ഇരിക്കുമ്പോള്‍ രാഹുവിന്റെ ദൃഷ്ടി നിങ്ങളുടെ എട്ട്, ആറ്, നാലാം ഭാവങ്ങളിലാണ് നടക്കുന്നത്. ഈ ഗൃഹത്തില്‍ സഞ്ചരിക്കുമ്പോള്‍ രാഹു നിങ്ങളുടെ ആരോഗ്യത്തിന് പ്രശ്‌നങ്ങള്‍ വരുത്തും. നിങ്ങളുടെ പണം അനാവശ്യ കാര്യങ്ങള്‍ക്കായി ചെലവഴിക്കും. ഈ രാഹു സംക്രമത്തില്‍ നിങ്ങള്‍ക്ക് അപകട സാധ്യത ഏറെയാണ്. അതിനാല്‍ ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കുക. ഈ സമയത്ത് നിങ്ങളുടെ ജോലിസ്ഥലത്ത് ശത്രുക്കളുടെ എണ്ണം വര്‍ധിച്ചേക്കാം. നിങ്ങളുടെ അമ്മയുടെ ആരോഗ്യം ശ്രദ്ധിക്കേണ്ടതുണ്ട്. ഈ സമയത്ത് കുടുംബ കലഹങ്ങള്‍ പതിവായിരിക്കും, ശ്രദ്ധിക്കുക.

ഇടവം

ഇടവം

2023 വര്‍ഷത്തിന്റെ തുടക്കം മുതല്‍ രാഹു ഇടവം രാശിയില്‍ നിന്ന് പന്ത്രണ്ടാം ഭാവത്തില്‍ സ്ഥാനം പിടിക്കും. നിങ്ങളുടെ ചെലവുകള്‍ ഉയരും. ഈ കാലയളവില്‍ നിങ്ങള്‍ക്ക് ചില ശാരീരിക പ്രശ്‌നങ്ങള്‍ ഉണ്ടായേക്കാം. ഏപ്രില്‍ അവസാനം മുതല്‍ ഓഗസ്റ്റ് പകുതി വരെ രാഹുവിന്റെ ഗുരുചണ്ഡാല ദോഷഫലങ്ങള്‍ കാണും. ഇത് നിങ്ങളില്‍ ആരോഗ്യ പ്രശ്നങ്ങള്‍ക്കും അപകീര്‍ത്തിക്കും കാരണമാകും. ഒക്ടോബര്‍ 30ന്, രാഹു നിങ്ങളുടെ രാശിയിലെ പതിനൊന്നാം ഭാവത്തിലൂടെ സംക്രമണം നടത്തും, അത് നിങ്ങള്‍ക്ക് വളരെ അനുകൂലമായ ഫലങ്ങള്‍ നല്‍കും. നിങ്ങളുടെ ആഗ്രഹങ്ങള്‍ സഫലമാകും. യാത്രകള്‍ക്ക് അവസരങ്ങളുണ്ടാകും. ദീര്‍ഘകാലമായുള്ള നിങ്ങളുടെ ആഗ്രഹങ്ങള്‍ സാധ്യമാകും. നിങ്ങളുടെ സംരംഭങ്ങള്‍ വിജയിക്കാന്‍ സാധ്യതയുണ്ട്. നല്ല സാമ്പത്തിക നേട്ടങ്ങള്‍ക്കുള്ള അവസരങ്ങള്‍ ഉണ്ടാകും.

Most read:ഡിസംബര്‍ മാസത്തിലെ ഗ്രഹസ്ഥാനങ്ങള്‍ 12 രാശിക്കാരുടെയും ജീവിതത്തിലുണ്ടാക്കും മാറ്റംMost read:ഡിസംബര്‍ മാസത്തിലെ ഗ്രഹസ്ഥാനങ്ങള്‍ 12 രാശിക്കാരുടെയും ജീവിതത്തിലുണ്ടാക്കും മാറ്റം

മിഥുനം

മിഥുനം

മിഥുന രാശിക്കാര്‍ക്ക് വര്‍ഷത്തിന്റെ തുടക്കത്തില്‍ രാഹു നിങ്ങളുടെ പതിനൊന്നാം ഭാവത്തില്‍ സഞ്ചരിക്കും. ഇത് നിങ്ങളുടെ പല ആഗ്രഹങ്ങളും സഫലമാക്കും. സമൂഹത്തില്‍ നിങ്ങളുടെ സ്ഥാനം വര്‍ധിക്കും. നിങ്ങളുടെ സാമൂഹ്യ ബന്ധങ്ങള്‍ വളരും. വര്‍ഷത്തിന്റെ ഭൂരിഭാഗവും നിങ്ങളുടെ പതിനൊന്നാം ഭാവത്തില്‍ രാഹു നില്‍ക്കുന്നത് നിങ്ങളെ സാമൂഹികമായി സജീവമാക്കും. രാഷ്ട്രീയത്തിലുള്ളവര്‍ക്ക് ഈ സമയം ശോഭിക്കാനാകും. ഈ സമയത്ത് നിങ്ങള്‍ നല്ല പുരോഗതി കൈവരിക്കും. ഈ കാലയളവില്‍ സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. ഏപ്രില്‍ അവസാനം മുതല്‍ ആഗസ്ത് ആദ്യം വരെയുള്ള കാലയളവ് ഗുരുചണ്ഡാലദോഷത്തിന്റെ സ്വാധീനത്താല്‍ അല്‍പ്പം ബുദ്ധിമുട്ടുള്ളതായിരിക്കാം, എന്നാല്‍ നിങ്ങള്‍ക്ക് വളരെയധികം പ്രശ്‌നങ്ങള്‍ ഉണ്ടാകില്ല. ഒക്ടോബര്‍ 30ന് രാഹു നിങ്ങളുടെ ഒമ്പതാം ഭാവത്തിലേക്ക് പ്രവേശിക്കും. നിങ്ങളുടെ ജോലിസ്ഥലത്ത് ചില മാറ്റങ്ങള്‍ക്ക് സാധ്യതയുണ്ട്. നിങ്ങളുടെ ജോലികള്‍ക്ക് പ്രശംസ ലഭിക്കും. ജോലികള്‍ എളുപ്പത്തില്‍ പൂര്‍ത്തിയാക്കാന്‍ നിങ്ങള്‍ക്ക് കഴിയും. എന്നാല്‍, നിങ്ങളുടെ ഗാര്‍ഹിക ജീവിതത്തില്‍ ചില ബുദ്ധിമുട്ടുകള്‍ നേരിടേണ്ടിവരും.

കര്‍ക്കിടകം

കര്‍ക്കിടകം

2023 ഒക്ടോബര്‍ അവസാനത്തോടെ രാഹു കര്‍ക്കടക രാശിയില്‍ നിന്ന് ഒമ്പതാം ഭാവത്തിലേക്ക് നീങ്ങും. ഈ കാലയളവില്‍ നിങ്ങളുടെ പക്വത വര്‍ധിക്കും. നിങ്ങളുടെ തൊഴില്‍, ബിസിനസ്സ് മേഖലകളില്‍ വിജയം കാണും. നിങ്ങള്‍ അധ്വാനിക്കുന്നതിനനുസരിച്ച് നിങ്ങള്‍ക്ക് പ്രതിഫലം ലഭിക്കും. ഈ കാലയളവില്‍ നിങ്ങള്‍ക്ക് വളരെയധികം ബഹുമാനം ലഭിക്കും. നിങ്ങളുടെ ശ്രമങ്ങളില്‍ വിജയിക്കാനാകും. ഏപ്രില്‍ 22നും ഓഗസ്റ്റ് 28നും ഇടയില്‍ ജോലിയില്‍ ഉയര്‍ച്ച താഴ്ചകള്‍ സാധ്യമാണ്. വിവാദങ്ങള്‍ ഒഴിവാക്കണം. ഒക്ടോബര്‍ 30 ന് നിങ്ങളുടെ രാശിയുടെ ഒമ്പതാം ഭാവത്തില്‍ രാഹു പ്രവേശിക്കുമ്പോള്‍ ദൂരയാത്രകള്‍ സാധ്യമാകും. വിദേശയാത്രയ്ക്കുള്ള സാധ്യത കൂടുതലായിരിക്കും. എന്നിരുന്നാലും ഈ സമയത്ത് നിങ്ങളുടെ പിതാവുമായുള്ള നിങ്ങളുടെ ബന്ധം തകരാറിലായേക്കാം.

Most read:വീടിന് ഐശ്വര്യക്കേടും വീട്ടംഗങ്ങള്‍ക്ക് ദോഷവും; ഈ ദിവസങ്ങളില്‍ തുളസി ചെടിക്ക് വെള്ളമൊഴിക്കരുത്Most read:വീടിന് ഐശ്വര്യക്കേടും വീട്ടംഗങ്ങള്‍ക്ക് ദോഷവും; ഈ ദിവസങ്ങളില്‍ തുളസി ചെടിക്ക് വെള്ളമൊഴിക്കരുത്

ചിങ്ങം

ചിങ്ങം

ചിങ്ങം രാശിക്കാര്‍ക്ക് രാഹു എട്ടാം ഭാവത്തില്‍ സംക്രമിക്കാന്‍ പോകുന്നു. ഈ ഭാവത്തില്‍ ഇരിക്കുന്ന രാഹു നിങ്ങളുടെ പന്ത്രണ്ടാം ഭാവത്തെയും രണ്ടാം ഭാവത്തെയും നാലാം ഭാവത്തെയും നോക്കിക്കാണും. ഈ ഭാവത്തിലെ രാഹുവിന്റെ സംക്രമം നിങ്ങളുടെ ആരോഗ്യത്തിന് അത്ര ശുഭകരമല്ല. ഈ സമയത്ത് നിങ്ങള്‍ക്ക് സാമ്പത്തികമായി പ്രശ്‌നങ്ങള്‍ അനുഭവപ്പെടും. നിങ്ങള്‍ പങ്കാളിത്തത്തോടെ എന്തെങ്കിലും ജോലി ചെയ്യുകയാണെങ്കില്‍ നഷ്ടം സംഭവിച്ചേക്കാം. ബിസിനസുകാര്‍ക്ക് ചില പ്രശ്‌നങ്ങള്‍ നേരിടേണ്ടിവന്നേക്കാം. നിങ്ങള്‍ക്ക് നേത്ര സംബന്ധമായ പ്രശന്ങ്ങള്‍ ഉണ്ടായേക്കാം. ഈ സമയത്ത് പൂര്‍വിക സ്വത്തുമായി ബന്ധപ്പെട്ട് എന്തെങ്കിലും തര്‍ക്കങ്ങള്‍ ഉണ്ടായേക്കാം. നിങ്ങളുടെ സംസാരം ശ്രദ്ധിക്കുക.

കന്നി

കന്നി

കന്നി രാശിക്കാര്‍ക്ക് വര്‍ഷത്തിന്റെ തുടക്കത്തില്‍ രാഹു നിങ്ങളുടെ ഒമ്പതാം ഭാവത്തില്‍ ഇരിക്കും. അപ്രതീക്ഷിതമായ ചില നല്ല ലാഭനഷ്ടങ്ങളുണ്ടാകും. ഈ സാഹചര്യത്തില്‍ നിങ്ങളുടെ മനസ്സ് വാതുവെപ്പ്, ചൂതാട്ടം, ലോട്ടറികള്‍ എന്നിവയിലായിരിക്കും, എന്നാല്‍ എന്തെങ്കിലും നിക്ഷേപം നടത്തുന്നതിന് മുമ്പ്, നിങ്ങള്‍ ശ്രദ്ധാപൂര്‍വ്വം ചിന്തിക്കേണ്ടതുണ്ട്. ഏപ്രില്‍-ഓഗസ്റ്റ് മാസങ്ങളില്‍ എട്ടാം ഭാവത്തില്‍ രാഹു ഗുരു ചണ്ഡാലദോഷത്തിന് കാരണമാകും. നിങ്ങളുടെ ആരോഗ്യം മോശമാകുകയും അസുഖം മൂലമുള്ള ബുദ്ധിമുട്ടുകള്‍ വഷളാക്കുകയും ചെയ്യും. ഈ സമയത്ത് നിങ്ങള്‍ ജാഗ്രതയും കരുതലും പാലിക്കണം. ഒക്ടോബര്‍ 30ന് രാഹു നിങ്ങളുടെ ഏഴാമത്തെ ഭാവത്തില്‍ പ്രവേശിക്കും. അത് നിങ്ങളുടെ ദാമ്പത്യ ജീവിതത്തെ സ്വാധീനിക്കും.

Most read:ഡിസംബര്‍ മാസത്തില്‍ അശ്വതി മുതല്‍ രേവതി വരെ സമ്പൂര്‍ണ്ണ നക്ഷത്രഫലംMost read:ഡിസംബര്‍ മാസത്തില്‍ അശ്വതി മുതല്‍ രേവതി വരെ സമ്പൂര്‍ണ്ണ നക്ഷത്രഫലം

തുലാം

തുലാം

ഈ വര്‍ഷം മുതല്‍ രാഹു നിങ്ങളുടെ ഏഴാം ഭാവത്തില്‍ ആയിരിക്കും. നിങ്ങളുടെ ദാമ്പത്യ ജീവിതത്തിലും വാണിജ്യ പങ്കാളിത്തത്തിലും ഇത് സ്വാധീനം ചെലുത്തും. രാഹു ദാമ്പത്യത്തില്‍ ഉയര്‍ച്ച താഴ്ചകള്‍ക്ക് കാരണമാകും. നിങ്ങളുടെ ബിസിനസ്സ് പങ്കാളിയുമായി നിങ്ങള്‍ ജാഗ്രത പാലിക്കേണ്ടതുണ്ട്. ഏപ്രില്‍ അവസാനം മുതല്‍ ഓഗസ്റ്റ് അവസാനം വരെ ഗുരുചണ്ഡാല ദോഷം വളരെ സജീവമായിരിക്കും. അതിനാല്‍ ഈ സമയത്ത് നിങ്ങളുടെ ദാമ്പത്യത്തില്‍ കൂടുതല്‍ മുന്‍കരുതലുകള്‍ എടുക്കണം. ഇണയുമായുള്ള വാഗ്വാദങ്ങളും തര്‍ക്കങ്ങളും ഒഴിവാക്കണം. ജീവിതപങ്കാളിക്ക് ആരോഗ്യപ്രശ്‌നങ്ങളും നേരിടേണ്ടിവന്നേക്കാം. ഈ കാലയളവില്‍ ബിസിനസ്സില്‍ ഉയര്‍ച്ച താഴ്ചകള്‍ അനുഭവിക്കും. ഒക്ടോബര്‍ 30ന് ശേഷം രാഹു നിങ്ങളുടെ ആറാമത്തെ ഭാവത്തിലേക്ക് കടക്കും. നിങ്ങള്‍ പരിശ്രമിച്ചാല്‍ ഏത് കാര്യത്തിലും വിജയം കൈവരിക്കാനാകും. സാധ്യതകള്‍ നിങ്ങള്‍ക്ക് അനുകൂലമായിരിക്കും.

വൃശ്ചികം

വൃശ്ചികം

വര്‍ഷത്തിന്റെ തുടക്കത്തില്‍ നിങ്ങളുടെ ആറാം ഭാവത്തില്‍ രാഹു സ്ഥാനം പിടിക്കുന്നത് വൃശ്ചിക രാശിക്കാരെ പ്രയാസങ്ങളില്‍ നിന്ന് സംരക്ഷിക്കും. നിങ്ങള്‍ക്ക് അസുഖങ്ങളോ കടപ്രശ്‌നങ്ങളോ ശത്രുക്കളോ നേരിടേണ്ടിവന്നാലും അവയെല്ലാം തരണം ചെയ്ത് മുന്നോട്ട് പോകാന്‍ രാഹു നിങ്ങളെ സഹായിക്കും. ജോലിസ്ഥലത്ത് നിങ്ങള്‍ക്ക് ശക്തമായ സ്ഥാനം ലഭിക്കും. യാത്രകള്‍ക്ക് അവസരമുണ്ടാകും. ഏപ്രില്‍ അവസാനം മുതല്‍ ഓഗസ്റ്റ് അവസാനം വരെ ആരോഗ്യം ദുര്‍ബലമായിരിക്കും. ഈ കാലയളവില്‍, ഏതെങ്കിലും തരത്തിലുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ നേരിടേണ്ടിവന്നേക്കാം. ഒക്ടോബര്‍ 30ന് രാഹു നിങ്ങളുടെ അഞ്ചാം ഭാവത്തിലേക്ക് പ്രവേശിക്കുമ്പോള്‍ നിങ്ങളുടെ ബുദ്ധിശക്തി പുരോഗമിക്കും. നിങ്ങള്‍ക്ക് ചില പ്രധാനപ്പെട്ട തീരുമാനങ്ങള്‍ എടുക്കാനാകും. നിങ്ങളുടെ കുട്ടികളെ ശ്രദ്ധിക്കേണ്ട സമയമാണിത്. ഈ സമയത്ത് പ്രണയബന്ധങ്ങള്‍ വളരെ മികച്ചതായിരിക്കും.

Most read:അന്തര്‍മുഖരും ഉള്‍വലിഞ്ഞവരും; മറ്റുള്ളവരുടെ കൂട്ട് ഇഷ്ടപ്പെടാത്തവരുടെ ലക്ഷണങ്ങള്‍Most read:അന്തര്‍മുഖരും ഉള്‍വലിഞ്ഞവരും; മറ്റുള്ളവരുടെ കൂട്ട് ഇഷ്ടപ്പെടാത്തവരുടെ ലക്ഷണങ്ങള്‍

ധനു

ധനു

വര്‍ഷത്തിന്റെ തുടക്കത്തില്‍ ധനു രാശിക്കാരുടെ അഞ്ചാം ഭാവത്തില്‍ രാഹു സ്വാധീനം ചെലുത്തും. രാഹുവിന്റെ സ്വാധീനം ആരും സങ്കല്‍പ്പിക്കാന്‍ പോലും കഴിയാത്ത കാര്യങ്ങളില്‍ പ്രവര്‍ത്തിക്കാന്‍ നിങ്ങളെ പ്രേരിപ്പിക്കും. അവ പ്രായോഗികമാക്കുന്നത് വെല്ലുവിളി നിറഞ്ഞതാണെങ്കില്‍പ്പോലും, അവ നിറവേറ്റാന്‍ നിങ്ങള്‍ എല്ലാ ശ്രമങ്ങളും നടത്തും. ഈ സമയം നിങ്ങളുടെ കുട്ടികള്‍ക്ക് ശരിയായ ശ്രദ്ധ നല്‍കേണ്ടതാണ്. ഈ സമയത്ത് പ്രണയ ബന്ധങ്ങള്‍ വളരും. നിങ്ങളുടെ മനസ്സിലുള്ളതെല്ലാം പ്രിയപ്പെട്ടവരോട് പ്രകടിപ്പിക്കാന്‍ നിങ്ങള്‍ക്ക് അവസരം ലഭിക്കും. നിങ്ങളുടെ പ്രണയബന്ധം പക്വത പ്രാപിക്കും, നിങ്ങളുടെ ബന്ധങ്ങള്‍ ദൃഢമാകും. പഠന കാര്യങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് വളരെ കഠിനാധ്വാനം ചെയ്യേണ്ടിവരും. ഏപ്രില്‍ അവസാനത്തിനും ഓഗസ്റ്റ് അവസാനത്തിനും ഇടയില്‍ ഇത് കൂടുതല്‍ ബുദ്ധിമുട്ടായിരിക്കും. വയറുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ നിങ്ങളെ അലട്ടിയേക്കാം. ഒക്ടോബര്‍ 30ന് രാഹു നിങ്ങളുടെ നാലാമത്തെ ഭാവത്തിലേക്ക് കടക്കും. ആ സമയത്ത് നിങ്ങള്‍ക്ക് ചില കുടുംബ വഴക്കുകള്‍ ഉണ്ടായേക്കാം.

Most read:മരണാനന്തര മോക്ഷം വരെ ലഭിക്കും; ഗരുഡപുരാണം പറയുന്ന ഈ കാര്യങ്ങള്‍ ദിനവും ചെയ്യൂMost read:മരണാനന്തര മോക്ഷം വരെ ലഭിക്കും; ഗരുഡപുരാണം പറയുന്ന ഈ കാര്യങ്ങള്‍ ദിനവും ചെയ്യൂ

മകരം

മകരം

നിങ്ങള്‍ മകരം രാശിയില്‍ ജനിച്ചവരാണെങ്കില്‍ വര്‍ഷത്തിന്റെ തുടക്കത്തില്‍ രാഹു നിങ്ങളുടെ നാലാമത്തെ ഭാവത്തിലൂടെ സഞ്ചരിക്കും. ഈ സമയത്ത് നിങ്ങളുടെ ജീവിതത്തില്‍ ഉയര്‍ച്ച താഴ്ചകള്‍ ഉണ്ടായേക്കാം. കുടുംബബന്ധങ്ങള്‍ വഷളാകാന്‍ തുടങ്ങും. നിങ്ങളുടെ കുടുംബ ജീവിതത്തില്‍ സമാധാനം കൊണ്ടുവരാന്‍ വളരെയധികം പരിശ്രമം വേണ്ടിവരും. ഈ സമയത്ത് ഒറ്റപ്പെടലിന്റെ സാഹചര്യങ്ങളും ഉണ്ടാകാം. നിങ്ങളുടെ അമ്മയുടെ ആരോഗ്യം വഷളായേക്കാം. ഈ സമയത്ത് കുടുംബ ജീവിതത്തില്‍ കാര്യമായ ഉയര്‍ച്ച ഉണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ ഏപ്രില്‍ അവസാനം മുതല്‍ ഓഗസ്റ്റ് ആരംഭം വരെ വീട്ടിലെ എല്ലാ പ്രവര്‍ത്തനങ്ങളിലും ശ്രദ്ധാലുവായിരിക്കുക. ഒക്ടോബര്‍ 30ന് ശേഷം രാഹു നിങ്ങളുടെ മൂന്നാമത്തെ വീട്ടിലേക്ക് നീങ്ങും. ഇവിടെ രാഹു നിങ്ങള്‍ക്ക് ശക്തി നല്‍കും. ബിസിനസ്സിലെ അവസരങ്ങള്‍ വിജയത്തിലേക്ക് നയിക്കും. സാമ്പത്തിക നില മെച്ചപ്പെടും. നിങ്ങളുടെ തൊഴില്‍ മേഖലയില്‍ നിങ്ങളുടെ നില മെച്ചപ്പെടും.

കുംഭം

കുംഭം

കുംഭം രാശിക്കാരെ സംബന്ധിച്ചിടത്തോളം വര്‍ഷത്തിന്റെ തുടക്കത്തില്‍ രാഹു നിങ്ങളുടെ മൂന്നാം ഭാവത്തില്‍ പ്രവേശിക്കുകയും വര്‍ഷത്തില്‍ ഭൂരിഭാഗം സമയവും അവിടെ തുടരുകയും ചെയ്യും. ഈ സമയം നിങ്ങള്‍ ഉദ്ദേശിക്കുന്ന എല്ലാ കാര്യങ്ങളിലും വിജയിക്കും. രാഹു നിങ്ങള്‍ക്ക് വഴിയൊരുക്കും. നിങ്ങളുടെ സഹോദരങ്ങള്‍ക്ക് പിന്തുണ നല്‍കാന്‍ കഴിയും. യാത്രകള്‍ക്ക് അവസരമുണ്ടാകും. ജോലിയില്‍ സഹപ്രവര്‍ത്തകരുടെ പിന്തുണ ലഭിക്കും. ഏപ്രില്‍ അവസാനം മുതല്‍ ഓഗസ്റ്റ് അവസാനം വരെ ഗുരുചണ്ഡാല ദോഷത്തിന്റെ ഫലമായി ചില പ്രശ്‌നങ്ങള്‍ ഉണ്ടാകാം. ഒക്ടോബര്‍ 30ന് ശേഷം രാഹു നിങ്ങളുടെ രണ്ടാമത്തെ വീട്ടില്‍ സംക്രമിക്കും. അപ്പോള്‍ നിങ്ങള്‍ സാമ്പത്തികമായി കൂടുതല്‍ സജീവമാകും. നിങ്ങളുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടാന്‍ തുടങ്ങും. എന്നിരുന്നാലും, നിങ്ങളുടെ കുടുംബ ജീവിതത്തില്‍ ചില പ്രശ്‌നങ്ങളും കലഹങ്ങളും ഉണ്ടായേക്കാം.

Most read;2022 ഡിസംബര്‍ മാസത്തിലെ പ്രധാന ദിനങ്ങളും ആഘോഷങ്ങളുംMost read;2022 ഡിസംബര്‍ മാസത്തിലെ പ്രധാന ദിനങ്ങളും ആഘോഷങ്ങളും

മീനം

മീനം

രാഹുവിന്റെ സംക്രമം നിങ്ങളുടെ ലഗ്‌നത്തില്‍ സംഭവിക്കാന്‍ പോകുന്നു. ആരോഹണ ഭവനത്തില്‍ നിന്നാണ് ഒരു വ്യക്തിയുടെ വ്യക്തിത്വം അറിയുന്നത്. ഈ ഭാവത്തില്‍ ഇരിക്കുന്ന രാഹുവിന്റെ ദര്‍ശനം നിങ്ങളുടെ അഞ്ചാം ഭാവത്തിലും ഏഴാം ഭാവത്തിലും ഒമ്പതാം ഭാവത്തിലും നടക്കുന്നു. രാഹുവിന്റെ ഈ സംക്രമണം കാരണം നിങ്ങളുടെ വാക്കുകള്‍ മറ്റുള്ളവര്‍ തെറ്റിദ്ധരിച്ചേക്കാം. ഈ സമയത്ത് സ്വന്തം ബുദ്ധി ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്നതാണ് ഉചിതം. ഓഹരി വിപണിയില്‍ ചിന്തിക്കാതെ പണം നിക്ഷേപിക്കരുത്. പ്രണയത്തില്‍ പരാജയം ഉണ്ടാകും. ദാമ്പത്യ ജീവിതത്തില്‍ വിള്ളലുണ്ടാകും. പിതാവുമായി അഭിപ്രായവ്യത്യാസങ്ങള്‍ സാധ്യമാണ്.

English summary

Rahu Transit 2023 Effects : Know Rahu Transit 2023 in Pisces Impact On All Zodiac Signs in Malayalam

Rahu Rashi Parivartan 2023 Predictions in Malayalam: Let us now know about Rahu Transit 2023 in Pisces date, time, effects, remedies, and how it will affect all 12 zodiac signs.
Story first published: Monday, December 5, 2022, 17:11 [IST]
X
Desktop Bottom Promotion