For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഡിസംബര്‍ മാസത്തിലെ ഗ്രഹസ്ഥാനങ്ങള്‍ 12 രാശിക്കാരുടെയും ജീവിതത്തിലുണ്ടാക്കും മാറ്റം

|

2022 വര്‍ഷത്തിലെ അവസാന മാസത്തിലേക്ക് ചുവടുവച്ചിരിക്കുകയാണ് നാം. ഗ്രഹസംക്രമണത്തിന്റെ കാര്യത്തില്‍ ഡിസംബര്‍ മാസം വളരെ പ്രാധാന്യമുള്ളതാണ്. ഈ മാസം ബുധന്‍, സൂര്യന്‍, ശുക്രന്‍ എന്നീ മൂന്ന് ഗ്രഹങ്ങളും രാശി മാറാന്‍ പോകുന്നു. ഇവയില്‍ ബുധനും ശുക്രനും ഒരു മാസത്തില്‍ പലതവണ രാശി മാറും. അതുമൂലം മേടം മുതല്‍ മീനം വരെ 12 രാശിക്കാരുടെയും ജീവിതത്തില്‍ ഉയര്‍ച്ച താഴ്ചകള്‍ ഉണ്ടാകും. ഡിസംബറിലെ ഗ്രഹചനങ്ങള്‍ 12 രാശിക്കാരുടെയും ജീവിതത്തില്‍ വരുത്തുന്ന ഫലങ്ങള്‍ എന്താണെന്ന് അറിയാന്‍ ലേഖനം വായിക്കൂ.

Most read: കേതു സംക്രമണം; 2023ല്‍ 12 രാശിക്കാരുടെയും ജീവിതത്തില്‍ മാറ്റം; ഗുണദോഷ ഫലം

മേടം

മേടം

ഡിസംബറിലെ ഗ്രഹസംക്രമണം മേടം രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. കരിയറിന്റെ കാര്യത്തില്‍ ഈ മാസം നിങ്ങള്‍ക്ക് വളരെ നല്ലതായിരിക്കും. ഈ സമയത്ത് നിങ്ങളുടെ കരിയറില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കാനാകും. എന്നാല്‍, ഇതിനായി നിങ്ങള്‍ കൂടുതല്‍ പരിശ്രമം നടത്തേണ്ടതുണ്ട്. ഈ സമയത്ത്, നിങ്ങളുടെ കുടുംബത്തിനായി കഴിയുന്നത്ര സമയം നീക്കിവയ്ക്കുക. റിയല്‍ എസ്റ്റേറ്റില്‍ നിക്ഷേപിക്കുന്നതിനോ പുതിയ വാഹനം വാങ്ങുന്നതിനോ സമയം അനുകൂലമാണ്.

ഇടവം

ഇടവം

ഇടവം രാശിക്കാര്‍ക്ക് ഡിസംബറിലെ ഗ്രഹസംക്രമണം നേട്ടം കൊണ്ടുവരും. എന്നിരുന്നാലും നിങ്ങളുടെ ഉത്തരവാദിത്തങ്ങള്‍ നിങ്ങള്‍ കൃത്യമായി നിറവേറ്റതുണ്ട്. ബന്ധുക്കള്‍ തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങള്‍ കാരണം കുടുംബ വഴക്കില്‍ അകപ്പെട്ടേക്കാം. ഈ ഗ്രഹസംക്രമണം വിദ്യാര്‍ത്ഥികള്‍ക്ക് വളരെ ശുഭകരവും ഫലദായകവുമായിരിക്കും. മത്സര പരീക്ഷകളില്‍ വിജയിക്കാനാകും. ആരോഗ്യത്തെ സംബന്ധിച്ചിടത്തോളം നിങ്ങള്‍ ആമാശയ സംബന്ധമായ അസുഖങ്ങളെ കരുതിയിരിക്കുക.

Most read:ശുക്രന്‍ രാശിമാറി ധനു രാശിയിലേക്ക്; ഈ 4 രാശിക്കാര്‍ക്ക് ഭാഗ്യക്കേടും ദോഷഫലങ്ങളും

മിഥുനം

മിഥുനം

ഗ്രഹങ്ങളുടെ സ്ഥാനം അനുസരിച്ച് ഡിസംബര്‍ മാസം മിഥുന രാശിക്കാര്‍ക്ക് വളരെ നല്ലതായിരിക്കും. ഈ മാസം നിങ്ങള്‍ ഒരു പുതിയ ബിസിനസ്സ് ആരംഭിക്കാന്‍ സമയം വളരെ അനുകൂലമായിരിക്കും. നിങ്ങളുടെ ജീവിത പങ്കാളിയുടെ പൂര്‍ണ പിന്തുണ ലഭിക്കും. കുടുംബത്തില്‍ ചില മംഗളകാര്യങ്ങള്‍ സംഘടിപ്പിക്കാനാകും. ഈ സമയത്ത് അവിവാഹിതരായ ആളുകള്‍ക്ക് ചില ആലോചനകള്‍ വന്നേക്കാം. കുടുംബത്തോടൊപ്പം ഒരു ചെറിയ യാത്ര ചെയ്യാനും അവസരമുണ്ടാകും.

കര്‍ക്കിടകം

കര്‍ക്കിടകം

കര്‍ക്കടക രാശിക്കാര്‍ക്ക് ഡിസംബറിലെ ഗ്രഹസംക്രമണം വളരെ നല്ലതായിരിക്കും. നിങ്ങള്‍ ഒരു പുതിയ ജോലി അന്വേഷിക്കുകയാണെങ്കില്‍ വിജയം നേടാനാകും. സുഹൃത്തുക്കളുമായി സമയം ചെലവഴിക്കാന്‍ അവസരം ലഭിക്കും. നിങ്ങള്‍ക്ക് ജീവിതത്തെക്കുറിച്ച് ഒരു പുതിയ വീക്ഷണം ഉണ്ടാകും. പുതിയ ബിസിനസ്സ് പ്ലാനുകള്‍ നടപ്പിലാക്കുന്നതിനുള്ള നല്ല സമയമാണിത്. നിങ്ങളുടെ സാമ്പത്തിക സ്ഥിതിയും മെച്ചപ്പെടാനുള്ള സാധ്യതയുണ്ട്.

Most read:ശുഭയോഗങ്ങള്‍ രൂപപ്പെടുന്ന മോക്ഷദ ഏകാദശി; ഈ വിധം വ്രതമെടുത്താല്‍ കോടിപുണ്യം

ചിങ്ങം

ചിങ്ങം

ചിങ്ങം രാശിക്കാര്‍ ഡിസംബര്‍ മാസത്തില്‍ സാമ്പത്തികമായി ശക്തരാകും. ഈ സമയത്ത് നിങ്ങള്‍ക്ക് വിലപ്പെട്ട എന്തെങ്കിലും വാങ്ങാനും സാധിക്കും. നിങ്ങളുടെ നല്ല പെരുമാറ്റം ആളുകളെ നിങ്ങളിലേക്ക് ആകര്‍ഷിക്കും. കരിയറില്‍ തല്‍ക്കാലം നല്ല അവസരങ്ങള്‍ക്കായി കാത്തിരിക്കുക. വീടായാലും ഓഫീസായാലും തര്‍ക്കങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കുക.

കന്നി

കന്നി

കന്നി രാശിക്കാര്‍ക്ക് ഡിസംബര്‍ മാസം ശുഭമായിരിക്കും. നിങ്ങള്‍ക്ക് ജീവിതത്തിലെ പല പ്രശ്‌നങ്ങളും പരിഹരിക്കാന്‍ കഴിയും. സാമ്പത്തിക സ്ഥിതി സ്ഥിരമായി തുടരും. ദീര്‍ഘകാലത്തേക്ക് എവിടെയെങ്കിലും പണ നിക്ഷേപിക്കുക. നിങ്ങളുടെ ജീവിതപങ്കാളിയുമായി നല്ല സമയം ചെലവഴിക്കാനാകും. ഈ കാലയളവില്‍ വിദ്യാര്‍ത്ഥികള്‍ക്ക് മികച്ച പ്രകടനം കാഴ്ചവെക്കാനാകും. ആരോഗ്യ സംബന്ധമായ ചില പ്രശ്‌നങ്ങള്‍ കരുതിയിരിക്കുക.

Most read:ഡിസംബര്‍ മാസത്തില്‍ അശ്വതി മുതല്‍ രേവതി വരെ സമ്പൂര്‍ണ്ണ നക്ഷത്രഫലം

തുലാം

തുലാം

തുലാം രാശിക്കാര്‍ക്ക് ഡിസംബര്‍ മാസം വളരെ അനുകൂലമായിരിക്കും. ഈ സമയത്ത്, നിങ്ങളുടെ എല്ലാ ശ്രമങ്ങളും വിജയം കാണും. ഗ്രഹങ്ങളുടെ സ്ഥാനം പ്രകാരം നിങ്ങള്‍ക്ക് ഒരു പുതിയ വരുമാന മാര്‍ഗ്ഗം കണ്ടെത്താന്‍ കഴിയും. സ്വത്തുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്ന തര്‍ക്കങ്ങള്‍ പരിഹരിക്കപ്പെടും. പ്രണയബന്ധത്തിലുള്ളവര്‍ അവരുടെ ബന്ധം മികച്ചതാക്കാന്‍ കഠിനമായി പരിശ്രമിക്കും.

 വൃശ്ചികം

വൃശ്ചികം

വൃശ്ചികം രാശിക്കാര്‍ക്ക് ഡിസംബര്‍ മാസം ജോലിഭാരം കൂടുതലായിരിക്കും. ഫാമിലി ബിസിനസില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്ക് ഈ സമയം ഗുണകരമായിരിക്കും. ഈ സമയത്ത് നിങ്ങളുടെ വരുമാനം വര്‍ദ്ധിക്കും. ജോലി ചെയ്യുന്നവര്‍ക്ക് ചില വെല്ലുവിളികള്‍ നേരിടേണ്ടിവന്നേക്കാം. പ്രണയബന്ധത്തില്‍ സമാധാനവും സന്തോഷവും കണ്ടെത്താനാകും. വിദ്യാര്‍ത്ഥികള്‍ക്ക് ഈ മാസം വളരെ നല്ലതായിരിക്കും. നിങ്ങളുടെ പ്രകടനം മെച്ചപ്പെടും. ഭൂമിയുമായി ബന്ധപ്പെട്ട നിക്ഷേപങ്ങള്‍ നടത്താന്‍ ഈ മാസം നല്ലതാണ്.

ധനു

ധനു

ധനു രാശിക്കാര്‍ക്ക് ഗ്രഹങ്ങളുടെ സംക്രമണം കരിയറില്‍ ചില വെല്ലുവിളികള്‍ കൊണ്ടുവരും. നിങ്ങള്‍ക്ക് വളരെ സംതൃപ്തി അനുഭവപ്പെടും. ജോലിസ്ഥലത്ത്, നിങ്ങളുടെ സഹപ്രവര്‍ത്തകരോട് നന്നായി പെരുമാറാന്‍ ശ്രമിക്കണം. സഹോദരങ്ങളുമായും അയല്‍ക്കാരുമായും നിങ്ങളുടെ ബന്ധം മെച്ചപ്പെടുത്തുന്നതിനായി ശ്രമിക്കുക. ആരോഗ്യത്തെ സംബന്ധിച്ചിടത്തോളം നടുവേദന പ്രശ്‌നങ്ങളെ നിങ്ങള്‍ കരുതിയിരിക്കുക.

Most read:ഭഗവത്ഗീത ഉദയം ചെയ്ത ഗീതാജയന്തി; ആരാധനയും പൂജാരീതിയും ശുഭസമയവും

മകരം

മകരം

മകരം രാശിക്കാര്‍ ഈ മാസം കരിയറില്‍ പുതിയ മാറ്റങ്ങളുണ്ടാകും. ദിനചര്യയിലെ ചെറിയ മാറ്റങ്ങള്‍ നിങ്ങള്‍ക്ക് പ്രയോജനകരമാണെന്ന് തെളിയും. ബിസിനസുകാര്‍ ഈ സമയം അല്‍പം ശ്രദ്ധിക്കേണ്ടതുണ്ട്. ഈ സമയത്ത് കുടുംബത്തിലും ചില തെറ്റിദ്ധാരണകള്‍ ഉണ്ടാകാം. ഇത് നിങ്ങള്‍ക്ക് അസ്വസ്ഥത ഉണ്ടാക്കും. ജീവിതപങ്കാളിക്ക് ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടായേക്കാം, ശ്രദ്ധിക്കുക.

കുംഭം

കുംഭം

ഈ മാസം കുംഭം രാശിക്കാര്‍ക്ക് ജോലിഭാരം വര്‍ദ്ധിക്കാനിടയുണ്ട്. കരിയറില്‍ കൂടുതല്‍ ശ്രദ്ധിക്കുക. വ്യക്തിപരവും തൊഴില്‍പരവുമായ ജീവിതത്തില്‍ മുന്നേറാനുള്ള അവസരം പാഴാക്കരുത്. നിങ്ങളുടെ പങ്കാളിയുമായി സമയം ചെലവഴിക്കാന്‍ അവസരം ലഭിക്കും. ബിസിനസുകാര്‍ക്ക് പുതിയ വ്യവസായത്തില്‍ നിക്ഷേപിക്കാനാകും. പുതിയ വാഹനം വാങ്ങുന്നതിന് സമയം അനുകൂല സമയമാണ്.

Most read:അന്തര്‍മുഖരും ഉള്‍വലിഞ്ഞവരും; മറ്റുള്ളവരുടെ കൂട്ട് ഇഷ്ടപ്പെടാത്തവരുടെ ലക്ഷണങ്ങള്‍

മീനം

മീനം

ഗ്രഹങ്ങളുടെ സ്ഥാനം കാരണം ഡിസംബര്‍ മാസം മീനം രാശിക്കാര്‍ക്ക് സമ്മിശ്രമായിരിക്കും. ഈ മാസം നിങ്ങളുടെ വ്യക്തിജീവിതവും തൊഴിലും തമ്മില്‍ ബാലന്‍സ് ചെയ്യാനാകും. ജോലിസ്ഥലത്ത് നിങ്ങളുടെ പ്രശസ്തി വര്‍ദ്ധിപ്പിക്കും. മേലുദ്യോഗസ്ഥരുമായി നല്ല ബന്ധം പുലര്‍ത്താന്‍ ശ്രമിക്കുക. അവിവാഹിതര്‍ക്ക് ചില പ്രത്യേക വ്യക്തികളെ കാണാനാകും.

English summary

Planet Changes In December 2022 Impact On All Zodiac Signs in Malayalam

Read on to know how the effect of planetary transit in December is going to be on all zodiac signs.
Story first published: Friday, December 2, 2022, 18:28 [IST]
X
Desktop Bottom Promotion