For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

Pitru Paksha 2022 : പിതൃപക്ഷത്തില്‍ ഗര്‍ഭിണികള്‍ ശ്രദ്ധിക്കണം: മുന്‍കരുതലുകള്‍ ഇതെല്ലാം

|

ഗര്‍ഭകാലം എന്നത് വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. ഒരു കുഞ്ഞിന്റെ മാനസികവും ശാരീരികവുമായ വളര്‍ച്ചയുടെ അടിസ്ഥാന ഘട്ടമാണ് ഗര്‍ഭകാലത്ത് സംഭവിക്കുന്നത്. അതുകൊണ്ട് തന്നെ അമ്മയുടെ ബോധതലം എപ്പോഴും കുഞ്ഞിനെ ആശ്രയിച്ചിരിക്കുന്നു എന്നതാണ് സത്യം. ഒരു കുഞ്ഞ് ജന്മമെടുക്കുമ്പോള്‍ നല്‍കേണ്ട ശാരീരികവും മാനസികവും പാരിസ്ഥിതികവുമായ ഘടകങ്ങള്‍ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. പ്രാര്‍ത്ഥനകളിലും പൂജകളിലും വിശ്വസിക്കുന്നവരെങ്കില്‍ പല കാര്യങ്ങളും പലപ്പോഴും ശ്രദ്ധിക്കേണ്ടതായും വരുന്നുണ്ട്. ഇത്തരത്തില്‍ ഒന്നാണ് പിതൃപക്ഷം എന്നത്. പിതൃപക്ഷ സമയത്ത് ഗര്‍ഭിണികളായ സ്ത്രീകള്‍ ശ്രദ്ധിക്കേണ്ടതും അറിഞ്ഞിരിക്കേണ്ടതുമായ ചില കാര്യങ്ങള്‍ ഉണ്ട്. മരണപ്പെട്ട പൂര്‍വ്വികര്‍ക്ക് അവരുടെ മരണാനന്തര ജീവിതം സന്തോഷകരമാക്കുന്നതിനും മോക്ഷം ലഭിക്കുന്നതിനും വേണ്ടിയാണ് പിതൃദോഷ പരിഹാര ചടങ്ങുകള്‍ നടത്തുന്നത്. ഭൂതകാലത്ത് താന്‍ ചെയ്ത് കൂട്ടിയ പാപകര്‍മ്മങ്ങളില്‍ നിന്ന് മോക്ഷം നല്‍കി മരണാനന്തര ജീവിതം മികച്ചതാക്കുന്നതിന് വേണ്ടി പിതൃകര്‍മ്മങ്ങള്‍ അനുഷ്ഠിക്കുന്ന ചടങ്ങും ഇന്നും പലര്‍ക്കിടയിലും നിലനില്‍ക്കുന്നുണ്ട്.

Pitru Paksha 2022

എന്താണ് പിതൃപക്ഷം എന്നും എന്തൊക്കെയാണ് ഈ സമയം ശ്രദ്ധിക്കേണ്ടതും എന്നും നമുക്ക് നോക്കാവുന്നതാണ്. പ്രത്യേകിച്ച് പല അരുതുകള്‍ കൂടി ചേരുന്നതാണ് പലരുടേയും ഗര്‍ഭകാലം. അതുകൊണ്ട് തന്നെ പല കാര്യങ്ങളും ശ്രദ്ധിക്കേണ്ടതാണ്. പൂര്‍വ്വികരെ ബഹുമാനിക്കുന്ന ഒരു സമയമാണ് പിതൃപക്ഷത്തില്‍ വരുന്നത്. പിതൃപക്ഷവും ഗര്‍ഭകാലവും തമ്മില്‍ പ്രത്യേകിച്ച് ബന്ധമൊന്നും ഇല്ല. എന്നാല്‍ പിതൃപക്ഷ കാലത്ത് പിതൃക്കള്‍ നമ്മളെ സന്ദര്‍ശിക്കുകയും ഈ സമയം ആരെങ്കിലും ഗര്‍ഭിണികളായി ഉണ്ടെങ്കില്‍ അവര്‍ക്ക് ജനിക്കാന്‍ പോവുന്ന കുഞ്ഞിന് പിതൃക്കളുടെ അനുഗ്രഹം ലഭിക്കും എന്നുമാണ് വിശ്വാസം. പിതൃപക്ഷ സമയത്ത് ഗര്‍ഭിണിയാകുന്ന സ്ത്രീകള്‍ അനുഗ്രഹിക്കപ്പെട്ടവളാണ് എന്നാണ് പറയപ്പെടുന്നത്. ഈ കുഞ്ഞ് പിതൃക്കളുടെ അനുഗ്രഹമായിരിക്കും എന്നാണ് പറയപ്പെടുന്നത്. ഇതിനെക്കുറിച്ച് കൂടുതല്‍ അറിയാന്‍ വായിക്കൂ.

പിതൃക്കളുടെ മോക്ഷം

പിതൃക്കളുടെ മോക്ഷം

കുടുംബത്തില്‍ ആരെങ്കിലും മരണപ്പെട്ടാല്‍ ആദ്യത്തെ 16 ദിവസത്തോളം പുല ആചരിക്കുന്നു. ഈ സമയം കുടുംബത്തില്‍ മംഗളകരമായ ചടങ്ങുകള്‍ ഒന്നും തന്നെ നടത്തില്ല. മാത്രമല്ല ഈ സമയത്ത് 16-ാമത്തെ ദിവസം പിതൃക്കളുടെ മോക്ഷപ്രാപ്തിക്ക് വേണ്ടി തര്‍പ്പണം നടത്തുകയും ശ്രാദ്ധ ചടങ്ങ് സംഘടിപ്പിക്കുകയും ചെയ്യുന്നു. യാതൊരു വിധത്തിലുള്ള മംഗള കര്‍മ്മങ്ങളും ഈ ഒരു വര്‍ഷത്തേക്ക് സംഘടിപ്പിക്കുകയില്ല. ഇതിന് പിന്നില്‍ നിരവധി ഐതിഹ്യങ്ങളുണ്ട്. ഹിന്ദുമതം അനുസരിച്ച്, നമ്മുടെ പൂര്‍വ്വികരുടെ മുന്‍പേയുള്ള മൂന്ന് തലമുറയിലെ ആത്മാക്കള്‍ ആകാശത്തിനും ഭൂമിക്കും ഇടയിലുള്ള പിതൃലോകത്തില്‍ ജീവിക്കുന്നു എന്നാണ് വിശ്വാസം. യമദേവനാണ് ഇവിടെ ഭരിക്കുന്നത്. എന്നാല്‍ അടുത്ത തലമുറയിലെ ഒരു വ്യക്തി മരിക്കുമ്പോള്‍ ആദ്യത്തെ തലമുറയിലെ പിതൃക്കള്‍ക്ക് മോക്ഷപ്രാപ്തി ലഭിക്കും എന്നും അവര്‍ സ്വര്‍ഗത്തിലേക്ക് പോവും എന്നുമാണ് വിശ്വാസം. കാരണം പിതൃലോകത്തില്‍ മൂന്ന് തലമുറക്കാര്‍ക്ക് മാത്രമേ ശ്രാദ്ധ ചടങ്ങുകള്‍ നടത്തുകയുള്ളൂ.

സ്ത്രീകള്‍ ചടങ്ങുകള്‍ നടത്തുമ്പോള്‍

സ്ത്രീകള്‍ ചടങ്ങുകള്‍ നടത്തുമ്പോള്‍

സ്ത്രീകളും ഗര്‍ഭകാലവും എല്ലാം പിതൃപക്ഷത്തില്‍ വളരെ പ്രധാനപ്പെട്ടവരാണ്. കാരണം സ്ത്രീകള്‍ക്ക് പിതൃപക്ഷ ദിനത്തില്‍ ശ്രാദ്ധ ചടങ്ങുകള്‍ നടത്താന്‍ പാടില്ല എന്നായിരുന്നു വിശ്വാസം. എന്നാല്‍ സ്ത്രീകളെ ഒരിക്കലും ഇത്തരം ചടങ്ങുകള്‍ നടത്തുന്നതില്‍ നിന്ന് വിലക്കിയിട്ടില്ല എന്നതാണ് സത്യം. മാത്രമല്ല മരിച്ചവരുമായി ബന്ധമുള്ള ആര്‍ക്കും ശ്രാദ്ധ ചടങ്ങുകള്‍ നടത്താവുന്നതാണ്. പെണ്‍മക്കള്‍ക്ക് ശ്രാദ്ധ ചടങ്ങുകള്‍ നടത്താനും പിണ്ഡദാനം നടത്താനും കഴിയുമോ എന്ന ചോദ്യത്തിന് പലപ്പോഴും സ്ത്രീകള്‍ക്കും പിണ്ഡദാനം നടത്താം എന്നതാണ് സത്യം. കറുത്ത എള്ള് കാക്കകള്‍ക്ക് ദാനം നല്‍കുന്നതാണ് പിണ്ഡദാനം. കാക്കള്‍ യമന്റെ പ്രതിനിധികളായാണ് കണക്കാക്കുന്നത്. അതുകൊണ്ട് തന്നെ വിശ്വാസമുള്ള ആര്‍ക്കും പിണ്ഡദാന കര്‍മ്മം നിര്‍വ്വഹിക്കാം. കാലക്രമേണ ആചാരങ്ങള്‍ മാറാന്‍ സാധ്യതയുണ്ട്. ശ്രീരാമന്റെ അഭാവത്തില്‍ സീതാദേവിയാണ് ദശരഥന് വേണ്ടി പിണ്ഡദാനം നടത്തിയത്.

ഗര്‍ഭിണികളും പിതൃപക്ഷവും

ഗര്‍ഭിണികളും പിതൃപക്ഷവും

ഗര്‍ഭിണികളായ സ്ത്രീകള്‍ പിതൃപക്ഷത്തില്‍ എടുക്കേണ്ട ചില മുന്‍കരുതലുകള്‍ ഉണ്ട്. അവ എന്തൊക്കെയെന്നതിനെക്കുറിച്ചാണ് ശ്രദ്ധിക്കേണ്ടത്. ഇതില്‍ ആദ്യം ശ്രദ്ധിക്കേണ്ടത് ഗര്‍ഭകാലം എന്നത് വളരെയധികം ശ്രദ്ധയോടെ മുന്നോട്ട് കൊണ്ട് പോവേണ്ട ഒരു കാലമാണ് എന്നതാണ്. ഇതില്‍ ശ്രദ്ധിക്കേണ്ടത് എന്തൊക്കെയെന്ന് നോക്കാം. പിതൃപക്ഷ കാലത്തില്‍ ഗര്‍ഭിണികള്‍ രാത്രി വൈകി ഒറ്റയ്ക്ക് പുറത്തിറങ്ങരുത്. അവര്‍ സൂര്യാസ്തമയത്തിനു ശേഷമുള്ള യാത്ര പരമാവധി ഒഴിവാക്കണം. അല്ലെങ്കില്‍ കുടുംബത്തില്‍ ആരെങ്കിലും അവരോടൊപ്പം ഉണ്ടായിരിക്കണം. പകല്‍ സമയത്ത്, സ്ത്രീകള്‍ ഇരുണ്ടതോ വിജനമായതോ ആയ സ്ഥലങ്ങള്‍ സന്ദര്‍ശിക്കരുത്. ഈ സ്ഥലങ്ങള്‍ സാധാരണയായി നെഗറ്റീവ് എനര്‍ജി നിറയുന്ന സ്ഥലമാണ് എന്നാണ് വിശ്വാസം. പിതൃ പക്ഷ സമയത്ത് അവര്‍ മാംസം, ഉള്ളി, വെളുത്തുള്ളി എന്നിവ ഒഴിവാക്കണം. ഒരു കാരണവശാലും ശ്മശാനം സന്ദര്‍ശിക്കാതിരിക്കുന്നതിനും ശ്രദ്ധിക്കണം.

ശ്രദ്ധിക്കേണ്ടത്

ശ്രദ്ധിക്കേണ്ടത്

പിതൃപക്ഷ ദിനത്തില്‍ ഗര്‍ഭിണികളായ സ്ത്രീകള്‍ ഒരിക്കലും ആളൊഴിഞ്ഞ സ്ഥലത്തോ അല്ലെങ്കില്‍ അതുപോലെയുള്ള ഇടങ്ങളിലോ പോവരുത്. ഇത് കൂടുതല്‍ പ്രശ്‌നങ്ങളുണ്ടാക്കുന്നു. ഇത്തരം സ്ഥലങ്ങളില്‍ നെഗറ്റീവ് ശക്തികള്‍ ഉണ്ടാവും എന്നാണ് വിശ്വാസം. ഇത് സ്ത്രീകളില്‍ ഭയം വര്‍ദ്ധിപ്പിക്കുകയും കുഞ്ഞിന്റേയും അമ്മയുടേയും ആരോഗ്യത്തിന്റെ കാര്യത്തില്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യുന്നു. ശ്മശാനത്തില്‍ പോവുന്നതിനും വിലക്കുണ്ട്. കാരണം ഈ സമയത്ത് പൂര്‍വ്വികര്‍ക്കൊപ്പം നിരവധി ദുരാത്മാക്കളും അവിടെ ഉണ്ടെന്നാണ് വിശ്വാസം. ഗര്‍ഭസ്ഥ ശിശുവിനെയും അമ്മയെയും ദോഷകരമായി ബാധിക്കും എന്നാണ് പറയപ്പെടുന്നത്. മുതിര്‍ന്നവരോട് മോശമായ രീതിയില്‍ പെരുമാറരുത്. ഇത് പൂര്‍വ്വികര്‍ക്ക് നിങ്ങളുടേ മേല്‍ അനിഷ്ടം ഉണ്ടാക്കുന്നതിന് കാരണമാകുന്നു എന്നാണ് പറയുന്നത്.

ശ്രദ്ധിക്കേണ്ടത്

ശ്രദ്ധിക്കേണ്ടത്

മാംസാഹാരം പരമാവധി കഴിക്കാതിരിക്കുന്നതിന് ശ്രദ്ധിക്കണം. ഇത് കൂടാതെ പിതൃ പക്ഷ സമയത്ത് ഗര്‍ഭിണികള്‍ മേക്കപ്പ് ധരിക്കുകയോ പെര്‍ഫ്യൂം ഉപയോഗിക്കുകയോ ചെയ്യരുത് എന്നാണ് പറയപ്പെടുന്നത്. ഇത് ശരിക്കും ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കും എന്നതാണ് സത്യം. എന്നാല്‍ വിശ്വാസപ്രകാരം അങ്ങനെ ചെയ്യുന്നത് ഗര്‍ഭസ്ഥ ശിശുവിന് പ്രശ്‌നങ്ങള്‍ ഉണ്ടാക്കും എന്നാണ് പറയപ്പെടുന്നത്.

ഈ ലേഖനത്തില്‍ നല്‍കിയിരിക്കുന്ന വിവരങ്ങളില്‍, ഇത് പൂര്‍ണ്ണമായും ശരിയും കൃത്യവുമാണെന്ന് വാദിക്കുന്നില്ല. ഇവ സ്വീകരിക്കുന്നതിന് മുമ്പ്, തീര്‍ച്ചയായും ബന്ധപ്പെട്ട മേഖലയിലെ ഒരു വിദഗ്ധന്റെ ഉപദേശം സ്വീകരിക്കുന്നതിന് ശ്രദ്ധിക്കണം.

most read:</a><strong><a class=സെപ്റ്റംബറിലെ ഭാഗ്യ നിര്‍ഭാഗ്യ രാശിക്കാര്‍: അറിയാം സമ്പൂര്‍ണഫലം" title="most read:സെപ്റ്റംബറിലെ ഭാഗ്യ നിര്‍ഭാഗ്യ രാശിക്കാര്‍: അറിയാം സമ്പൂര്‍ണഫലം" />most read:സെപ്റ്റംബറിലെ ഭാഗ്യ നിര്‍ഭാഗ്യ രാശിക്കാര്‍: അറിയാം സമ്പൂര്‍ണഫലം

സെപ്റ്റംബര്‍ മാസം 27 നാളിന്റേയും സമ്പൂര്‍ണഫലം ഇപ്രകാരംസെപ്റ്റംബര്‍ മാസം 27 നാളിന്റേയും സമ്പൂര്‍ണഫലം ഇപ്രകാരം

English summary

Pitru Paksha 2022: Pitru Paksha Precautions For Pregnant Women In Malayalam

Here in this article we are discussing about some pitru paksha precautions for pregnant women in malayalam. Take a look.
X
Desktop Bottom Promotion