For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ചൊവ്വാഴ്ച ജനിച്ചവരാണോ? ഇവ അറിഞ്ഞിരിക്കൂ

|

ഒരു വ്യക്തി എവിടെയായിരുന്നാലും, എത്ര വലുതായാലും ചെറുതായാലും സമ്പന്നനായാലും ദരിദ്രനായാലും അവര്‍ എപ്പോഴും ഗ്രഹങ്ങളുടെ സ്വാധീനത്തില്‍ തുടരുന്നു. ആളുടെ വ്യക്തിത്വം, സാമ്പത്തിക സ്ഥിതി, കുടുംബം, ആരോഗ്യം, സന്തോഷം, സമാധാനം തുടങ്ങിയവ എങ്ങനെയെന്ന് ഗ്രഹനില നിര്‍ണ്ണയിക്കുന്നു. അതുപോലെ തന്നെ, വ്യക്തി ജനിച്ച ദിവസം അനുസരിച്ച് അവരുടെ പ്രത്യേകതകള്‍ സ്വാധീനം ചെലുത്തുന്നു. ഈ പ്രഭാവം നല്ലതോ ചീത്തയോ ആയിരിക്കും. ആഴ്ചയില്‍ ഏഴ് ദിവസങ്ങളുണ്ട്, ഈ ഏഴു ദിവസങ്ങള്‍ക്കും അതിന്റേതായ പ്രാധാന്യമുണ്ട്. ഈ ലേഖനത്തില്‍ ചൊവ്വാഴ്ച ജനിച്ച വ്യക്തികളുടെ ചില പൊതുവായ പ്രത്യേകതകള്‍ എന്തെന്ന് നിങ്ങള്‍ക്ക് വായിച്ചറിയാം.

Most read: തുലാം രാശി; നിങ്ങളുടെ ദോഷങ്ങള്‍ ഇപ്രകാരം

വ്യക്തിത്വം

വ്യക്തിത്വം

ചൊവ്വയുടെ സ്വാധീനം കാരണം അവര്‍ വളരെ ധൈര്യമുള്ളവരാണ്. ഇത്തരക്കാര്‍ക്ക് വളരെ വേഗം ദേഷ്യം വരുന്നു. പ്രത്യേകിച്ചും ചൊവ്വാഴ്ച ജനിച്ചവര്‍ അല്‍പം അക്രമണോത്സുകരാണ്. അവര്‍ ആഢംബര ജീവിതം ജീവിക്കാന്‍ ഇഷ്ടപ്പെടുന്നു. അതിനാല്‍ അവര്‍ക്ക് ധാരാളം വസ്ത്രങ്ങള്‍, കാര്‍, വീട്, ഒരു ആഢംബര ജീവിതത്തിന് ആവശ്യമായവയെല്ലാം കൈവരുന്നു. അവരുടെ മറ്റൊരു പ്രത്യേകത, അവര്‍ വളരെ ആത്മാര്‍ത്ഥതയുള്ളവരാണ്, ഒരു തെറ്റും സഹിക്കില്ല. അതിനാല്‍ പെട്ടെന്ന് കോപിക്കുന്നു.

കരിയര്‍

കരിയര്‍

പെട്ടെന്ന് തീരുമാനമെടുക്കാന്‍ കഴിവുള്ളവരാണ് ചൊവ്വാഴ്ച ദിവസം ജനിച്ചവര്‍. അവര്‍ വളരെ ബുദ്ധിമാനും ആകര്‍ഷകമായ വ്യക്തിത്വമുള്ളവരും വേഗതയുള്ളവരുമാണ്. അതിനാല്‍, ഉത്തരവാദിത്തം വേണ്ട പ്രവര്‍ത്തനത്തിലും അവര്‍ മികച്ച വിജയം നേടുന്നു. ചൊവ്വാഴ്ച ജനിച്ചവര്‍ റിസ്‌ക് എടുക്കുന്നവരാണ്, വെല്ലുവിളി നിറഞ്ഞ സാഹചര്യങ്ങള്‍ അവരെ ആകര്‍ഷിക്കുന്നു. അവര്‍ക്ക് വിമര്‍ശനം എളുപ്പത്തില്‍ ഉള്‍ക്കൊള്ളാനാകും, നെഗറ്റീവ് അഭിപ്രായങ്ങളാല്‍ അവരെ വേദനിപ്പിക്കാനും കഴിയില്ല. വിമര്‍ശനം ജീവിതത്തിന്റെ ഭാഗമായതിനാല്‍, പ്രത്യേകിച്ച് ജോലിസ്ഥലത്ത് അവരെ വളരെയധികം സഹായിക്കും.

Most read:ഈ ഹനുമാന്‍ ചിത്രങ്ങള്‍ വീട്ടില്‍ വേണ്ട; കാരണം

കരിയര്‍

കരിയര്‍

ചൊവ്വാഴ്ച ജനിച്ച ആളുകള്‍ അവരുടെ തൊഴില്‍ മേഖലകളായ ടെക്‌നിക്കല്‍ വര്‍ക്ക്, ഫിസിക്കല്‍ ഫോഴ്‌സ് വര്‍ക്ക് അല്ലെങ്കില്‍ മെഷീനുകളുമായി ബന്ധപ്പെട്ട ജോലി എന്നിവ വളരെ വേഗത്തില്‍ പഠിക്കുന്നു. അവര്‍ മനസ്സിനൊപ്പം പ്രവര്‍ത്തിക്കുന്നു. ചൊവ്വാഴ്ച ജനിച്ച ആളുകള്‍ നേതാക്കള്‍, പോലീസ്, കരസേന, ബ്യൂറോക്രാറ്റുകള്‍, കായികതാരങ്ങള്‍, കാര്‍ മെക്കാനിക്ക്, കാര്‍ റേസിംഗ്, വാഹനങ്ങളുടെ ഉത്പാദനം, സാഹസിക വിനോദങ്ങള്‍ എന്നിങ്ങനെയുള്ള മേഖലകളില്‍ ശോഭിക്കുന്നു. പണവുമായി ബന്ധപ്പെട്ട തൊഴിലുകളായ ബാങ്കിംഗ്, ധനകാര്യം എന്നിവയും അവര്‍ക്ക് അനുയോജ്യമാണ്.

ശരീരഘടന

ശരീരഘടന

ചൊവ്വാഴ്ച ജനിച്ചവരില്‍ ചൊവ്വാ ഗ്രഹത്തിന്റെ പ്രത്യേക സ്വാധീനമുണ്ട്. അവരുടെ മുടി ചുരുണ്ടതും കഴുത്ത് നീളമുള്ളതും തോളുകള്‍ വീതിയുമുള്ളതുമാകുന്നു. അവരുടെ ഉള്ളില്‍ ഒരുതരം പ്രത്യേക കാന്തികത ഉണ്ട്. ഈ ആളുകളില്‍ ഭൂരിഭാഗം പേര്‍ക്കും അവരുടെ മുഖത്ത് ഒരു ചുണങ്ങ് അല്ലെങ്കില്‍ ഏതെങ്കിലും തരത്തിലുള്ള അടയാളമുണ്ടെന്ന് നിങ്ങള്‍ക്ക് കണ്ടെത്താനാകും. ഈ ദിവസം ജനിച്ച ആളുകള്‍ ഗോതമ്പ് നിറമുള്ളവരായിരിക്കും.

Most read:ഇടവം രാശിയിലെ പുരുഷന്‍മാരുടെ പൊതുസ്വഭാവം

ആരോഗ്യം

ആരോഗ്യം

ചൊവ്വാഴ്ച ജനിച്ചവര്‍ കൂടുതലും ആരോഗ്യമുള്ളവരും രോഗരഹിതരുമാണ്. എന്നാല്‍ മറ്റുള്ളവരെ കുറ്റം കാരണം അവര്‍ക്ക് പരിക്കോ അപകടമോ സംഭവിക്കാനുള്ള സാധ്യത കൂടുതലാണ്.

പ്രണയം

പ്രണയം

ചൊവ്വയുടെ സ്വാധീനത്തില്‍, അവര്‍ നഷ്ടപ്പെടുത്തുന്ന പ്രവണത കാണിക്കുന്നു. സംസാരിക്കുന്നതിന് മുമ്പ് ചിന്തിക്കാന്‍ അവര്‍ വളരെയധികം ശ്രദ്ധിക്കാത്തതിനാല്‍ ഗ്രഹത്തിന്റെ ഊര്‍ജ്ജം അവരെ പലപ്പോഴും കുഴിയില്‍ ചാടിക്കുന്നു. ചൊവ്വാഴ്ച ജനിച്ച ആളുകള്‍ മിക്കപ്പോഴും സ്‌നേഹത്തിന്റെ കാര്യത്തില്‍ വളരെയധികം വിഷമിക്കുകയും ആഴത്തിലുള്ള ചിന്തകളില്‍ മുഴുകുകയും ചെയ്യുന്നവരാകുന്നു. ഇക്കാരണത്താല്‍, മറ്റുള്ളവരുമായി ബന്ധപ്പെടുന്നത് നിങ്ങള്‍ക്ക് ബുദ്ധിമുട്ടായിരിക്കും. നിങ്ങളുടെ സ്‌നേഹം കണ്ടെത്തുന്നതിനും പക്വതയിലേക്കും വിവേകത്തിലേക്കും അതിനെ എത്തിക്കുന്നതിനും നിങ്ങളുടെ പങ്കാളിയുടെ വൈകാരിക ആവശ്യങ്ങള്‍ പരിഗണിക്കേണ്ടത് പ്രധാനമാണ്. പലപ്പോഴും നിങ്ങളുടെ വാക്കുകള്‍ പങ്കാളിയെ വിഷമിപ്പിക്കും. സംസാരിക്കുന്നതിന് മുമ്പ് രണ്ടോ മൂന്നോ തവണ ചിന്തിക്കുക.

വിവാഹം

വിവാഹം

ഒരു പങ്കാളിയെന്ന നിലയില്‍ അവര്‍ പരിരക്ഷിതരാണ്. ജീവിതത്തിലെ എല്ലാ പ്രതിബന്ധങ്ങളില്‍ നിന്നും ധൈര്യത്തോടെ നിങ്ങളുടെ ജീവിത പങ്കാളിയെ നിങ്ങള്‍ സംരക്ഷിക്കും. ജീവിതത്തിന്റെ കഠിനമായ സമയത്തും അവരുടെ പങ്കാളിയെ കാത്തുസൂക്ഷിക്കുന്നു. ലോകം എതിരേനില്‍ക്കുന്നുവെന്ന് പങ്കാളിയ്ക്ക് തോന്നുമ്പോഴും, ഈ സ്വഭാവം അവരെ ശക്തമായ പിന്തുണ നല്‍കുന്നവരാക്കുന്നു. എന്നിരുന്നാലും, നിങ്ങളുടെ ഉച്ചത്തിലുള്ള സംസാരവും ദേഷ്യ സ്വഭാവവും ഒരു ബന്ധത്തിന്റെ സമാധാനത്തെയും ഐക്യത്തെയും അസ്വസ്ഥമാക്കുന്നു. സന്തുലിതാവസ്ഥയും ഐക്യവും സൃഷ്ടിക്കുക എന്നതാണ് വിജയകരമായ ബന്ധത്തിന്റെ താക്കോല്‍.

Most read:രാശി പറയും നിങ്ങളുടെ വിവാഹപ്രായം

ചൊവ്വാഴ്ച ജനിച്ചവര്‍ക്കുള്ള ഉപദേശം

ചൊവ്വാഴ്ച ജനിച്ചവര്‍ക്കുള്ള ഉപദേശം

ചൊവ്വാഴ്ച ജനിച്ച ആളുകള്‍ വളരെ ധാര്‍ഷ്ട്യമുള്ളവരാണ്, അവര്‍ക്ക് കോപവും വളരെ വേഗം വരുന്നു. അതിനാല്‍, ഒരു ജോലിയും ചെയ്യാന്‍ തിരക്കുകൂട്ടരുത്. നിങ്ങളുടെ കോപത്തെയും ധാര്‍ഷ്ട്യത്തെയും മറികടന്നാല്‍ വിജയം നിങ്ങളുടെ ചുവടുകളിലെത്തും. ഞായര്‍, തിങ്കള്‍, ചൊവ്വ, വ്യാഴം എന്നിവ നിങ്ങള്‍ക്ക് അനുകൂലമാകുന്ന ദിവസങ്ങളാണ്. 3, 6, 9 എന്നിവയാണ് നിങ്ങളുടെ ഭാഗ്യ സംഖ്യകള്‍.

English summary

Personality Traits of Tuesday Born People

Tuesday is the third day of the week in most of the traditions across the globe. The day is ruled by Mars. let's look the personality traits of tuesday born people.
Story first published: Monday, April 27, 2020, 19:15 [IST]
X