Just In
Don't Miss
- News
നഴ്സിങ് ജീവനക്കാരനെ കൈയേറ്റം ചെയ്തെന്ന് പരാതി; പൊലിസ് അന്വേഷണമാരംഭിച്ചു
- Sports
IND vs NZ: ക്യാപ്റ്റന്‍ ഹര്‍ദിക്കിന്റെ മണ്ടത്തരം! മൂന്ന് പിഴവുകള്‍ ഇന്ത്യയെ തോല്‍പ്പിച്ചു-അറിയാം
- Movies
ഒരു പെൺകുഞ്ഞ് ആയാൽ മതിയായിരുന്നുവെന്ന് ദേവിക, വിലക്കി വിജയ്; കാരണം!, പുതിയ വീഡിയോ വൈറൽ
- Finance
100 രൂപ ദിവസം മാറ്റിവെച്ചാൽ ഒരു ലക്ഷം സ്വന്തമാക്കാം; കീശയ്ക്ക് ഒതുങ്ങിയ മാസ അടവുള്ള ചിട്ടികളിതാ
- Travel
പാർവ്വതി വാലിയുടെ തീരത്തെ ചലാൽ! കസോളിനു പകരം പോകാൻ പറ്റിയ ഇടം
- Automobiles
മഹീന്ദ്ര XUV400 ബുക്കിംഗ് ആരംഭിച്ചു; ഇവി വിപണിയില്‍ അങ്കത്തട്ടുണര്‍ന്നു
- Technology
പാരമ്പര്യവും ആരാധകപിന്തുണയും കൈമുതൽ; മിഡ്റേഞ്ച് പിടിക്കാൻ ഐക്കൂവിന്റെ ഇളമുറത്തമ്പുരാൻ
നവരാത്രി 2021; 9 ദിനവും ദേവിയെ ആരാധിച്ചാല്‍ സര്‍വ്വൈശ്വര്യം ഫലം
നവരാത്രി ദിനത്തിന് തുടക്കം കുറിക്കാന്‍ ഇനി വെറും ചുരുങ്ങിയ ദിവസങ്ങള്‍ മാത്രമേ ഉള്ളൂ. 10 ദിവസം നീണ്ടുനില്‍ക്കുന്ന ഉത്സവം ഇന്ത്യയിലുടനീളം വളരെ ഗംഭീരമായി ആഘോഷിക്കുന്നു. എന്നാല്‍ ഈ കൊവിഡ് പശ്ചാത്തലത്തില്‍ ആഘോഷങ്ങള്‍ക്ക് അല്പം മാറ്റം വന്നിട്ടുണ്ടെങ്കിലും നമ്മള് നല്കുന്ന പ്രാധാ്യത്തിന് കുറവില്ല എന്നത് തന്നെയാണ് സത്യം. ഈ ഉത്സവത്തില്‍ ദുര്‍ഗ്ഗാ ദേവിയെ ആരാധിക്കുന്നു; ദുര്‍ഗ്ഗ ശക്തിയുടെ പ്രതീകമാണ്. നവരാത്രിയുടെ അര്‍ത്ഥം എന്ന് പറയുന്നത് ഒന്‍പത് രാത്രികള്‍ എന്നാണ്, ഈ വര്‍ഷം ഒക്ടോബര്‍ 7 മുതല്‍ ആണ് നവരാത്രി ആരംഭിക്കുന്നത്. ഒക്ടോബര്‍ 15 വരെയാണ് ഈ ആഘോഷങ്ങള്‍ നീണ്ട് നില്‍ക്കുന്നത്.
സർവ്വൈശ്വര്യത്തിനും
ഫലപ്രാപ്തിക്കും
നവരാത്രി
വ്രതം
ഒക്ടോബര്‍ 15/16, ദസറ എന്നറിയപ്പെടുന്ന വിജയദശമി ആഘോഷത്തോടെ എല്ലാ വര്‍ഷവുമുള്ള നവരാത്രി അവസാനിക്കുന്നു. നവരാത്രിയില്‍, ഭക്തര്‍ ദുര്‍ഗാദേവിയുടെ ഒന്‍പത് രൂപങ്ങളായ ശൈലപുത്രി, ബ്രഹ്മചാരിണി, ചന്ദ്രഘണ്ട, കൂശ്മാണ്ഡ, സ്കന്ദ മാതാ, കാത്യായനി, കാലരാത്രി, മഹാഗൗരി, സിദ്ധിദാത്രി എന്നിവയെ ആരാധിക്കുന്നു. ഈ 9 ഭാവങ്ങളില്‍ ദേവിയെ ആരാധിക്കുന്നത് ജീവിതത്തില്‍ ഐശ്വര്യവും സമാധാനവും സമ്പത്തും നല്‍കും എന്നാണ് വിശ്വാസം. ഇത് കൂടാതെ ഒരോ ദിനത്തിലും പ്രത്യേക പൂജകളും ആരാധനകളും നടക്കുന്നു. നവരാത്രി ദിനത്തെക്കുറിച്ച് കൂടുതല്‍ അറിയുന്നതിന് ഈ ലേഖനം വായിക്കൂ.

നവരാത്രി 2021 തീയതി; നവദുര്‍ഗ്ഗകള്‍ ഒ
ക്ടോബര് 7 ന് പ്രതിപാദ തിഥിയില്‍ ഘടസ്താപന, ശൈലപുത്രി പൂജ എന്നിവ നടക്കും.
ഒക്ടോബര്‍ 8 ന് ദ്വിതീയ തിഥിയില്‍, ബ്രഹ്മചാരിണി പൂജ നടത്തണം.
ഒക്ടോബര്‍ 9 -ന് തൃതിയ, ചതുര്‍ഥി ദിവസങ്ങളില്‍ ചന്ദ്രഘണ്ടപൂജയും കൂശ്മാന്ദപൂജയും നടത്തണം.
ഒക്ടോബര്‍ 10 ന് പഞ്ചമി തിഥിക്ക് സ്കന്ദമാതാ പൂജ നടത്തണം.
ഒക്ടോബര്‍ 11 ന്, ഷഷ്ഠി തിഥിയ്ക്ക് കാത്യായനി പൂജ നടത്തണം.
ഒക്ടോബര്‍ 12, സപ്തമി തിഥി, കാളരാത്രി പൂജ നടത്തുക
ഒക്ടോബര്‍ 13 ന് അഷ്ടമി തിഥി മഹാ ഗൗരി പൂജ നടത്തുന്നു
ഒക്ടോബര്‍ 14 ന് നവമി തിഥി സിദ്ധിധാത്രി പൂജ നടത്തുന്നു
ഒക്ടോബര്‍ 15 ന് ദശമി തിഥി നവരാത്രി പരണം/ദുര്‍ഗാ വിസര്‍ജന്‍ നടത്തുന്നു

ഓരോ ദിനവും ഓരോ നിറങ്ങള്‍
നവരാത്രിയില്‍ ഓരോ ദിനത്തിനും ഉള്ള പ്രാധാന്യം പോലെ തന്നെയാണ് ഓരോ നിറത്തിനും ഉള്ള പ്രാധാന്യം. ഓരോ നിറത്തിനും എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്ന് നമുക്ക് നോക്കാവുന്നതാണ്. ഇനി പറയുന്ന 9 ദിവസങ്ങളിലും ഓരോ നിറമാണ് ഉള്ളത്. ഇവ എന്തൊക്കെയെന്നും എന്താണ് ഇതില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്നും നമുക്ക് നോക്കാവുന്നതാണ്. ഓരോ ദിനത്തിലും അറിഞ്ഞിരിക്കേണ്ട കര്‍മ്മങ്ങളും പൂജയും ഇതെല്ലാമാണ്. കൂടുതല്‍ അറിയാന്‍ താഴേക്ക് വായിക്കൂ.

ആദ്യ ദിവസം അറിയപ്പെടുന്നത് പാര്‍വതി ദേവിയുടെ അവതാരമായ ശൈലപുത്രിയുടെ ദിനമായാണ്. ഈ ദിനത്തില്‍ ബ്രഹ്മാവിന്റെയും വിഷ്ണുവിന്റെയും മഹേശ്വരന്റേയും കൂട്ടായ ശക്തിയെയാണ് ദേവി പ്രതിനിധീകരിക്കുന്നത്. പ്രകൃതിയുടെയും വിശുദ്ധിയുടെയും സവിശേഷതകളാണ് ഇതില്‍ പ്രതീകമായി വരുന്നതും. അതുകൊണ്ട് തന്നെ നവരാത്രിയുടെ ആദ്യ ദിവസം ധരിക്കേണ്ട നിറം ചുവപ്പാണ്. ഈ നിറം ധരിക്കുന്നതിലൂടെ ജീവിതത്തില്‍ ഐശ്വര്യം വര്‍ദ്ധിക്കും എന്നാണ് വിശ്വാസം.

ദിവസം 2: ബ്രഹ്മചാരിണി / നീല
നീല നിറത്തിലുള്ള വസ്ത്രമാണ് രണ്ടാമത്തെ ദിവസം ധരിക്കേണ്ടത്. സന്തോഷദായകിയും ശാന്തരൂപിണിയുമായ ഒരു രൂപത്തെയാണ് ബ്രഹ്മചാരിണി ദേവി സൂചിപ്പിക്കുന്നത്. നിങ്ങള്‍ക്ക് മോക്ഷം അല്ലെങ്കില്‍ നിങ്ങളുടെ പ്രവൃത്തികളുടെ കര്മ്മഫലത്തില് നിന്ന് മോചനം ലഭിക്കണമെങ്കില്‍ ബ്രഹ്മചാരിണിയെ ആരാധിക്കണം. കൃപയും സമൃദ്ധിയും നല്‍കുന്നത് എന്നാണ് ഈ ദേവിയുടെ വിശ്വാസം. രണ്ടാം ദിവസം ധരിക്കേണ്ട നിറം സൂക്ഷ്മവും എന്നാല്‍ ശക്തിയുമുള്ള നീല നിറമാണ് എന്നുള്ളതാണ് ഈ ദിനത്തിന്റെ പ്രത്യേകത.

ദിവസം 3: ചന്ദ്രഘന്ധ / മഞ്ഞ
മൂന്നാം ദിനത്തില്‍ സൗന്ദര്യത്തിന്റെ മൂര്‍ത്തീഭാവമായ ചന്ദ്രഘന്ധ ദേവിയെയാണ് ആരാധിക്കേണ്ടത്. മഞ്ഞ നിറം പോലെ, ദേവി കൃപ, യോജിപ്പും സമാധാനവും ഭക്തര്‍ക്ക് ആരാധനയിലൂടെ നല്കുന്നു. സൗന്ദര്യത്തിന്റെ പ്രതീകാത്മകത കൂടാതെ, ദേവി ധൈര്യത്തിന്റെ പ്രതീകവുമാണ്. അതിനാല്‍, ഈ ദിനം ധരിക്കേണ്ട നിറം മഞ്ഞയാണ്. ഇത് പല വിധത്തിലുള്ള നേട്ടങ്ങള്‍ നല്കുന്നു.

ദിവസം 4: കുഷ്മാണ്ഡ / പച്ച
പ്രപഞ്ചത്തിനു പിന്നിലെ സൃഷ്ടിപരമായ ശക്തിയണ് കുഷ്മാണ്ഡ എന്നാണ് വിശ്വാസം. ജീവിതത്തിന്റെ പ്രതീകങ്ങളായ പച്ചപ്പും സസ്യജാലങ്ങളും നല്കിയ ദേവി എന്നാണ് ഈ ദേവിയെ അറിയപ്പെടുന്നത്. അതുകൊണ്ട് തന്നെ ഈ ദിനം ധരിക്കേണ്ട നിറം പച്ചയാണ്. ജീവിതത്തില്‍ പല വിധത്തിലുള്ള നേട്ടങ്ങളും ഐശ്വര്യവും വര്‍ദ്ധിപ്പിക്കുന്നതിനും ഈ ദേവിയെ ആരാധിക്കാവുന്നതാണ്.

ദിവസം 5: സ്കന്ദ മാതാ / ഗ്രേ
അഞ്ചാമത്തെ ദിനത്തില്‍ നാം ആരാധിക്കുന്നത് സ്കന്ദമാതാവിനെയാണ്. ഈ ദിവസത്തെ നിറത്തിന് വളരെ മനോഹരമായ പ്രാധാന്യമുണ്ട് എന്നതാണ് സത്യം. കാരണം ചാരനിറം പോലെ തന്നെ ഭക്തരുടെ അടുത്ത് എന്തെങ്കിലും ദോഷം വരുമ്പോഴെല്ലാം ദേവിയുടെ അനുഗ്രഹം ഇവര്‍ക്ക് ലഭിക്കുന്നു. സ്കന്ദന് എന്നും അറിയപ്പെടുന്ന കാര്‍ത്തികേയന്റെ അമ്മയാണ് സ്കന്ദ മാതാ. ഈ ദിനം ഐശ്വര്യത്തിന് വേണ്ടി ധരിക്കേണ്ട നിറം എന്ന് പറയുന്നത് ഗ്രേ നിറമാണ്.

ദിവസം 6: കാര്‍ത്യായാനി / ഓറഞ്ച്
ഓറഞ്ച് നിറമാണ് കാര്‍ത്യായനി ദേവിയുടെ അനുഗ്രഹത്തിന് വേണ്ടി ആറാം ദിവസം ധരിക്കേണ്ടത്. കാര്‍ത്യായനി വളരെ ധീരയായ ദേവിയായാണ് കണക്കാക്കുന്നത്. കാര്‍ത്യ മുനിയുടെ മകളായിരുന്നു കാര്‍ത്യായനി ദേവി. അതിനാലാണ് അവള്‍ക്ക് കാര്‍ത്യായനി എന്ന് പേരിട്ടത്. അവള് ദുര്‍ഗാദേവിയുടെ അവതാരമായിരുന്നുവെന്ന് വിശ്വസിക്കപ്പെടുന്നു. അനുഗ്രഹങ്ങള്‍ ഭക്തര്‍ക്ക് വാരിക്കോരി ദേവി ചൊരിയുന്നു.

ദിവസം 7: കാലരാത്രി / വെള്ള
ശക്തി ദേവിയുടെ അവതാരങ്ങളില്‍ ഏറ്റവും ശക്തമായ അവതാരമാണ് കല്‍രാത്രി. അതാണ് കാളിദേവിയുടെ രൂപത്തിലുള്ള അവതാരം. രൗദ്രഭാവത്തില്‍ കുടികൊള്ളുന്ന ദേവിക്ക് ഇരുണ്ട നിറമാണ്, മൂന്ന് കണ്ണുകളുള്ളതുമായ ഒരു ഭാവമാണ് ദേവിയുടേത്. ദുര്‍ഗാ ദേവിയുടെ ഏറ്റവും ഭീകരമായ രൂപമാണിത്. എന്നിരുന്നാലും, അവളുടെ വസ്ത്രങ്ങളുടെ നിറം വെളുത്തതാണ്. ഇത് സൂചിപ്പിക്കുന്നത് ദേവി സമാധാന പ്രിയയാണ് എന്നതാണ്. അതിനാല്‍, ഈ ദിനം അണിയേണ്ടത് വെള്ളയാണ്.

ദിവസം 8: മഹാഗൗരി / പിങ്ക്
ദുര്‍ഗാദേവിയുടെ ഈ അവതാരം ബുദ്ധിയെയും സമാധാനത്തെയും പ്രതിനിധീകരിക്കുന്നതായി വരുന്നുണ്ട്. കറുപ്പ് നിറത്തിലായിരുന്ന ദേവിയെ ശിവന് ഗംഗയിലെ വെള്ളത്താല്‍ ശുദ്ധീകരിച്ചു എന്നാണ് വിശ്വാസം. ദേവിയുടെ ശരീരം അതിന്റെ സൗന്ദര്യവും തിളക്കവും പുന:സ്ഥാപിച്ചത് ഇങ്ങനെയാണ്. പിങ്ക് ശുഭാപ്തിവിശ്വാസത്തെയും പ്രതീക്ഷയെയും സൂചിപ്പിക്കുന്നതിനാല്‍ ഈ ദിനം ധരിക്കേണ്ട നിറം പിങ്ക് ആണ്. ഇത് നവരാത്രി ദിനത്തിലെ പ്രധാനപ്പെട്ട ദിനമാണ്.

ദിവസം 9: സിദ്ധിധാത്രി / ആകാശ നീല
ഉത്സവത്തിന്റെ അവസാന ദിവസമാണ് ഇത്. അതിനാല്‍ ഇത് സന്തോഷത്തിനും അനുഗ്രഹത്തിനും പോസിറ്റീവ് ഊര്‍ജ്ജത്തിനും വേണ്ടി നിലനില്‍ക്കുന്ന ഒരു ദിനമാണ്. ഇത് കൂടാതെ സിദ്ധിധാത്രി അമ്മയെയാണ് പ്രതിനിധാനം ചെയ്യുന്നത്. രോഗശാന്തിയും ഈ ദേവിയുടെ അനുഗ്രഹത്താല്‍ ഭക്തര്ക്കുണ്ടാവുന്നു. ഭക്തരെ നീലാകാശം പോലെ ശുദ്ധമായ ആനന്ദത്തോടെ അനുഗ്രഹിക്കുന്നതാണ് ഈ ദേവി. ആകാശനീലനിറമാണ് ദേവിയുടെ അനുഗ്രഹത്തിനായി ഈ ദിനം ധരിക്കേണ്ടത്.