For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നവരാത്രിയില്‍ നവഗ്രഹദോഷമകറ്റാന്‍ ജന്മദിനം അനുസരിച്ച് പരിഹാരം

|

നവരാത്രിക്ക് ഒക്ടോബര്‍ 26-ന് തുടക്കം കുറിച്ചു. ഈ ദിനത്തിന് വളരെയധികം പ്രാധാന്യമാണ് ഉള്ളത്. ഒന്‍പത് ദിവസം നീണ്ട് നില്‍ക്കുന്ന ഈ ആഘോഷത്തിന് അവസാനം കുറിക്കുന്ന ദിനമാണ് ഒക്ടോബര്‍ 5. ഈ ദിനത്തില്‍ നാം ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ ദോഷപരിഹാരത്തിന് സാധിക്കുന്നുണ്ട്. തിന്മയുടെ മേല്‍ നന്മ നേടിയ വിജയമാണ് നവരാത്രിയായി കാണക്കാക്കുന്നത്. അതുകൊണ്ട് തന്നെ ഈ ദിനത്തില്‍ എല്ലാ വിധ പ്രശ്‌നങ്ങളും പരിഹരിക്കുകയും തിന്മയെ ഇല്ലാതാക്കുകയുമാണ് ചെയ്യേണ്ടത്. ഈ വര്‍ഷത്തെ നവരാത്രിയില്‍ നിങ്ങള്‍ക്ക് നവഗ്രഹ ദോഷത്തെ ഇല്ലാതാക്കുന്നതിനും ജീവിതത്തില്‍ സന്തോഷവും ഐശ്വര്യവും നിറക്കുന്നതിനും ചില പരിഹാരമാര്‍ഗ്ഗങ്ങള്‍ ഉണ്ട്.

Navratri Numerology

നവഗ്രഹ പരിഹാരങ്ങള്‍ ചെയ്യുന്നതിനുള്ള സുപ്രധാന സമയമാണ് നവരാത്രി. ഈ വര്‍ഷത്തെ നവരാത്രിക്കുള്ള ചില സാര്‍വത്രിക പരിഹാരങ്ങളെക്കുറിച്ചാണ് ഈ ലേഖനം പറയുന്നത്. ജീവിതത്തില്‍ വളരെ വലിയ പ്രതിസന്ധികള്‍ ഉണ്ടാവുന്നതിനുള്ള സാധ്യത കൂടുതലാണ് ചിലരില്‍. ഇതിനെ പരിഹരിക്കുന്നതിനും ദോഷ പരിഹാരത്തിനും വേണ്ടി നമുക്ക് ചില കാര്യങ്ങള്‍ ശ്രദ്ധിക്കാം. അവ എന്തൊക്കെയെന്ന് ഈ ലേഖനത്തില്‍ പറയുന്നു.

ദോഷ പരിഹാരങ്ങള്‍ ഇപ്രകാരം

ദോഷ പരിഹാരങ്ങള്‍ ഇപ്രകാരം

ജന്മദിനപ്രകാരം അല്ലാതെ ദോഷ പരിഹാരങ്ങള്‍ക്ക് വേണ്ടി ചില കാര്യങ്ങള്‍ നമുക്ക് ചെയ്യാവുന്നതാണ്. നവരാത്രിയില്‍ 9 തവണ നിങ്ങള്‍ സിദ്ധ കുഞ്ഞിക സ്‌തോത്രം ജപിക്കുക. ഇത് ജീവിതത്തില്‍ ആഗ്രഹ സാഫല്യത്തിന് സഹായിക്കുന്നു. കൂടാതെ നവരാത്രിയില്‍ ദുര്‍ഗ്ഗാ ദേവിക്ക് വേണ്ടി ചുവന്ന പൂക്കളും നെയ്യും സമര്‍പ്പിക്കാവുന്നതാണ്. നമ്മുടെ ജനനസമയവും ജനനത്തീയ്യതിയും അനുസരിച്ചാണ് ഗ്രഹങ്ങളും രാശികളും മാറി വരുന്നത്. ഈ ഒന്‍പത് ദിവസത്തിലും ദേവിയുടെ അനുഗ്രഹത്തതിന് വേണ്ടി നമുക്ക് ചില കാര്യങ്ങള്‍ ശ്രദ്ധിക്കാവുന്നതാണ്.

നമ്പര്‍ 1

നമ്പര്‍ 1

നിങ്ങള്‍ ജനിച്ചത് ഏതെങ്കിലും മാസത്തിലെ 1, 10, 19, 28 തീയതികളില്‍ ആണെങ്കില്‍ നിങ്ങളുടെ ജന്മസംഖ്യ എന്ന് പറയുന്നത് 1 ആയിരിക്കും. ഈ ദിനത്തില്‍ ഗ്രഹദോഷം മാറുന്നതിന് വേണ്ടി നവരാത്രിയില്‍ എല്ലാ ദിവസവും ദുര്‍ഗാദേവിയ്ക്ക് വാഴപ്പഴം സമര്‍പ്പിക്കുക. ഇതോടൊപ്പം തന്നെ ദുര്‍ഗ്ഗാ ഗായത്രി മന്ത്രം 14000 തവണ ജപിക്കുക. ഇത് നിങ്ങളുടെ ദോഷങ്ങളെ ഇല്ലാതാക്കുന്നു.

നമ്പര്‍ 2

നമ്പര്‍ 2

നിങ്ങള്‍ ജനിച്ചത് 2, 11, 20, 29 തീയതികളില്‍ ആണെങ്കില്‍ നിങ്ങളുടെ ജന്മസംഖ്യ രണ്ട് ആയിരിക്കും. ഈ ദിനത്തിലെ നിങ്ങളുടെ ഗ്രഹദോഷങ്ങളെ മറികടക്കുന്നതിന് വേണ്ടി ഈ ദിനത്തില്‍ പാലും വെളുത്ത പലഹാരങ്ങളും ദുര്‍ഗ്ഗാദേവിക്ക് സമര്‍പ്പിക്കുക. ഇത് കൂടാതെ നവരാത്രിയുടെ ഓരോ ദിവസവും ആ ദിവസത്തെ മന്ത്രത്തോടൊപ്പം രണ്ടാം ദിനത്തില്‍ നാം ആരാധിക്കുന്ന ദേവിയായ ചന്ദ്രഘണ്ടയെ പ്രാര്‍ത്ഥിക്കുക.

നമ്പര്‍ 3

നമ്പര്‍ 3

നിങ്ങള്‍ ജനിച്ചത് 3, 12, 21, 30 തീയതികളില്‍ ആണെങ്കില്‍ നിങ്ങളുടെ ജന്മസംഖ്യ വരുന്നത് മൂന്നാണ്. ഈ ദിനത്തില്‍ നവരാത്രിയില്‍ ആണെങ്കില്‍ ദുര്‍ഗ്ഗാദേവിക്ക് തേങ്ങ വഴിപാടായി നല്‍കേണ്ടതാണ്. ഈ ദിനത്തില്‍ നവഗ്രഹ ദോഷ പരിഹാരത്തിന് വേണ്ടി നവരാത്രിയുടെ ഓരോ ദിനത്തിലും ആ ദിവസം പ്രധാനപ്പെട്ട മന്ത്രം ജപിക്കുന്നതിന് ശ്രദ്ധിക്കുക.

നമ്പര്‍ 4

നമ്പര്‍ 4

നിങ്ങള്‍ ജനിച്ചത് 4, 13, 22, എന്നീ തീയ്യതികളില്‍ ആണെങ്കില്‍ നിങ്ങളുടെ ജന്മസംഖ്യ സൂചിപ്പിക്കുന്നത് ദുര്‍ഗ്ഗാ ദേവിക്ക് ദോഷ പരിഹാരത്തിന് വേണ്ടി പഞ്ചാമൃതം സമര്‍പ്പിക്കണം എന്നാണ്. കൂടാതെ, നവരാത്രിയുടെ ഓരോ ദിവസവും ആ ദിവസത്തെ മന്ത്രം കൂടാതെ ബ്രഹ്മചാരിണി ദേവിയുടെ മന്ത്രവും കൂടി ജപിക്കുന്നതിന് ശ്രദ്ധിക്കുക. ഇതെല്ലാം നിങ്ങളുടെ ദോഷങ്ങളെ ഇല്ലാതാക്കുന്നു.

നമ്പര്‍ 5

നമ്പര്‍ 5

നമ്പര്‍ അഞ്ച് ആണ് നിങ്ങളുടെ ജന്മസംഖ്യ എന്നുണ്ടെങ്കില്‍ നിങ്ങള്‍ക്ക് ഉണ്ടാവുന്ന നവഗ്രഹ ദോഷത്തിന് പരിഹാരം കാണുന്നതിന് വേണ്ടി എന്തൊക്കെ പരിഹാരങ്ങള്‍ ചെയ്യണം എന്ന് നോക്കാം. എല്ലാ ദിവസവും ദുര്‍ഗ്ഗാദേവിക്ക് വെറ്റില സമര്‍പ്പിക്കാവുന്നതാണ്. ഇത് കൂടാതെ നവരാത്രി ദിനത്തിലെ മന്ത്രത്തോടൊപ്പം കാര്‍ത്യായനി ദേവിയുടെ മന്ത്രം കൂടി ജപിക്കുന്നതിന് ശ്രദ്ധിക്കണം.

നമ്പര്‍ 6

നമ്പര്‍ 6

നിങ്ങള്‍ ജനിച്ചത് 6, 15, 24 എന്നീ തീയ്യതികളില്‍ ആണെങ്കില്‍ അത് സൂചിപ്പിക്കുന്നത് നിങ്ങളുടെ ഗ്രഹദോഷ പരിഹാരത്തിന് വേണ്ടി ദുര്‍ഗ്ഗാ ദേവിക്ക് മധുരം സമര്‍പ്പിക്കണം എന്നാണ്. ഇതോടൊപ്പം നവരാത്രിയുടെ ഓരോ ദിവസവും ആ ദിവസത്തെ മന്ത്രം ജപിക്കുകയും സിദ്ധിധാത്രി ദേവിയെ ആരാധിക്കുകയും ചെയ്യുക.

നമ്പര്‍ 7

നമ്പര്‍ 7

നിങ്ങള്‍ ജനിച്ചത് ഏതെങ്കിലും മാസത്തിലെ 7, 16, 25 തീയതികളില്‍ ആണെങ്കില്‍ നിങ്ങളുടെ ജന്മസംഖ്യ 7 ആണ്. ഈ ദിനത്തില്‍ ജനിച്ചവര്‍ നവഗ്രഹ ദോഷത്തെ ഇല്ലാതാക്കുന്നതിന് വേണ്ടി നവരാത്രിയില്‍ എല്ലാ ദിവസവും ദുര്‍ഗ ദേവിക്ക് മാല്‍പുവ നിവേദ്യമായി സമര്‍പ്പിക്കുക. കൂടാതെ നവരാത്രിയുടെ ഓരോ ദിവസവും ആ ദിവസത്തെ മന്ത്രം ജപിക്കുന്നതിനും ദേവി കൂശ്മാണ്ഡയെ പ്രാര്‍ത്ഥിക്കുകയും മന്ത്രം ജപിക്കുകയും ചെയ്യുക.

നമ്പര്‍ 8

നമ്പര്‍ 8

നിങ്ങളുടെ ജന്മദിനം അനുസരിച്ച് നിങ്ങള്‍ ജനിച്ചത് 8, 17, 26 തീയതികളില്‍ ആണെങ്കില്‍ അത് സൂചിപ്പിക്കുന്നത് നിങ്ങളുടെ ഗ്രഹദോഷം മാറാന്‍ ശ്രദ്ധിക്കണം എന്നാണ്. എല്ലാ നവരാത്രി ദിനത്തിലും ദേവിക്ക് നെയ്യ് സമര്‍പ്പിക്കുക. കൂടാതെ നവരാത്രിയുടെ ഓരോ ദിവസവും ആ ദിവസത്തെ മന്ത്രം കൂടാതെ ദേവ് കാളരാത്രി മന്ത്രം ജപിക്കുകയും ചെയ്യുക.

നമ്പര്‍ 9

നമ്പര്‍ 9

നിങ്ങള്‍ ജനിച്ചത് 9, 18, 27 എന്നീ തീയതികളില്‍ ആണെങ്കില്‍ അത് സൂചിപ്പിക്കുന്നത് നിങ്ങളുടെ ജന്മസംഖ്യ 9 ആണ് എന്നാണ്. ഈ ദിനത്തില്‍ ജനിച്ചവര്‍ ദോഷ പരിഹാരത്തിന് വേണ്ടി നവരാത്രിയില്‍ എല്ലാ ദിവസവും ദുര്‍ഗ്ഗയ്ക്ക് നെയ്യും പാലും അര്‍പ്പിക്കുക. കൂടാതെ, നവരാത്രിയുടെ ഓരോ ദിവസവും ആ ദിവസത്തെ മന്ത്രത്തോടൊപ്പം ദേവി ശൈലപുത്രിയുടെ മന്ത്രം ജപിക്കുന്നതിനും ശ്രദ്ധിക്കുക. എന്നാല്‍ നിങ്ങള്‍ എത്രയൊക്കെ മന്ത്രം ജപിച്ചാലും മനസ്സില്‍ നന്മയുണ്ടെങ്കില്‍ ജീവിതത്തില്‍ നല്ലത് സംഭവിക്കും എന്ന് മനസ്സിലാക്കുക.

ശ്രദ്ധിക്കേണ്ടത്: പൊതുവായി ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ ലേഖനം തയ്യാറാക്കയിരിക്കുന്നത്. ഇതില്‍ പറഞ്ഞ കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് ഈ മേഖലയില്‍ പ്രവര്‍ത്തന പരിചയമുള്ള വ്യക്തിയെ കാണാന്‍ ശ്രമിക്കുക.

Numerology Horoscope May 2022: മെയ് മാസത്തിലെ ന്യൂമറോളജി പ്രവചനം നിങ്ങള്‍ക്കെങ്ങനെ?Numerology Horoscope May 2022: മെയ് മാസത്തിലെ ന്യൂമറോളജി പ്രവചനം നിങ്ങള്‍ക്കെങ്ങനെ?

most read:ഒക്ടോബര്‍ ആദ്യ ആഴ്ച: 12 രാശിയിലും സമ്പൂര്‍ണവാരഫലം

English summary

Navratri Numerology: Navagraha Remedies According To Your Birth Date In Malayalam

Here in this article we are sharing navratri numerology according to your birth date in malayalam. Take a look.
Story first published: Monday, October 3, 2022, 16:34 [IST]
X
Desktop Bottom Promotion