Latest Updates
-
Rashiphalam: ഇന്ന് തെളിയുന്ന ഭാഗ്യ രാശിക്കാര്‍, നിങ്ങളുടെ ഇന്നത്തെ സമ്പൂര്‍ണഫലം ഇതാണ് -
മീനത്തില്‍ ഭാഗ്യം തെളിയുന്നവര്‍: ഇനി അടുത്ത 30 നാള് ഈ നക്ഷത്രക്കാര്‍ക്കുള്ളത്, ധനവും, കരിയറും സുരക്ഷിതം -
ഭക്ഷണത്തില്‍ ഉപ്പ് കൂടുതലോ? അറിയണം കിഡ്നിയെ ബാധിക്കുന്നതെങ്ങനെയെന്ന് -
30 വര്‍ഷത്തിനിപ്പുറം ശനിയും ചൊവ്വയും ചേരുന്നു: ശത്രു മുട്ടുമടക്കും, ധനം നിറഞ്ഞ് കുമിയും, ഭാഗ്യം ഏത് കോണിലും -
തടി കുറയ്ക്കാന്‍ രാവിലെ ഈ ശീലങ്ങള്‍ മാത്രം മതി: മറക്കാതെ ചെയ്യണം ഇതെല്ലാം -
കരള്‍ എന്നെന്നും സുരക്ഷിതമായിരിക്കുന്നതിനും വിഷമുക്തമാക്കുന്നതിനും കഴിക്കണം ഈ ഭക്ഷണങ്ങള്‍ -
മീനം 1 പുലരുന്നത് തന്നെ രാജയോഗത്തോടെ: അശ്വതി - രേവതി വരെ 27 നാളിനും മീനമാസം സമ്പൂര്‍ണ നാള്‍ഫലം -
5 ദിനങ്ങള്‍ക്കുള്ളില്‍ സൂര്യനെത്തുന്നു മീനത്തില്‍: പക്ഷേ ഈ രാശിക്കാര്‍ അല്‍പം കരുതിയിരിക്കണം, നിര്‍ണായകം -
Rashiphalam: ഇന്ന് ഭാഗ്യയോഗങ്ങളില് മാറ്റങ്ങള്‍ തേടി എത്തുന്ന രാശിക്കാര്‍: സമ്പൂര്‍ണഫലം ഇപ്രകാരം -
വ്യാഴം മിഥുനത്തില് നേര്‍ഗതിയില്‍: ഈ രാശിക്കാര്‍ മാര്‍ച്ച് 11 മുതല്‍ കരുതിയിരിക്കണം
ഒക്ടോബര്‍ ആദ്യ ആഴ്ച: 12 രാശിയിലും സമ്പൂര്‍ണവാരഫലം

പുതിയ മാസത്തിന് തുടക്കം കുറിച്ചു, ഈ മാസത്തില്‍ രാശിപ്രകാരം എന്തൊക്കെ മാറ്റങ്ങള്‍ ജീവിതത്തില്‍ ഉണ്ടാവുന്നുണ്ട് എന്നും വാരഫലം ഓരോരുത്തര്‍ക്കും എന്താണ് കാത്തുവെച്ചിരിക്കുന്നത് എന്നും നമുക്ക് നോക്കാം. പ്രവചനങ്ങളില്‍ വിശ്വസിക്കുന്നവരും വിശ്വസിക്കാത്തവരും ഉണ്ട്. ഓരോ രാശിക്കാര്‍ക്കും ഉണ്ടാവുന്ന മാറ്റങ്ങള്‍ നോക്കി നമുക്ക് മുന്നോട്ടുള്ള ജീവിതത്തെ ക്രമീകരിക്കാവുന്നതാണ്. വാരഫലം പൂര്‍ണമായും വായിക്കാന്‍ ലേഖനം സഹായിക്കുന്നു.

മേടം രാശി
മേടം രാശിക്കാര്‍ക്ക് പലപ്പോഴും സാമ്പത്തിക കാര്യങ്ങളില്‍ പല വിധത്തിലുള്ള മാറ്റങ്ങള്‍ ഉണ്ടാവുന്നുണ്ട്. നിങ്ങള്‍ക്ക് അനുകൂലഫലമാണ് ഇതിലൂടെ ഉണ്ടാവുന്നത്. ജീവിതത്തില്‍ പല വിധത്തിലുള്ള പോസിറ്റീവ് സാമ്പത്തിക മാറ്റങ്ങളും ഉണ്ടാവുന്നു. ആഴ്ചയുടെ മധ്യത്തില്‍ പല വിധത്തിലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാവുന്നുണ്ട്. കുടുംബ ജീവിതത്തില്‍ സന്തോഷവും സമാധാനവും നിലനില്‍ക്കുന്നു. ഏത് കാര്യത്തിനും വീട്ടിലെ മുതിര്‍ന്നവരുടെ പൂര്‍ണ പിന്തുണ ലഭിക്കും. ബീസിനസില്‍ ലാഭം ഉണ്ടാവുന്നു. കഠിനാധ്വാനത്തിന്റെ ഫലം നിങ്ങളെ തേടി എത്തുന്നു. പല കാര്യങ്ങളിലും വിജയം നേടുന്നതിന് സാധിക്കുന്നു. ജോലിയില്‍ പുരോഗതി കൈവരിക്കുന്നതിന് സാധിക്കുന്നു. ആരോഗ്യത്തിന്റെ കാര്യത്തില്‍ വളരെയധികം അശ്രദ്ധ കാണിക്കരുത്. അത് കൂടുതല്‍ പ്രശ്‌നങ്ങള്‍ പിന്നീട് ഉണ്ടാക്കുന്നു.

ഇടവം രാശി
ഇടവം രാശിക്കാര്‍ക്ക് വളരയധികം വെല്ലുവിളികള്‍ ഉണ്ടാവുന്ന ഒരു ആഴ്ചയാണ്. അതുകൊണ്ട് തന്നെ ജീവിതത്തില്‍ പ്രതിസന്ധികള്‍ വര്‍ദ്ധിക്കുന്നു. പല ജോലികളും പൂര്‍ത്തിയാക്കുന്നതിന് തടസ്സം നേരിടേണ്ടി വരുന്നു. ബിസിനസില്‍ ലാഭവും നഷ്ടവും ഒരുപോലെ അഭിമുഖീകരിക്കേണ്ടി വരുന്നു. സര്‍ക്കാര്‍ ജോലി ചെയ്യുന്നവര്‍ക്ക് പല വിധത്തിലുള്ള ആനുകൂല്യങ്ങള്‍ ലഭിക്കുന്നു. ജോലിയുമായി ബന്ധപ്പെട്ട് പ്രമോഷന്‍ ലഭിക്കുന്നതിനുള്ള സാധ്യതയുണ്ട്. വീടിന്റെ അന്തരീക്ഷം ശാന്തമായിരിക്കും. കുടുംബത്തിന് പല വിധത്തിലുള്ള സന്തോഷ നിമിഷങ്ങള്‍
ഉണ്ടാവുന്നു. സമ്പാദ്യത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന് ശ്രദ്ധിക്കണം. ആരോഗ്യപ്രശ്‌നങ്ങള്‍ വര്‍ദ്ധിക്കുന്നു.

മിഥുനം രാശി
മിഥുനം രാശിക്കാര്‍ക്ക് പല വിധത്തിലുള്ള മാറ്റങ്ങള്‍ ജീവിതത്തില്‍ ഉണ്ടാവുന്നു. പ്രണയത്തിന്റെ കാര്യത്തില്‍ സന്തോഷം നിലനില്‍ക്കുന്നു. പ്രണയിക്കുന്നവര്‍ക്ക് സന്തോഷം നിറഞ്ഞ സമയമായിരിക്കും. മികച്ച രീതിയില്‍ ബന്ധം മുന്നോട്ട് കൊണ്ട് പോവുന്നതിന് നിങ്ങള്‍ക്ക് സാധിക്കുന്നു. വിവാഹജീവിതത്തില്‍ സന്തോഷം നിലനില്‍ക്കുന്നു. ജോലിഭാരം കുറയുന്നു. ജോലി ചെയ്യുമ്പോള്‍ സന്തോഷം നിലനില്‍ക്കുന്നു. സാമ്പത്തിക പ്രതിസന്ധികള്‍ ഇല്ലാതെ മുന്നോട്ട് പോവുന്നതിന് സാധിക്കുന്നു. ജോലിയില്‍ മാറ്റം വരുന്നു. സാമ്പത്തിക സ്ഥിതി ശക്തമാവും. വാഹനം വാങ്ങാന്‍ ആഗ്രഹിക്കുന്നവരെങ്കില്‍ ആഗ്രഹം പൂര്‍ത്തീകരിക്കപ്പെടുന്നു. ആരോഗ്യം മികച്ചതായിരിക്കും.

കര്‍ക്കടകം രാശി
കര്‍ക്കിടകം രാശിക്കാര്‍ക്ക് മികച്ച സമയമായിരിക്കും. ഈ സമയം മികച്ച മാറ്റങ്ങള്‍ ജീവിതത്തില്‍ സംഭവിക്കുന്നു. സര്‍ക്കാര്‍ ജോലി ചെയ്യുന്നവര്‍ക്ക് പല വിധത്തിലുള്ള പോസിറ്റീവ് മാറ്റങ്ങളും പ്രമോഷനും ലഭിക്കുന്നു. കഠിനാധ്വാനത്തിന്റെ കാര്യത്തില്‍ സന്തോഷം നിലനില്‍ക്കുന്നു. ബിസിനസ് സംബന്ധമായി നിങ്ങള്‍ ചെയ്യുന്ന കാര്യങ്ങളില്‍ അനുകൂല മാറ്റങ്ങള്‍ വരുന്നു. പണത്തെ ചൊല്ലി വീട്ടില്‍ തര്‍ക്കമുണ്ടാകാം. എല്ലാം ഉടന്‍ സാധാരണ നിലയിലാകും എങ്കിലും പ്രശ്‌നങ്ങള്‍ വര്‍ദ്ധിക്കുന്നതിനുള്ള സാധ്യതയുണ്ട്. കുട്ടികളുടെ കാര്യത്തില്‍ മികച്ച മാറ്റങ്ങളും അഭിമാനിക്കാവുന്ന മാറ്റങ്ങളും സംഭവിക്കുന്നു. നല്ല വാര്‍ത്തകള്‍ ജീവിതവിജയത്തിന് അടിത്തറയിടും. രോഗങ്ങളില്‍ നിന്ന് മുക്തി ലഭിക്കുന്നു.

ചിങ്ങം രാശി
ചിങ്ങം രാശിക്കാര്‍ക്ക് പണത്തിന്റെ കാര്യത്തില്‍ മാറ്റങ്ങള്‍ വരുന്നു. ഓരോ കാലയളവിലും ആഗ്രഹിക്കുന്ന മാറ്റങ്ങള്‍ ജീവിതത്തില്‍ സംഭവിക്കുന്നു. നിങ്ങളുടെ പല പ്രശ്‌നങ്ങളും ഇല്ലാതാക്കുന്ന ഒരു ആഴ്ചയായിരിക്കും ഈ ആഴച. ഒക്ടോബര്‍ ആദ്യ വാരം പണം നഷ്ടപ്പെടുന്നതിനുള്ള സാധ്യതയുണ്ട്. പല പ്രശ്‌നങ്ങളും അവസാനിക്കുകയും പുതിയ പോസിറ്റീവ് കാര്യങ്ങള്‍ സംഭവിക്കുകയും ചെയ്യുന്നു. പണവുമായി ബന്ധപ്പെട്ട ഏത് പ്രശ്‌നത്തേയും അംഗീകരിക്കുന്നതിനും അതിന് വേണ്ട പരിഹാരം ചെയ്യുന്നതിനും സാധിക്കുന്നു. ആരോഗ്യം വഷളാവുന്നതിനുള്ള സാധ്യതയുണ്ട്. അതുകൊണ്ട് അല്‍പം ശ്രദ്ധിക്കണം.

കന്നിരാശി
കന്നി രാശിക്കാര്‍ക്ക് ഒക്ടോബര്‍ ആദ്യ വാരം എന്തൊക്കെ മാറ്റങ്ങള്‍ ഉണ്ടാവുന്നുണ്ട് എന്ന് നോക്കാം. ജോലി ചെയ്യുന്നവര്‍ക്ക് പോസിറ്റീവ് മാറ്റങ്ങള്‍ ഉണ്ടാവുന്നു. കഠിനാധ്വാനം ചെയ്യുന്നവര്‍ക്ക് പല വിധത്തിലുള്ള പോസിറ്റീവ് മാറ്റങ്ങളും ജീവിതത്തില്‍ ഉണ്ടാവുന്നു. ചില വലിയ വെല്ലുവിളികള്‍ നിങ്ങളെ തേടിവരുമെങ്കിലും അതിനെയെല്ലാം തരണം ചെയ്യുന്നതിന് സാധിക്കുന്നു. ക്ഷമയോടെയും സന്തോഷത്തോടെയും ഓരോ കാര്യങ്ങള്‍ ചെയ്യുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. ജോലി ചെയ്യുന്നവര്‍ക്ക് അനുകൂല ഫലം ഉണ്ടാവുന്നു. ഏത് പ്രതിസന്ധിയേയും മാറ്റിയെടുക്കുന്നതിന് നിങ്ങള്‍ക്ക് സാധിക്കുന്നു. വീടിന്റെ അന്തരീക്ഷം സന്തോഷം നിറഞ്ഞതായിരിക്കും. പണത്തിന്റെ കാര്യത്തില്‍ സാധാരണ സമയമായിരിക്കും. ആരോഗ്യം വെല്ലുവിളികള്‍ നിറഞ്ഞതായിരിക്കും.

തുലാം രാശി
തുലാം രാശിക്കാര്‍ക്ക് ബിസിനസില്‍ മാറ്റങ്ങള്‍ സംഭവിക്കുന്നു. ഏത് തീരുമാനങ്ങളും ശ്രദ്ധാപൂര്‍വ്വം എടുക്കുന്നതിന് ശ്രമിക്കണം. പുതിയ ഓര്‍ഡര്‍ എടുക്കുന്നവരില്‍ മികച്ച മാറ്റങ്ങള്‍ ജീവിതത്തില്‍ ഉണ്ടാവുന്നു. ഒരു കാര്യത്തിനും തിരക്ക് കൂട്ടാതിരിക്കാന്‍ ശ്രദ്ധിക്കേണ്ടതാണ്. ബിസിനസില്‍ എടുക്കുന്ന തീരുമാനങ്ങള്‍ ആലോചിച്ച് എടുക്കേണ്ടതാണ്. പൂര്‍ത്തീകരിക്കാത്ത ജോലികള്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കുന്നു. സമ്മര്‍ദ്ദം പരമാവധി ഒഴിവാക്കുന്നതിന് ശ്രദ്ധിക്കണം. ജീവിതം ഉയര്‍ച്ച താഴ്ചകള്‍ നിറഞ്ഞതായിരിക്കും. കഠിനാധ്വാനം ചെയ്തിട്ടും പലപ്പോഴും ഫലം ലഭിക്കാത്ത അവസ്ഥാണ് ഉണ്ടാവുന്നത്. എങ്കിലും ഇതിന്റെ ഫലം നിങ്ങള്‍ക്ക് പിന്നീട് ലഭിക്കുന്നു. ആരോഗ്യത്തിന്റെ കാര്യത്തില്‍ അല്‍പം ശ്രദ്ധയോടെ കാര്യങ്ങള്‍ ചെയ്യണം.

വൃശ്ചികം
വൃശ്ചിക രാശിക്കാര്‍ക്ക് ഈ ആഴ്ച കുറച്ചുകൂടി മെച്ചപ്പെട്ടതായിരിക്കും. പണത്തിന്റെ കാര്യത്തില്‍ നിങ്ങള്‍ ആഗ്രഹിക്കുന്ന മാറ്റങ്ങള്‍ ഉണ്ടാവുന്നു. സാമ്പത്തിക സ്ഥിതി കൂടുതല്‍ ശക്തമായിരിക്കാം. നിങ്ങള്‍ക്ക് മറ്റുള്ളവരെ സന്തോഷിപ്പിക്കുന്നതിന് സാധിക്കുന്നു. ഏത് തര്‍ക്കവും പരിഹരിക്കപ്പെടുന്നതിനുള്ള സാധ്യതയുണ്ട്. ജോലിയില്‍ അല്‍പം പ്രശ്‌നങ്ങള്‍ ഉണ്ടാവുമെങ്കിലും അതിനെയെല്ലാം പരിഹരിക്കുന്നതിന് നിങ്ങള്‍ക്ക് സാധിക്കുന്നു. മനസ്സിന് വിഷമമുണ്ടാവുന്ന അവസ്ഥ പലപ്പോഴായി ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. ബിസിനസ്സുമായി ബന്ധപ്പെട്ട സമ്മര്‍ദ്ദം വര്‍ദ്ധിക്കുന്നതും നിങ്ങളുടെ ആരോഗ്യത്തെ നശിപ്പിക്കുന്ന അവസ്ഥയിലേക്ക് കാര്യങ്ങളെ എത്തിച്ചേക്കാം. പങ്കാളിയുമായുള്ള ബന്ധത്തില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാവാം. വീണു പരിക്കേല്‍ക്കുന്നതിനുള്ള സാധ്യതയുണ്ട്.

ധനു രാശി
ധനു രാശിക്കാര്‍ക്ക് ജോലിയിലെ സമയം വളരെ പ്രധാനപ്പെട്ടതാണ്. വലിയ പ്രോജകറ്റില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് വലിയ മാറ്റങ്ങള്‍ പ്രതീക്ഷിക്കാവുന്നതാണ്. വിദേശ യാത്ര ചെയ്യാനുള്ള നിങ്ങളുടെ ആഗ്രഹവും ഈ സമയത്ത് സഫലമാകും. ബിസിനസ്സ് ചെയ്യുന്നവര്‍ക്ക് പല വിധത്തിലുള്ള പോസിറ്റീവ് മാറ്റങ്ങള്‍ സംഭവിക്കുന്നു. സാമ്പത്തിക ലാഭം നിങ്ങളെ തേടി വരുന്നു. കുടുംബ ജീവിതത്തില്‍ സന്തോഷവും സമാധാനവും ഉണ്ടാകും. വീട്ടിലെ അംഗങ്ങള്‍ക്കിടയില്‍ സ്നേഹവും ഐക്യവും നിലനില്‍ക്കുന്നു. പങ്കാളിയുമായുള്ള ബന്ധത്തില്‍ അസ്വാരസ്യം ഉണ്ടാവുന്നു. മാതാപിതാക്കളുടെ ആരോഗ്യം നല്ലതായിരിക്കും. ചിലവുകള്‍ വര്‍ദ്ധിക്കുന്നു. ആരോഗ്യം മികച്ചതായിരിക്കും.

മകരം രാശി
മകരം രാശിക്കാര്‍ക്ക് സന്തോഷം നിറയുന്ന ഒരു ആഴ്ചയായിരിക്കും എന്നതാണ് സത്യം. കുടുംബത്തില്‍ സമാധാനം നിലനില്‍ക്കുന്നു. നിങ്ങളുടെ ആരോഗ്യത്തിന്റെ കാര്യത്തില്‍ അതീവ ശ്രദ്ധ പാലിക്കണം. ഉത്കണ്ഠ വര്‍ദ്ധിക്കുന്നതിനുള്ള സാധ്യതയുണ്ട്. ദേഷ്യത്തില്‍ ഒരു തീരുമാനവും എടുക്കരുത്. പണത്തിന്റെ കാര്യത്തില്‍ ഈ ആഴ്ച നിങ്ങള്‍ക്ക് സമ്മിശ്രമായിരിക്കും. വരുമാനത്തിന്റെ കാര്യത്തില്‍ മാറ്റങ്ങള്‍ സംഭവിക്കുന്നു. ജീവിതത്തില്‍ വിജയം ലഭിക്കണം എന്നില്ല. പൊതുവായ ആരോഗ്യത്തിന്റെ കാര്യത്തില്‍ ആരോഗ്യ സംബന്ധമായ പ്രശ്‌നങ്ങള്‍ നേരിടേണ്ടിവരും.

കുംഭം രാശി
കുംഭം രാശിക്കാര്‍ക്ക് തൊഴിലില്‍ മികച്ച ആഴ്ചയായിരിക്കും. സന്തോഷം വര്‍ദ്ധിക്കുന്ന സമയമായിരിക്കും. തിരക്കുള്ള ഒരു ആഴ്ചയായിരിക്കും പൊതുവായി ഉണ്ടാവുന്നത്. ജോലിയുമായി ബന്ധപ്പെട്ട് നിരവധി യാത്രകള്‍ നടത്തേണ്ടതായി വന്നേക്കാം. വെല്ലുവിളികളെ നേരിടേണ്ടി വരുന്നു. ബിസിനസില്‍ മികച്ച മാറ്റങ്ങള്‍ ഉണ്ടായേക്കാം. കുടുംബ ജീവിതത്തില്‍ സാഹചര്യങ്ങള്‍ അനുകൂലമായി വരുന്നു. പങ്കാളിയുമായുള്ള എല്ലാ അകല്‍ച്ചയും നീങ്ങും. ഈ കാലയളവില്‍ നിങ്ങള്‍ക്ക് പരസ്പരം മനസ്സിലാക്കാന്‍ സാധിക്കുന്ന ഒരു ഘട്ടം കൂടിയാണ്. വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട് മികച്ച തീരുമാനങ്ങള്‍ എടുക്കുന്നതിന് സാധിക്കുന്നു. സാമ്പത്തിക മാറ്റങ്ങള്‍ ജീവിതത്തില്‍ സംഭവിക്കുന്നു. അലര്‍ജി പോലുള്ള പ്രശ്‌നങ്ങള്‍ നിങ്ങളെ ബാധിക്കുന്നു.

മീനം രാശി
മീനം രാശിക്കാര്‍ക്ക് ജീവിതത്തില്‍ ഉയര്‍ച്ച താഴ്ചകള്‍ ഉണ്ടാവുന്ന ഫലമാണ് എന്നതാണ് സത്യം. സന്തോഷങ്ങള്‍ നിങ്ങളെ തേടി വരുന്നു. ജോലി ഭാരം വര്‍ദ്ധിക്കുന്നതിനുള്ള സാധ്യതയുണ്ട്. ആഴ്ചാവസാനം നിങ്ങളെ തേടി സന്തോഷം നിറഞ്ഞ വാര്‍ത്തകള്‍ വരുന്നു. പണത്തിന്റെ കാര്യത്തില്‍ സന്തോഷം വര്‍ദ്ധിക്കുന്നു. ജോലി ചെയ്യുന്നവര്‍ ശ്രദ്ധിക്കണം. ചെറിയ ഒരു പിഴവ് പോലും പലപ്പോഴും പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയയേക്കാം. വ്യാപാരികള്‍ക്ക് മികച്ച സമയമായിരിക്കും. നിയമപരമായ കാര്യങ്ങളില്‍ അനുകൂല ഫലം ഉണ്ടാവുന്നു. ദീര്‍ഘനേരം ലാപ്‌ടോപ്പോ മൊബൈലോ ഉപയോഗിക്കുന്നുണ്ടെങ്കില്‍ കണ്ണുകള്‍ ശ്രദ്ധിക്കണം.
most read:ദുര്‍ഗ്ഗാ ദേവിക്ക് പ്രിയപ്പെട്ടവ ഇവയെല്ലാം: ഇങ്ങനെ ആരാധിച്ചാല്‍ ദുരിതങ്ങള്‍ക്കറുതി



Click it and Unblock the Notifications











