For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ചൊവ്വാദോഷമകറ്റും നവരാത്രി അഞ്ചാം ദിനം: സ്‌കന്ദമാതാവിന്റെ അനുഗ്രഹം

|

ഇന്ന് നവരാത്രിയുടെ അഞ്ചാം ദിനമാണ്. ഈ ദിനത്തില്‍ നമുക്ക് സ്‌കന്ദമാതാവിനെ ആരാധിക്കാവുന്നതാണ്. ദേവി ദുര്‍ഗ്ഗയുടെ സ്‌കന്ദമാതാ രൂപത്തെ നവരാത്രിയുടെ അഞ്ചാം ദിവസം ആരാധിക്കുന്നു. അവരുടെ ആരാധന ജീവിതത്തില്‍ സന്തോഷവും സമാധാനവും ദേവി നല്‍കുന്നുവെന്നാണ് വിശ്വാസം.

Navratri 2022

സ്‌കന്ദ കുമാരനായ കാര്‍ത്തികേയന്റെ അമ്മയായതിനാല്‍ ദേവി സ്‌കന്ദമാതാവ് എന്നും അറിയപ്പെടുന്നു. യുദ്ധത്തില്‍ ദൈവങ്ങളുടെ സൈന്യാധിപനായിരുന്നു സ്‌കന്ദ ദേവാസുരന്‍. അവരെ ആരാധിക്കുന്നത് കുട്ടികള്‍ക്ക് സന്തോഷവും നല്‍കുമെന്ന് വിശ്വസിക്കപ്പെടുന്നു. ദേവിയുടെ ഈ രൂപത്തില്‍, സ്‌കന്ദദേവന്‍ അമ്മയുടെ മടിയില്‍ ഇരിക്കുന്നു. മാ ദുര്‍ഗ്ഗയുടെ ഈ രൂപത്തെ എങ്ങനെ ആരാധിക്കണമെന്ന് നമുക്ക് നോക്കാം.

നവദുര്‍ഗ്ഗയുടെ അനുഗ്രഹം നിറഞ്ഞ് നില്‍ക്കും ഔഷധങ്ങള്‍; മരണം വരെ മാറിപ്പോവുംനവദുര്‍ഗ്ഗയുടെ അനുഗ്രഹം നിറഞ്ഞ് നില്‍ക്കും ഔഷധങ്ങള്‍; മരണം വരെ മാറിപ്പോവും

ആരാധനാ രീതി

ആരാധനാ രീതി

നവരാത്രിയുടെ അഞ്ചാം ദിവസം കുളിച്ച് വൃത്തിയുള്ള വസ്ത്രം ധരിക്കുക. കൂടാതെ വീട്ടിലെ പൂജാമുറിയില്‍ ആരാധനാലയത്തില്‍ സ്‌കന്ദമാതാവിന്റെ ചിത്രം സ്ഥാപിക്കുക. ഈ അമ്മയുടെ വിഗ്രഹം ഇല്ലെങ്കില്‍, നിങ്ങള്‍ക്ക് പാര്‍വതി ദേവിയുടെ വിഗ്രഹത്തെയും ആരാധിക്കാം. കലശത്തെ ആരാധിക്കുക. ഇതിനുശേഷം, സ്‌കന്ദമാതാവിന് നൈവേദ്യം അര്‍പ്പിക്കുക. ദേവിയുടെ മന്ത്രങ്ങള്‍ ജപിച്ച് നവരാത്രിയുടെ അഞ്ചാം ദിവസത്തെ പുരാണം പാരായണം ചെയ്യുക. ധൂപവര്‍ഗ്ഗത്തില്‍ നിന്ന് അമ്മയുടെ ആരതി നീക്കം ചെയ്ത് സ്‌കന്ദമാതാവിന് വാഴപ്പഴം അര്‍പ്പിക്കുക. ഇതോടൊപ്പം നെയ്യ, ഡ്രൈ ഫ്രൂട്ട്‌സ് എന്നിവയും നല്‍കാം.

 മന്ത്രം

മന്ത്രം

-'യാ ദേവി സര്‍വഭൂതേഷു സ്‌കന്ദമാതാ രൂപേന സംസ്ഥിത നമസ്തസ്യ നമസ്തസ്യ നമസ്തസ്യ നമോ നമ:

- ഓം ദേവി സ്‌കന്ദമാതയേ നമ..

- ത്രോനേഗത നിത്യം പദ്മന്‍ചിത് കാര്‍ദ്വായ.

ശുഭദസ്തു സദ് ദേവി സ്‌കന്ദമാതാ യശസ്വിനി

സ്‌കന്ദമാതാവിന്റെ ഐതിഹ്യം

സ്‌കന്ദമാതാവിന്റെ ഐതിഹ്യം

വിശ്വാസമനുസരിച്ച്, ബ്രഹ്മദേവനെ തപസ്സുചെയ്ത താരകാസുരനെ വധിച്ച ദിനമായാണ് ഈ ദിനം കണക്കാക്കേണ്ടത്. അനശ്വരനാകാനുള്ള അനുഗ്രഹം അദ്ദേഹം ബ്രഹ്മദേവനോട് ആവശ്യപ്പെടുകയും ഈ ഭൂമിയില്‍ ജനിച്ചവന്‍ മരിക്കണമെന്ന് ബ്രഹ്മദേവന്‍ താരകാസുരനെ അറിയിക്കുകയും ചെയ്തു. ശിവന്‍ ബ്രമചാരിയായതുകൊണ്ട് തന്നെ ശിവനുണ്ടാവുന്ന പുത്രന് മാത്രമേ തന്നെ കൊല്ലാന്‍ സാധിക്കൂ എന്നാണ് താരകാസുരന്‍ വരം വാങ്ങിച്ചത്. അതുകൊണ്ട് ശിവന്റെ മകന്‍ മാത്രം കൊല്ലാനുള്ള ഒരു അനുഗ്രഹം അദ്ദേഹം ഭഗവാനോട് ചോദിച്ചു. ഇത് അംഗീകരിച്ചുകൊണ്ട് ബ്രഹ്മദേവന്‍ 'തഥാസ്തു' എന്ന് അനുഗ്രഹിച്ചു.

സ്‌കന്ദമാതാവിന്റെ ഐതിഹ്യം

സ്‌കന്ദമാതാവിന്റെ ഐതിഹ്യം

വരം ലഭിച്ചതിന് ശേഷം അഹങ്കാരിയായിത്തീര്‍ന്ന താരകാസുരന്‍ ലോകമെമ്പാടും നാശം വിതയ്ക്കാന്‍ തുടങ്ങി. അവന്റെ സ്വേച്ഛാധിപത്യത്തില്‍ മടുത്ത ദേവന്മാര്‍ ശിവനെ സമീപിക്കുകയും ശിവനോട് വിവാഹം കഴിക്കാന്‍ അഭ്യര്‍ത്ഥിക്കുകയും ചെയ്തു. തുടര്‍ന്ന് ശിവന്‍ പാര്‍വതി ദേവിയെ വിവാഹം ചെയ്യുകയും കാര്‍ത്തികേയന്റെ പിതാവാകുകയും ചെയ്തു. ശിവന്റെ മകനായ ഭഗവാന്‍ കാര്‍ത്തികേയന്‍ വളര്‍ന്നു താരകാസുരനെ വധിക്കുകയും ജനങ്ങളെ രക്ഷിക്കുകയും ചെയ്തു എന്നാണ് ഐതിഹ്യം. കാര്‍ത്തികേയന്റെ മാതാവാണ് സ്‌കന്ദമാതാവ്. രക്ഷ, ശക്തി, സമൃദ്ധി, സമ്പത്ത് എന്നിവ ദേവിയുടെ അനുഗ്രഹത്തിലൂടെ നിങ്ങള്‍ക്ക് ലഭിക്കുന്നു.

 ദേവിയുടെ അനുഗ്രഹം

ദേവിയുടെ അനുഗ്രഹം

നവരാത്രി ദിനത്തില്‍ സ്‌കന്ദമാതാവിനെ ആരാധിച്ചാല്‍ ദേവി ഭക്തരില്‍ പ്രസാദിക്കുകയും ദേവിയുടെ അനുഗ്രഹം നവരാത്രിയിലങ്ങോളമിങ്ങോളം നിലനില്‍ക്കുകയും ചെയ്യുന്നു. എല്ലാ ആഗ്രഹ പൂര്‍ത്തീകരണത്തിനും ദേവി സഹായിക്കുന്നു എന്നാണ് വിശ്വാസം. സ്‌കന്ദമാതാ ദേവിയെ പ്രസാദിപ്പിക്കുന്നതിലൂടെ ബാലസുബ്രഹ്മണ്യനെ ഭജിക്കുന്ന ഫലവും നിങ്ങള്‍ക്ക് ലഭിക്കുന്നു. മാതൃഭാവത്തിലാണ് സ്‌കന്ദമാതാവ് കുടികൊള്ളുന്നത്. പാര്‍വ്വതി ദേവി സുബ്രഹ്മണ്യനെ കൈയ്യിലെടുത്ത് ഇരിക്കുന്ന ഭാവമാണ് ദേവിക്കുള്ളത്.

ചൊവ്വാദോഷത്തെ പരിഹരിക്കാന്‍

ചൊവ്വാദോഷത്തെ പരിഹരിക്കാന്‍

ചൊവ്വാദോഷത്തെ പരിഹരിക്കുന്നതിന് വേണ്ടി നവരാത്രിയുടെ അഞ്ചാം ദിനം നിങ്ങള്‍ക്ക് സ്‌കന്ദമാതാവിനെ ആരാധിക്കാവുന്നതാണ്. ഇത് ദോഷശാന്തി കുറക്കുന്നു എന്നാണ് വിശ്വാസം. ചുവന്ന നിറത്തിലുള്ള പൂക്കള്‍ വേണം ദേവിക്ക് അര്‍പ്പിക്കുന്നതിന്. ഇതിലൂടെ ദേവിയെ പ്രീതിപ്പെടുത്തുകയും ചൊവ്വാ ദോഷത്തെ ഇല്ലാതാക്കുകയും ചെയ്യാവുന്നതാണ്. ഈ ദിനത്തില്‍ നിങ്ങള്‍ ചില മന്ത്രങ്ങള്‍ ജപിക്കേണ്ടതാണ്. ഇതും ചൊവ്വാ ദോഷത്തെ പൂര്‍ണമായും ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു.

'സിംഹാസനഗതാ നിത്യം പദ്മാശ്രിതകരദ്വയാ ശുഭദാസ്തു സദാ ദേവി സ്‌കന്ദമാതാ യശസ്വിനീ'

most read:സകലവിഷമതകളും മാറ്റാന്‍ അഞ്ചാം ദിനം സ്‌കന്ദമാതാവിനെ ആരാധിക്കാം

ദുര്‍ഗ്ഗാ ദേവിക്ക് പ്രിയപ്പെട്ടവ ഇവയെല്ലാം: ഇങ്ങനെ ആരാധിച്ചാല്‍ ദുരിതങ്ങള്‍ക്കറുതിദുര്‍ഗ്ഗാ ദേവിക്ക് പ്രിയപ്പെട്ടവ ഇവയെല്ലാം: ഇങ്ങനെ ആരാധിച്ചാല്‍ ദുരിതങ്ങള്‍ക്കറുതി

English summary

Navratri 2022 Day 5, Maa Skandmata Colour, Puja Vidhi, Aaarti , Timings, Mantra, Muhurat, Vrat Katha and significance

Navratri 2021 Day 5, Maa Skandmata Colour, Puja Vidhi, Aaarti , Timings, Mantra, Muhurat, Vrat Katha and significance in malayalam.
X
Desktop Bottom Promotion