For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നവരാത്രിയില്‍ ദുര്‍ഗ്ഗാദേവിയുടെ 9 രൂപങ്ങള്‍ക്ക് ഈ വസ്തുക്കള്‍ സമര്‍പ്പിക്കൂ; ഭാഗ്യവും ഐശ്വര്യവും

|

വര്‍ഷത്തില്‍ രണ്ടുതവണ ഇന്ത്യയിലുടനീളം ആഘോഷിക്കുന്ന ഒരു പ്രധാന ഹിന്ദു ഉത്സവമാണ് നവരാത്രി. രണ്ട് നവരാത്രികള്‍ ചൈത്ര നവരാത്രി എന്നും ശരദ് നവരാത്രി എന്നുമാണ് അറിയപ്പെടുന്നത്. ഒമ്പത് രാത്രികളുടെ ഉത്സവമാണ് നവരാത്രി. നവരാത്രി കാലത്ത്, പാര്‍വതി ദേവിയുടെ അവതാരമായ ദുര്‍ഗ്ഗാദേവിയുടെ ഒമ്പത് രൂപങ്ങളെ ഭക്തര്‍ ആരാധിക്കുന്നു. മനുഷ്യജീവിതത്തിലെ പ്രാധാന്യമനുസരിച്ച് ഭക്തര്‍ ഒന്‍പത് രാത്രികളില്‍ ഉപവസിച്ചും ദുര്‍ഗാദേവിയുടെ ഓരോ രൂപത്തിനും പ്രത്യേക പ്രസാദം നല്‍കിയും ആരാധിക്കുന്നു. നവരാത്രി നാളുകളില്‍ ദേവിയുടെ 9 രൂപങ്ങള്‍ക്കായി സമര്‍പ്പിക്കേണ്ട വസ്തുക്കള്‍ എന്തൊക്കെയെന്ന് നമുക്ക് നോക്കാം.

Most read: നവരാത്രി വ്രതം എടുക്കേണ്ട വിധം; വ്രതമെടുക്കുന്നവര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍Most read: നവരാത്രി വ്രതം എടുക്കേണ്ട വിധം; വ്രതമെടുക്കുന്നവര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

ശൈലപുത്രി

ശൈലപുത്രി

ഒരു കൈയില്‍ ത്രിശൂലവും മറുകൈയില്‍ താമരയുമായി നന്ദിയുടെ പുറത്തിരിക്കുന്ന രൂപത്തിലാണ് ശൈലപുത്രി ദേവി. രോഗങ്ങളില്ലാത്ത നല്ല ജീവിതത്തിനായി ശൈലപുത്രി ദേവിക്കായി ഭക്തര്‍ക്ക് ശുദ്ധമായ നെയ്യ് സമര്‍പ്പിക്കാവുന്നതാണ്.

ബ്രഹ്‌മചാരിണി

ബ്രഹ്‌മചാരിണി

അവിവാഹിതയായ പാര്‍വ്വതി ദേവി പരമശിവനെ പ്രീതിപ്പെടുത്താന്‍ ധ്യാനിക്കാന്‍ തീരുമാനിച്ചപ്പോഴാണ് ദേവിക്ക് ഈ പേര് ലഭിച്ചത്. ബ്രഹ്‌മചാരി എന്നാല്‍ അവിവാഹിത എന്നാണ് അര്‍ത്ഥം. ബ്രഹ്‌മചാരിണി ദേവി നഗ്‌നപാദയായി കൈയില്‍ രുദ്രാക്ഷമാലയുമായി നടക്കുന്ന രീതിയില്‍ ചിത്രീകരിച്ചിരിക്കുന്നു. ദീര്‍ഘായുസ്സിനായി ബ്രഹ്‌മചാരിണി ദേവിക്കായി ഭക്തര്‍ക്ക് പഞ്ചസാര സമര്‍പ്പിക്കാവുന്നതാണ്.

Most read:നവരാത്രി ഐശ്വര്യപ്രദമാക്കാന്‍ 9 ദേവീ മന്ത്രങ്ങള്‍; ഫലം സര്‍വ്വഭാഗ്യംMost read:നവരാത്രി ഐശ്വര്യപ്രദമാക്കാന്‍ 9 ദേവീ മന്ത്രങ്ങള്‍; ഫലം സര്‍വ്വഭാഗ്യം

ചന്ദ്രഘണ്ഡ

ചന്ദ്രഘണ്ഡ

ദുര്‍ഗ്ഗാദേവിയുടെ മൂന്നാമത്തെ രൂപമാണ് ചന്ദ്രഘണ്ട. ദേവിയുടെ നെറ്റിയില്‍ ചന്ദ്രക്കലയുടെ ആകൃതിയിലുള്ള ചന്ദ്രനില്‍ നിന്നാണ് ചന്ദ്രഘണ്ഡ പേര് ലഭിച്ചത്. തിന്മയെ ഉന്മൂലനം ചെയ്യാനായി ദേവി കടുവപ്പുറത്ത് സഞ്ചരിക്കുന്നു. എല്ലാ വേദനകളില്‍ നിന്നും മുക്തി നേടുന്നതിനായി ദേവിക്ക് പായസം സമര്‍പ്പിക്കാവുന്നതാണ്.

കൂഷ്മാണ്ഡ

കൂഷ്മാണ്ഡ

പാര്‍വ്വതി ദേവിയുടെ ഈ രൂപം പ്രപഞ്ചത്തിന്റെ സ്രഷ്ടാവായി കണക്കാക്കപ്പെടുന്നു. നവരാത്രിയുടെ നാലാം ദിവസത്തില്‍ കൂഷ്മാണ്ഡ ദേവിയെ ആരാധിക്കുന്നു. കുഷ്മാണ്ഡ ദേവിക്ക് മാല്‍പ്പുവ എന്ന പലഹാരം അര്‍പ്പിക്കാം. ഇത് ഭക്തര്‍ക്ക് നല്ല ബുദ്ധിശക്തിയും നല്ല തീരുമാനങ്ങളെടുക്കാനുള്ള കഴിവും നേടിത്തരുന്നു.

Most read:നവരാത്രി പൂജയില്‍ ഇക്കാര്യം ശ്രദ്ധിക്കൂ; ദുര്‍ഗാ ദേവിയുടെ കോപം ഒഴിവാക്കാംMost read:നവരാത്രി പൂജയില്‍ ഇക്കാര്യം ശ്രദ്ധിക്കൂ; ദുര്‍ഗാ ദേവിയുടെ കോപം ഒഴിവാക്കാം

സ്‌കന്ദമാത

സ്‌കന്ദമാത

ദുര്‍ഗാദേവിയുടെ അഞ്ചാമത്തെ രൂപമായതിനാല്‍ ദേവി, പഞ്ചമി എന്നും അറിയപ്പെടുന്ന സ്‌കന്ദമാതയ്ക്ക് നാല് കൈകളുമുണ്ട്, ഒരു കൈയില്‍ മണിയും മറ്റേ കൈയില്‍ കമണ്ഡലവും മറ്റ് രണ്ടു കൈകളിലുമായി താമരപ്പൂവു വഹിക്കുന്നു. ദേവിയുടെ മടിയില്‍ കാര്‍ത്തികയോടൊപ്പം കാണപ്പെടുന്നതിനാല്‍, കാര്‍ത്തികേയന്റെ മറ്റൊരു നാമമായ സ്‌കന്ദന്റെ അമ്മ എന്ന അര്‍ത്ഥത്തില്‍ ദേവിയെ സ്‌കന്ദമാതാ എന്നും വിളിക്കു. ഭക്തര്‍ക്ക് പ്രസാദമായി ദേവിക്ക് വാഴപ്പഴം സമര്‍പ്പിക്കാവുന്നതാണ്.

കാത്യായനി

കാത്യായനി

ശക്തിയുടെ മറ്റൊരു രൂപമാണ് കാത്യായനി ദേവി. ദുര്‍ഗാദേവിയുടെ ആറാമത്തേതും ഉഗ്രമായതുമായ രൂപമാണിത്. ദേവിയുടെ നാല് കൈകളില്‍ ഒന്നില്‍ വാളുണ്ട്. കാത്യായനി ദേവിക്ക് ഏറ്റവും നല്ല വഴിപാടായി തേന്‍ കണക്കാക്കപ്പെടുന്നു.

Most read:നവരാത്രിയില്‍ വീട്ടില്‍ ഈ വാസ്തു പരിഹാരം ചെയ്താല്‍ ഐശ്വര്യവും ഭാഗ്യവും കൂടെMost read:നവരാത്രിയില്‍ വീട്ടില്‍ ഈ വാസ്തു പരിഹാരം ചെയ്താല്‍ ഐശ്വര്യവും ഭാഗ്യവും കൂടെ

കാളരാത്രി

കാളരാത്രി

കാളരാത്രി ദേവി ഭൂതങ്ങളെ കൊല്ലാനായി തന്റെ സ്വാഭാവികമായ നിറം കളഞ്ഞ് ഇരുണ്ട ചര്‍മ്മം സ്വീകരിച്ചു. നാല് കൈകളില്‍ മൂന്നെണ്ണത്തില്‍ കുരുക്കും ത്രിശൂലവും വാളും ധരിച്ച് കഴുതപ്പുറത്ത് ഇരിക്കുന്നതാണ് ദേവിയുടെ രൂപം. ദേവിയുടെ നെറ്റിയിലുള്ള മൂന്നാമത്തെ കണ്ണില്‍ പ്രപഞ്ചം അടങ്ങിയിട്ടുണ്ടെന്ന് വിശ്വസിക്കപ്പെടുന്നു. നവരാത്രിയുടെ ഏഴാം ദിവസം വിഘ്‌നങ്ങളും കഷ്ടപ്പാടുകളും അകറ്റാന്‍ ഭക്തര്‍ കാളരാത്രി ദേവിക്ക് ശര്‍ക്കര അര്‍പ്പിക്കുന്നു.

 മഹാഗൗരി

മഹാഗൗരി

നവരാത്രിയുടെ എട്ടാം ദിവസം മഹാഗൗരി ദേവിക്കായി സമര്‍പ്പിച്ചിരിക്കുന്നു. കാളയുടെയോ വെള്ള ആനയുടെയോ പുറത്ത് ത്രിശൂലവും ദമറുവും കൈകളില്‍ പിടിച്ചിരിക്കുന്ന രീതിയില്‍ ദേവിയെ ചിത്രീകരിച്ചിരിക്കുന്നു. മഹാഗൗരി ദേവിക്ക് നാളികേരം സമര്‍പ്പിക്കുന്നത് ഭക്തര്‍ക്ക് ശുഭകരമായ ഫലങ്ങള്‍ നല്‍കും.

Most read:സെപ്റ്റംബര്‍ 24 മുതല്‍ ശുക്രന്‍ കന്നി രാശിയില്‍; ഈ 5 രാശിക്കാര്‍ക്ക് ശുക്രദശMost read:സെപ്റ്റംബര്‍ 24 മുതല്‍ ശുക്രന്‍ കന്നി രാശിയില്‍; ഈ 5 രാശിക്കാര്‍ക്ക് ശുക്രദശ

സിദ്ധിദാത്രി

സിദ്ധിദാത്രി

ഒമ്പത് ദിവസം നീണ്ടുനില്‍ക്കുന്ന ഉത്സവത്തിന്റെ അവസാന ദിവസം സിദ്ധിദാത്രി ദേവിയെ ആരാധിക്കുന്നു. സിദ്ധിദാത്രി ദേവി പൂര്‍ണതയെ പ്രതിനിധീകരിക്കുന്നതായി വിശ്വസിക്കപ്പെടുന്നു. ദേവി ഒരു താമരയില്‍ ഇരിക്കുന്നു. ഒമ്പത് ദിവസം നീണ്ടുനില്‍ക്കുന്ന നവരാത്രി ഉത്സവത്തിന്റെ അവസാന ദിവസം സിദ്ധിദാത്രി ദേവിക്കായി ഭക്തര്‍ക്ക് എള്ള് സമര്‍പ്പിക്കാവുന്നതാണ്.

English summary

Navratri 2022: Things To Offer To Different Goddess On Navratri Days in Malayalam

Let us have a look at what to offer to all nine forms of Goddess Durga in Navratri.
Story first published: Wednesday, September 28, 2022, 12:37 [IST]
X
Desktop Bottom Promotion