For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നവരാത്രി: സര്‍വ്വപാപവും തീര്‍ക്കാന്‍ 9 നാളുകള്‍

|

ഒന്‍പത് ദിവസത്തെ ഹിന്ദു ഉത്സവമാണ് നവരാത്രി. കര്‍ശനമായ സാമൂഹിക അകലം പാലിച്ച് ഇന്ത്യയുടെ പല ഭാഗങ്ങളിലും ക്ഷേത്രങ്ങള്‍ വീണ്ടും തുറന്നുകൊണ്ടിരിക്കുന്നു. ക്ഷേത്രങ്ങള്‍ സന്ദര്‍ശിക്കാന്‍ കഴിയാത്ത ആളുകള്‍ വീട്ടില്‍ തന്നെ നവരാത്രി ആഘോഷിക്കുന്നു. ഈ ഒന്‍പത് ദിവസവും ദുര്‍ഗാദേവി തന്റെ ഭക്തര്‍ക്കിടയിലാണെന്ന് വിശ്വസിക്കപ്പെടുന്നു. നവരാത്രി നാളുകളില്‍ ഭക്തര്‍ ദേവിയുടെ ഒമ്പത് രൂപങ്ങളെ ആരാധിക്കുകയും പ്രസാദം അര്‍പ്പിക്കുകയും ചെയ്യുന്നു. ചിലര്‍ നവരാത്രി വ്രതം ആചരിക്കുന്നു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ വ്യത്യസ്ത രീതിയിലാണ് ദുര്‍ഗാഷ്ടമി ആഘോഷിക്കുന്നത്.

Most read: ദുര്‍ഗ്ഗാ ആരാധനയില്‍ ഒരിക്കലും ചെയ്യരുത് ഈ കാര്യംMost read: ദുര്‍ഗ്ഗാ ആരാധനയില്‍ ഒരിക്കലും ചെയ്യരുത് ഈ കാര്യം

നവരാത്രി പുണ്യം

നവരാത്രി പുണ്യം

ദുര്‍ഗാദേവിയ്ക്കായി സമര്‍പ്പിച്ചിരിക്കുന്ന 9 ദിവസത്തെ ഹിന്ദു ഉത്സവമാണ് നവരാത്രി. നവരാത്രിയുടെ ഓരോ ദിവസവും ഓരോ ദുര്‍ഗാ അവതാരത്തിനായി സമര്‍പ്പിച്ചിരിക്കുന്നു. ദുര്‍ഗാ ദേവിയെ സാര്‍വത്രിക സംരക്ഷക എന്നും അറിയപ്പെടുന്നു, ഒപ്പം ഒരാളുടെ ജീവിതത്തില്‍ നിന്ന് ദുരാത്മാക്കളെയും കഷ്ടതകളേയും അകറ്റുന്നു. ഹിന്ദു പാരമ്പര്യമനുസരിച്ച് വര്‍ഷത്തില്‍ 5 തവണ നവരാത്രി ആഘോഷിക്കുന്നു. യഥാര്‍ത്ഥത്തില്‍ അഞ്ച് നവരാത്രികള്‍ ഉണ്ടെങ്കിലും മൂന്നെണ്ണമേ യഥാവിധി ആഘോഷിക്കപ്പെടുന്നുള്ളൂ. ശരത് നവരാത്രി (സെപ്തംബര്‍-ഒക്ടോബര്‍), വസന്ത നവരാത്രി(മാര്‍ച്ച് - ഏപ്രില്‍), അശാത നവരാത്രി(ജൂലൈ- ഓഗസ്റ്റ്) എന്നിങ്ങനെയാണത്.

ദുര്‍ഗാഷ്ടമിയില്‍ കന്യാപൂജ

ദുര്‍ഗാഷ്ടമിയില്‍ കന്യാപൂജ

ദുര്‍ഗാഷ്ടമിയില്‍ നിരവധി പൂജാ ചടങ്ങുകള്‍ നടക്കുന്നു. ഈ ദിവസം നിരവധി ഭക്തര്‍ കന്യാപൂജ സംഘടിപ്പിക്കുന്നു. ഒന്‍പത് പെണ്‍കുട്ടികളെ വീട്ടിലേക്ക് ക്ഷണിക്കുകയും അവരെ സല്‍ക്കരിക്കുകയും ചെയ്യുന്നു. പെണ്‍കുട്ടികളെ ദുര്‍ഗാദേവിയുടെ അവതാരങ്ങളായി കണ്ടാണ് ഈ പ്രവൃത്തി. ആതിഥേയന്‍ പെണ്‍കുട്ടികളുടെ പാദങ്ങള്‍ കഴുകുകയും കൈത്തണ്ടയില്‍ ചുവന്ന ചരട് കെട്ടുകയും ചെയ്യുന്നു. ഇവര്‍ക്കായി ചെറിയ സമ്മാനങ്ങളും നല്‍കുന്നു.

Most read:ഉദ്ദിഷ്ടകാര്യലബ്ധിക്ക് ദുര്‍ഗാ ആരാധന ഇങ്ങനെMost read:ഉദ്ദിഷ്ടകാര്യലബ്ധിക്ക് ദുര്‍ഗാ ആരാധന ഇങ്ങനെ

ബംഗാളിലെ ആഘോഷം

ബംഗാളിലെ ആഘോഷം

തിന്മയ്‌ക്കെതിരേ നന്മയുടെ വിജയത്തെ അടയാളപ്പെടുത്തുന്നതിനാല്‍ നവരാത്രി ഉത്സവം ഹിന്ദുമതത്തില്‍ വലിയ പ്രാധാന്യമര്‍ഹിക്കുന്നു. ഈ ഒന്‍പത് ദിവസത്തെ പവിത്രമായി കണക്കാക്കുന്നു, മദ്യം, മാംസം, സവാള, വെളുത്തുള്ളി എന്നിവ കഴിക്കുന്നത് കര്‍ശനമായി നിരോധിച്ചിരിക്കുന്നു. ബംഗാളിലാണ് ദുര്‍ഗാഷ്ടമി അത്യാഘോഷപൂര്‍വ്വം നടക്കുന്നത്. ഷഷ്ഠി, സപ്തമി, അഷ്ടമി, നവമി, ദശമി ദിനങ്ങള്‍ ഏറ്റവും പുണ്യ നാളുകളായി കണക്കാക്കപ്പെടുന്നു. ഈ ദിവസം പ്രത്യേക പൂജയും നടത്തുന്നു. നൂറ്റെട്ട് മണ്‍പാത്രങ്ങള്‍ കത്തിക്കുന്നു, ദുര്‍ഗാദേവിക്ക് 108 താമരപ്പൂക്കളും കൂവള ഇലകളും സമര്‍പ്പിക്കുന്നു.

നവരാത്രി 2020: പ്രധാന തീയതികള്‍

നവരാത്രി 2020: പ്രധാന തീയതികള്‍

ഹിന്ദു കലണ്ടര്‍ അനുസരിച്ച് അശ്വിനി മാസത്തിലെ ശരത് നവരാത്രി ഈ വര്‍ഷം 2020 ഒക്ടോബര്‍ 17 മുതല്‍ (ശനിയാഴ്ച) 2020 ഒക്ടോബര്‍ 25 വരെ (ഞായര്‍) ആഘോഷിക്കും. ഒക്ടോബര്‍ 23ന് ദുര്‍ഗാഷ്ടമിയും 25ന് മഹാനവമിയും 26 ന് വിജയദശമിയും ആഘോഷിക്കും.

ഒക്ടോബര്‍ 17 - ശൈലപുത്രി പൂജ

ഒക്ടോബര്‍ 18 - ബ്രഹ്മചാരിണി പൂജ

ഒക്ടോബര്‍ 19 - ചന്ദ്രഘണ്ഡാ പൂജ

ഒക്ടോബര്‍ 20 - കുഷ്മാണ്ഡ പൂജ

ഒക്ടോബര്‍ 21 - സ്‌കന്ദമാത പൂജ

ഒക്ടോബര്‍ 22 - കാര്‍ത്യായനീ പൂജ

ഒക്ടോബര്‍ 23 - കാലരാത്രി പൂജ

ഒക്ടോബര്‍ 24 - മഹാഗൗരി പൂജ

ഒക്ടോബര്‍ 25 - സിദ്ധിധാത്രി പൂജ, നവമി പൂജ

ഒക്ടോബര്‍ 26 - വിജയദശമി

Most read:പ്രശ്‌നങ്ങള്‍ വിട്ടകലുന്നില്ലേ? ഈ പരിഹാരങ്ങള്‍Most read:പ്രശ്‌നങ്ങള്‍ വിട്ടകലുന്നില്ലേ? ഈ പരിഹാരങ്ങള്‍

നവരാത്രി ആഘോഷം

നവരാത്രി ആഘോഷം

ഇന്ത്യയില്‍ ഹിന്ദുമതവിശ്വാസികള്‍ ഒന്നടങ്കം ആഘോഷിക്കുന്ന ഉത്സവമാണ് നവരാത്രി. ഹിന്ദു കലണ്ടര്‍ പ്രകാരം അശ്വിനി മാസത്തിലാണ് ഈ ആഘോഷം. 'നവ രാത്രി' എന്നാല്‍ ഒന്‍പത് രാത്രി എന്നാണ് അര്‍ത്ഥം. ഈ ഒന്‍പത് ദിവസവും ദുര്‍ഗാ ദേവിയുടെ വിവിധ രൂപങ്ങള്‍ ആരാധിക്കപ്പെടുന്നു, പത്താം ദിവസം ദുര്‍ഗാ നിമഞ്ജനത്തോടെ ആഘോഷങ്ങള്‍ അവസാനിക്കുന്നു. ജീവിതത്തിലെ ഉയര്‍ച്ചകള്‍ക്കും നേട്ടങ്ങള്‍ക്കും ദോഷങ്ങള്‍ തീര്‍ക്കാനുമായും ഭക്തര്‍ ഈ നാളുകളില്‍ ദുര്‍ഗ്ഗാദേവിയെ ആരാധിക്കുന്നു. ഒന്‍പത് ദിവസത്തേയും പൂജാ ആചാരങ്ങളും വ്യത്യസ്തമാണ്. ഓരോ ദിവസവും ഒരു അവതാരത്തിന്റെ പ്രാധാന്യം അല്ലെങ്കില്‍ ദുര്‍ഗാദേവിയുടെ അവതാരത്തെ സൂചിപ്പിക്കുന്നു.

ദിവസം 1 - ശൈലപുത്രി

ദിവസം 1 - ശൈലപുത്രി

പാര്‍വതി ദേവിയുടെ അവതാരമായ ശൈലപുത്രി ദേവിയെ ഈ ദിവസം ആരാധിക്കുന്നു. വലതു കൈയില്‍ ഒരു ത്രിശൂലവും ഇടതുകൈയില്‍ താമരപ്പൂവുമേന്തി തന്റെ വാഹനമായ നന്ദിയുടെ പുറത്ത് ദേവി ഇരിക്കുന്നതായി കാണാം. ഈ ദിവസത്തെ നിറം ചുവപ്പാണ്. അത് ധൈര്യത്തെയും ഊര്‍ജ്ജസ്വലതയെയും പ്രതിനിധീകരിക്കുന്നു.

Most read:നിഗൂഢ സ്വഭാവം സൂക്ഷിക്കുന്നവര്‍ ഈ രാശിക്കാര്‍Most read:നിഗൂഢ സ്വഭാവം സൂക്ഷിക്കുന്നവര്‍ ഈ രാശിക്കാര്‍

ദിവസം 2 - ബ്രഹ്മചാരിണി

ദിവസം 2 - ബ്രഹ്മചാരിണി

നവരാത്രിയുടെ രണ്ടാം ദിവസം ബ്രഹ്മചാരിണി ദേവിയെ ആരാധിക്കുന്നു. സതിയായി മാറിയ പാര്‍വതിദേവിയുടെ രൂപമാണ് ഇത്. മോക്ഷത്തിനും രക്ഷയ്ക്കും സമാധാനത്തിനുമായി ഭക്തര്‍ ഈ ദിനത്തില്‍ ദേവിയെ ആരാധിക്കുന്നു. ഈ ദിവസത്തെ നിറം നീലയാണ്. അത് ശാന്തതയെയും പോസിറ്റീവ് എനര്‍ജിയെയും സൂചിപ്പിക്കുന്നു. ഇടതുകയ്യില്‍ കമണ്ഡലുവും വലതുകൈയ്യില്‍ അക്ഷമാലയും ഏന്തി ശുഭ്രവസ്ത്രം ധരിച്ചതാണ് ദേവിയുടെ രൂപം.

ദിവസം 3 - ചന്ദ്രഘണ്ഡ

ദിവസം 3 - ചന്ദ്രഘണ്ഡ

നവരാത്രിയുടെ മൂന്നാം ദിവസം ചന്ദ്രഘണ്ഡ ദേവിയെ ആരാധിക്കുന്നു. പാര്‍വതി ദേവി പരമശിവനെ വിവാഹം കഴിക്കുകയും നെറ്റിയില്‍ അര്‍ദ്ധചന്ദ്രനെ അലങ്കരിക്കുകയും ചെയ്തപ്പോഴാണ് ഈ പേര് ലഭിച്ചത്. സിംഹവാഹിനിയായ ദേവിക്ക് പത്ത് കൈകളുണ്ട്. ഈ ദിവസത്തെ നിറം മഞ്ഞയാണ്. ഇത്് ധൈര്യത്തെ ചിത്രീകരിക്കുന്നു.

ദിവസം 4 - കുഷ്മാണ്ഡ

ദിവസം 4 - കുഷ്മാണ്ഡ

നവരാത്രിയുടെ നാലാം ദിവസം കുഷ്മാണ്ട ദേവിയെ ആരാധിക്കുന്നു. എട്ട് കൈകളുള്ള ദേവി തന്റെ വാഹനമായ സിംഹത്തിന്റെ പുറത്ത് ആസനസ്ഥയായ രൂപത്തില്‍ കാണാം. സൂര്യദേവന്റെ ലോകത്തില്‍ താമസിക്കുന്നവളാണ് കുഷ്മാണ്ഡ ദേവി. പ്രപഞ്ചം സൃഷ്ടിച്ച ശക്തിയായാണ് കുഷ്മാണ്ഡ ദേവി അറിയപ്പടുന്നത്. ഭൂമിയിലെ സസ്യജാലങ്ങളും പച്ചപ്പും ദേവിയാണ് എന്നു പറയപ്പെടുന്നു. അതിനാല്‍ ഈ ദിവസത്തെ നിറം പച്ചയാണ്.

Most read:നായ്ക്കളെ സ്വപ്‌നം കാണാറുണ്ടോ നിങ്ങള്‍ ? എങ്കില്‍Most read:നായ്ക്കളെ സ്വപ്‌നം കാണാറുണ്ടോ നിങ്ങള്‍ ? എങ്കില്‍

ദിവസം 5 - സ്‌കന്ദമാത

ദിവസം 5 - സ്‌കന്ദമാത

നവരാത്രിയിലെ അഞ്ചാം നാളായ പഞ്ചമിയില്‍ ദുര്‍ഗാ ദേവിയെ സ്‌കന്ദമാത രൂപത്തിലാണ് പൂജിക്കുന്നത്. കാര്‍ത്തികേയന്റെ മാതാവാണ് സ്‌കന്ദമാതാ ദേവി. നാല് കൈകളുള്ള ദേവി സ്‌കന്ദനെ അവളുടെ മടിയിലിരുത്തി ഒരു സിംഹത്തെ പുറത്ത് ഇരിക്കുന്ന രൂപത്തില്‍ കാണാം. തന്റെ കുട്ടി അപകടത്തിലാണെന്ന് മനസ്സിലാക്കുമ്പോള്‍ ഒരു അമ്മയുടെ പരിവര്‍ത്തനശക്തിയെ ദേവി ചിത്രീകരിക്കുന്നു. ഈ ദിവസത്തെ നിറം ചാര നിറമാണ്.

ദിവസം 6 - കാര്‍ത്യായാനി

ദിവസം 6 - കാര്‍ത്യായാനി

നവരാത്രിയുടെ ആറാം നാളില്‍ ദേവിയ കാര്‍ത്യായനിയുടെ രൂപത്തില്‍ ആരാധിക്കുന്നു. കാത്യന്റെ പുത്രിയായ ജനിച്ച ദുര്‍ഗാദേവിയെ കാര്‍ത്യായനി ദേവിയായി അറിയപ്പെടുന്നു. ഈ ദേവി ധൈര്യത്തെ പ്രതിനിധീകരിക്കുന്നു. നാല് കൈകളുള്ള രൂപത്തില്‍ സിംഹത്തിന്റെ പുറത്തിരിക്കുന്ന രൂപത്തില്‍ ദേവിയെ കാണാം. ഈ ദിവസത്തെ നിറം ഓറഞ്ചാണ്.

Most read:വീട്ടില്‍ കണ്ണാടി ഒരിക്കലും ഇങ്ങനെ പാടില്ലMost read:വീട്ടില്‍ കണ്ണാടി ഒരിക്കലും ഇങ്ങനെ പാടില്ല

ദിവസം 7 - കാലരാത്രി

ദിവസം 7 - കാലരാത്രി

സപ്തമി ദിനത്തില്‍ ദേവിയുടെ ക്രൂരരൂപമായി മാറിയ കാലരാത്രിയെ ആരാധിക്കുന്നു. ഈ ദിവസത്തെ നിറം വെളുപ്പാണ്. രക്തബീജന്‍ എന്ന അസുരനെ വധിക്കാനായി ദേവി കാലരാത്രി എന്ന രൂപം ധരിച്ചു. കറുപ്പ് നിറത്തോടു കൂടിയ ദേവി ദുര്‍ഗയുടെ രൗദ്ര രൂപമാണ്. നാലുകൈകളോടു കൂടിയ ദേവിയുടെ വാഹനം കഴുതയാണ്.

ദിവസം 8 - മഹാഗൗരി

ദിവസം 8 - മഹാഗൗരി

നവരാത്രിയുടെ എട്ടാം ദിവസമായ അഷ്ടമിക്ക് ദേവിയെ മഹാഗൗരി ആയി ആരാധിക്കപ്പെടുന്നു. സമാധാനത്തിന്റെയും ബുദ്ധിയുടെയും പ്രതീകമാണ് മഹാഗൗരി ദേവി. നാലുകൈകളുള്ള ദേവിയുടെ വാഹനം കാളയാണ്. ദേവിയുടെ ഇരു കരങ്ങളിലുമായി ത്രിശൂലവും ഢമരുവും ഉണ്ട്. ഈ ദിവസത്തെ നിറം പോസിറ്റിവിറ്റിയെ പ്രതിനിധീകരിക്കുന്ന പിങ്ക് ആണ്.

Most read:ദു:സ്വപ്‌നം കാണാറുണ്ടോ? ഇനി കാണില്ലMost read:ദു:സ്വപ്‌നം കാണാറുണ്ടോ? ഇനി കാണില്ല

ദിവസം 9 - സിദ്ധിധാത്രി

ദിവസം 9 - സിദ്ധിധാത്രി

നവരാത്രിയിലെ അവസാനദിവസം ദേവിയെ സിദ്ധിധാത്രിയായി ആരാധിക്കുന്നു. അര്‍ദ്ധനാരീശ്വരന്‍ എന്നും വിളിക്കപ്പെടുന്ന ദേവിയാണ് സിദ്ധിധാത്രി. ദേവിക്ക് എല്ലാത്തരം സിദ്ധികളും ഉണ്ടെന്ന് പറയപ്പെടുന്നു. താമരയില്‍ ഇരിക്കുന്നതും നാല് കൈകളുള്ളതുമായ ഭാവത്തില്‍ ദേവിയെ കാണാം.

English summary

Navratri 2020: When Is Durga Ashtami 2020? Date, Time, Puja, Prasad, Significance

Navratri literally means ‘nine-night’ and it is one of the most significant Hindu festivals that will be observed from October 17th this year. Read on the Date, Time, Puja, Prasad, Significance of durga ashtami.
X
Desktop Bottom Promotion