For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നാഗപഞ്ചമി: നാഗദേവതകളുടെ പ്രീതിക്ക് 12 രാശിക്കാരും ജപിക്കേണ്ട മന്ത്രം

|

നാഗപഞ്ചമി ദിനം എന്നത് വളരെയധികം പ്രാധാന്യമുള്ള ഒരു ദിനമാണ്. ഈ വര്‍ഷത്തെ നാഗപഞ്ചമി വരുന്നത് ഓഗസ്റ്റ് 2-നാണ്.ശ്രാവണ മാസത്തിലെ ശുക്ലപക്ഷത്തിലെ പഞ്ചമി തിഥിയാണ് നാഗപഞ്ചമിയായി ആഘോഷിക്കപ്പെടുന്നത്‌. ഈ ദിനത്തില്‍ നാഗദേവതകളെ ആരാധിക്കുന്നതിനും അവര്‍ക്ക് വേണ്ടിയും സമര്‍പ്പിക്കുന്ന ദിനമാണ്. ഈ ദിനത്തില്‍ വിശ്വാസികള്‍ നാഗദേവതകളെ ആരാധിക്കുന്നു. ഈ ആരാധന ഭക്തര്‍ക്ക് അനുഗ്രഹ വര്‍ഷങ്ങളായി ചൊരിയുകയും ചെയ്യുന്നു.

Nag Panchami 2022

ശിവന്റെ കണ്ഠാഭരണമാണ് സര്‍പ്പം. അതുകൊണ്ട് തന്നെ നാഗപഞ്ചമി ദിനത്തില്‍ ശിവനേയും ആരാധിക്കുന്നു. നാഗപഞ്ചമി നാളില്‍ നിങ്ങള്‍ ശിവനെയും നാഗദേവതകളേയും വിശ്വാസത്തോടെ ആരാധിച്ചാല്‍ നിങ്ങള്‍ക്ക് ജീവിതത്തില്‍ മികച്ച ഫലങ്ങള്‍ ലഭിക്കുന്നു. നിങ്ങളുടെ ജീവിതം സന്തോഷകരമാവുകയും ജീവിതത്തില്‍ ഐശ്വര്യം നിറയുകയും ചെയ്യുന്നു. നാഗപഞ്ചമി ഈ വര്‍ഷം ഓഗസ്റ്റ് 2-നാണ് ആഘോഷിക്കുന്നത്. നാഗപഞ്ചമി നാളില്‍ ചെയ്യുന്ന പ്രത്യേക പ്രാര്‍ത്ഥനകള്‍ നിങ്ങളുടെ ജീവിതത്തില്‍ ഐശ്വര്യം നിറക്കുന്നു. ഇത് കൂടാതെ ജാതകദോഷങ്ങളില്‍ നിന്ന് മുക്തി നേടുന്നതിനും നാഗപഞ്ചമി ദിനത്തിലെ ആരാധന സഹായിക്കുന്നു. കൂടുതല്‍ അറിയാന്‍ വായിക്കൂ.....

നാഗപഞ്ചമി പ്രത്യേകതകള്‍

നാഗപഞ്ചമി പ്രത്യേകതകള്‍

നാഗപഞ്ചമി ദിനത്തിലെ പ്രത്യേകതകള്‍ നിരവധിയാണ്. ഈ ദിനത്തില്‍ നാഗരാജാവിനെ പ്രീതിപ്പെടുത്തുന്നതിലൂടെ ജീവിതത്തില്‍ പല വിധത്തിലുള്ള നേട്ടങ്ങള്‍ ഉണ്ടാവുന്നു. ഇത് കൂടാതെ ജാതകദോഷത്തില്‍ നിന്ന് പരിഹാരവും കുടുംബത്തില്‍ സന്താനഭാഗ്യവും ഐശ്വര്യവും നിലനില്‍ക്കുകയും ചെയ്യുന്നു. സര്‍പ്പദോഷത്തെ പരിഹരിക്കുന്നതിനും ജീവിതത്തില്‍ രാഹു-കേതു ദോഷത്തെ ഇല്ലാതാക്കുന്നതിനും നാഗാരാധന സഹായിക്കുന്നു. ജീവിതത്തിലുണ്ടാവുന്ന എല്ലാ ദോഷഫലങ്ങളേയും പ്രതിരോധിക്കുന്നതിനും ജീവിതത്തില്‍ സന്തോഷവും ഐശ്വര്യവും നിറക്കുന്നതിനും നാഗാരാധന സഹായിക്കുന്നു.

മന്ത്രോച്ഛാരണം

മന്ത്രോച്ഛാരണം

നാഗദേവതകളെ പ്രീതിപ്പെടുത്തുന്നതിനും ശിവഭഗവാനെ ആരാധിക്കുന്നതിനും മന്ത്രോച്ഛാരണം വളരെ മികച്ചതാണ്. അനുയോജ്യമായ മന്ത്രങ്ങള്‍ ഉരുവിടുന്നതിലൂടെ ശിവനും സന്തുഷ്ടനാവുന്നു. നിങ്ങളുടെ രാശിചിഹ്നത്തിന് അനുയോജ്യമായ മന്ത്രങ്ങള്‍ ജപിക്കുന്നത് എന്തുകൊണ്ടും നല്ലതാണ്. നിങ്ങള്‍ക്ക് ചുറ്റും പോസിറ്റീവ് ഊര്‍ജ്ജം നിറക്കുന്നതിനും ജീവിതത്തില്‍ ശുഭകരമായ ഫലങ്ങള്‍ പകര്‍ന്ന് നല്‍കുന്നതിനും സഹായിക്കുന്നുണ്ട് ഈ ദിനത്തില്‍ ഉരുക്കഴിക്കുന്ന മന്ത്രങ്ങള്‍. രാശിപ്രകാരം ജപിക്കേണ്ട മന്ത്രങ്ങള്‍ ഇവയാണ്.

മേടം രാശി

മേടം രാശി

മേടം രാശിക്കാര്‍ ജപിക്കേണ്ട മന്ത്രം 'ഓം വാസുകായ നമഃ' എന്നതാണ്. ജീവിതത്തിലെ എല്ലാ തടസ്സങ്ങളും നീക്കി സന്തോഷവും ഐശ്വര്യവും ലഭിക്കുന്നതിന് നാഗപഞ്ചമി ദിനത്തില്‍ ഈ മന്ത്രം ജപിക്കണം.

ഇടവം രാശി

ഇടവം രാശി

ഇടവം രാശിക്കാര്‍ ജപിക്കേണ്ട മന്ത്രം എന്ന് പറയുന്നത് 'ഓം ശൂലിനേ നമഃ' എന്നതാണ്. ഇത് ജപിക്കുന്നതിലൂടെ ഇവരുടെ ജീവിതത്തിലെ എല്ലാ കഷ്ടപ്പാടുകളും ഇല്ലാതാവുകയും ജീവിതത്തില്‍ സന്തോഷം നിലനില്‍ക്കുകയും ചെയ്യും എന്നാണ് വിശ്വാസം.

മിഥുനം രാശി

മിഥുനം രാശി

മിഥുനം രാശിക്കാര്‍ ജപിക്കേണ്ട മന്ത്രം 'ഓം സര്‍പ്പായ നമഃ' എന്നതാണ്. ഇവര്‍ അത് ചെയ്യുന്നതിലൂടെ ജീവിതത്തില്‍ ഉണ്ടാവുന്ന എല്ലാ വിധത്തിലുള്ള തടസ്സങ്ങളേയും ഇല്ലാതാക്കാന്‍ സാധിക്കുന്നു.

കര്‍ക്കിടകം രാശി

കര്‍ക്കിടകം രാശി

കര്‍ക്കിടകം രാശിക്കാര്‍ ജപിക്കേണ്ട മന്ത്രം 'ഓം അനന്തായ നമഃ' എന്നതാണ്. അനന്തനാഗത്തെയാണ് ഇവര്‍ ആരാധിക്കേണ്ടത്. ഇത് ജപിക്കുന്ന്ത ജീവിതത്തിലെ എല്ലാ പ്രതിസന്ധികളും ഇല്ലാതാവുകയും വീണ്ടും മുന്നേറാന്‍ സാധിക്കുകയും ചെയ്യുന്നു എന്നതാണ്.

ചിങ്ങം രാശി

ചിങ്ങം രാശി

ചിങ്ങം രാശിക്കാര്‍ 'ഓം കര്‍ക്കോടകായ നമഃ' എന്ന മന്ത്രമാണ് ജപിക്കേണ്ടത്. കാര്‍ക്കോടകനെ ആരാധിക്കുകയും പ്രസാദിപ്പിക്കുന്നതിനുള്ള മന്ത്രം ജപിക്കുകയും ചെയ്യുക. ഇത് ഇവര്‍ക്ക് ജീവിതത്തില്‍ ഉയരങ്ങള്‍ കീഴടക്കുന്നതിന് സഹായിക്കുന്നു.

കന്നി രാശി

കന്നി രാശി

കന്നി രാശിക്കാര്‍ 'ഓം കമ്പലായ നമഃ' എന്ന മന്ത്രമാണ് ജപിക്കേണ്ടത്. ഇവര്‍ എന്തുകൊണ്ടും ജീവിതത്തില്‍ വിജയിക്കുകയും എല്ലാ വിധത്തിലുള്ള നെഗറ്റീവ് ഊര്‍ജ്ജത്തെ ഇല്ലാതാക്കുകയും ചെയ്യുന്നു.

 തുലാം രാശി

തുലാം രാശി

തുലാം രാശിക്കാര്‍ ജപിക്കേണ്ട മന്ത്രം 'ഓം ശംഖ്പാലായ നമഃ' എന്നതാണ്. ഇത് ജപിക്കുന്നതിലൂടെ അവര്‍ക്ക് ജീവിതവിജയം ഉണ്ടാവുന്നു. കുടുംബത്തില്‍ ഐശ്വര്യവും നിലനില്‍ക്കുന്നു.

വൃശ്ചികം രാശി

വൃശ്ചികം രാശി

വൃശ്ചിക രാശിക്കാര്‍ ജപിക്കേണ്ടത് 'ഓം തക്ഷകായ നമഃ' എന്ന മന്ത്രമാണ്. ഇത് ജപിക്കുന്നതിലൂടെ ഇവര്‍ക്ക് ആയുസ്സും ആയുരാരോഗ്യവും ഉണ്ടാവുന്നു. ആരോഗ്യകരമായ ഒരു ജീവിതം ഇവര്‍ക്കുണ്ടാവുന്നു.

ധനു രാശി

ധനു രാശി

ധനു രാശിക്കാര്‍ ജപിക്കേണ്ടത് 'ഓം പൃഥ്വിധരായ നമഃ' എന്ന മന്ത്രമാണ്. തര്‍ക്കങ്ങള്‍ ഒഴിവാക്കുന്നതിനും നാഗദേവതകളുടെ അനുഗ്രഹവും എപ്പോഴും കൂടെ നില്‍ക്കുന്നതിനും ഈ മന്ത്രം സഹായിക്കുന്നു.

മകരം രാശി

മകരം രാശി

മകരം രാശിക്കാര്‍ 'ഓം നാഗായ നമഃ' എന്ന മന്ത്രമാണ് ജപിക്കേണ്ടത്. ഈ മന്ത്രം ജപിക്കുന്നതിലൂടെ ഇവര്‍ക്ക് നേട്ടങ്ങള്‍ ഉണ്ടാവുന്നു. അത് മാത്രമല്ല സത്സന്താനഭാഗ്യവും ഇവര്‍ക്കുണ്ടാവുന്നു.

കുംഭം രാശി

കുംഭം രാശി

കുംഭം രാശിക്കാര്‍ ജപിക്കേണ്ട മന്ത്രം 'ഓം കുലിശായ നമഃ' എന്നതാണ്. ഇത് ജപിക്കുന്നതിലൂടെ ജീവിത വിജയം കൈപ്പിടിയില്‍ ആക്കാന്‍ ഇവര്‍ക്ക് സാധിക്കുന്നു. സാമ്പത്തികമായും ഇവര്‍ ഉയരത്തിലെത്തുന്നു.

 മീനം രാശി

മീനം രാശി

മീനം രാശിക്കുള്ള വിജയ മന്ത്രം എന്ന് വേണമെങ്കില്‍ നമുക്ക് ഈ മന്ത്രത്തെ കണക്കാക്കാവുന്നതാണ്. 'ഓം അശ്വതരായ നമഃ' എന്ന മന്ത്രം ജപിക്കുന്നത് ജീവിതത്തില്‍ ഐശ്വര്യവപം സുഖലോലുപതയും നിറക്കുന്നു.

പിതൃദോഷത്തെ പാടേ അകറ്റും കര്‍ക്കിടക വാവ് ബലിയും ആചാരങ്ങളുംപിതൃദോഷത്തെ പാടേ അകറ്റും കര്‍ക്കിടക വാവ് ബലിയും ആചാരങ്ങളും

കര്‍ക്കിടകം പുനരുജ്ജീവന മാസം: ഈ ചികിത്സകള്‍ നിര്‍ബന്ധംകര്‍ക്കിടകം പുനരുജ്ജീവന മാസം: ഈ ചികിത്സകള്‍ നിര്‍ബന്ധം

English summary

Nag Panchami 2022 Mantra : Mantras to Chant According To Zodiac Signs In Malayalam

Mantras to chant according to your zodiac signs on Nagapanchami day in malayalam. Take a look.
X
Desktop Bottom Promotion