For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സെപ്റ്റംബര്‍ മാസം 27 നാളിന്റേയും സമ്പൂര്‍ണഫലം ഇപ്രകാരം

|

സെപ്റ്റംബര്‍ എന്നത് വര്‍ഷാവസാനത്തിലേക്ക് കടക്കുന്ന മാസം കൂടിയാണ്. ഈ സമയത്ത് പല വിധത്തിലുള്ള മാറ്റങ്ങള്‍ ജീവിതത്തില്‍ സംഭവിക്കുന്നുണ്ട്. കാരണം ഒരു വര്‍ഷത്തിന്റെ അവസാനത്തിനെ കുറിക്കുന്ന സെപ്റ്റംബര്‍ മാസത്തില്‍ എന്തൊക്കെയാണ് സംഭവിക്കുന്ന മാറ്റങ്ങള്‍ എന്നും ഏതൊക്കെ നക്ഷത്രക്കാര്‍ക്കാണ് നേട്ടമെന്നും ഏതൊക്കെ നക്ഷത്രക്കാര്‍ക്കാണ് പ്രശ്‌നവും എന്നും നമുക്ക് ഈ ലേഖനത്തില്‍ വായിക്കാം. ജീവിതത്തില്‍ പല വിധത്തിലുള്ള പ്രശ്‌നങ്ങള്‍ നിങ്ങള്‍ അനുഭവിക്കേണ്ടി വരുന്നുണ്ട് ഗ്രഹമാറ്റവും രാശിമാറ്റവും നിമിത്തം.

Monthly Star Prediction

സെപ്റ്റംബറില്‍ ഇത് ഏതൊക്കെ രാശിക്കാരെയാണ് ബാധിക്കുന്നത് എന്നും ഏതൊക്കെ രാശിക്കാരിലാണ് മാറ്റങ്ങള്‍ കൊണ്ട് വരുന്നത് എന്നും നമുക്ക് നോക്കാം. 27 നക്ഷത്രത്തില്‍ അശ്വതി മുതല്‍ രേവതി വരെയുള്ള മാറ്റങ്ങള്‍ എന്തൊക്കെയെന്നും അതില്‍ ശ്രദ്ധിക്കേണ്ടവര്‍ ആരൊക്കെയെന്നും നമുക്ക് നോക്കാവുന്നതാണ്. നിങ്ങളുടെ ഗുണദോഷഫലങ്ങളെക്കുറിച്ചാണ് ഈ ലേഖനത്തില്‍ പറയുന്നത്. കൂടുതല്‍ വായിക്കൂ.

മേടക്കൂര്‍ (അശ്വതി, ഭരണി, കാര്‍ത്തിക 1/4)

മേടക്കൂര്‍ (അശ്വതി, ഭരണി, കാര്‍ത്തിക 1/4)

മേടക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് ആത്മവിശ്വാസം കൂടുതലായിരിക്കും. ഏത് പ്രശ്‌നത്തേയുംു സമചിത്തതയോടെയും മികച്ച രീതിയിലും കൈകാര്യം ചെയ്യുന്നതിന് നിങ്ങള്‍ക്ക് സാധിക്കുന്നു. കുടുംബത്തില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. ഇത് കൂടാതെ കലഹ സാധ്യത മുന്‍കൂട്ടി കണ്ട് അതിനുള്ള തയ്യാറെടുപ്പുകള്‍ എടുക്കുന്നതിന് ശ്രദ്ധിക്കണം. സാമ്പത്തികം വളരെ പ്രധാനപ്പെട്ടതാണ്. വരവനുസരിച്ച് ചിലവാക്കുന്നതിന് ശ്രദ്ധിക്കണം.

ഇടവക്കൂറ് (കാര്‍ത്തിക 3/4 രോഹിണി, മകയിരം 1/2 )

ഇടവക്കൂറ് (കാര്‍ത്തിക 3/4 രോഹിണി, മകയിരം 1/2 )

ഇടവക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് പ്രശ്‌നങ്ങള്‍ ഉണ്ടാവുന്നതിനും അതില്‍ നിന്ന് കരകയറുന്നതിനും അല്‍പം പ്രയാസമായിരിക്കും. ഇത് പലപ്പോഴും നിങ്ങളെ പ്രശ്‌നങ്ങള്‍ വര്‍ദ്ധിപ്പിക്കുന്ന അവസ്ഥയിലേക്ക് എത്തിക്കുന്നു. വാഹനം ഓടിക്കുന്നതില്‍ അതീവ ശ്രദ്ധ വേണം. ഒറ്റക്കുള്ള യാത്രകള്‍ പരമാവധി ഒഴിവാക്കുന്നതിന് ശ്രദ്ധിക്കണം. ആരോഗ്യപ്രശ്‌നങ്ങള്‍ വര്‍ദ്ധിക്കും. ശ്വാസംമുട്ടല്‍ പോലുള്ള പ്രശ്‌നങ്ങള്‍ നിരന്തരം വേട്ടയാടാം. കുടുംബത്തില്‍ ചെറിയ പ്രശ്‌നങ്ങള്‍ക്കുള്ള സാധ്യതയുണ്ട്.

മിഥുനക്കൂറ് (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)

മിഥുനക്കൂറ് (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)

മിഥുനക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് പലപ്പോഴും മറ്റുള്ളവര്‍ക്ക് വേണ്ടി വാദിച്ച് കെണിയില്‍ പെടുന്നതിനുള്ള സാധ്യതയുണ്ട്. വാദപ്രതിവാദനത്തില്‍ പരാജയം സംഭവിക്കാം. അപ്രതീക്ഷിതമായ ചില ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. തര്‍ക്കങ്ങളില്‍ ഏര്‍പ്പെടാതിരിക്കുന്നതിനും പിന്‍മാറുന്നതിനും ശ്രദ്ധിക്കണം. വാഹനം വാങ്ങുന്നതിനുള്ള സാധ്യതയുണ്ട്. എന്നാല്‍ അത് ചിലപ്പോള്‍ സാമ്പത്തിക പ്രതിസന്ധി ഉണ്ടാക്കുന്നു. ആരോഗ്യം ശ്രദ്ധിക്കണം.

കര്‍ക്കടകക്കൂറ് (പുണര്‍തം 1/4, പൂയം, ആയില്യം)

കര്‍ക്കടകക്കൂറ് (പുണര്‍തം 1/4, പൂയം, ആയില്യം)

കര്‍ക്കിടകക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് പ്രശ്‌നങ്ങള്‍ ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. പലപ്പോഴും കഠിനാധ്വാനവും പ്രശ്‌നങ്ങളും നിങ്ങളെ മുകളിലേക്കെത്തിക്കുന്നു. ഏത് പ്രശ്‌നത്തേയും ഈശ്വരപ്രാര്‍ത്ഥനയിലൂടെ പ്രതിരോധിക്കാന്‍ ശ്രമിക്കുന്നു. ആരോഗ്യം ശ്രദ്ധിക്കണം. യാത്രാക്ലേശം അല്‍പം പ്രയാസമുണ്ടാക്കുന്നു. അനാവശ്യമായി യാത്രകള്‍ ഒഴിവാക്കുന്നതിന് ശ്രദ്ധിക്കണം. അപകട സാധ്യത വളരെ കൂടുതലാണ്. പ്രണയിക്കുന്നവര്‍ക്ക് മികച്ച സമയമായിരിക്കും.

ചിങ്ങക്കൂര്‍ (മകം, പൂരം, ഉത്രം 1/4)

ചിങ്ങക്കൂര്‍ (മകം, പൂരം, ഉത്രം 1/4)

ചിങ്ങക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് പലപ്പോഴും ചതി പറ്റുന്നതിനുള്ള സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിക്കണം. കണ്ണില്‍ കാണുന്നതെല്ലാം സത്യമാണെന്ന് വിചാരിക്കരുത്. അത് ചിലപ്പോള്‍ തെറ്റിദ്ധാരണയിലേക്ക് നിങ്ങളെ എത്തിക്കുന്നു. പ്രാര്‍ത്ഥനയിലൂടെ മുന്നോട്ട് പോവുന്നവര്‍ക്ക് ആത്മവിശ്വാസം വര്‍ദ്ധിക്കുന്നതിനുള്ള സാധ്യതയുണ്ട്. വിവാദങ്ങളില്‍ നിന്ന് ഒഴിഞ്ഞ് നില്‍ക്കുന്നതിന് ശ്രദ്ധിക്കണം. ആരോഗ്യ കാര്യത്തില്‍ ശ്രദ്ധ വേണം.

കന്നിക്കൂറ് (ഉത്രം 3/4, അത്തം , ചിത്തിര 1/2)

കന്നിക്കൂറ് (ഉത്രം 3/4, അത്തം , ചിത്തിര 1/2)

കന്നിക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് കുടുംബത്തിന്റെ കാര്യത്തില്‍ ചെറിയ ചില പ്രശ്‌നങ്ങള്‍ നേരിടേണ്ടി വരുന്നു. പലപ്പോഴും പ്രതിസന്ധികള്‍ വര്‍ദ്ധിക്കുകയും ആരോഗ്യം പ്രശ്‌നത്തിലാവുകയും ചെയ്യുന്നു. സ്വന്തം കാര്യം മറ്റുള്ളവരെ ഏല്‍പ്പിക്കുന്നത് അല്‍പം ശ്രദ്ധിച്ച് വേണം. ഇത് പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നതിന് കാരണമാകുന്നു. ബിസിനസില്‍ മാറ്റങ്ങള്‍ വരുന്നു. ലാഭകരമായ പ്രവൃത്തികളില്‍ സന്തോഷം കണ്ടെത്താന്‍ സാധിക്കും.

തുലാക്കൂറ് (ചിത്തിര 1/2 ചോതി വിശാഖം 3/4 )

തുലാക്കൂറ് (ചിത്തിര 1/2 ചോതി വിശാഖം 3/4 )

തുലാക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് പണത്തിന്റെ കാര്യത്തില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാവുന്നില്ല. സാമ്പത്തികമായി മികച്ച സമയമായിരിക്കും തുലാക്കൂറുകാര്‍ക്ക് ഈ ആഴ്ച. വിജയ സാധ്യത ഏത് കാര്യത്തിനും ഉണ്ടാവുന്നു. വിദേശത്ത് താമസിക്കുന്നവര്‍ക്ക് തൊഴില്‍ സംബന്ധമായ പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടുന്നു. ആരോഗ്യം ശ്രദ്ധിക്കണം. ഒരു കാര്യത്തിലും അനാവശ്യമായി പിടിവാശി പാടില്ല. പലപ്പോഴും ആരോഗ്യ പ്രശ്‌നങ്ങള്‍ കുടുംബത്തില്‍ ഉണ്ടാവാം.

വൃശ്ചികക്കൂറ് (വിശാഖം 1/4, അനിഴം, തൃക്കേട്ട)

വൃശ്ചികക്കൂറ് (വിശാഖം 1/4, അനിഴം, തൃക്കേട്ട)

വൃശ്ചികക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് അവര്‍ ആഗ്രഹിക്കുന്ന അംഗീകാരം തൊഴിലില്‍ ലഭിക്കുന്നു. ഇവര്‍ ബോസിന്റെ വിശ്വസ്തരായിരിക്കും. ബന്ധുക്കള്‍ക്കിടയില്‍ പ്രശ്‌നങ്ങള്‍ക്കുള്ള സാധ്യതയുണ്ട്. ആരോഗ്യം ശ്രദ്ധിക്കണം. മക്കളുടെ കാര്യത്തില്‍ സന്തോഷം ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. ആരോഗ്യ പ്രശ്‌നങ്ങള്‍ നിങ്ങളെ ബാധിക്കുന്നു. ലോണ്‍, ചിട്ടി, ലോട്ടറി എന്നിവ ലഭിക്കുന്നതിനുള്ള സാധ്യതയുണ്ട്. ബന്ധുക്കളുടെ കാര്യത്തില്‍ ഇടപെടുമ്പോള്‍ അല്‍പം ശ്രദ്ധിക്കണം.

ധനുക്കൂറ് (മൂലം, പൂരാടം, ഉത്രാടം 1/4 )

ധനുക്കൂറ് (മൂലം, പൂരാടം, ഉത്രാടം 1/4 )

ധനുക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാരും ഇതേ പോലെ തന്നെ പ്രതിസന്ധികളെ അഭിമുഖീകരിക്കേണ്ടി വരുന്നുണ്ട്. ഇവര്‍ പലപ്പോഴും എടുക്കുന്ന തീരുമാനം അല്‍പം ശ്രദ്ധയോടെ വേണം. അല്ലാത്ത പക്ഷം നിങ്ങള്‍ തന്നെ ദു:ഖിക്കേണ്ടതായി വരുന്നു. സാമ്പത്തികമായി ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്നതിനുള്ള സാധ്യത കാണുന്നുണ്ട്. കുടുംബത്തില്‍ കലഹം വര്‍ദ്ധിക്കുന്നു. ഇതില്‍ നിന്ന് പരമാവധി വിട്ടു നില്‍ക്കുന്നതിന് ശ്രദ്ധിക്കണം. വിദ്യാര്‍ത്ഥികള്‍ക്ക് പല കാര്യങ്ങളും ആലോചനയോടെ ചെയ്യുന്നതിന് സാധിക്കുന്നു.

മകരക്കൂറ് (ഉത്രാടം 3/4 തിരുവോണം, അവിട്ടം 1/2)

മകരക്കൂറ് (ഉത്രാടം 3/4 തിരുവോണം, അവിട്ടം 1/2)

മകരക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് പലപ്പോഴും നിങ്ങള്‍ വിചാരിക്കുന്ന കാര്യങ്ങള്‍ വൃത്തിയായി നടക്കണം എന്നില്ല. അതില്‍ പലപ്പോഴും നിരാശ തോന്നുന്നതിനുള്ള സാധ്യതയുണ്ട്. തീരുമാനങ്ങള്‍ എടുക്കുമ്പോള്‍ അല്‍പം ശ്രദ്ധിക്കണം. ഒരിക്കലും കണ്ണടച്ച് തീരുമാനങ്ങള്‍ എടുക്കരുത്. അത് കൂടുതല്‍ പ്രശ്‌നത്തിലേക്ക് എത്തുന്നു. ജോലിയില്‍ കഠിനാധ്വാനം ചെയ്യേണ്ടതായി വരുന്നു. ആരോഗ്യ പ്രശ്‌നങ്ങള്‍ നിസ്സാരമല്ല. ഇത് കൂടുതല്‍ പ്രശ്‌നത്തിലേക്ക് നിങ്ങളെ എത്തിക്കുന്നതിന് മുന്‍പ് ശ്രദ്ധ വേണം.

കുംഭക്കൂറ് (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)

കുംഭക്കൂറ് (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)

കുംഭക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാരും അല്‍പം ശ്രദ്ധിക്കണം. കാരണം ഇവരില്‍ പ്രതികൂല സാഹചര്യങ്ങള്‍ നിരവധി ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. ജോലിയില്‍ നിന്ന് പരമാവധി വിട്ടു നില്‍ക്കുന്നതിന് ശ്രദ്ധിക്കണം. ഒരിക്കലും ആരോഗ്യ പ്രതിസന്ധികളെ നിസ്സാരമായി കണക്കാക്കരുത്. ഏത് കാര്യത്തേയും വളരെ ശ്രദ്ധയോടെ കൈകാര്യം ചെയ്യുന്നതിന് ശ്രമിക്കണം. നിങ്ങള്‍ക്ക് ബോസില്‍ നിന്ന് ലഭിക്കുന്ന നിര്‍ദ്ദേശം വളരെ കൃത്യമായി പാലിക്കുന്നതിന് ശ്രദ്ധിക്കണം.

 മീനക്കൂര്‍ (പൂരുട്ടാതി 1/4, ഉതൃട്ടാതി , രേവതി )

മീനക്കൂര്‍ (പൂരുട്ടാതി 1/4, ഉതൃട്ടാതി , രേവതി )

മീനക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് പല പ്രശ്‌നങ്ങളില്‍ നിന്നും മോചനം നേടുന്നതിനുള്ള മാസമാണ് സെപ്റ്റംബര്‍ മാസം. വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷയില്‍ വിജയം ലഭിക്കുന്നു. ക്രിയേറ്റീവ് ആയി ചിന്തിച്ച് അതില്‍ നിന്ന് മുന്നേറുന്നതിനന് നിങ്ങള്‍ക്ക് സാധിക്കുന്നു. ഏത് വിഷയത്തേയും അതിന്റേതായ ഗൗരവത്തോടെ കൈകാര്യം ചെയ്യുന്നതിന് ശ്രദ്ധിക്കണം. ആരോഗ്യ പ്രശ്‌നങ്ങളെ നിസ്സാരമാക്കരുത്. ജോലിയില്‍ അശ്രദ്ധ പാടില്ല.

September 2022 Monthly Horoscope: സെപ്റ്റംബറില്‍ 12 രാശിക്കും സമ്പൂര്‍ണഫലംSeptember 2022 Monthly Horoscope: സെപ്റ്റംബറില്‍ 12 രാശിക്കും സമ്പൂര്‍ണഫലം

സെപ്റ്റംബറില്‍ ബുധന്റെ മാറ്റം അനുസരിച്ച് ന്യൂമറോളജി സമ്പൂര്‍ണഫലംസെപ്റ്റംബറില്‍ ബുധന്റെ മാറ്റം അനുസരിച്ച് ന്യൂമറോളജി സമ്പൂര്‍ണഫലം

English summary

Monthly Star Prediction For September 2022 In Malayalam

Here are the monthly star predictions for September 2022 in malayalam. Take a look.
Story first published: Thursday, September 1, 2022, 8:06 [IST]
X
Desktop Bottom Promotion