For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ബുധന്റെ രാശിമാറ്റം: രണ്ട് ശുഭയോഗങ്ങള്‍- ഈ അഞ്ച് രാശിക്ക് ശുക്രനുദിക്കും

|

നവംബര്‍ മാസത്തില്‍ പല ഗ്രഹങ്ങളുടേയും രാശി മാറുന്നത് നമ്മുടെ ജീവിതത്തില്‍ പല പോസിറ്റീവ് നെഗറ്റീവ് മാറ്റങ്ങള്‍ കൊണ്ട് വരുന്നുണ്ട്. നവംബര്‍ 13-നാണ് ബുധന്‍ വൃശ്ചിക രാശിയില്‍ സംക്രമിക്കുന്നത്. ഈ രാശിമാറ്റം വൃശ്ചികം രാശിക്കാര്‍ക്ക് മാത്രമല്ല ണറ്റ് പല രാശിക്കാര്‍ക്കും ഗുണം നല്‍കുന്നതാണ് എന്നതാണ് സത്യം. എന്നാല്‍ രാശി മാറ്റം സംഭവിക്കുന്നതോടൊപ്പം തന്നെ ശുഭഫലങ്ങള്‍ പ്രദാനം ചെയ്യുന്ന രണ്ട് ശുഭയോഗങ്ങള്‍ കൂടി രൂപപ്പെടുന്നുണ്ട്. അതാണ് ലക്ഷ്മീ നാരായണ യോഗവും ബുധാദിത്യ യോഗവും. ബുധന്‍ സൂര്യനുമായി ചേരുമ്പോളാണ് ബുധാദിത്യ യോഗം രൂപപ്പെടുന്നത്, ബുധന്‍ ശുക്രനുമായി ചേരുന്നതിന്റെ ഫലമായാണ് ലക്ഷ്മീ നാരായണ യോഗം രൂപപ്പെടുന്നത്.

Mercury Transit In Scorpio

ബുധാദിത്യ യോഗം എന്നാല്‍ ഒരു രാശിയില്‍ സൂര്യനും ബുധനും ഒരുമിച്ച് ചേരുമ്പോള്‍ ഉണ്ടാവുന്ന യോഗമാണ് ബുധാദിത്യ യോഗം. ജ്യോതിഷ പ്രകാരം ബുധാദിത്യ യോഗം ആ വ്യക്തിക്ക് വളരെയധികം ഭാഗ്യം കൊണ്ട് വരുന്നതാണ്. എന്നിരുന്നാലും, 12 രാശിക്കാരില്‍ ഏതൊക്കെ രാശിക്കാരിലാമ് ബുധാദിത്യയോഗത്തിന്റെ ഫലങ്ങള്‍ ഉണ്ടാവുന്നത് എന്ന് നമുക്ക് നോക്കാം. ഇനി ലക്ഷ്മീ നാരായണ യോഗം എന്ന് പറയുന്നതും ഗുണഫലങ്ങള്‍ പ്രദാനം ചെയ്യുന്നതാണ്. ജ്യോതിഷപ്രകാരം ശുഭഫലങ്ങള്‍ നല്‍കുന്നതാണ് ഈ യോഗവും. ബുധനെ ജാതകത്തില്‍ മഹാവിഷ്ണുവായി കണക്കാക്കുകയും ശുക്രന്‍ ലക്ഷ്മീ ദേവിയായി മാറുകയും ചെയ്യുമ്പോള്‍ സംഭവിക്കുന്ന യോഗമാണ് ലക്ഷ്മീ നാരായണ യോഗം. ബുധനും ശുക്രനും ചേര്‍ന്നാണ് ഈ യോഗത്തിലേക്ക് എത്തുന്നത്. ഇതും ഏതൊക്കെ രാശിക്കാരില്‍ മികച്ച ഫലം നല്‍കുന്നു എന്ന് നമുക്ക് നോക്കാം.

ഇടവം രാശി

ഇടവം രാശി

ഇടവം രാശിക്കാര്‍ക്ക് ബുധന്റെ രാശിമാറ്റം വളരെയധികം പോസിറ്റീവ് മാറ്റങ്ങള്‍ കൊണ്ട് വരുന്നു. പാര്‍ട്ണര്‍ഷിപ്പില്‍ ബിസിനസ് നടത്തുന്നവര്‍ക്ക് അനുകൂലഫലവും നല്ല ലാഭവും ലഭിക്കുന്നു. ഈ കാലഘട്ടം ബിസിനസിന് ഏറ്റവും അനുയോജ്യമായതായിരിക്കും. പ്രതീക്ഷിച്ചതിനേക്കാള്‍ മികച്ച ലാഭം ഇവര്‍ക്ക് ലഭിക്കുന്നു. കുടുംബത്തോടൊപ്പം സമയം ചിലവഴിക്കുന്നതിന് സാധിക്കുന്നു. അന്തരീക്ഷം പ്രസന്നമായിരിക്കും. ഒരിക്കലും സന്തോഷത്തിന് അതിരുകളില്ലാത്ത സമയം കൂടിയായിരിക്കും ഇടവം രാശിക്കാര്‍ക്ക് ബുധന്റെ സംക്രമണ സമയം. കുടുംബത്തില്‍ സന്തോഷവും സമാധാനവും നിലനില്‍ക്കുന്നു. ലാഭനഷ്ടങ്ങളെക്കുറിച്ച് ചിന്തിക്കേണ്ടിയേ വരുന്നില്ല.

കര്‍ക്കിടകം രാശി

കര്‍ക്കിടകം രാശി

കര്‍ക്കിടകം രാശിക്കാര്‍ക്കും ബുധന്റെ സംക്രമണം മികച്ച മാറ്റങ്ങള്‍ കൊണ്ട് വരുന്നു. അഞ്ചാം ഭാവത്തിലാണ് രാശിമാറ്റം സംഭവിക്കുന്നത്. ഇത് തന്നെയാണ് ശുഭയോഗങ്ങള്‍ രൂപപ്പെടുന്നതിന് സഹായിക്കുന്നത്. കര്‍ക്കിടകം രാശിക്കാര്‍ക്ക് നിരവധി ഗുണങ്ങള്‍ ഈ സംക്രമണവും അതിലൂടെ രൂപപ്പെടുന്ന യോഗവും നല്‍കുന്നു. വിദ്യാഭ്യാസ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് അവര്‍ പ്രതീക്ഷിക്കുന്നതിനേക്കാള്‍ വിജയം കണ്ടെത്തുന്നതിന് സാധിക്കുന്നു. ജോലിക്ക് ശ്രമിക്കുന്നവര്‍ക്ക് അനുകൂല സമയമാണ്. ദാമ്പത്യത്തില്‍ ഐക്യവും സന്തോഷവും സന്താനഭാഗ്യവും ഉണ്ടാവുന്നതിനുള്ള യോഗം ഈ രാശിമാറ്റം നല്‍കുന്നു.

വൃശ്ചികം രാശി

വൃശ്ചികം രാശി

വൃശ്ചികം രാശിയാണ് ബുധന്റെ സംക്രമണം നടക്കുന്നത്. അതുകൊണ്ട് തന്നെ ധാരാളം ശുഭഫലങ്ങള്‍ ഇവര്‍ക്ക് ലഭിക്കുന്നുണ്ട്. ബുധന്റെ വൃശ്ചികം രാശി സംക്രമണത്തില്‍ ലക്ഷ്മീ നാരായണ യോഗവും ബുധാദിത്യ യോഗവും രൂപപ്പെടുന്നു. രണ്ട് യോഗങ്ങളും വിവിധ മേഖലകളില്‍ വൃശ്ചികം രാശിക്കാര്‍ക്ക് മികച്ച മാറ്റങ്ങള്‍ കൊണ്ട് വരുന്നതിന് സഹായിക്കുന്നു. വിദ്യാര്‍ത്ഥികള്‍ക്ക് പഠനത്തിന്റെ കാര്യത്തില്‍ വിജയം കണ്ടെത്തുന്നതിന് സാധിക്കുന്നു. ആഗ്രഹിക്കുന്ന രീതിയില്‍ ഉപരി പഠനത്തിന് സാധിക്കുന്നു. ബിസിനസില്‍ ലാഭം പ്രതീക്ഷിക്കുന്നതിനേക്കാള്‍ കൂടുതല്‍ ലഭിക്കുന്നു. കുടുംബ ജീവിതം മികച്ചതായിരിക്കും. കുടുംബത്തില്‍ സന്തോഷവും സമാധാനവും നിലനില്‍ക്കുന്നു.

മകരം രാശി

മകരം രാശി

മകരം രാശിക്കാരെ ഈ രണ്ട് യോഗവും വളരെയധികം സഹായിക്കുന്നു. ഇവരുടെ മുടങ്ങിക്കിടക്കുന്ന പല ജോലികളും പൂര്‍ത്തീകരിക്കാന്‍ സാധിക്കുകയും അതില്‍ നിന്നെല്ലാം സാമ്പത്തിക ലാഭം ഉണ്ടാവുകയും ചെയ്യുന്നു. ബിസിനസ് ചെയ്യുന്നവര്‍ക്ക് അതി ഭീകരമായ ലാഭം ലഭിക്കുന്നു. ഇവര്‍ക്ക് പിന്നീട് തിരിഞ്ഞ് നോക്കേണ്ടി വരുന്നില്ല എന്നതാണ് സത്യം. ബന്ധുക്കളില്‍ നിന്നും മികച്ച പിന്തുണ ലഭിക്കുന്നു. ഏത് ആഗ്രഹത്തിനും കുടുംബം ഒപ്പം ഉണ്ടാവുന്നു. ജോലി മാറ്റത്തിന് ഏറ്റവും അനുയോജ്യമായ സമയമാണ് മകരം രാശിക്കാര്‍ക്ക്. ഈ രണ്ട് യോഗങ്ങളുടേയും ശുഭഫലങ്ങള്‍ ഇവര്‍ക്ക് വളരെയധികം പോസിറ്റീവ് മാറ്റങ്ങള്‍ കൊണ്ട് വരുന്നു.

 മീനം രാശി

മീനം രാശി

മീനം രാശിക്കാര്‍ക്ക് ബുധന്റെ രാശിമാറ്റം വളരെ മികച്ച മാറ്റങ്ങള്‍ നല്‍കുന്നു. ഈ സമയത്ത് അതായത് നവംബര്‍ 13-ന് ശേഷം അപ്രതീക്ഷിതമായ പല മാറ്റങ്ങളും ഇവരുടെ ജീവിതത്തില്‍ ഉണ്ടാവുന്നു. ധാരാളം ഭാഗ്യ ഫലങ്ങള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നു. ഇതെല്ലാം സാമൂഹ്യ സാമ്പത്തിക പുരോഗതിയിലേക്ക് നിങ്ങളെ എത്തിക്കുന്നു. സന്താന ഭാഗ്യം ലഭിക്കുന്നു. പ്രണയിക്കുന്നവര്‍ക്ക് വിവാഹത്തിന്റെ കാര്യത്തില്‍ ഉടന്‍ അനുകൂല തീരുമാനം ലഭിക്കുന്നു. ദീര്‍ഘദൂര യാത്രകള്‍ നടത്തുന്നതിനും അതിലൂടെ നേട്ടങ്ങള്‍ ഉണ്ടാവുന്നതിനും ഉള്ള യോഗം കാണുന്നു.

Budh Gochar 2022 : ബുധന്‍ വൃശ്ചികം രാശിയില്‍: നവംബര്‍ 13 മുതല്‍ സര്‍വ്വസൗഭാഗ്യം ഈ രാശിക്കാര്‍ക്ക്Budh Gochar 2022 : ബുധന്‍ വൃശ്ചികം രാശിയില്‍: നവംബര്‍ 13 മുതല്‍ സര്‍വ്വസൗഭാഗ്യം ഈ രാശിക്കാര്‍ക്ക്

most read:ജാതകത്തില്‍ ബുധന്‍ ശക്തനെങ്കില്‍ ഫലങ്ങള്‍ ഇപ്രകാരം

Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ് സ്‌കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിവരങ്ങള്‍ക്ക് വിദഗ്ധനെ സമീപിക്കേണ്ടതാണ്.

English summary

Mercury Transit In Scorpio: Laxmi Narayana Yoga And Budhaditya Yoga Will Be Formed

Mercury transit in scorpio two auspicious yoga will be formed due to this transit and these zodiac signs will get benefits in malayalam. Take a look.
X
Desktop Bottom Promotion