For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ചൊവ്വയുടെ സഞ്ചാരപാത മീനം രാശിയില്‍; നേട്ടം

|

ജ്യോതിഷത്തില്‍ ഏറെ പ്രാധാന്യമുള്ള ഒരു ഗ്രഹമാണ് ചൊവ്വ. ചൊവ്വയുടെ സഞ്ചാരമാര്‍ഗ്ഗം 2020 ഒക്ടോബര്‍ 4ന് മാറുന്നു. വക്രഗതി പ്രാപിച്ച് മീനം രാശിയില്‍ ചൊവ്വ സ്ഥാനം പിടിക്കും. നവംബര്‍ 14ന് ഈ പാത നേര്‍ഗതി പ്രാപിക്കുകയും തുടര്‍ന്ന് 2020 ഡിസംബര്‍ 24ന് അത് സ്വന്തം ചിഹ്നമായ മേടം രാശിയിലേക്ക് നീങ്ങുകയും ചെയ്യും. അതിനാല്‍, 81 ദിവസത്തോളം ചൊവ്വ സംക്രമണം തുടരും.

Most read: പോക്കറ്റില്‍ ഒരിക്കലും സൂക്ഷിക്കരുത് ഇവ; നഷ്ടംMost read: പോക്കറ്റില്‍ ഒരിക്കലും സൂക്ഷിക്കരുത് ഇവ; നഷ്ടം

ഈ സംക്രമണ കാലത്ത് ഓരോ രാശിക്കാരുടെയും ജീവിതത്തില്‍ നടക്കുന്നതും ശ്രദ്ധിക്കേണ്ടതുമായ ചില മാറ്റങ്ങള്‍ നിങ്ങള്‍ക്ക് വായിക്കാം.

മേടം

മേടം

മേടം രാശിക്കാരെ സംബന്ധിച്ചിടത്തോളം, ചൊവ്വയുടെ ഈ വക്രചലനം നിങ്ങളുടെ പന്ത്രണ്ടാമത്തെ ഭവനത്തില്‍ സ്വാധീനം ചെലുത്തും. ചില ആരോഗ്യ പ്രശ്‌നങ്ങള്‍ ഈ കാലയളവില്‍ നിങ്ങള്‍ കരുതിയിരിക്കേണ്ടതുണ്ട്. ഈ ആരോഗ്യപ്രശ്‌നങ്ങള്‍ ശരിയായി പരിഗണിച്ചില്ലെങ്കില്‍ അനാവശ്യ ചെലവുകള്‍ക്കും ഇടയാക്കും. അതിനാല്‍ ഇത് നിങ്ങളില്‍ സമ്മര്‍ദ്ദത്തിനും മാനസിക ഉത്കണ്ഠയ്ക്കും ഇടയാക്കും. ചൊവ്വയുടെ ഈ സ്ഥാനം സഹോദരങ്ങളുമായി ബന്ധപ്പെട്ട മൂന്നാമത്തെ ഭവനത്തെയും ബന്ധങ്ങളെയും പങ്കാളിയെയും സൂചിപ്പിക്കുന്ന ഏഴാമത്തെ ഭവനത്തെയും നേരിട്ട് വീക്ഷിക്കുന്നു. ഈ സമയത്ത് നിങ്ങളുടെ ശ്രദ്ധയില്‍പ്പെടാത്ത ചില പ്രശ്‌നങ്ങള്‍ മുമ്പില്‍ കണ്ടേക്കാം. അതിനാല്‍ സഹോദരങ്ങളെയും ബന്ധുക്കളെയും ശ്രദ്ധിക്കുന്നത് നന്ന്. ജോലിയില്‍, പദ്ധതികളും നയങ്ങളും നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് നിങ്ങള്‍ക്ക് ചില പ്രശ്‌നങ്ങള്‍ നേരിടേണ്ടിവരും. ഇതില്‍ നിങ്ങള്‍ ഉത്കണ്ഠാകുലരായേക്കാം. നിങ്ങളുടെ സ്വന്തം കഴിവുകളില്‍ അശുഭാപ്തിവിശ്വാസം, നിഷേധാത്മകത, സംശയങ്ങള്‍ എന്നിവയ്ക്ക് കാരണമാകാം. ഈ യാത്രാമാര്‍ഗം നിങ്ങള്‍ക്ക് തെറ്റുകളില്‍ നിന്ന് പഠിക്കാനുള്ള അവസരവും സമയവും നല്‍കുന്നതായി കാണാനാകും.

ഇടവം

ഇടവം

നിങ്ങളുടെ പതിനൊന്നാമത്തെ ഭവനത്തില്‍ ഈ സഞ്ചാരമാര്‍ഗം സ്വാധീനം ചെലുത്തും. ഈ ശുഭ സമയത്ത് നിങ്ങളുടെ ചെലവുകള്‍ പതുക്കെ ലാഭമായി പരിവര്‍ത്തനം ചെയ്യാന്‍ തുടങ്ങും. ബന്ധങ്ങള്‍ക്ക് പുതിയ ഊര്‍ജ്ജം ലഭിക്കും. നിങ്ങളുടെ പ്രൊഫഷണല്‍ ജോലികളിലും പരിശ്രമങ്ങളിലും സ്ഥിരമായ ഏകാഗ്രത നിലനിര്‍ത്താനും നിങ്ങളുടെ പരിശ്രമങ്ങള്‍ക്ക് ശരിയായ അംഗീകാരവും അഭിനന്ദനവും നേടാനും ഇത് സഹായിക്കും. ആവശ്യമുള്ളതിനേക്കാള്‍ കൂടുതല്‍ ജോലികളും പ്രോജക്റ്റുകളും ഏറ്റെടുക്കാന്‍ പ്രവണത കാണിച്ചേക്കാം. ഇത് അനാവശ്യ സമ്മര്‍ദ്ദം സൃഷ്ടിക്കും. ഈ കാലയളവില്‍, നിങ്ങള്‍ അല്‍പം ധാര്‍ഷ്ട്യമുള്ളവരായി മാറിയേക്കാം.

Most read:വീട്ടില്‍ കണ്ണാടി ഒരിക്കലും ഇങ്ങനെ പാടില്ലMost read:വീട്ടില്‍ കണ്ണാടി ഒരിക്കലും ഇങ്ങനെ പാടില്ല

മിഥുനം

മിഥുനം

ചൊവ്വയുടെ ഈ മാറ്റം മിഥുനം രാശിക്കാരുടെ കരിയറിനെയും തൊഴിലിനെയും പ്രതിനിധീകരിക്കുന്ന പത്താമത്തെ ഭവനത്തില്‍ സ്വാധീനം ചെലുത്തും. ഈ കാലയളവില്‍ സാമ്പത്തികമേഖല നിശ്ചലമായി തുടരും. നിങ്ങളുടെ ആഗ്രഹങ്ങളും അഭിലാഷങ്ങളും കൈവരിക്കുന്നതിനേക്കാള്‍ കാര്യങ്ങള്‍ എങ്ങനെ കൂടുതല്‍ പ്രാവീണ്യത്തോടെ കൈകാര്യം ചെയ്യാം എന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കും. ഈ കാലയളവില്‍ ചില വെല്ലുവിളികളും മത്സരങ്ങളെയും നേരിടേണ്ടി വന്നേക്കാം. ഇത് വ്യക്തിപരവും തൊഴില്‍പരവുമായ ജീവിതത്തിലെ നെഗറ്റീവ് ഫലങ്ങള്‍ നല്‍കിയേക്കാം. ഈ സമയത്ത്, ഏതെങ്കിലും തര്‍ക്കങ്ങളില്‍ ഏര്‍പ്പെടരുത്. ഈ സമയം നിങ്ങളുടെ പ്രധാന ശ്രദ്ധ നിങ്ങളുടെ കരിയറിലായിരിക്കും. മത്സരപരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഈ കാലയളവ് ശുഭകരമായ ഫലങ്ങള്‍ ലഭിക്കും. ദോഷങ്ങള്‍ക്ക് പ്രതിവിധിയായി ചൊവ്വാഴ്ച ഉപവാസം നോല്‍ക്കുന്നത് ഗുണകരമാണ്.

കര്‍ക്കിടകം

കര്‍ക്കിടകം

ചൊവ്വയുടെ ഈ സഞ്ചാരമാര്‍ഗം നിങ്ങളുടെ ഒമ്പതാമത്തെ ഭവനത്തിലായിരിക്കും. ഇത് ഉന്നത വിദ്യാഭ്യാസത്തെയും ഭാഗ്യത്തെയും പ്രതിനിധീകരിക്കുന്നു. പദ്ധതികള്‍ വീണ്ടും വിലയിരുത്താനോ പരിഷ്‌ക്കരിക്കാനോ നിങ്ങള്‍ തയ്യാറാണെങ്കില്‍പ്പോലും പദ്ധതികള്‍ നടപ്പിലാക്കുന്നത് ബുദ്ധിമുട്ടായേക്കാം. അതിനാല്‍, ക്ഷമയോടെയിരിക്കുക. നിങ്ങളുടെ കഴിവുകള്‍ മെച്ചപ്പെടുത്തുന്നതിനുള്ള ശരിയായ സമയമാണിത്, ഇത് ഭാവിക്ക് ശരിയായ അടിത്തറ പാകാന്‍ സഹായിക്കും. മുതിര്‍ന്നവരില്‍ നിന്നുള്ള ഉപദേശം ഈ കാലയളവില്‍ വളരെ സഹായകരമാകും. അനാവശ്യ ചെലവുകള്‍ക്കും നഷ്ടങ്ങള്‍ക്കും കാരണമായേക്കാമെന്നതിനാല്‍ ഈ കാലയളവില്‍ ഏതെങ്കിലും തരത്തിലുള്ള യാത്രകള്‍ ഒഴിവാക്കുക. നിങ്ങളുടെ ദാമ്പത്യജീവിതത്തില്‍ ചില ഉയര്‍ച്ചയും താഴ്ചയും ഉണ്ടാകാം. ബന്ധം മെച്ചപ്പെടുത്താന്‍, പങ്കാളിയുമായി സന്തോഷകരമായ സമയം ചെലവഴിക്കുന്നത് ഉറപ്പാക്കുക. ഈ യാത്രാമാര്‍ഗത്തില്‍ വിദ്യാര്‍ത്ഥികള്‍ അല്‍പ്പം ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ട്. ആരോഗ്യത്തിന്റെ കാര്യത്തില്‍, വലിയ ആശങ്കകളില്ല. എന്നാല്‍ ബി.പി രോഗികള്‍ ജാഗ്രത പാലിക്കണം.

Most read:ദു:സ്വപ്‌നം കാണാറുണ്ടോ? ഇനി കാണില്ലMost read:ദു:സ്വപ്‌നം കാണാറുണ്ടോ? ഇനി കാണില്ല

ചിങ്ങം

ചിങ്ങം

ചിങ്ങം രാശിക്കാര്‍ക്ക് തൊഴില്‍പരമായി, നിങ്ങളുടെ പരിശ്രമങ്ങള്‍ ഫലം കാണാതെ വന്നേക്കാം. അതിനാല്‍ നിങ്ങളില്‍ പരിഭ്രാന്തിയും ഉത്കണ്ഠയും നിറയും. എന്നിരുന്നാലും, ഭാവിയില്‍ പ്രയോജനകരമായ ഫലങ്ങള്‍ നേടാന്‍ മുന്‍കാല തെറ്റുകള്‍ പരിശോധിക്കാനും പഠിക്കാനും ഇത് ഒരു നല്ല സമയമാണ്. നിങ്ങളുടെ പ്രവര്‍ത്തികളില്‍ പോസിറ്റീവ് സമീപനം ഉണ്ടായിരിക്കേണ്ടത് അത്യാവശ്യമാണ്. ഈ കാലയളവില്‍ വായ്പകള്‍, ബാധ്യതകള്‍ എന്നിവയില്‍ തലയിടാതിരിക്കുക. കാരണം നിങ്ങള്‍ നിരാശരാകും. മാതാപിതാക്കളുടെ ആരോഗ്യം ഉത്കണ്ഠ സൃഷ്ടിക്കും. വ്യക്തിബന്ധങ്ങളുടെ കാര്യത്തില്‍, നിങ്ങളുടെ പങ്കാളിയുമായുള്ള ബന്ധം പുനരുജ്ജീവിപ്പിക്കാനുള്ള മികച്ച സമയമാണിത്. ഈ യാത്രാമാര്‍ഗ്ഗത്തില്‍ ആരോഗ്യ അല്‍പ്പം ദുര്‍ബലമായിരിക്കും. നിങ്ങള്‍ക്ക് ചില ഗ്യാസ്, അസിഡിറ്റി പ്രശ്‌നങ്ങള്‍ നേരിടേണ്ടിവന്നേക്കാം. പ്രതിവിധിയായി ചൊവ്വാഴ്ച ദിവസം ഹനുമാന്‍ സ്വാമിക്ക് സിന്ദൂരം അര്‍പ്പിക്കുന്നത് ശുഭകരമായ ഫലങ്ങള്‍ നല്‍കും.

കന്നി

കന്നി

കന്നി രാശിക്കാരെ സംബന്ധിച്ചിടത്തോളം, നിങ്ങളുടെ തൊഴില്‍, പങ്കാളിത്തം, പങ്കാളി എന്നിവ പ്രതിനിധീകരിക്കുന്ന ഏഴാമത്തെ ഭവനത്തില്‍ ചൊവ്വ സംക്രമണം നടത്തും. പ്രയോജനകരമായ ഫലങ്ങള്‍ നേടുന്നതിന് നിങ്ങളുടെ ശ്രമങ്ങളെ ശരിയായ ദിശയിലേക്ക് തിരിച്ചുവിടണം. ഈ സമയത്ത് പ്രൊഫഷണല്‍ രംഗത്ത് ഉയര്‍ച്ച താഴ്ചകള്‍ നേരിടേണ്ടിവന്നേക്കാം. ഇത് തിടുക്കത്തിലുള്ള തീരുമാനങ്ങള്‍ എടുക്കുന്നതിനു നിങ്ങളെ പ്രേരിപ്പിച്ചേക്കാം. അതിനാല്‍, നിങ്ങള്‍ ഒരു പടി മുന്നോട്ട് പോകുന്നതിനുമുമ്പ് ക്ഷമയോടെ ഓരോ സാഹചര്യവും വിശകലനം ചെയ്യുക. പങ്കാളിത്തത്തില്‍ നിങ്ങള്‍ക്ക് ബിസിനസ്സ് നടത്തുന്നുവെങ്കില്‍ ചില തര്‍ക്കങ്ങള്‍ക്ക് കാരണമാകും. സാമ്പത്തിക രംഗത്ത് അല്‍പ്പം മന്ദത നിങ്ങള്‍ കണ്ടേക്കാം. വ്യക്തിപരമായി, നിങ്ങള്‍ക്ക് ബന്ധങ്ങളില്‍ ചില പ്രശ്‌നങ്ങള്‍ നേരിടേണ്ടിവന്നേക്കാം. നിങ്ങള്‍ക്ക് അരക്ഷിതാവസ്ഥ തോന്നുകയും സംശയങ്ങള്‍ നിങ്ങളുടെ മാനസികാവസ്ഥയെ തളര്‍ത്തുകയും ചെയ്യും.

തുലാം

തുലാം

നിങ്ങളുടെ ആറാമത്തെ ഭവനത്തില്‍ ചൊവ്വയുടെ ഈ വക്രചലനം സ്വാധീനം ചെലുത്തും. നിങ്ങളിലുള്ള ഊര്‍ജ്ജം നിങ്ങളുടെ ജോലിസ്ഥലത്തെ തടസ്സങ്ങളെ എളുപ്പത്തില്‍ മറികടക്കാന്‍ സഹായിക്കും. നിങ്ങളുടെ എതിരാളികളെ മറികടക്കും. എന്നാല്‍, നിങ്ങളുടെ പ്രൊഫഷണല്‍ വളര്‍ച്ചയിലേക്ക് നിങ്ങളെ നയിക്കാന്‍ കഴിയുന്ന ജോലികളില്‍ മാത്രം ശ്രദ്ധ ചെലുത്തുക. സാമ്പത്തികമായി, നിങ്ങളുടെ കടങ്ങളും കുടിശ്ശികയുള്ള വായ്പകളും അടയ്ക്കാന്‍ നിങ്ങള്‍ പദ്ധതിയിടുകയാണെങ്കില്‍ ഇത് വളരെ നല്ല സമയമാണ്. എന്നിരുന്നാലും, ആര്‍ക്കെങ്കിലും പണം നല്‍കുന്നത് ഒഴിവാക്കുക. വ്യക്തിജീവിതത്തില്‍, ഈ കാലയളവില്‍ പങ്കാളിയുടെ ആരോഗ്യം അല്‍പം ദുര്‍ബലമായി തുടരുന്നത് കണ്ടേക്കാം. എന്നാല്‍, നിങ്ങളില്‍ ചിലര്‍ രോഗിയായിരുന്നെങ്കില്‍ ഈ സമയം അതില്‍ നിന്ന് ആശ്വാസം ലഭിച്ചേക്കും.

Most read:വീട്ടില്‍ ഭാഗ്യം വരുത്താന്‍ ചെയ്യേണ്ട മാറ്റങ്ങള്‍Most read:വീട്ടില്‍ ഭാഗ്യം വരുത്താന്‍ ചെയ്യേണ്ട മാറ്റങ്ങള്‍

വൃശ്ചികം

വൃശ്ചികം

ചൊവ്വയുടെ ഈ സഞ്ചാരമാര്‍ഗ്ഗം നിങ്ങളുടെ അഞ്ചാമത്തെ ഭവനത്തില്‍ സ്വാധീനിക്കും. തൊഴില്‍പരമായി, ഒരു ഫലവും പ്രതീക്ഷിക്കാതെ നിരവധി ശ്രമങ്ങള്‍ നടത്താന്‍ നിങ്ങള്‍ തയ്യാറായിരിക്കേണ്ടതാണ്. വിവിധ സംരംഭങ്ങളിലായി നിക്ഷേപിക്കാന്‍ ശ്രമിക്കുക, അത് ദീര്‍ഘകാലാടിസ്ഥാനത്തില്‍ നിങ്ങള്‍ക്ക് അനുകൂല ഫലങ്ങള്‍ നല്‍കും. വ്യക്തിപരമായി, ഈ കാലയളവില്‍ നിങ്ങള്‍ക്ക് അല്‍പം അരോചകം തോന്നിയേക്കാം. നിങ്ങള്‍ എളുപ്പത്തില്‍ പ്രകോപിതനുമാകാം, ഇത് ബന്ധങ്ങളുടെ കാര്യത്തില്‍ ചില തര്‍ക്കങ്ങള്‍ക്ക് കാരണമാകും. അതിനാല്‍, നിങ്ങളുടെ സ്വഭാവം സൂക്ഷിക്കുന്നത് പരമപ്രധാനമാണ്. നിങ്ങളുടെ കുട്ടികളുടെ പെരുമാറ്റം ചിലപ്പോള്‍ നിങ്ങള്‍ക്ക് ആശങ്കയുണ്ടാക്കും. എന്നിരുന്നാലും, ഉന്നത പഠനം നടത്തുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഇത് വളരെ അനുയോജ്യമായ ഒരു കാലഘട്ടമാണ്. ആരോഗ്യപരമായി, ഉദര സംബന്ധമായ ചില പ്രശ്‌നങ്ങള്‍ ഉയര്‍ന്നുവന്നേക്കാം.

ധനു

ധനു

നിങ്ങളുടെ നാലാമത്തെ ഭവനത്തില്‍ ചൊവ്വയുടെ വക്രഗതി സഞ്ചാരം സ്വാധീനം ചെലുത്തും. ഈ കാലയളവ് നിങ്ങള്‍ക്ക് കുറച്ച് അസ്വസ്ഥതയ്ക്കും ഉത്കണ്ഠയ്ക്കും കാരണമായേക്കാം. നിങ്ങള്‍ക്ക് നിരാശയും അനുഭവപ്പെടാം, ഒപ്പം എല്ലാത്തില്‍ നിന്നും പിന്മാറാനും നിങ്ങള്‍ ആഗ്രഹിച്ചേക്കാം. ഇത് തിടുക്കത്തില്‍ തീരുമാനമെടുക്കുന്നതിനും നഷ്ടത്തിനും കാരണമാകും. അതിനാല്‍, ക്ഷമയോടെ കാത്തിരിക്കുക, ഓരോ സാഹചര്യത്തിന്റെയും ഗുണദോഷങ്ങള്‍ ശരിയായി തീര്‍ത്ത് തീരുമാനങ്ങള്‍ എടുക്കാന്‍ ശ്രമിക്കുക. സാമ്പത്തികമായി, നിങ്ങള്‍ പ്രതീക്ഷിച്ചതിലും കൂടുതല്‍ പണം ചെലവഴിച്ചേക്കാം. നിങ്ങളുടെ വീട് പുതുക്കിപ്പണിയാന്‍ നിങ്ങള്‍ ആഗ്രഹിച്ചേക്കാം. ഈ കാലയളവില്‍ നിങ്ങളുടെ ധനകാര്യങ്ങള്‍ ശരിയായി കൈകാര്യം ചെയ്യുന്നത് വളരെ പ്രധാനമാണ്. ദാമ്പത്യ ബന്ധങ്ങളില്‍ ചില സ്വഭാവപരമായ വ്യത്യാസങ്ങള്‍ കാണാം. അതിനാല്‍, പരസ്പരം സമയം ചെലവഴിക്കുന്നത് ഗുണം ചെയ്യും. ആരോഗ്യപരമായി, ബി.പി പോലുള്ള പ്രശ്‌നങ്ങള്‍ ഈ കാലയളവില്‍ നിങ്ങളെ അലട്ടിയേക്കാം.

മകരം

മകരം

മകരം രാശിക്കാരുടെ ധീരത, ധൈര്യം, പരിശ്രമം എന്നിവ പ്രതിനിധീകരിക്കുന്ന മൂന്നാമത്തെ ഭവനത്തില്‍ ചൊവ്വ സ്വാധീനം ചെലുത്തും. ഇത് മകരം രാശിക്കാര്‍ക്ക് നല്ല ഫലങ്ങള്‍ നല്‍കും. നിങ്ങള്‍ക്ക് സുഖകരമല്ലാത്ത ജോലികളും പരിശ്രമങ്ങളും എടുക്കുന്നതിനെക്കുറിച്ച് നിങ്ങള്‍ ചിന്തിച്ചേക്കാം. നിങ്ങളുടെ ആത്മവിശ്വാസം ഉയരും. നിങ്ങള്‍ അത്‌ലറ്റിക്‌സ്, സ്‌പോര്‍ട്‌സ് മേഖലയിലുള്ളവര്‍ക്ക് കഴിവു പ്രകടിപ്പിക്കാനുള്ള അവസരങ്ങള്‍ കണ്ടേക്കാം. ഈ സമയം നിങ്ങളുടെ അമ്മയുടെ ആരോഗ്യത്തില്‍ എന്തെങ്കിലും കുറവുണ്ടാകാം. ജോലിയില്‍ നിങ്ങള്‍ക്ക് ചില പുതിയ തൊഴിലവസരങ്ങള്‍ ലഭിച്ചേക്കാം. വ്യക്തിപരമായ ബന്ധങ്ങള്‍ക്ക്, ചൊവ്വയുടെ ഈ സ്ഥാനം നിങ്ങളുടെ റൊമാന്റിക് വശങ്ങളെ ഉയര്‍ത്തും. ഇത് നിങ്ങളുടെ ദാമ്പത്യ ബന്ധത്തെ അടുത്ത ഘട്ടത്തിലേക്ക് കൊണ്ടുപോകാന്‍ സഹായിക്കും.

Most read:വാതിലും ജനലും ഇങ്ങനെയാണോ വീട്ടില്‍; എങ്കില്‍Most read:വാതിലും ജനലും ഇങ്ങനെയാണോ വീട്ടില്‍; എങ്കില്‍

കുംഭം

കുംഭം

കുംഭം രാശിക്കാരുടെ രണ്ടാമത്തെ ഭവനത്തില്‍ ചൊവ്വയുടെ മാറ്റം നടക്കും. ഈ സമയത്ത് നേട്ടങ്ങളും ദോഷങ്ങളും കൃത്യമായി കണക്കാക്കിയ ശേഷം സാമ്പത്തിക നടപടി കൈക്കൊള്ളണം. ഈ കാലയളവ് കടം വാങ്ങുന്നത് ഒഴിവാക്കാന്‍ നിങ്ങളോട് ആവശ്യപ്പെടുന്നു. പകരം, നിങ്ങളെയും നിങ്ങളുടെ കുടുംബത്തിന്റെയും ഭാവി സുരക്ഷിതമാക്കാന്‍ ഒരു പദ്ധതി ആവശ്യമാണ്. വ്യക്തിപരമായി, ഈ സഞ്ചാര മാര്‍ഗ്ഗം നിങ്ങളുടെ സ്വഭാവത്തില്‍ പ്രകോപനം സൃഷ്ടിക്കും. അത് നിങ്ങളും നിങ്ങളുടെ പ്രിയപ്പെട്ടവരും തമ്മിലുള്ള ബന്ധത്തില്‍ ചില കൈപ്പകള്‍ വരുത്തും. അതിനാല്‍, സംസാരിക്കുന്നതിന് മുമ്പ് നിങ്ങളുടെ വാക്കുകള്‍ ശ്രദ്ധിക്കുക. ആരോഗ്യപരമായി പല്ല്, വയറ് സംബന്ധമായ പ്രശ്‌നങ്ങള്‍ നേരിടേണ്ടി വരാം.

മീനം

മീനം

നിങ്ങളുടെ ആദ്യത്തെ ഭവനത്തില്‍ ചൊവ്വ സ്ഥാനം പിടിക്കും. മീനം രാശിക്കാര്‍ക്ക് ഈ കാലയളവില്‍ ചില മോശം ഫലങ്ങള്‍ വന്നേക്കാം. നിങ്ങളുടെ സാധ്യതകള്‍ പൂര്‍ണ്ണമായി വിനിയോഗിച്ചതിനുശേഷവും ഫലങ്ങള്‍ നേടാന്‍ പ്രയാസകരമായി കണ്ടേക്കാം. നിങ്ങളുടെ എല്ലാ പ്രവര്‍ത്തികളിലും അനാവശ്യ കാലതാമസമുണ്ടാകാം. ഇത് നിങ്ങളെ നിരാശരാക്കിയേക്കാം. കുടുംബത്തിലും ബന്ധങ്ങളിലും വളരെയധികം പ്രശ്‌നങ്ങള്‍ അല്ലെങ്കില്‍ അസ്വസ്ഥതകളിലേക്ക് നയിച്ചേക്കാം. ഈ സമയം ചെയ്യേണ്ട ഏറ്റവും നല്ല കാര്യം ശാന്തത പാലിക്കുക എന്നതാണ്. ആരോഗ്യരംഗത്ത്, ചില ചര്‍മ്മപ്രശ്‌നങ്ങള്‍ കണ്ടേക്കാം. അതിനാല്‍, ജലാംശം നിലനിര്‍ത്താനും സ്വയം മോയ്‌സ്ചറൈസ് ചെയ്യാനും ധാരാളം വെള്ളം കുടിക്കുക. ഏതെങ്കിലും തരത്തിലുള്ള തര്‍ക്കങ്ങളില്‍ നിന്നും വിട്ടുനില്‍ക്കേണ്ടതുണ്ട്. ഈ യാത്രാമാര്‍ഗത്തില്‍ നിങ്ങള്‍ ചെയ്യേണ്ട മറ്റൊരു കാര്യം ജാഗ്രതയോടെ വാഹനം കൈകാര്യം ചെയ്യുക എന്നതാണ്.

Most read:ഈ സസ്യങ്ങള്‍ വീട്ടിലുണ്ടോ? എങ്കില്‍Most read:ഈ സസ്യങ്ങള്‍ വീട്ടിലുണ്ടോ? എങ്കില്‍

English summary

Mars Retrograde in Pisces – 04 October 2020: Effects On Your Zodiac Sign

Mars in its retrograde motion will move from its own sign Aries to Pisces on 04th October 2020. Read more to find out how it will impact your zodiac sign
X
Desktop Bottom Promotion