For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മംഗളഗൗരി വ്രതം: സര്‍വ്വസൗഭാഗ്യവും ഇഷ്ടമാംഗല്യവും നല്‍കും വ്രതം

|

മംഗള ഗൗരി വ്രതം എന്നതിനെപ്പറ്റി പലരും കേട്ടിട്ടുണ്ട്. എന്നാല്‍ എന്താണം മംഗള ഗൗരി വ്രതം എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ടത്, എങ്ങനെയാണ് വ്രതാനുഷ്ഠാനം എടുക്കേണ്ടത് എന്ന് പലര്‍ക്കും അറിയില്ല. ശ്രാവണ മാസത്തിലാണ് മംഗള ഗൗരി വ്രതം വരുന്നത്. പാര്‍വ്വതി ദേവിക്ക് വേണ്ടിയാണ് ഈ ദിനം സമര്‍പ്പിച്ചിരിക്കുന്നത്. ശ്രാവണ മാസത്തിലെ എല്ലാ ചൊവ്വാഴ്ചകളിലും ആണ് മംഗള ഗൗരി വ്രതം ആഘോഷിക്കുന്നത്. ഈ വര്‍ഷത്തെ മംഗള ഗൗരി വ്രതം വരുന്നത് ഓഗസ്റ്റ് 2 ചൊവ്വാഴ്ചയാണ്.

Mangla Gauri Vrat

ഈ മാസത്തില്‍ പാര്‍വ്വതി ദേവിയുടേയും പരമശിവന്റേയും അനുഗ്രഹത്തിന് വേണ്ടിയാണ് ഈ ദിനത്തില്‍ പ്രത്യേക പ്രാര്‍ത്ഥനകളും പൂജകളും എല്ലാം കഴിക്കുന്നത്. നോര്‍ത്ത് ഇന്ത്യയിലാണ് ഇത് പ്രധാനമായും ആഘോഷിക്കുന്നത്. നമ്മുടെ നാട്ടിലും ആഘോഷിക്കാറുണ്ടെങ്കിലും നമ്മുടെ നാട്ടില്‍ ശ്രാവണ മാസം തുടങ്ങുന്നത് വളരെ വൈകിയാണ്. ശ്രാവണ മാസം ശിവന്റെ മാസമായാണ് ആരാധിക്കുന്നത്. ഈ ദിനത്തില്‍ വ്രതം അനുഷ്ഠിക്കുന്നതിലൂടെ അത് നിങ്ങള്‍ക്ക് ഐശ്വര്യവും കൊണ്ട് വരുന്നു. എന്നാല്‍ ശ്രാവണ മാസത്തില്‍ വരുന്ന ചൊവ്വാഴ്ച സ്ത്രീകള്‍ മംഗള ഗൗരി വ്രതം അനുഷ്ഠിക്കാന്‍ തയ്യാറെടുക്കുന്നു. വിവാഹിതരും അവിവാഹിതരും ആയ സ്ത്രീകള്‍ മംഗള ഗൗരി വ്രതം അനുഷ്ഠിക്കുന്നു. ഇതിനെക്കുറിച്ച് കൂടുതല്‍ അറിയുന്നതിന് വേണ്ടി ഈ ലേഖനം വായിക്കൂ.

മംഗള ഗൗരി വ്രതത്തിന്റെ പ്രാധാന്യം?

മംഗള ഗൗരി വ്രതത്തിന്റെ പ്രാധാന്യം?

മംഗള ഗൗരി വ്രതത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് നമുക്ക് നോക്കാവുന്നതാണ്. ഏതൊരു സൃഷ്ടിയുടേയും പിന്നില്‍ മംഗള ഗൗരി ദേവിയുടെ ശക്തി ഉണ്ട് എന്നാണ് പറയപ്പെടുന്നത്. ഈ ദിനത്തില്‍ മംഗള ഗൗരി ദേവിയെ ആരാധിച്ചാല്‍ ഇഷ്ടമാംഗല്യവും സര്‍വ്വ സൗഭാഗ്യവും ദാമ്പത്യസൗഖ്യവും നല്‍കും എന്നാണ് വിശ്വാസം. അതുകൊണ്ട് തന്നെ ശ്രാവണ മാസത്തിലെ മംഗള ഗൗരി വ്രതത്തിന് വളരെയധികം പ്രാധാന്യം ഉണ്ട്. ഇഷ്ടജീവിത പങ്കാളിയെ ലഭിക്കുന്നതിനും ജീവിതത്തില്‍ ഐശ്വര്യവും സ്‌നേഹവും നിറയുന്നതിനും മംഗളഗൗരി ദേവിയുടെ അനുഗ്രഹം ഉണ്ടാവും ഇതിലൂടെ എന്നാണ് വിശ്വാസം.

ഐതിഹ്യം

ഐതിഹ്യം

മംഗള ഗൗരി ദേവിയുടെ ഐതിഹ്യം എന്താണ് എന്ന് നമുക്ക് നോക്കാം. പാര്‍വ്വതി ദേവിയുടെ അവതാരങ്ങളില്‍ ഒന്നാണ് മംഗള ഗൗരി ദേവി. ശിവനെ വിവാഹം കഴിക്കാന്‍ പാര്‍വതി വര്‍ഷങ്ങളോളം തപസ്സു ചെയ്തു എന്നാണ് ഐതിഹ്യം. അതുകൊണ്ട് തന്നെ പാര്‍വ്വതി ദേവിയെ ആരാധിക്കുമ്പോള്‍ നിങ്ങള്‍ ആഗ്രഹിക്കുന്ന ഫലം ലഭിക്കും എന്നാണ് ഐതിഹ്യം. തിരുവെഴുത്തുകള്‍ പ്രകാരം ധനികനായ ഒരു വ്യാപാരിയും ഭാര്യയും മക്കളില്ലാത്തതിനാല്‍ പ്രാര്‍ത്ഥിക്കുകയും അതിലൂടെ ഇവര്‍ക്ക് ഒരു പുത്രനെ ലഭിക്കുകയും ചെയ്തു. എന്നാല്‍ പുത്രന് അല്പായുസ്സായിരുന്നു. എന്നാല്‍ ഇത് മുന്‍കൂട്ടി അറിഞ്ഞ വ്യാപാരി ഒരിക്കലും വൈധവ്യം ഉണ്ടാവാത്ത ഒരു പെണ്‍കുട്ടിയെ തന്നെ പുത്രന് ഭാര്യയായി കണ്ടെത്തി. അങ്ങനെ ഇവരുടെ മകന്‍ നൂറുവര്‍ഷത്തെ ആയുസ്സ് നേടി. പെണ്‍കുട്ടിയുടെയും അവളുടെ മാതാവിന്റേയും മംഗള ഗൗരി വ്രതത്തിന്റെ ശക്തിയാലാണ് ഇത് സംഭവിച്ചത് എന്നാണ് വിശ്വാസം.

വ്രതത്തിന്റെ ഗുണങ്ങള്‍

വ്രതത്തിന്റെ ഗുണങ്ങള്‍

മംഗള ഗൗരി വ്രതം അനുഷ്ഠിക്കുന്നവര്‍ക്ക് ചില ഗുണങ്ങള്‍ ലഭിക്കുന്നുണ്ട്. അതില്‍ ചിലത് നമുക്ക് നോക്കാം. ഈ വ്രതം അനുഷ്ഠിക്കുന്ന സ്ത്രീകള്‍ സന്തുഷ്ടരായിരിക്കും. ഇത് കൂടാതെ സമൃദ്ധമായ ദാമ്പത്യവും ഐശ്വര്യവും ഇവര്‍ക്ക് ജീവിതത്തില്‍ ഉണ്ടാവുന്നു. ഇവരെ പല രോഗങ്ങളും ബാധിക്കുകയില്ല. പ്രത്യേകിച്ച് രക്തസംബന്ധമായി ഉണ്ടാവുന്ന രോഗങ്ങള്‍. ചൊവ്വാദോഷത്തെ പാടേ അകറ്റുന്നതിനും ദോഷഫലങ്ങള്‍ കുറക്കുന്നതിനും നമുക്ക് സാധിക്കുന്നു. ജാതകത്തില്‍ ചൊവ്വാ ദോഷമുള്ളവര്‍ മംഗള ഗൗരി വ്രതം എടുക്കുന്നതിന് ശ്രദ്ധിക്കണം.

വ്രതത്തിന്റെ ഗുണങ്ങള്‍

വ്രതത്തിന്റെ ഗുണങ്ങള്‍

മംഗള ഗൗരി വ്രതം അനുഷ്ഠിക്കുന്നവര്‍ക്ക് ബിസിനസില്‍ നേട്ടമുണ്ടാവുന്നു. ഇത് കൂടാതെ ശത്രുക്കള്‍, വായ്പകള്‍ എന്നിവയില്‍ വിജയിക്കുന്നതിനും സാമ്പത്തിക നേട്ടം ഉണ്ടാവുന്നതിനും സഹായിക്കുന്നു. വൈധവ്യ ദോഷത്തെ ഇല്ലായ്മ ചെയ്യുകയും വിവാഹദോഷങ്ങളെ കുറക്കുകയും ചെയ്യുന്നു. അവിവാഹിതരായ സ്ത്രീകള്‍ ഈ വ്രതം അനുഷ്ഠിക്കുമ്പോള്‍, അത് മനസ്സമാധാനവും ആഗ്രഹിച്ച പുരുഷനെ ഭര്‍ത്താവായി ലഭിക്കുന്നതിന് അനുഗ്രഹിക്കുകയും ചെയ്യുന്നു. ഈ ഉപവാസം ആത്മീയ ജീവിതത്തിന് ഒരു മുതല്‍ക്കൂട്ടാണ്.

മംഗള ഗൗരി വ്രതം ആചാരങ്ങള്‍

മംഗള ഗൗരി വ്രതം ആചാരങ്ങള്‍

മംഗള ഗൗരി വ്രതം അനുഷ്ഠിക്കുമ്പോള്‍ എന്തൊക്കെ ആചാരങ്ങളാണ് ശ്രദ്ധിക്കേണ്ടതും ചെയ്യേണ്ടതും ആയിട്ടുള്ളത് എന്ന് നോക്കാം. അതിന് വേണ്ടി വ്രത ദിനത്തില്‍ അതിരാവിലെ എഴുന്നേറ്റ് കുളിച്ച് പാര്‍വ്വതി ദേവിയെ മനസ്സില്‍ ധ്യാനിച്ച് കൊണ്ട് ദേവി ചിത്രത്തിന് മുന്നില്‍ പ്രാര്‍ത്ഥിക്കുക. അതിന് ശേഷം വിളക്ക് കൊളുത്തി, കുങ്കുമം, ചന്ദനം, വെളുത്ത പൂക്കള്‍, വെളുത്തത മധുരപലഹാരങ്ങള്‍ എന്നിവ ദേവിക്ക് സമര്‍പ്പിക്കുക. മംഗള ഗൗരി വ്രത കഥയും ആരതിയും ജപിക്കുക. പിന്നീട് ഇതിന് ശേഷം കുടുംബത്തില്‍ ഉള്ളവര്‍ക്ക് പ്രസാദം വിതരണം ചെയ്യുക. സൂര്യാസ്തമയത്തിന് ശേഷം വൈകുന്നേരം വ്രതം മുറിക്കാവുന്നതാണ്. എന്നാല്‍ ചിലയിടങ്ങളില്‍ ആചാരങ്ങളിലും വ്രതാനുഷ്ഠാനങ്ങളിലും മാറ്റങ്ങള്‍ ഉണ്ടാവുന്നുണ്ട്.

മംഗള ഗൗരി വ്രതത്തില്‍ ആചാരങ്ങള്‍

മംഗള ഗൗരി വ്രതത്തില്‍ ആചാരങ്ങള്‍

മംഗളഗൗരി വ്രതം അനുഷ്ഠിക്കുന്ന സ്ത്രീകള്‍വ്രത ദിനത്തില്‍ അതിരാവിലെ കുളിച്ച് വൃത്തിയുള്ള വസ്ത്രം ധരിക്കണം. ശേഷം ആല്‍മരത്തിന് താഴെ ചുവന്ന തുണി വിരിക്കുക. പാര്‍വതി ദേവിയുടെയും ഗണപതിയുടെയും വിഗ്രഹങ്ങള്‍ സ്ഥാപിച്ച ശേഷം മഞ്ഞള്‍, കുങ്കുമം, വെറ്റില, മുതലായവ വിഗ്രഹത്തിന് അര്‍പ്പിക്കേണ്ടതാണ്. പിന്നീട് മംഗള ഗൗരി സ്ത്രോതം പാരായണം ചെയ്യുക. ഇതിന് ശേഷം നൈവേദ്യം അര്‍പ്പിക്കുക. മംഗള ഗൗരി ദേവിക്ക് ആരതി നടത്തുക. നിങ്ങളുടെ എല്ലാ തെറ്റുകുറ്റങ്ങളും പൊറുത്ത് തരുന്നതിന് വേണ്ടി പ്രാര്‍ത്ഥിക്കുക. അടുത്ത ദിവസം, ദേവിയുടെ വിഗ്രഹം ഒരു നദിയിലോ കുളത്തിലോ നിമജ്ജനം ചെയ്യുക. ഇതോടെ വ്രതം അവസാനിച്ചു.

മംഗളഗൗരി വ്രതം

മംഗള ഗൗരി വ്രതം: പ്രധാനപ്പെട്ട സമയങ്ങള്‍

സൂര്യോദയം 06:27 am

സൂര്യാസ്തമയം 06:22 pm

രാഹുകാലം 03:23 pm - 04:53 pm

അമൃത് കാലം 08:38 am - 10:26 pm

അഭിജിത് മുഹൂര്‍ത്തം 12:01 pm - 12:48 pm

 മംഗളഗൗരി വ്രതം മന്ത്രം

മംഗളഗൗരി വ്രതം മന്ത്രം

ജയന്തി മംഗള കാളീ ഭദ്ര കാളീ

കപാലിനി ദുര്‍ഗാ ക്ഷമാ ശിവധാത്രീ

സ്വാഹാ സ്വധാ നമോസ്തുതേ..

സര്‍വ്വ മംഗള മാംഗല്യ ശിവേ

സര്‍വാര്‍ത്ഥ സാധികേ ശരണ്യേഃ

ത്രയംബികേ ഗൗരീ നാരായണി

നമോസ്തുതേ..

most read:ആണ്‍കുഞ്ഞിനെ ഗര്‍ഭം ധരിക്കുന്ന സ്ത്രീയെങ്കില്‍ ലക്ഷണം ഗര്‍ഭത്തിന് മുന്‍പേ

ലൈംഗിക ബന്ധത്തിന് ശേഷം കുളിക്കണം; ചാണക്യന്‍ വിശദീകരിക്കുന്ന കാരണംലൈംഗിക ബന്ധത്തിന് ശേഷം കുളിക്കണം; ചാണക്യന്‍ വിശദീകരിക്കുന്ന കാരണം

English summary

Mangla Gauri Vrat for Unmarried; Know Puja Vidhi, Benefits and Significance In Malayalam

Here in this article we are discussing about the puja vidhi, benefits, and significance of mangala gauri vrat in malayalam. Take a look.
Story first published: Tuesday, July 26, 2022, 10:55 [IST]
X
Desktop Bottom Promotion