For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

29 വര്‍ഷത്തിന് ശേഷം ശനി-സൂര്യ സംയോജനം: മകരസംക്രാന്തിയില്‍ 12 രാശിക്ക് ഫലം

|

എല്ലാ വര്‍ഷത്തേയും പോലെ ഈ വര്‍ഷവും ജനുവരി 14 ന് മകരസംക്രാന്തി ദിനം വരുന്നുണ്ട്. ഈ ദിവസം സൂര്യന്‍ ശനിയുടെ അല്ലെങ്കില്‍ മകരം രാശിയില്‍ വീട്ടില്‍ പ്രവേശിച്ച് ഒരു മാസം ഈ ഗ്രഹത്തിന്റെ അധിപനായിരിക്കും. ഈ കാലയളവില്‍, സൂര്യന്‍ ശനിയോടുള്ള ദേഷ്യത്തെ ഇല്ലാതാക്കുകയും അങ്ങനെ ജീവിതത്തിലെ ബന്ധങ്ങളുടെ പ്രാധാന്യത്തെ സൂചിപ്പിക്കുകയും ചെയ്യുന്നുണ്ട്. എല്ലാ വര്‍ഷവും മകരസംക്രാന്തി ദിനത്തില്‍ സൂര്യന്‍ മകരം രാശിയിലേക്ക് പ്രവേശിക്കുമ്പോള്‍, വളരെ അപൂര്‍വമായി മാത്രമേ സൂര്യന്‍ തന്റെ പുത്രനായ ശനിയെ കണ്ടുമുട്ടുന്നുള്ളൂ. അത്തരത്തില്‍ ഒരു അപൂര്‍വ്വ സംഗമമാണ് 29 വര്‍ഷത്തിന് ശേഷം ജനുവരി 14-ന് സംഭവിക്കുന്നത്. 1993ല്‍ ആയിരുന്നു ശനിയും സൂര്യനും മകരം രാശിയില്‍ ഒരുമിച്ചു വന്നത്.

Makar Sankranti 2022

വേദ ജ്യോതിഷത്തില്‍ പരിഗണിക്കപ്പെടുന്ന ഏറ്റവും രസകരവും എന്നാല്‍ പലപ്പോഴും ഭയപ്പെടുത്തുന്നതുമായ ഒന്നാണ് സൂര്യന്റെയും ശനിയുടെയും സംയോജനം. സൂര്യനും ശനിയും കടുത്ത ശത്രുക്കളായാണ് ജ്യോതിഷം കണക്കാക്കുന്നത്. സൂര്യന്‍ പിതാവും ശനി പുത്രനുമാണ്. സൂര്യന്‍ ആത്മാവാണ്. അത് നമ്മുടെ ഉള്ളിലെ അധികാരവും ആത്മവിശ്വാസവും ഈഗോയെയുമാണ് സൂചിപ്പിക്കുന്നത്. എന്നാല്‍ മറുവശത്ത്, ശനി ജീവിതത്തിന്റെ യാഥാര്‍ത്ഥ്യവും അച്ചടക്കവും പരിമിതികളെയുമാണ് സൂചിപ്പിക്കുന്നത്. തണുത്ത സ്വഭാവമുള്ള സാവധാനത്തില്‍ ചലിക്കുന്ന ഗ്രഹമാണിത്. ശനി നമ്മുടെ കര്‍മ്മത്തെ പ്രതിനിധീകരിക്കുകയും ജീവിതത്തിന്റെ കഠിനമായ പാഠങ്ങള്‍ നമ്മെ പഠിപ്പിക്കുകയും ചെയ്യുന്നു. സൂര്യന്റെയും ശനിയുടെയും ഈ സംയോജനം വിവിധ രാശികളെ എങ്ങനെ ബാധിക്കുമെന്ന് നോക്കാം.

മേടം രാശി

മേടം രാശി

മേടം രാശിക്കാരെ ഈ സംയോജനം എങ്ങനെയാണ് ബാധിക്കുന്നത് എന്ന് നമുക്ക് നോക്കാം. 29 വര്‍ഷത്തിന് ശേഷം നടക്കുന്ന ഈ സംയോജനം നിങ്ങളുടെ കഠിനാധ്വാനത്തിന് അംഗീകാരം ലഭിക്കാനുള്ള ഒരു ഇടമായി മാറുന്നു. എന്നാല്‍ പലപ്പോഴും ഇത് എളുപ്പമായിരിക്കില്ല, ഇത് മേലധികാരിയുമായോ ഉയര്‍ന്ന അധികാരികളുമായോ ഉള്ള ബന്ധത്തില്‍ പലപ്പോഴും സംഘര്‍ഷത്തിലേക്ക് നയിച്ചേക്കാവുന്നതാണ്. വിവാഹിതര്‍ക്ക് ഭ ര്‍ത്താവിന്റെ അമ്മയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ നേരിടാം. നിങ്ങളില്‍ ചിലര്‍ക്ക് നിങ്ങളുടെ കരിയറില്‍ വരെ പ്രശ്‌നമുണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്.

ഇടവം രാശി

ഇടവം രാശി

ജീവിതത്തില്‍ വിജയം കൈവരിക്കാന്‍ നിങ്ങള്‍ അനുസരണയും അച്ചടക്കവും പാലിക്കേണ്ടതാണ്. നിങ്ങളില്‍ ചിലര്‍ക്ക് ദൂരയാത്ര പോകുന്നതിനുള്ള സാധ്യതയുണ്ട്. വിദേശത്ത് സ്ഥിരതാമസമാക്കാനുള്ള സൂചനകള്‍ ഉണ്ട്. പിതാവുമായുള്ള ബന്ധം വഷളാകുന്നതിലേക്കും പിന്നീട് കൂടിച്ചേരലിനും കാരണമാകുന്നുണ്ട്. കൂടാതെ, പിതാവിന്റെ ആരോഗ്യത്തെയും ഈ സമയം ബാധിക്കാം, അദ്ദേഹത്തിന് ചികിത്സാ സഹായം ആവശ്യമായി വന്നേക്കാം.

മിഥുനം രാശി

മിഥുനം രാശി

പങ്കാളിത്ത ബിസിനസ് ചെയ്യുന്നവര്‍ക്ക് പെട്ടെന്ന് വിജയം ലഭിക്കുന്നതിനുള്ള സാധ്യതയുണ്ട്. ആരോഗ്യപ്രശ്‌നങ്ങള്‍ നേരിടുന്നവര്‍ ജാഗ്രത പാലിക്കേണ്ടതാണ്. അപ്രതീക്ഷിതമായ പരിക്കുകള്‍ ഉണ്ടാകാതിരിക്കാന്‍ ശ്രദ്ധിക്കുക. അനന്തരാവകാശവുമായി ബന്ധപ്പെട്ട കാര്യങ്ങളിലൂടെ നിങ്ങളില്‍ ചിലര്‍ക്ക് നേട്ടമുണ്ടാക്കാം. ഗവേഷണരംഗത്തോ ജ്യോതിഷരംഗത്തോ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്ക് പുതിയ അവസരങ്ങള്‍ ലഭിക്കുന്നതിനുള്ള സാധ്യതയുണ്ട്.

കര്‍ക്കടകം രാശി

കര്‍ക്കടകം രാശി

പ്രണയ ബന്ധത്തിലുള്ളവര്‍ക്ക് നിങ്ങളുടെ പങ്കാളിയുമായി ഈഗോ-പോലുള്ള പ്രശ്‌നങ്ങള്‍ക്കുള്ള സാധ്യതയുണ്ട്. പങ്കാളിയുടെ ആരോഗ്യം കുറയുകയും നിങ്ങള്‍ അവര്‍ക്ക് വേണ്ടി സമയം ചിലവാക്കുകയും ചെയ്യാം. കരാര്‍ പ്രശ്‌നങ്ങള്‍ കാരണം ബിസിനസ് പങ്കാളിത്തത്തെ ബാധിക്കുന്നതിനുള്ള സാധ്യതയുണ്ട്. നിങ്ങളുടെ വ്യക്തിജീവിതത്തിലും തൊഴില്‍പരമായ ജീവിതത്തിലും നിങ്ങള്‍ ഉത്തരവാദിത്തത്തോടെ പ്രവര്‍ത്തിക്കേണ്ടതുണ്ട്. അല്ലെങ്കില്‍ നഷ്ടം സംഭവിക്കുന്നു.

ചിങ്ങം രാശി

ചിങ്ങം രാശി

തൊഴില്‍ സാധ്യതകള്‍ ചിങ്ങം രാശിക്കാരെ തേടിയെത്തും. അധിക ഉത്തരവാദിത്തങ്ങളുള്ള കാര്യങ്ങള്‍ നിങ്ങള്‍ എറ്റെടുക്കേണ്ടതായി വരുന്നുണ്ട്. ചെറിയ ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാകുന്നതിനുള്ള സാധ്യതയുണ്ട്. പക്ഷേ വേഗത്തില്‍ സുഖം പ്രാപിക്കും. നിങ്ങളുടെ ദിനചര്യയില്‍ നിന്ന് പിന്‍മാറാതെ മുന്നോട്ട് പോവുക. പതിവായി ശാരീരിക വ്യായാമം ചെയ്യുക എന്നതാണ് ഇതില്‍ ശ്രദ്ധിക്കേണ്ട കാര്യം.

കന്നി രാശി

കന്നി രാശി

അറിവിന്റെ പുതിയ രൂപങ്ങള്‍ പര്യവേക്ഷണം ചെയ്യാനുള്ള ത്വര നിങ്ങള്‍ക്ക് ഉണ്ടാകും. സ്റ്റോക്ക് മാര്‍ക്കറ്റുമായി അധികം ഇടപാടുകള്‍ വേണ്ട. ഇത് കൂടുതല്‍ പ്രശ്‌നങ്ങളിലേക്ക് എത്തുന്നതിനുള്ള സാധ്യതയുണ്ട്. അല്ലാത്തപക്ഷം നഷ്ടം ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. കുട്ടികള്‍ക്ക് ചില ആരോഗ്യപ്രശ്‌നങ്ങള്‍ നേരിടാം, നിങ്ങളുടെ പിന്തുണ ആവശ്യമായി വന്നേക്കാം. പ്രണയ ബന്ധത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്ക് ചില പ്രതിസന്ധികള്‍ ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്.

തുലാം രാശി

തുലാം രാശി

നിങ്ങളുടെ വൈകാരിക ജീവിതത്തില്‍ നിങ്ങള്‍ക്ക് അസംതൃപ്തി അനുഭവപ്പെടുന്നതിനുള്ള സാധ്യതയുണ്ട്. ഭൂമിയുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ നിക്ഷേപം ഒഴിവാക്കുന്നതിന് ശ്രദ്ധിക്കണം. നിങ്ങളുടെ അമ്മയ്ക്ക് ആരോഗ്യപ്രശ്‌നങ്ങള്‍ നേരിടാം, വൈദ്യസഹായം ആവശ്യമായി വന്നേക്കാം. ചില അപ്രതീക്ഷിത കരിയറിലെ മാറ്റങ്ങള്‍ നിങ്ങള്‍ക്കുണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ അല്‍പം ശ്രദ്ധിക്കേണ്ടതാണ്. ഇത് പോസിറ്റീവ് മാറ്റത്തിലേക്കും നെഗറ്റീവ് മാറ്റത്തിലേക്കും നിങ്ങളെ എത്തിക്കാം.

വൃശ്ചികം രാശി

വൃശ്ചികം രാശി

നിങ്ങളുടെ വ്യക്തിപരമോ തൊഴില്‍പരമോ ആയ ജീവിതവുമായി ബന്ധപ്പെട്ട് ചില അനാവശ്യ യാത്രകള്‍ ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. രേഖകളോ കരാറുകളോ വായിക്കുമ്പോഴും ഒപ്പിടുമ്പോഴും കൂടുതല്‍ ശ്രദ്ധ വേണ്ടതാണ്. ഇളയ സഹോദരങ്ങളുമായുള്ള ബന്ധം അസ്വസ്ഥമാകുന്നതിനും അതിനാല്‍ നിങ്ങളുടെ ആശയവിനിമയത്തില്‍ സുതാര്യത പുലര്‍ത്തുന്നതിനും ശ്രദ്ധിക്കേണ്ടതാണ്. അല്ലാത്ത പക്ഷം ബന്ധങ്ങളില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്.

ധനു രാശി

ധനു രാശി

നിങ്ങള്‍ക്ക് ഭൗതിക നേട്ടങ്ങള്‍ ഉണ്ടാകുന്നതിനുള്ള സാധ്യതയുണ്ട്. ചില അപ്രതീക്ഷിതമായി ഉണ്ടാവുന്ന പണം നിങ്ങളുടെ ബാങ്ക് അക്കൗണ്ടിലേക്ക് എത്തുന്നതിനുള്ള സാധ്യതയുണ്ട്. എന്നിരുന്നാലും, ആരോഗ്യത്തിന്റെ കാര്യത്തില്‍ അല്‍പം ശ്രദ്ധിക്കണം. കണ്ണ് അല്ലെങ്കില്‍ തൊണ്ടയുമായി ബന്ധപ്പെട്ട അണുബാധകള്‍ സൂക്ഷിക്കേണ്ടതാണ്. വ്യക്തിജീവിതത്തിലോ തൊഴില്‍പരമായോ അനാവശ്യ തര്‍ക്കങ്ങള്‍ ഒഴിവാക്കുക. നിങ്ങളുടെ വാക്കുകള്‍ ശ്രദ്ധിച്ച് ഉപയോഗിക്കേണ്ടതാണ്.

മകരം രാശി

മകരം രാശി

നിങ്ങളുടെ വ്യക്തിത്വത്തിലും മറ്റുള്ളവരോട് ഇടപെടുന്നതിനും ചില പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നതിനുള്ള സാധ്യതയുണ്ട്. ഇത് നിങ്ങളുടെ മനസ്സിനെ ആശയക്കുഴപ്പത്തിലേക്ക് നയിച്ചേക്കാവുന്നതാണ്. മറ്റുള്ളവര്‍ക്ക് നിങ്ങളെ മനസ്സിലാക്കാന്‍ ബുദ്ധിമുട്ടായേക്കാം. അനാവശ്യമായ അസ്വസ്ഥതകളിലേക്ക് പലപ്പോഴും ആരോഗ്യം എത്തിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ കൃത്യമായി കണക്കാക്കി വേണം മുന്നിലേക്ക് പോവുന്നതിന്.

കുംഭം രാശി

കുംഭം രാശി

നിങ്ങളുടെ മനസമാധാനം അസ്വസ്ഥമാകുന്നു. നിങ്ങള്‍ക്ക് അസ്വസ്ഥമായ ഉറക്ക രീതി ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. നിങ്ങളില്‍ ചിലര്‍ക്ക് പ്രൊഫഷണല്‍ മേഖലയുമായി ബന്ധപ്പെട്ട് വിദേശത്തേക്ക് പോകുന്നതിനുള്ള അവസരം ഉണ്ടാവും. നേത്രസംബന്ധമായ അസുഖങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ ശ്രദ്ധിക്കുക. ആശുപത്രി സന്ദര്‍ശനത്തിനുള്ള സാധ്യത വളരെ കൂടുതലാണ്. ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ സ്വയം ഏര്‍പ്പെടുക.

മീനം രാശി

മീനം രാശി

നിങ്ങള്‍ക്ക് സാമ്പത്തിക നേട്ടമുണ്ടാകുന്നതിനുള്ള സാധ്യതയുണ്ട്. എന്നാല്‍ സഹോദരന്മാരുമായി അഭിപ്രായവ്യത്യാസങ്ങള്‍ ഉണ്ടാകാം. ഒരു പഴയ സുഹൃത്ത് പലപ്പോഴും നിങ്ങളെ പുറകില്‍ നിന്ന് കുത്തുന്നതിനുള്ള സാധ്യതയുണ്ട്. അതിനാല്‍ ആരെയും അന്ധമായി വിശ്വസിക്കുന്നത് ഒഴിവാക്കുക. നിങ്ങളുടെ കുട്ടികള്‍ക്ക് ഉപരിപഠനത്തിനായി തിരഞ്ഞെടുക്കാനും അവരുടെ പരീക്ഷകളില്‍ മികച്ച പ്രകടനം നടത്താനും കഴിയും. വരുമാനം കൂടാന്‍ സാധ്യതയുണ്ട്. ഇതൊക്കെയാണ് മകര സംക്രാന്തി ദിനത്തില്‍ ഓരോ രാശിക്കാര്‍ക്കും ഉണ്ടാവുന്ന മാറ്റങ്ങള്‍.

ഈ ആഴ്ചയിലെ 12 രാശിയുടേയും സമ്പൂര്‍ണഫലം: മേടം മുതല്‍ മീനം വരെഈ ആഴ്ചയിലെ 12 രാശിയുടേയും സമ്പൂര്‍ണഫലം: മേടം മുതല്‍ മീനം വരെ

Chothi Nakshatra 2022: നിര്‍ബന്ധബുദ്ധിക്കാര്‍, ദാനശീലര്‍ - പക്ഷേ 2022 കടക്കാന്‍ അല്‍പം കഠിനംChothi Nakshatra 2022: നിര്‍ബന്ധബുദ്ധിക്കാര്‍, ദാനശീലര്‍ - പക്ഷേ 2022 കടക്കാന്‍ അല്‍പം കഠിനം

English summary

Makar Sankranti 2022: Know The Impact Of Sun-Saturn Conjunction After 29 Years In Malayalam

Makar Sankranti 2022: The conjunction of Sun and Saturn is now taking place on January 14 after a gap of 29 years. Know the impact on 12 zodiac signs in malayalam. Take a look.
Story first published: Monday, January 10, 2022, 14:38 [IST]
X
Desktop Bottom Promotion