For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മഹാശിവരാത്രിയില്‍ ശിവപൂജ നല്‍കും ജീവിതത്തില്‍ ഈ അത്ഭുതഫലങ്ങള്‍

|

ഹിന്ദുമതത്തില്‍ ഏറ്റവും കൂടുതല്‍ ആരാധിക്കപ്പെടുന്ന ദേവനാണ് ശിവന്‍. ശിവാരാധനയ്ക്ക് പ്രത്യേക പ്രാധാന്യമുണ്ട്. ഉടന്‍ പ്രസാദിപ്പിക്കുന്ന ദേവനാണ് ശിവനെന്നാണ് വിശ്വാസം. പ്രതിമാസ ശിവരാത്രി ഉത്സവം എല്ലാ മാസവും ആഘോഷിക്കപ്പെടുന്നുണ്ടെങ്കിലും, വര്‍ഷത്തിലെ ഫാല്‍ഗുന മാസത്തില്‍ വരുന്ന മഹാശിവരാത്രിക്ക് പ്രത്യേക പ്രാധാന്യമുണ്ട്. ഹിന്ദു കലണ്ടര്‍ അനുസരിച്ച്, എല്ലാ വര്‍ഷവും ഫാല്‍ഗുന മാസത്തിലെ കൃഷ്ണപക്ഷത്തിലെ ചതുര്‍ദശി തീയതിയിലാണ് മഹാശിവരാത്രി ഉത്സവം ആഘോഷിക്കുന്നത്. ശിവന്റെയും ശക്തിയുടെയും സംഗമത്തിന്റെ മഹത്തായ ഉത്സവമാണ് ശിവരാത്രി. ഇത്തവണ മഹാശിവരാത്രി 2022 മാര്‍ച്ച് 1 ന് ആഘോഷിക്കും.

Most read: ആത്മീയ ഉന്നതി നേടിത്തരും ശിവരാത്രി; ജ്യോതിഷ പ്രാധാന്യം ഏറെMost read: ആത്മീയ ഉന്നതി നേടിത്തരും ശിവരാത്രി; ജ്യോതിഷ പ്രാധാന്യം ഏറെ

മഹാശിവരാത്രി

മഹാശിവരാത്രി

മഹാശിവരാത്രി ദിവസം മുഴുവന്‍ വ്രതമനുഷ്ഠിച്ച് ശിവനെ ആരാധിക്കുന്നതിലൂടെ ഒരാളുടെ ആഗ്രഹങ്ങള്‍ തീര്‍ച്ചയായും സഫലമാകുമെന്ന് വിശ്വസിക്കപ്പെടുന്നു. പ്രശ്നങ്ങളും വേഗത്തില്‍ പരിഹരിക്കപ്പെടുകയും ആരോഗ്യം കൈവരികയും സന്തോഷവും ഭാഗ്യവും വര്‍ദ്ധിക്കുകയും ചെയ്യുന്നു. ശിവനെ സ്തുതിക്കാനും അനുഗ്രഹം നേടാനുമുള്ള ഏറ്റവും നല്ല ദിവസമായാണ് മഹാശിവരാത്രി ഉത്സവം കണക്കാക്കപ്പെടുന്നത്.

മഹാശിവരാത്രി ആരാധന

മഹാശിവരാത്രി ആരാധന

മഹാശിവരാത്രി ദിനത്തിലെ ശിവ ആരാധനയുടെയും പ്രതിഷ്ഠയുടെയും വിവരണം വിവിധ പുരാണ ഗ്രന്ഥങ്ങളിലും പുരാണങ്ങളിലും കാണാം. മഹാശിവരാത്രിയിലെ വ്രതാനുഷ്ഠാനം അനുയോജ്യമായ ജീവിതപങ്കാളിയെ ലഭിക്കുന്നതിന് കാരണമാകുമെന്ന് പറയപ്പെടുന്നു. മഹാശിവരാത്രി വ്രതം അനുഷ്ഠിക്കുന്നവരെ സാമ്പത്തികവും ഗാര്‍ഹികവുമായ എല്ലാ പ്രശ്‌നങ്ങളില്‍ നിന്നും പരമേശ്വരന്‍ രക്ഷിക്കുന്നു. എന്നാല്‍ ഇതിനെല്ലാം പുറമെ പ്രായോഗികമായി, മഹാശിവരാത്രിയിലും പ്രതിമാസ ശിവരാത്രിയിലും വ്രതം അനുഷ്ഠിക്കുന്നതിന്റെ ഗുണങ്ങളെക്കുറിച്ച് വളരെ കുറച്ച് ആളുകള്‍ക്ക് മാത്രമേ അറിയൂ.

Most read:ആപത്തില്‍ നിന്ന് രക്ഷ, ഫലസിദ്ധി; ഐശ്വര്യം കൈവരാന്‍ ശിവ ചാലിസ മന്ത്രംMost read:ആപത്തില്‍ നിന്ന് രക്ഷ, ഫലസിദ്ധി; ഐശ്വര്യം കൈവരാന്‍ ശിവ ചാലിസ മന്ത്രം

ചന്ദ്രന്റെ ശക്തി

ചന്ദ്രന്റെ ശക്തി

കൃഷ്ണപക്ഷത്തിലെ ചതുര്‍ദശി ദിവസമാണ് മഹാശിവരാത്രി വ്രതം. ജ്യോതിഷ പ്രകാരം ചന്ദ്രന്‍ ഏറ്റവും ദുര്‍ബലമായ സ്ഥാനത്ത് നില്‍ക്കുന്നത് ചതുര്‍ദശി തിഥിയിലാണ്. ജ്യോതിഷത്തില്‍ മനസ്സിന് കാരണക്കാരനായ ഗ്രഹം ചന്ദ്രനാണെന്ന് പറയപ്പെടുന്നു. ശരിയായ ദിശയില്‍ ചിന്തിക്കാനും തീരുമാനങ്ങള്‍ എടുക്കാനുമുള്ള കഴിവ് ചന്ദ്രന്‍ നമുക്ക് നല്‍കുന്നു. അതിനാല്‍ ചന്ദ്രനെ അനുകൂലമായി നിലനിര്‍ത്തേണ്ടത് വളരെ പ്രധാനമാണ്. ഇത് മനസ്സില്‍ വെച്ചുകൊണ്ട്, എല്ലാ മാസത്തെയും ചതുര്‍ദശി തിയതിയില്‍ ശിവരാത്രി വ്രതം ആചരിക്കാനും ഹൈന്ദവ വര്‍ഷത്തിലെ അവസാന മാസമായ ഫാല്‍ഗുന മാസത്തിലെ കൃഷ്ണപക്ഷത്തിലെ പതിനാലാം ദിവസം ശിവനെ ആരാധിക്കാനും പറയുന്നു

ചന്ദ്രനെ ആരാധിക്കുക

ചന്ദ്രനെ ആരാധിക്കുക

യഥാര്‍ത്ഥത്തില്‍ ശിവന്‍ ചന്ദ്രന്റെ അധിപനാണ്. പരമേശ്വരന്‍ ചന്ദ്രനെ തലയില്‍ ധരിക്കുന്നു. ചന്ദ്രനെ ശിരസ്സില്‍ ധരിച്ചിരിക്കുന്നതിനാല്‍ ശിവനെ ചന്ദ്രശേഖരന്‍ എന്നും വിളിക്കുന്നു. ശിവാരാധനയില്‍ സാധാരണയായി വെള്ളം, പാല്‍, വെളുത്ത പൂക്കള്‍, അക്ഷതം, വെള്ള ചന്ദനം, ആക്ക് പൂക്കള്‍, പഞ്ചസാര മുതലായവ ശിവന് സമര്‍പ്പിക്കുന്നത്. ഇവയെല്ലാം ചന്ദ്രനുമായി ബന്ധപ്പെട്ടതാണെന്നാണ് വിശ്വാസം. ഈ സാധനങ്ങള്‍ നിങ്ങള്‍ ശിവന് സമര്‍പ്പിക്കുമ്പോള്‍, ശിവന്റെ തലയില്‍ ഇരിക്കുന്ന ചന്ദ്രനെയും നിങ്ങള്‍ ആരാധിക്കുന്നു. അതിലൂടെ ചന്ദ്രന്റെ ശക്തി വര്‍ദ്ധിക്കുകയും ചെയ്യുന്നു.

Most read:ശിവരാത്രിയില്‍ ഈ വാസ്തു പരിഹാരമെങ്കില്‍ സന്തോഷവും സമ്പത്തും കൂടെMost read:ശിവരാത്രിയില്‍ ഈ വാസ്തു പരിഹാരമെങ്കില്‍ സന്തോഷവും സമ്പത്തും കൂടെ

ചന്ദ്രന്‍ ശക്തിപ്രാപിച്ചാല്‍

ചന്ദ്രന്‍ ശക്തിപ്രാപിച്ചാല്‍

ചന്ദ്രന്റെ ബലസ്ഥിതി വര്‍ധിക്കുന്നതു കാരണം നിങ്ങള്‍ക്ക് മാനസിക ശക്തി ലഭിക്കും. ചന്ദ്രന്‍ ബലവാനാകുമ്പോള്‍, ശരിയായ സമയത്ത് ശരിയായ തീരുമാനമെടുത്തുകൊണ്ട് ജീവിതത്തില്‍ നടക്കുന്ന പ്രശ്നങ്ങളില്‍ നിന്ന് കരകയറാന്‍ നിങ്ങള്‍ക്ക് കഴിയും. അതിനാല്‍ മഹാശിവരാത്രിയില്‍ ശിവാരാധനയ്ക്കൊപ്പം ചന്ദ്രനെയും ആരാധിക്കുകയും ജീവിതത്തില്‍ മംഗളകരമായ ഫലങ്ങള്‍ നേടുകയും ചെയ്യുക.

ശിവാരാധനയുടെ പുണ്യ ഗുണങ്ങള്‍

ശിവാരാധനയുടെ പുണ്യ ഗുണങ്ങള്‍

ശിവക്ഷേത്രത്തിന്റെ മുറ്റം തൂത്തുവാരുന്നവര്‍ തീര്‍ച്ചയായും ശിവലോകത്തെത്തുമെന്ന് പറയപ്പെടുന്നു. ശിവന് കണ്ണാടി അര്‍പ്പിക്കുന്നവര്‍ മരണശേഷം ശിവസന്നിധിയില്‍ സന്നിഹിതരാകും. പരമശിവന്റെ സന്തോഷത്തിനായി ആരതി നടത്തുന്നവര്‍ക്ക് കുടുംബത്തിന്റെ ക്ഷേമം വളര്‍ത്താന്‍ സാധിക്കുകയും ഭാവിയില്‍ വിജയിക്കുകയും ചെയ്യുന്നു. ഭഗവാന്‍ ഹരിഹരന്റെ മുന്നില്‍ വിളക്ക് ദാനം ചെയ്യുന്നവര്‍ ഭാവിയില്‍ ശോഭയുള്ളവരായിത്തീരുകയും ശിവലോകത്ത് സ്ഥാനം നേടുകയും ചെയ്യുന്നു. ശിവന് നൈവേദ്യം അര്‍പ്പിക്കുന്ന ഭക്തര്‍ക്ക് യാഗത്തിന്റെ ഫലം ലഭിക്കും. പഞ്ചാക്ഷര മന്ത്രം 'നമഃ ശിവായ' എല്ലായ്പ്പോഴും ഉരുവിടുന്നവര്‍ ശിവന്റെ ഒരു രൂപമാണ്. അവര്‍ എല്ലാ ദുഃഖങ്ങളില്‍ നിന്നും മുക്തി നേടുകയും ചെയ്യുന്നു.

പൂജയുടെ നേട്ടങ്ങള്‍

പൂജയുടെ നേട്ടങ്ങള്‍

ഒരാളുടെ ജീവിതത്തില്‍ നിന്നുള്ള എല്ലാ തിന്മകളും നിഷേധാത്മകതയും നശിപ്പിക്കുന്നവനാണ് ശിവന്‍ എന്ന് വിശ്വസിക്കപ്പെടുന്നു. പരമശിവന്‍ മഹാദേവനാണ്, അദ്ദേഹം എല്ലാ തിന്മകളുടെയും നിഷേധാത്മകതകളുടെയും സംഹാരകനാണെന്ന് വിശ്വസിക്കപ്പെടുന്നു. അഖണ്ഡ രുദ്രാഭിഷേകത്തില്‍, ശിവനെയോ രുദ്രനെയോ ലിംഗത്തിന്റെ രൂപത്തില്‍ ആരാധിക്കുകയും വിവിധ ലേപനങ്ങള്‍ ഉപയോഗിച്ച് അഭിഷേകം ചെയ്യുകയും ചെയ്യുന്നു. ഈ പൂജയ്ക്ക് അപാരമായ ശക്തിയുണ്ട്, യഥാര്‍ത്ഥ സമര്‍പ്പണത്തോടെ ഈ പൂജ നടത്തുന്ന ഭക്തന്റെ എല്ലാ ആഗ്രഹങ്ങളും നിറവേറപ്പെടും.

English summary

Maha Shivratri 2022: Shiv Puja Benefits And Importance in Malayalam

Here we tell you some benefits of Shiv Puja and its importance. Have a look.
Story first published: Wednesday, February 23, 2022, 10:40 [IST]
X
Desktop Bottom Promotion