For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മഹാനവമി നാളില്‍ ദുര്‍ഗ്ഗാദേവിയുടെ അനുഗ്രഹം നേടാന്‍ ഈ പ്രതിവിധി

|

നവരാത്രി ആഘോഷങ്ങള്‍ക്ക് സമാപനമാവുകയാണ്. മഹാനവമിയും വിജയദശമിയും കഴിഞ്ഞാല്‍ ഈ വര്‍ഷത്തെ നവരാത്രി ആഘോഷങ്ങള്‍ക്ക് സമാപനമായി. നവരാത്രിയില്‍ ഓരോ ദിവസത്തിനും അതിന്റേതായ പ്രാധാന്യമുണ്ട്. ഇതില്‍ത്തന്നെ അഷ്ടമിയും നവമിയും കൂടുതല്‍ പ്രാധാന്യത്തോടെ കണക്കാക്കപ്പെടുന്നു. ഈ രണ്ട് ദിവസങ്ങളില്‍ ദേവിയെ പൂജിച്ചാല്‍ ലഭിക്കുന്ന ഫലം നവരാത്രി മുഴുവന്‍ വ്രതമനുഷ്ഠിച്ചതിന് തുല്യമാണെന്ന് പറയപ്പെടുന്നു.

Most read: ഭാഗ്യവും പുണ്യവും നല്‍കും നവരാത്രി; ഈവിധം ദേവിയെ ആരാധിക്കൂMost read: ഭാഗ്യവും പുണ്യവും നല്‍കും നവരാത്രി; ഈവിധം ദേവിയെ ആരാധിക്കൂ

തിന്മയുടെ മേല്‍ നന്മ നേടിയ വിജയമായാണ് മഹാനവമി അഥവാ ദുര്‍ഗ്ഗാ നവമി ആഘോഷിക്കപ്പെടുന്നത്. ദുര്‍ഗ്ഗാ ദേവിയും രാക്ഷസനായ മഹിസാഹസുരനും തമ്മിലുള്ള യുദ്ധത്തിന്റെ അവസാന ദിവസമാണിതെന്ന് വിശ്വസിക്കപ്പെടുന്നു. മഹാനവമിക്ക് ശേഷം, ആരാധകര്‍ വിജയദശമി ആഘോഷിക്കുന്നു. ചില സ്ഥലങ്ങളില്‍ ഇത് ദസറയായും ആഘോഷിക്കുന്നു. ദുര്‍ഗ്ഗാ ഭക്തര്‍ ഈ ദിവസം ദേവിയെ ഭക്തിപ്രകാരം ആരാധിക്കുന്നു. മഹാനവമി നാളില്‍ ദുര്‍ഗാദേവിയുടെ അനുഗ്രഹം നേടാനായി ചെയ്യേണ്ട ചില കാര്യങ്ങള്‍ എന്തൊക്കെയെന്ന് നമുക്ക് നോക്കാം.

ദുര്‍ഗ്ഗാദേവിയെ ആരാധിച്ചാലുള്ള നേട്ടം

ദുര്‍ഗ്ഗാദേവിയെ ആരാധിച്ചാലുള്ള നേട്ടം

നവരാത്രി പൂജ ചെയ്താല്‍ വീട്ടുകാര്‍ക്ക് ഐശ്വര്യവും സമ്പത്തും കൈവരുമെന്ന് വിശ്വസിക്കപ്പെടുന്നു. ദുര്‍ഗാദേവി നിങ്ങളുടെ കുടുംബത്തെ ആരോഗ്യം, സമ്പത്ത്, ജ്ഞാനം, വിജയം എന്നിവ നല്‍കി അനുഗ്രഹിക്കുന്നു. ചൊവ്വാഴ്ചകളില്‍ രാഹുകാലത്ത് (ഉച്ചതിരിഞ്ഞ് 3 മുതല്‍ 4.30 വരെ) ദേവിയോട് പ്രാര്‍ത്ഥിക്കുന്നത് വളരെ ശുഭകരമാണ്. ദേവി തന്റെ ഭക്തരെ ദുഖത്തില്‍ നിന്നും ദുരിതങ്ങളില്‍ നിന്നും സംരക്ഷിക്കുന്നു. ദേവിയെ പ്രസാദിപ്പിക്കുന്നവര്‍ക്ക് സമാധാനവും സന്തോഷവും നിറഞ്ഞ ജീവിതം ലഭിക്കുന്നുവെന്നും വിശ്വസിക്കപ്പെടുന്നു. ജ്യോതിഷപരമായി ശത്രുക്കള്‍ ധാരാളമുള്ളവരും, നിയമപ്രശ്‌നങ്ങള്‍, മറ്റ് തര്‍ക്കങ്ങള്‍ എന്നിവ അനുഭവിക്കുന്നവരും മഹാനവമി ദിവസം ദുര്‍ഗാദേവിയെ ആരാധിക്കണം. ചൊവ്വ, ശനി, രാഹു, ചന്ദ്രന്‍ എന്നീ ഗ്രഹങ്ങളുടെ എല്ലാ ദോഷങ്ങളും നീക്കാനും മഹാനവമി നാളിലെ ആരാധന നിങ്ങളെ സഹായിക്കും.

മഹാനവമി നാള്‍

മഹാനവമി നാള്‍

തിന്മയുടെ മേല്‍ നന്മ നേടിയ വിജയമായാണ് മഹാ നവമി അഥവാ ദുര്‍ഗ്ഗാ നവമി ആഘോഷിക്കപ്പെടുന്നത്. ദുര്‍ഗ്ഗാ ദേവിയുംരാക്ഷസനായ മഹിസാഹസുരനും തമ്മിലുള്ള യുദ്ധത്തിന്റെ അവസാന ദിവസമാണിതെന്ന് വിശ്വസിക്കപ്പെടുന്നു. ഹിന്ദു കലണ്ടര്‍ അനുസരിച്ച്, ശാരദിയ നവരാത്രിയുടെ നവമി തീയതി 2022 ഒക്ടോബര്‍ 3ന് വൈകുന്നേരം 4:37 മുതല്‍ ആരംഭിക്കുന്നു. ഇത് അടുത്ത ദിവസം അതായത് ഒക്ടോബര്‍ 4ന് ഉച്ചയ്ക്ക് 2.20ന് അവസാനിക്കും. ഉദയതിഥി പ്രകാരം, മഹാ നവമി ദിനം ഈ വര്‍ഷം ഒക്ടോബര്‍ 4ന് ആഘോഷിക്കും.

Most read:2022 ഒക്ടോബര്‍ മാസത്തില്‍ വരുന്ന പ്രധാന ദിവസങ്ങള്‍Most read:2022 ഒക്ടോബര്‍ മാസത്തില്‍ വരുന്ന പ്രധാന ദിവസങ്ങള്‍

ദേവീക്ഷേത്രം സന്ദര്‍ശിക്കുക

ദേവീക്ഷേത്രം സന്ദര്‍ശിക്കുക

മഹാനവമി നാളില്‍ ഒരു മാതൃദേവതയുടെ ക്ഷേത്രത്തില്‍ പോയി ദേവിയുടെ പാദങ്ങളില്‍ എട്ട് താമരകള്‍ സമര്‍പ്പിക്കുക. എന്നിട്ട് ചുവന്ന നിറമുള്ള തുണിയില്‍ കുറച്ച് നാണയങ്ങള്‍ സൂക്ഷിക്കുക. ഈ തുണി മാതൃദേവതയുടെ മടിയില്‍ വയ്ക്കുക. ഇത് ദേവിയുടെ പ്രത്യേക അനുഗ്രഹം നല്‍കിത്തരുമെന്ന് വിശ്വസിക്കപ്പെടുന്നു. ജ്യോതിഷ പ്രകാരം മഹാനവമി നാളില്‍ ദുര്‍ഗ്ഗാ സപ്തശതി പാരായണം ചെയ്യുന്നത് ദുര്‍ഗ്ഗാ ദേവിയുടെ കൃപയാല്‍ ഒരാളുടെ പ്രശസ്തിയും സമ്പത്തും വര്‍ദ്ധിപ്പിക്കാനുള്ള ഉത്തമമായ വഴിയാണ്.

ഗംഗാജലത്താല്‍ അഭിഷേകം

ഗംഗാജലത്താല്‍ അഭിഷേകം

പണവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളില്‍ നിന്ന് മുക്തി നേടുന്നതിന് മഹാനവമി ദിനത്തില്‍ ദുര്‍ഗ്ഗാദേവിയെ ഗംഗാജലത്തില്‍ അഭിഷേകം ചെയ്യുക. ഇതിനുശേഷം ദേവിയെ യഥാവിധി പൂജിക്കുകയും ദുര്‍ഗാ രക്ഷാകവചം ചൊല്ലുകയും ചെയ്യുക. അതേ സമയം, ഈ ദിവസം പൂജാ സമയത്ത് ശംഖിനെ ആരാധിക്കുന്നതും വളരെ ഫലദായകമായി കണക്കാക്കപ്പെടുന്നു. ലക്ഷ്മി ദേവി ഇതില്‍ പ്രസാദിക്കുന്നുവെന്നും നിങ്ങള്‍ക്ക് എല്ലാ സാമ്പത്തിക പ്രശ്‌നങ്ങളും ഇല്ലാതാകുമെന്നും വിശ്വസിക്കപ്പെടുന്നു.

Most read:ഒക്ടോബര്‍ മാസത്തിലെ വ്രതങ്ങളും ഉത്സവങ്ങളുംMost read:ഒക്ടോബര്‍ മാസത്തിലെ വ്രതങ്ങളും ഉത്സവങ്ങളും

കന്യാപൂജ ചെയ്യുക

കന്യാപൂജ ചെയ്യുക

നവരാത്രി ഉത്സവത്തിന്റെ സമാപന ദിവസമാണ് അശ്വിനി മാസത്തിലെ ശുക്ല പക്ഷത്തിലെ നവമി ദിവസം. ദുര്‍ഗ്ഗയുടെ ഒമ്പതാമത്തെ രൂപമായ സിദ്ധിദാത്രി ദേവിയെയാണ് ഈ ദിവസം ആരാധിക്കുന്നത്. മഹാനവമി നാളില്‍ പെണ്‍കുട്ടികളെ ആരാധിക്കുന്നതിന് പ്രത്യേക പ്രാധാന്യമുണ്ട്. ഈ ദിവസം ഒമ്പത് പെണ്‍കുട്ടികള്‍ക്ക് ഭക്ഷണം നല്‍കണം. ദുര്‍ഗ്ഗയുടെ ഒമ്പത് രൂപങ്ങളായി ഈ പെണ്‍കുട്ടികളെ ആരാധിക്കുക. ആരാധനയ്ക്കും ഭക്ഷണത്തിനുശേഷം ഒമ്പത് പെണ്‍കുട്ടികള്‍ക്കും ഒരു ആണ്‍കുട്ടിക്കും സമ്മാനങ്ങള്‍ നല്‍കുക. നവരാത്രി മുഴുവന്‍ പൂജിച്ചതിന്റെ ഇരട്ടി ഫലം പെണ്‍കുട്ടിയെ പൂജിച്ചാല്‍ ലഭിക്കുമെന്നാണ് പറയപ്പെടുന്നത്.

സന്ധിപൂജ

സന്ധിപൂജ

നവരാത്രിയുടെ ഒന്‍പതാം നാളില്‍ ദുര്‍ഗ്ഗാദേവിയുടെ ഒമ്പതാമത്തെ അവതാരമായ സിദ്ധിദാത്രി ദേവിയെ ആരാധിക്കുന്നു. ഈ ദിവസം 108 താമരകള്‍ അര്‍പ്പിക്കുകയും 108 വിളക്കുകള്‍ കത്തിക്കുകയും ചെയ്യുന്ന 'സന്ധി പൂജ' ആചരിക്കുന്നു. മഹിഷാസുരനെ വധിക്കാനായി നടത്തിയ യുദ്ധത്തിന്റെ പര്യവസാനത്തെ ബഹുമാനിക്കുന്ന 48 മിനിറ്റാണ് ഈ നീണ്ട ആചാരം. അഷ്ടമിയുടെ അവസാന 24 മിനിറ്റുകളിലും നവമിയുടെ ആദ്യ 24 മിനിറ്റുകളിലും ഈ ആചാരങ്ങള്‍ നടത്താം. ഇന്ത്യയിലെ പല പ്രദേശങ്ങളിലും ദേവിക്ക് മൃഗബലി നടത്താറുണ്ട്. ഈ ആചാരം കാലക്രമേണ ആചാരപരമായ ബലിയായി മാറ്റപ്പെട്ടു.

Most read:ഐശ്വര്യവും സന്തോഷവും പ്രദാനം ചെയ്യും ദുര്‍ഗാപൂജ; ദേവിയെ ആരാധിച്ചാല്‍ നേട്ടംMost read:ഐശ്വര്യവും സന്തോഷവും പ്രദാനം ചെയ്യും ദുര്‍ഗാപൂജ; ദേവിയെ ആരാധിച്ചാല്‍ നേട്ടം

ആയുധപൂജ

ആയുധപൂജ

മഹാനവമിയുടെ ശുഭദിനത്തില്‍ ദുര്‍ഗ്ഗാദേവിയെ സരസ്വതി ദേവിയായി കണ്ട് ഭക്തര്‍ പ്രാര്‍ത്ഥിക്കുന്നു. അറിവിന്റെയും ജ്ഞാനത്തിന്റെയും ദേവതയാണ് സരസ്വതി. ദക്ഷിണേന്ത്യയില്‍ ഈ ദിനം ആയുധപൂജ നടത്തുന്നു. ഉപകരണങ്ങള്‍, യന്ത്രസാമഗ്രികള്‍, സംഗീതോപകരണങ്ങള്‍, പുസ്തകങ്ങള്‍, വാഹനങ്ങള്‍ ഉള്‍പ്പെടെ എല്ലാത്തരം ഉപകരണങ്ങളും ഭക്തര്‍ ഈ ദിവസം ആരാധിക്കുകയും പൂജിക്കുകയും ചെയ്യുന്നു.

English summary

Maha Navami 2022: Tips To Please Goddess Durga on Maha Navami in Malayalam

One of the holy days celebrated during Navratri time is the Maha Navami. Here are some tips to please goddess durga on Maha Navami.
Story first published: Tuesday, October 4, 2022, 10:46 [IST]
X
Desktop Bottom Promotion