Just In
Don't Miss
- Movies
'റിയാസിന് എനർജി ഡ്രിങ്ക്, റോബിനെ മൈൻഡ് പോലും ചെയ്തില്ല, ജാസ്മിന്റെ ദേഷ്യം റോബിന് ഗുണം ചെയ്യും'; അശ്വതി
- News
ഭാരത് പെട്രോളിയത്തിന്റെ ഓഹരികളും കേന്ദ്രസര്‍ക്കാര്‍ വില്‍ക്കാനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്
- Finance
ഒറ്റക്കുതിപ്പില്‍ 50-ലേക്ക്; ഈ കുഞ്ഞന്‍ ബാങ്ക് ഓഹരിയില്‍ നേടാം 36% ലാഭം; വാങ്ങുന്നോ?
- Sports
IPL 2022: ടി20യില്‍ ചരിത്ര നേട്ടവുമായി ബുംറ, മറ്റൊരു ഇന്ത്യന്‍ പേസര്‍ക്കുമില്ലാത്ത റെക്കോഡ്
- Automobiles
K-Lite 250V ക്രൂയിസറിനൊപ്പം രണ്ട് സ്കൂട്ടറുകളും അവതരിപ്പിച്ച് ഇന്ത്യയിൽ അരങ്ങേറ്റം കുറിച്ച് Keeway
- Technology
ഓൺലൈനായി വിഐ ഫാൻസി നമ്പർ സ്വന്തമാക്കാനുള്ള എളുപ്പവഴി
- Travel
പേരറിയാത്ത നാട്ടുകാഴ്ചകളും ജീവിതരീതികളും കാണാം.. റിവര്‍ ക്രൂസ് യാത്ര പോകാം
Lunar Eclipse 2022: ഈ രാശിക്കാര്‍ക്ക് ഗ്രഹണദിനം തരും മഹാഭാഗ്യം
ഈ വര്‍ഷത്തെ ചന്ദ്രഗ്രഹണം മെയ് 16നാണ് സംഭവിക്കുന്നത്. എന്നാല്‍ ഇന്ത്യയില്‍ ഈ ഗ്രഹണം ദൃശ്യമാവില്ല. എന്നാല്‍ ഗ്രഹണ ദിനത്തിന് ജ്യോതിശാസ്ത്രപരമായും വളരെ അടുത്ത ബന്ധമാണ് ഉള്ളത്. രാശിപ്രകാരം ഈ വര്‍ഷത്തെ ഗ്രഹണം ചില രാശിക്കാര്‍ക്ക് അപ്രതീക്ഷിത നേട്ടങ്ങള്‍ കൊണ്ട് വരുന്നതാണ്. പൊതുവേ ഗ്രഹണത്തെ ദോഷമായാണ് കണക്കാക്കുന്നത്. അതുകൊണ്ട് തന്നെയാണ് ഓരോ ഗ്രഹണ സമയത്തും പല നല്ല കാര്യങ്ങളും ചെയ്യരുത് എന്ന് പറയുന്നത്.
ഗ്രഹണ സമയം മെയ് 16 ന് രാവിലെ 07:02 ന് ആരംഭിച്ച് ഉച്ചയ്ക്ക് 12:20 ന് അവസാനിക്കുന്ന തരത്തിലാണ്. എന്നാല്‍ ഇന്ത്യയില്‍ ഇത് ദൃശ്യമാവില്ല. 2022-ല്‍ രണ്ട് പൂര്‍ണ ചന്ദ്രഗ്രഹണങ്ങളാണ് സംഭവിക്കുന്നത്. ഇതില്‍ ആദ്യത്തേതാണ് മെയ് 16-ന് സംഭവിക്കുന്നത്. അടുത്തത് നവംബര്‍ 2നാണ് സംഭവിക്കുന്നത്. തെക്കേ അമേരിക്കയിലും വടക്കേ അമേരിക്കയുടെ കിഴക്കന്‍ ഭാഗങ്ങളിലുമാണ് മെയ് 16-ലെ ചന്ദ്രഗ്രഹണം കാണപ്പെടുന്നത്
പക്ഷേ ചില രാശിക്കാര്‍ക്ക് ഗ്രഹണം നല്കുന്ന ഗുണങ്ങള്‍ നിസ്സാരമായി കണക്കാക്കരുത്. കാരണം ചന്ദ്രഗ്രഹണം ഈ രാശിക്കാരില്‍ കാര്യമായി തന്നെ സ്വാധീനം ചെലുത്തും എന്നതാണ് കാര്യം. ചന്ദ്രഗ്രഹണം എപ്പോഴും എല്ലാ രാശിയിലും ശുഭകരവും അശുഭകരവുമായ ഫലങ്ങളാണ് പ്രദാനം ചെയ്യുന്നത്. എന്നാല്‍ ഈ ലേഖനത്തില്‍ പറയാന്‍ പോവുന്നത് ശുഭകരമായ ഫലങ്ങള്‍ നല്കുന്ന ഗ്രഹണത്തെക്കുറിച്ചാണ്. ഏതൊക്കെ രാശിക്കാരാണ് ശുഭകരമായ ഗ്രഹണ ഫലങ്ങള്‍ അനുഭവിക്കാന്‍ പോവുന്നത് എന്ന് നോക്കാം.

മേടം രാശി
മേടം രാശിക്കാര്‍ക്ക് തന്നെയാണ് ഗ്രഹണം മികച്ച ഫലങ്ങള്‍ നല്‍കുന്നത്. ശുഭകരമായ പല കാര്യങ്ങളും ഇവരുടെ ജീവിതത്തില്‍ സംഭവിക്കുന്നുണ്ട്. സമൂഹത്തില്‍ മേടം രാശിക്കാര്‍ ഉയര്‍ന്ന സ്ഥാനത്ത് എത്തും. ഒരിക്കലും ഇവര്‍ക്ക് പുറകോട്ട് പോവേണ്ടതായി വരുന്നില്ല എന്നതാണ് സത്യം. ജോലിയിലും കരിയറിലും വെച്ചടി വെച്ചടി കയറ്റമാണ് ഇവരെ കാത്തിരിക്കുന്നത്. ഏത് കാര്യത്തിലും വിജയം ഇവര്‍ക്കൊപ്പം തന്നെയായിരിക്കും. ഒരിക്കലും നിസ്സാരമന്ന് കരുതി ഒരു കാര്യവും തള്ളിക്കളയാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. ശമ്പള വര്‍ദ്ധനവും ജോലിയില്‍ പ്രമോഷവും ഗ്രഹണം ഇവര്‍ക്ക് വാഗ്ദാനം ചെയ്യുന്ന ഗുണഫലങ്ങളാണ്. കുടുംബത്തില്‍ സ്വസ്ഥതയും സമാധാനവും നിലനില്ക്കുന്നു. മംഗള കാര്യങ്ങള്‍ സംഭവിക്കുന്നതിനുള്ള സാധ്യതയുണ്ട്. ഒരിക്കലും സാമ്പത്തികപരമായി ഇവര്‍ക്ക് പ്രശ്നങ്ങള്‍ ഉണ്ടാവുന്നില്ല.

കര്‍ക്കിടകം
കര്‍ക്കിടകം രാശിക്കാരുടെ അധിപന് ചന്ദ്രനാണെന്നാണ് വിശ്വാസം. ഈ രാശിക്കാര്‍ക്കും ചന്ദ്രഗ്രഹണം ശുഭകരമായ സ്വാധീനം ചെലുത്തുന്നു. ഗ്രഹണം സാമ്പത്തിക നേട്ടങ്ങള്‍ ഇവരിലേക്ക് എത്തിക്കുന്നു. ആരോഗ്യത്തിന്റെ കാര്യത്തിലും മികച്ച ഒരു സമയമാണ് കര്‍ക്കിടകം രാശിക്കാര്‍ക്ക്. പങ്കാളികള്‍ തമ്മിലുള്ള പ്രശ്നങ്ങളെല്ലാം തന്നെ പരിഹാരം കണ്ട് ബന്ധത്തിന് കൂടുതല്‍ ശക്തി പകരുന്നതിന് നിങ്ങള്‍ക്ക് സാധിക്കുന്ന ഒരു സമയം കൂടിയാണ് ഗ്രഹണ സമയം. ഏത് കാര്യവും ആത്മവിശ്വാസത്തോടെ ചെയ്ത് തീര്‍ക്കുന്നതിന് നിങ്ങള്‍ക്ക് സാധിക്കുന്നു. ജോലി ചെയ്യുന്നവര്‍ക്ക് അവര്‍ അര്‍ഹിക്കുന്ന അംഗീകാരം തേടി വരുന്നു. കുടുംബത്തില്‍ സന്തോഷവും ഐക്യവും നിലനില്ക്കും. പണത്തിന്റെ കാര്യത്തില്‍ യാതൊരു വിധത്തിലുള്ള പ്രശ്നങ്ങളും ഉണ്ടാവില്ല. അപ്രതീക്ഷിത ധനലാഭം വരെ ഇവരെ തേടി എത്തുന്നുണ്ട്.

ചിങ്ങം രാശി
ചിങ്ങം രാശിക്കാര്‍ക്ക് ഗ്രഹണം ശുഭഫലങ്ങളാണ് നല്‍കുന്നത്. ഒരിക്കലും ഈ രാശിക്കാര്‍ക്ക് പരാജയം അനുഭവിക്കേണ്ടി വരുന്നില്ല. എല്ലാ മേഖലയിലും ശുഭഫലങ്ങള്‍ ഇവര്‍ക്ക് ലഭിക്കുന്നു. പണം സേവിംഗ്സായി വെക്കുന്നവര്‍ക്ക് അതില്‍ നിന്ന് വരെ ലാഭം തേടിയെത്തുന്നു. നിക്ഷേപം നടത്താന്‍ ആഗ്രഹിക്കുന്നുവെങ്കില്ഒരിക്കലും വൈകരുത്. മികച്ച നിക്ഷേപങ്ങളിലൂടെ നിങ്ങള്‍ക്ക് സാമ്പത്തിക നേട്ടങ്ങള്‍ ഉണ്ടാവും. സ്റ്റോക്ക് മാര്‍ക്കറ്റില്‍ നിന്ന് ലാഭം കൊയ്യുന്നു. ജോലിയുടെ കാര്യത്തില്‍ പ്രതീക്ഷിക്കുന്നതിലും മികച്ച ഫലങ്ങള്‍ ഉണ്ടാവും. ദാമ്പത്യ ജീവിതത്തില്‍ സ്വസ്ഥതയും സമാധാനവും നിലനില്ക്കും. കുട്ടികളെക്കൊണ്ട് അഭിമാനിക്കാവുന്ന അവസരങ്ങള്‍ ജീവിതത്തില്‍ വന്ന് ചേരും. ശുഭഫലങ്ങള്‍ മാത്രമാണ് ഗ്രഹണം ഇവര്‍ക്ക് സമ്മാനിക്കുന്നത് എന്നത് തന്നെയാണ് ഏറ്റവും വലിയ പ്രത്യേകതയും.

ധനു രാശി
ധനു രാശിക്കാര്‍ക്ക് ഗ്രഹണം ചില പ്രധാന ശുഭഫലങ്ങള്‍ നല്‍കുന്നുണ്ട്. ബിസിനസില്‍ അപ്രതീക്ഷിത ധനലാഭവും നേട്ടവും ഉണ്ടാവുന്നു. പുരോഗതിയുണ്ടാവുന്നുണ്ട് ഇവര്‍ക്ക്. അത് സാമ്പത്തികപരമായും കുടുംബപരമായും ഗുണം ചെയ്യുന്നു. കൂടുതല്‍ പേര് ഇവരില്‍ ആകൃഷ്ടരാവുന്നു. ജോലിയില്‍ സ്ഥാനക്കയറ്റം ലഭിക്കുന്നു. കുടുംബത്തോടൊപ്പം ധാരാളം സമയം ചിലവഴിക്കുന്നതിന് സാധിക്കുന്നു. ചുറ്റുമുള്ളവരെ വരെ സന്തോഷിപ്പിക്കുന്നതിന് നിങ്ങള്‍ക്ക് സാധിക്കുന്നു. ഒരിക്കലും തെറ്റായ ഒരു തീരുമാനം എടുക്കേണ്ട അവസ്ഥ ഇവര്‍ക്കുണ്ടാവുന്നില്ല. എന്ന് മാത്രമല്ല ജീവിതം വളരെ സന്തോഷകരമായി മുന്നോട്ട് കൊണ്ട് പോവുന്നതിന് ഇവര്‍ക്ക് സാധിക്കുന്നു. ധനുരാശിക്കാര്‍ക്ക് ജീവിതത്തില്‍ വിജയം കൊണ്ട് തരുന്ന ഒന്നാണ് ഗ്രഹണം എന്ന് വേണമെങ്കില്‍ പറയാം.

കുംഭം
കുംഭം രാശിയാണ് ഈ ഗണത്തില്‍ അവസാനം വരുന്നത്. ശനിയുടെ അധിപനായ ചന്ദ്രഗ്രഹണം കുംഭം രാശിക്കാര്‍ക്ക് ശുഭകരമായ ഫലങ്ങള്‍ സമ്മാനിക്കുന്നു. ഓഫീസില്‍ ഇവരുടെ കഠിനാധ്വാനത്തിന് ആഗ്രഹിക്കുന്ന ഫലം ലഭിക്കുന്നുണ്ട്. ഏത് സമയത്തായാലും ജോലിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് ഇവരുടെ ജീവിതത്തില്‍ പോസിറ്റീവ് മാറ്റങ്ങള്‍ കൊണ്ട് വരുന്നു. ജോലിയില്ലാത്തവര്‍ക്ക് ജോലി ലഭിക്കുന്നതിനുള്ള സാധ്യതയുണ്ട്. ഭാഗ്യം ഇവരെ വളരെയധികം പിന്തുണക്കുന്ന ഒരു സമയമാണ് എന്നതാണ് സത്യം. ബിസിനസില്‍ ലാഭം കൊയ്യുന്നതിന് ഇവര്‍ക്ക് സാധിക്കുന്നു. ഒരു കാരണവശാലും ജീവിതത്തില്‍ വെല്ലുവിളികള്‍ ഇവര്‍ പ്രശ്നമാക്കുന്നില്ല. അത് തന്നെയായിരിക്കും ഇവരുടെ വിജയത്തിന് പിന്നിലും.
Lunar
Eclipse
2022:
വര്‍ഷത്തിലെ
ആദ്യ
ചന്ദ്രഗ്രഹണം
ദോഷമായി
വരും
രാശിക്കാര്‍
most read:Lunar Eclipse 2022: ഈ വര്‍ഷത്തെ ആദ്യത്തെ ചന്ദ്രഗ്രഹണം : കരുതിയിരിക്കേണ്ട രാശിക്കാര്‍