Latest Updates
-
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
Lunar Eclipse 2022: ഈ വര്‍ഷത്തെ ആദ്യത്തെ ചന്ദ്രഗ്രഹണം : കരുതിയിരിക്കേണ്ട രാശിക്കാര്‍
ഈ വര്‍ഷത്തെ ആദ്യത്തെ ചന്ദ്രഗ്രഹണം നടക്കാന്‍ പോവുന്നത് 16 മെയ് 2022-നാണ്. ഈ ദിനത്തില്‍ പല വിധത്തിലുള്ള മാറ്റങ്ങളും നമ്മളില്‍ പലര്‍ക്കും സംഭവിക്കുന്നുണ്ട്. ഈ ചന്ദ്രഗ്രഹണം പൂര്‍ണ ഗ്രഹണമായിരിക്കും. അതുകൊണ്ട് തന്നെ ഗ്രഹണത്തിന്റെ ഫലം എല്ലാ രാശികളിലും ഉണ്ടാകും. വൃശ്ചിക രാശിയിലാണ് ഈ വര്‍ഷത്തെ ആദ്യത്തെ ഗ്രഹണം സംഭവിക്കുന്നത്. ഗ്രഹണ ദിസം ചില രാശിക്കാര്‍ക്ക് മികച്ച ഫലങ്ങളും ചില രാശിക്കാര്‍ക്കും മോശം ഫലങ്ങളും ആയിരിക്കും ഉണ്ടായിരിക്കുക.

ഇതില്‍ ഏതൊക്കെ രാശിക്കാര്‍ക്കാണ് ഗ്രഹണം ശുഭകരമായിരിക്കുക എന്നും ഏതൊക്കെ രാശിക്കാര്‍ക്കാണ് ഗ്രഹണം ദോഷം നല്‍കുന്നതും എന്നും നമുക്ക് നോക്കാവുന്നതാണ്. ഗ്രഹണ സമയം എന്ന് പറയുന്നത് മെയ് 16 ന് രാവിലെ 07:02 ന് ആരംഭിച്ച് ഉച്ചയ്ക്ക് 12:20 ന് അവസാനിക്കുന്ന തരത്തിലാണ്. എന്നാല്‍ ഇന്ത്യയില്‍ ഇത് ദൃശ്യമാവില്ല എന്നതാണ് സത്യം. 2022-ല്‍ രണ്ട് പൂര്‍ണ ചന്ദ്രഗ്രഹണങ്ങളാണ് സംഭവിക്കുന്നത്. ിതില് ആദ്യത്തേതാണ് മെയ് 16-ന് സംഭവിക്കുന്നത്. അടുത്തത് നവംബര്‍ 2നാണ് സംഭവിക്കുന്നത്. തെക്കേ അമേരിക്കയിലും വടക്കേ അമേരിക്കയുടെ കിഴക്കന്‍ ഭാഗങ്ങളിലുമാണ് മെയ് 16-ലെ ചന്ദ്രഗ്രഹണം കാണപ്പെടുന്നത്. ഈ ഗ്രഹണം 12 രാശിക്കാര്‍ക്കും ഉണ്ടാക്കുന്ന മാറ്റങ്ങള്‍ എന്തൊക്കെയെന്ന് നമുക്ക് നോക്കാവുന്നതാണ്.

മേടം രാശി
മേടം രാശിക്കാര്‍ക്ക് ഈ ഗ്രഹണം വളരെയധികം ആത്മവിശ്വാസം നല്‍കുന്നതാണ്. നിങ്ങള്‍ക്ക് പലപ്പോഴും ഒരു പുതിയ മനോഭാവമായിരിക്കും ഉണ്ടായിരിക്കുക. നേട്ടങ്ങളെക്കുറിച്ചായിരിക്കും ഇവര്‍ക്ക് ഈ സമയം കൂടുതല്‍ സംസാരിക്കാന്‍ ഉണ്ടാവുക. മറ്റുള്ളവരുടെ ശ്രദ്ധ ആകര്‍ഷിക്കുന്നതിന് നിങ്ങള്‍ക്ക് സാധിക്കുന്നുണ്ട്. എങ്കിലും പണം ചിലവാക്കുമ്പോള്‍ ശ്രദ്ധിച്ച് വേണം. കാരണം വലിയ നഷ്ടങ്ങള്‍ സംഭവിക്കുന്നതിനുള്ള സാധ്യതയുണ്ട്.

ഇടവം രാശി
ഇടവം രാശിക്കാര്‍ക്ക് ഈ ഗ്രഹണം പലപ്പോഴും പ്രശ്നങ്ങള്‍ ഒഴിവാക്കുന്നതിനുള്ള ഒന്നായിരിക്കും. ഇവര്‍ ഒരിക്കലും ദൈനം ദിന കാര്യങ്ങളില്‍ ഉപേക്ഷ വിചാരിക്കരുത്. അത് പലപ്പോഴും ആരോഗ്യ പ്രശ്നങ്ങളിലേക്ക് നയിച്ചേക്കാം. മനസ്സിന് ആവശ്യമായ വിശ്രമം നല്‍കുന്നതിന് ശ്രദ്ധിക്കണം. പ്രധാന തീരുമാനങ്ങള്‍ എടുക്കുന്നത് ശ്രദ്ധിച്ച് വേണം. അല്ലാത്ത പക്ഷം അത് കൂടുതല്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നു.

മിഥുനം രാശി
മിഥുനം രാശിക്കാരെ ഗ്രഹണം അല്പം മോശമായാണ് ബാധിക്കുക. സാമ്പത്തികമായി വളരെയധികം പ്രശ്നങ്ങള്‍ ഉണ്ടാവുന്നുണ്ട്. നിങ്ങളുടെ കഠിനാധ്വാനത്തിന്റെ ഫലം നിങ്ങള്‍ക്ക് ലഭിക്കുന്നു. എങ്കിലും മാനസിക സമ്മര്‍ദ്ദം നിറഞ്ഞ ഒരു സമയമായിരിക്കും ഈ ഗ്രഹണ സമയം ഇവര്‍ക്ക്. പുതിയ സാധ്യതകള്‍ നിങ്ങളെ തേടി വരുമെങ്കിലും വളരെയധികം ശ്രദ്ധയോടെ വേണം മുന്നോട്ട് പോവുന്നതിന് എന്നതാണ് ഈ സമയത്ത് മിഥുനം രാശിക്കാര്‍ ഓര്‍ക്കേണ്ടത്.

കര്‍ക്കടകം രാശി
കര്‍ക്കിടകം രാശിക്കാര്‍ക്ക് പുതിയ സാധ്യതകള്‍ തുറന്ന് കിട്ടുമെങ്കിലും അല്പം ശ്രദ്ധിക്കണം. കുട്ടികളുടെ ആരോഗ്യത്തിന്റെ കാര്യത്തില്‍ ഇവര്‍ എപ്പോഴും ആശങ്കയുള്ളവരായി തുടരുന്ന ഒരു സമയമാണ് എന്നതാണ് സത്യം. നെഗറ്റീവ് ചിന്തകള്‍ പരമാവധി ഒഴിവാക്കുന്നതിന് ശ്രദ്ധിക്കണം. കരിയറില്‍ പുതിയ തീരുമാനങ്ങള്‍ എടുക്കുന്നത് അല്പം ശ്രദ്ധിച്ച് വേണം. യാത്ര ചെയ്യുന്നതും വാഹനമോടിക്കുന്നതും പരമാവധി ഒഴിവാക്കുന്നതിന് ശ്രദ്ധിക്കുക.

ചിങ്ങം രാശി
ചിങ്ങം രാശിക്കാര്‍ക്ക് വളരെയധികം മാറ്റങ്ങള്‍ കൊണ്ട് വരുന്ന ഒരു ഗ്രഹണസമയമാണ് ഇത്. പുതിയതും ആവേശമുയര്ത്തുന്നതുമായ പല കാര്യങ്ങളും സംഭവിക്കുന്ന ഒരു സമയം കൂടയാണ് ഗ്രഹണ സമയം. നിങ്ങളുടെ മനസ്സില്‍ നിന്ന് സമ്മര്‍ദ്ദവും കണ്‍ഫ്യൂഷനും നീങ്ങുന്ന ഒരു സമയം കൂടിയാണ് ഇത്. നിങ്ങളുടെ ദേഷ്യം നിയന്ത്രിക്കണം എന്നുള്ളത് മാത്രമാണ് ശ്രദ്ധിക്കേണ്ട കാര്യം.

കന്നി രാശി
കന്നി രാശിക്കാര്‍ക്ക് അവരുടെ ജീവിതത്തിലെ പല തീരുമാനങ്ങളും എടുക്കുന്നതിന് വളരെയധികം കണ്ഫ്യൂഷന് ഉണ്ടാവുന്ന ഒരു സമയമാണ് എന്നതാണ്. സാമ്പത്തിക തീരുമാനങ്ങള്‍ എടുക്കുന്നത് ശ്രദ്ധിച്ച് വേണം. വലിയ നഷ്ടം സംഭവിക്കുന്നതിനുള്ള സാധ്യതയുണ്ട്. പ്രിയപ്പെട്ടവരോടൊപ്പം സുരക്ഷിതമായി വീട്ടില്‍ തന്നെ തുടരുന്നതിന് ശ്രദ്ധിക്കണം. കാരണം വാഹനമോടിക്കുന്നതും യാത്ര ചെയ്യുന്നതും വളരെയധികം ശ്രദ്ധിച്ച് വേണം. ശത്രുക്കളെ സൂക്ഷിക്കണം.

തുലാം രാശി
തുലാം രാശിക്കാര്‍ക്ക് ഈ ഗ്രഹണം നല്‍കുന്നത് പ്രതിസന്ധികള്‍ തന്നെയാണ്. നിങ്ങളുടെ കുടുംബ ബന്ധങ്ങളെപ്പോലും പലപ്പോഴും ഇത് ബാധിക്കുന്നുണ്ട്. ആവശ്യമില്ലാത്ത കാര്യങ്ങളില്‍ ഇടപെടുന്നത് പരമാവധി ഒഴിവാക്കുന്നതിന് ശ്രദ്ധിക്കുക. കാരണം ഇത് കൂടുതല്‍ പ്രശ്നങ്ങള്‍ കുടുംബത്തില്‍ ഉണ്ടാവുന്നതിനുള്ള സാഹചര്യം ഒരുക്കുന്നു. സംസാരിക്കുമ്പോള്‍ വാക്കുകള്‍ പരുഷമാകാതെ ശ്രദ്ധിക്കണം.

വൃശ്ചികം രാശി (ഒക്ടോബര്‍ 23 മുതല്‍ നവംബര്‍ 20 വരെ)വൃശ്ചികം രാശി
വൃശ്ചികം രാശിക്കാര്‍ക്ക് ഗ്രഹണ സമയം അവരുടെ മനസ്സില്‍ പല വിധത്തിലുള്ള നെഗറ്റീവ് ചിന്തകളും വരുന്നതിനുള്ള സാധ്യതയുണ്ട്. ഒരിക്കലും നിങ്ങളുടെ ജീവിതത്തില്‍ പ്രതിസന്ധികള്‍ ഇല്ലാതിരിക്കുന്നതിന് വേണ്ടി ഈ ദിനം അല്പം കഷ്ടപ്പെടേണ്ടതുണ്ട്. ആരോഗ്യത്തിന്റെ കാര്യത്തില്‍ പ്രശ്നങ്ങള്‍ ഉണ്ടാവുന്നുണ്ട്. പണത്തിന്‍െ കാര്യത്തില്‍ വളരെയധികം ശ്രദ്ധ അത്യാവശ്യമാണ്. മറ്റുള്ളവരുടെ കാര്യത്തില്‍ ഇടപെടാതിരിക്കുന്നതിന് ശ്രദ്ധിക്കണം. ഇത് ബന്ധങ്ങള്‍ വഷളാക്കുന്നുണ്ട്.

ധനു രാശി
ധനു രാശിക്കാര്‍ക്ക് പല വിധത്തിലുള്ള മാറ്റങ്ങള്‍ അവരുടെ ജീവിതത്തില്‍ ഉണ്ടാവുന്ന സമയമാണ് ഗ്രഹണ സമയം. തെറ്റായ കാര്യങ്ങളില്‍ നിന്ന് പൂര്‍ണമായും വിട്ടു നില്‍ക്കുന്നതിന് ശ്രദ്ധിക്കണം. അല്ലാത്ത പക്ഷം അത് കൂടുതല്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നു. ദൈവാനുഗ്രഹം ഉള്ള സമയമായിരിക്കും. ഗ്രഹണം പലപ്പോഴും നെഗറ്റീവ് ആയി ബാധിക്കാമെങ്കിലും ശ്രദ്ധിച്ചാല്‍ പ്രശ്നങ്ങളില്ലാതെ പോവാന്‍ പറ്റുന്ന രാശിക്കാരാണ് ധനു രാശി.

മകരം രാശി
മകരം രാശിക്കാര്‍ക്ക് അവര്‍ ആഗ്രഹിക്കുന്നത് എന്താണോ അത് ഗ്രഹണ സമയം സംഭവിക്കുന്നു. എങ്കിലും ആരോഗ്യത്തിന്റെ കാര്യത്തില്‍ യാതൊരു വിധത്തിലുള്ള നിരുത്തരവാദപരമായ തീരുമാനവും എടുക്കാതിരിക്കുന്നതിന് ശ്രദ്ധിക്കണം. അമ്മയോടൊപ്പം സമയം ചിലവഴിക്കുന്നതിന് നിങ്ങള്‍ക്ക് സാധിക്കുന്നുണ്ട്. ക്ഷമയോടെ വേണം എല്ലാ കാര്യങ്ങളും തീരുമാനിക്കുന്നതിനും പ്രവര്‍ത്തിക്കുന്നതിനും.

കുംഭം രാശി
കുംഭം രാശിക്കാര്‍ക്ക് അവരുടെ ആശയവിനിമയത്തില്‍ പ്രശ്നങ്ങളുണ്ടാവുന്ന ഒരു സമമാണ് ഗ്രഹണ സമയം. വരുമാനം മികച്ചതെങ്കിലും ചിലപ്പോള്‍ അതില്‍ ആശങ്കയുണര്‍ത്തുന്ന ഒരു സമയമാണ് ഗ്രഹണ സമയം. ചിലവുകള്‍ ശ്രദ്ധിക്കണം. അല്ലാത്ത പക്ഷം അത് കൂടുതല്‍ പ്രതിസന്ധികളിലേക്ക് നിങ്ങളെ എത്തിക്കുന്നു. സാമ്പത്തികപരമായി നിങ്ങള്‍ ക്ഷീണിക്കുന്ന ഒരു സമയമാണ് ഈ വര്‍ഷത്തെ ആദ്യത്തെ ഗ്രഹണം.

മീനം രാശി
മീനം രാശിക്കാര്‍ക്ക് നിങ്ങളുടെ ദീര്‍ഘകാല ജീവിത ലക്ഷ്യങ്ങളുമായി മുന്നോട്ട് പോവുന്നതിന് സാധിക്കുന്ന ഒരു സമയമാണ് എന്നതാണ് സത്യം. അതുകൊണ്ട് തന്നെ അതിന് അനുകൂലമായിരിക്കും ഗ്രഹണം. സാമ്പത്തികമായും മികച്ചതായിരിക്കും. നിക്ഷേപങ്ങളില്‍ നിങ്ങള്‍ ആഗ്രഹിക്കുന്ന ലാഭം ലഭിക്കുന്നു. ഈഗോയില്‍ നിന്ന് വിട്ടുനില്‍ക്കുന്നതിന് ശ്രദ്ധിക്കണം. മനസ്സിനെ നിയന്ത്രിക്കുന്നതിനും അമിത ദേഷ്യത്തെ ഇല്ലാതാക്കുന്നതിനും ശ്രദ്ധിക്കേണ്ടതാണ്.



Click it and Unblock the Notifications
